സർദാർ വല്ലഭഭായ് പട്ടേൽ ദേശീയ പോലീസ് അക്കാദമി
ഇന്ത്യയിലെ സിവിൽ സർവീസ് പരിശീലന സ്ഥാപനമാണ് സർദാർ വല്ലഭഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി (എസ്‌വിപിഎൻപിഎ). ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥരെ ഈ അക്കാദമി പരിശീലിപ്പിക്കുന്നു. തെലംഗാണ സംസ്ഥാനത്ത് ഹൈദരാബാദിൽ ആണ് അക്കാദമി സ്ഥിതിചെയ്യുന്നത്.[2]
ചുരുക്കപ്പേര് | SVPNPA |
---|---|
ആപ്തവാക്യം | Satya Seva Surakshnam (Meaning: Truth Service Security)[1] |
രൂപീകരണം | 15 സെപ്റ്റംബർ 1948 |
തരം | Civil Service Training Institute |
പദവി | Active |
ആസ്ഥാനം | Ministry of Home Affairs, New Delhi |
Location | |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | India |
Director | അതുൽ കർവാൽ, IPS |
വെബ്സൈറ്റ് | svpnpa.gov.in |
ചരിത്രം
തിരുത്തുക1948 സെപ്റ്റംബർ 15 ന് രാജസ്ഥാനിലെ മൗണ്ട് ആബുവിൽ സെൻട്രൽ പോലീസ് ട്രെയിനിംഗ് കോളേജായി (സിപിടിസി) അക്കാദമി ആരംഭിച്ചു. 1967 ൽ ഈ സ്ഥാപനത്തെ നാഷണൽ പോലീസ് അക്കാദമി (എൻപിഎ) എന്ന് പുനർനാമകരണം ചെയ്തു. പിന്നീട്, 1974 ൽ അഖിലേന്ത്യാ സർവീസുകൾ സൃഷ്ടിക്കുന്നതിനും ഐപിഎസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി ഒരു പരിശീലന സ്ഥാപനം സ്ഥാപിക്കുന്നതിനും ഉത്തരവാദിയായ മുൻ ഇന്ത്യൻ ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പേരിലേക്ക് ഇത് പുനർനാമകരണം ചെയ്തു. 1975 ൽ അക്കാദമി ഹൈദരാബാദിലെ നിലവിലെ സ്ഥലത്തേക്ക് മാറി.[4]
കാമ്പസ്
തിരുത്തുകദേശീയ പോലീസ് അക്കാദമി (എൻപിഎ) സ്ഥിതി ചെയ്യുന്നത് ഹൈദരാബാദ് - ബാംഗ്ലൂർ ഹൈവേയിലാണ്. അക്കാദമി 277 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു.
പരിശീലനം
തിരുത്തുകഅഖിലേന്ത്യാ സിവിൽ സർവീസസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പോലീസ് സർവീസിലെ ഉദ്യോഗസ്ഥരെ ഇവിടെ പരിശീലിപ്പിക്കപ്പെടുന്നു. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ അതത് സംസ്ഥാനങ്ങളിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (എ.എസ്.പി) ആയി നിയമിക്കും, അവരുടെ കീഴിൽ മറ്റ് പോലീസ് സേനയുടെ സബ് റാങ്കുകൾ പ്രവർത്തിക്കും.[5] കോൺസ്റ്റബിൾമാർ, സബ് ഇൻസ്പെക്ടർമാർ, ഇൻസ്പെക്ടർമാർ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തുടങ്ങിയ സബ് റാങ്കുകളുടെ നിയമനം ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകാവകാശമാണ്, അത് ചെയ്യുന്നത് അതത് സംസ്ഥാനങ്ങളുടെ പോലീസ് ഡയറക്ടർ ജനറൽമാരാണ്. ഐപിഎസ് കേഡർ നിയന്ത്രിക്കുന്നത് ഭാരത സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയമാണ്, ഐ പി എസ് കേഡറിലെ ഉദ്യോഗസ്ഥനെ ഇന്ത്യൻ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാത്രമേ നിയമിക്കാനോ നീക്കംചെയ്യാനോ കഴിയൂ.
