ഹമീദലി ഷംനാട്
മുൻ എംപിയും മുസ്ലിംലീഗിന്റെ മുതിർന്ന നേതാവുമാണ് 'ഹമീദലി ഷംനാട്'.
ഷംനാട് സാഹിബ് ഹമീദലി ഷംനാട് | |
---|---|
![]() | |
ജനനം | 23 ജനുവരി 1929 |
മരണം | 2017 ജനുവരി 06 |
അന്ത്യ വിശ്രമം | തായലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാൻ, കാസറകോഡ് |
വിദ്യാഭ്യാസം | barrister-at-law |
കലാലയം | ബാഡൂർ ഗവ. എൽ.പി സ്‌കൂൾ, മംഗലാപുരം സെന്റ് അലോഷ്യസ് ഹൈസ്കൂൾ, മദ്രാസ് ലോ കോളജ് |
അറിയപ്പെടുന്നത് | രാഷ്ട്രീയം വിദ്യാഭ്യാസം, ലൈബ്രറി |
പ്രസ്ഥാനം | മുസ്ലിം ലീഗ് |
ജീവിതപങ്കാളി(കൾ) | ഉമ്മു ഹലീമ |
കുട്ടികൾ | റസിയ, പ്യാരി , അഡ്വ. ഫൗസിയ. |
മാതാപിതാക്ക(ൾ) |
|
ബാല്യം, വിദ്യാഭ്യാസംതിരുത്തുക
1929 ജൂലൈയിലായിരുന്നു ജനനം. കർണാടക ബല്ലാരി തഹസിൽദാരായിരുന്ന കുമ്പള പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗർ ശെറൂൽ ഹൗസിൽ അബ്ദുൽ ഖാദർ ഷംനാട്- ഖദീജാബി ശെറൂൾ ദമ്പതികളുടെ മകനാണ്. ബാഡൂർ ഗവ. എൽ.പി സ്‌കൂളിൽ പ്രാഥമിക പഠനം. കാസർഗോഡ് ബി.ഇ.എം സ്‌കൂൾ, ജി.എച്ച്.എസ്.എസ് കാസർഗോഡ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ പഠനം. തുടർന്ന് മദ്രാസ് ലോ കോളജിൽ നിന്ന് നിയമബിരുദം പാസായി. പത്താംവയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹം വല്യുപ്പാപ്പയും ഡൽഹി കേന്ദ്ര അസംബ്ലി അംഗവുമായിരുന്ന ഖാൻ ബഹാദൂർ മഹമൂദ് ഷംനാടിന്റെ സംരക്ഷണത്തിലാണ് വളർന്നത്. കാസർകോട്ട് മുസ്ലിം സമുദായത്തിൽനിന്ന് ആദ്യകാലത്ത് ഉന്നതവിദ്യാഭ്യാസം നേടിയ ചുരുക്കം വ്യക്തികളിലൊരാളാണ്.[1]
തൊഴിൽതിരുത്തുക
മുസ്ലിം ലീഗ് നേതാവായിരുന്ന ബി. പോക്കർ സാഹിബിന്റെ കീഴിൽ മദ്രാസ് ഹൈക്കോടതിയിൽ 1956ൽ പ്രാക്ടീസ് ആരംഭിച്ചു. ഏതാനും വർഷം അവിടെ പ്രവർത്തിച്ച ശേഷം കാസർകോട്ടെത്തി. കാസർകോട് കോടതിയിൽ പ്രാക്ടീസ് തുടങ്ങി.
പൊതുപ്രവർത്തനംതിരുത്തുക
1960ൽ നാദാപുരത്തിന്റെ എം.എൽ.എയായി ഹമീദലി നിയമസഭയിലെത്തി. അറിയപ്പെട്ട അഭിഭാഷകനായി കോടതിയിൽ തിളങ്ങി നിൽക്കുന്നതിനിടയിലായിരുന്നു നാദാപുരത്തേക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. പിന്നീട് 1970 മുതൽ 79 വരെ രണ്ടുതവണ രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധി, എ.ബി വാജ്‌പേയ്, എൽ.കെ അദ്വാനി, ഇബ്രാഹിം സുലൈമാൻ സേഠ്, സി.എച്ച് മുഹമ്മദ് കോയ, ജി.എം ബനാത്ത് വാലയടക്കമുള്ള നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു. 1988 ൽ കാസർകോട് നഗരസഭ ചെയർമാനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ഹോം ഗാർഡ് അഡൈ്വസറി ബോർഡ് അംഗം, കേരള റൂറൽ ഡവലെപ്മെന്റ് ബോർഡിന്റെ ചെയർമാൻ, 1981 മുതൽ 87 വരെ പി.എസ്.സി അംഗം, ഓവർസീസ് ഡവലപ്‌മെന്റ് കോർപറേഷൻ (ഒഡെപെക്) ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[2]
രാജ്യസഭാംഗത്വംതിരുത്തുക
- 1973-1979 : മുസ്ലീം ലീഗ്
- 1970-1973 : മുസ്ലീം ലീഗ്