ഐപിഎസ് ഓഫീസർമാർക്കുള്ള അടിസ്ഥാന പരിശീലന കോഴ്സിന് പുറമെ, പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ഇന്ത്യൻ പോലീസ് സേവനത്തിലെ ഇൻസ്പെക്ടർ ജനറൽ തലങ്ങൾ എന്നിവയ്ക്കായി അക്കാദമി മൂന്ന് ഇൻ-സർവീസ് മാനേജ്മെന്റ് ഡവലപ്മെൻറ് പ്രോഗ്രാമുകൾ നടത്തുന്നു; രാജ്യത്തെ പോലീസ് പരിശീലന സ്ഥാപനങ്ങളിലെ പരിശീലകർക്കായി 'പരിശീലകരുടെ പരിശീലനം'; സംസ്ഥാന പോലീസ് സേവന ഓഫീസർമാർക്ക് ഐപിഎസ് ഇൻഡക്ഷൻ പരിശീലന കോഴ്സ്; കൂടാതെ എല്ലാ തലത്തിലുള്ള പോലീസ് ഓഫീസർമാർക്കും ഹ്രസ്വ വിഷയങ്ങളുള്ള തീമാറ്റിക് കോഴ്സുകൾ, സെമിനാറുകൾ, പ്രൊഫഷണൽ വിഷയങ്ങളെക്കുറിച്ചുള്ള വർക്ക് ഷോപ്പുകൾ എന്നിവ. വിദേശ പോലീസ് ഉദ്യോഗസ്ഥരും ഐആർഎസ് / ഐഎഎസ് / ഐഎഫ്‌എസ് / ജുഡീഷ്യറി / സിഎപിഎഫ്, പൊതുമേഖലാ സ്ഥാപനങ്ങൾ, ദേശസാൽകൃത ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയിലെ മറ്റ് ഉദ്യോഗസ്ഥരും കാലാകാലങ്ങളിൽ ഇവിടെ നടത്തുന്ന പ്രത്യേക കോഴ്സുകളിൽ പങ്കെടുക്കുന്നു. ഐപിഎസ് ഉദ്യോഗസ്ഥർക്ക് പോലീസ് വിഷയങ്ങളിൽ കോഴ്‌സുകൾ നടത്തുന്നതിന് അക്കാദമി ഒസ്മാനിയ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
പ്രസിഡന്റ്സ് കളർ ബഹുമതി
തിരുത്തുക1988 സെപ്റ്റംബർ 15 ന് അക്കാദമിയുടെ 40-ാം വാർഷികത്തിൽ അക്കാദമിയുടെ മികച്ച നേട്ടങ്ങളും രാജ്യത്തിനുള്ള സേവനവും അംഗീകരിച്ചുകൊണ്ട് അക്കാദമിക്ക് പ്രസിഡന്റ്സ് കളർ ബഹുമതി ലഭിച്ചു.
സംഘടന
തിരുത്തുകഅക്കാദമി ഒരു പോലീസ് ഡയറക്ടർ ജനറൽ (3-സ്റ്റാർ റാങ്ക്) റാങ്കിലുള്ള ഒരു ഐപിഎസ് ഓഫീസറായ ഒരു ഡയറക്ടറൂടെ, നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഡയറക്റ്ററെ സഹായിക്കാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള 2 ജോയിന്റ് ഡയറക്ടറുമ്മാരും, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പോലീസ് റാങ്കിലുള്ള 3 ഡെപ്യൂട്ടി ഡയറക്റ്ററമ്മാരും 20 അസിസ്റ്റന്റ് ഡയറക്ടർമാരും ഉണ്ട്.
അസിസ്റ്റന്റ് ഡയറക്ടർമാരിൽ സംസ്ഥാന കേഡർമാരിൽ നിന്നുള്ള പോലീസ് സൂപ്രണ്ട് പദവിയിലുള്ള 8 ഐപിഎസ് / സ്റ്റേറ്റ്ഓ പോലീസ് സർവീസ് ഓഫീസറമ്മാരുണ്ടാകും. അവരിൽ ഫോറൻസിക് സയന്റിസ്റ്റ്, ജുഡീഷ്യൽ സർവീസ് ഓഫീസർ, കമ്പ്യൂട്ടർ, വയർലെസ് എന്നിവർ സ്പെഷ്യലിസ്റ്റ് ഉൾപ്പെടുന്നു. മാനേജ്മെൻറ് പ്രൊഫസർമാർ, ബിഹേവിയറൽ സയൻസസ് റീഡർ, ടീച്ചിംഗ് മെത്തഡോളജിയിലെ റീഡർ, മെഡിക്കൽ ഓഫീസർമാർ, ജൂനിയർ സയന്റിഫിക് ഓഫീസർ, ഹിന്ദി ഇൻസ്ട്രക്ടർ, ഫോട്ടോഗ്രാഫിക് ഓഫീസർ, ചീഫ് ഡ്രിൽ ഇൻസ്ട്രക്ടർ എന്നിവരാണ് മറ്റ് അദ്ധ്യാപകർ. അഡ്മിനിസ്ട്രേറ്റീവ്, മിനിസ്റ്റീരിയൽ, മെഡിക്കൽ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് ഡി ജീവനക്കാർ എന്നിവരാണ് സപ്പോർട്ടിംഗ് സ്റ്റാഫിൽ ഉൾപ്പെടുന്നത്.
ഡയറക്ടർമാരുടെ പട്ടിക
തിരുത്തുകS.No. | പേര് | കേഡർ,ബാച്ച് | നിയമിതനായ തീയതി | സേവനകാലാവധി അവസാനിച്ചത് |
---|---|---|---|---|
1 | പി എൽ മേത്ത | പശ്ചിമ ബംഗാൾ | 15 September 1948 | 31 January 1954 |
2 | വര്യാം സിംഗ് | പഞ്ചാബ്, 1941 | 11 February 1954 | 5 November 1956 |
3 | ഏ ആർ ജയവന്ത് | മധ്യപ്രദേശ് | 8 March 1957 | 16 May 1958 |
4 | ജി.കെ ഹണ്ടു | United Provinces | 17 May 1958 | 30 October 1960 |
5 | ബി ബി ബാനർജി. | ബിഹാർ, 1934 | 14 March 1961 | 28 February 1962 |
6 | എസ്.സി. മിശ്ര | United Provinces, 1933 | 24 March 1962 | 7 December 1967 |
7 | ബി ബി ബാനർജി | ബിഹാർ, 1934 | 1 January 1968 | 31 January 1970 |
8 | ഏ കെ ഘോഷ് | ബിഹാർ | 1 February 1970 | 10 July 1971 |
9 | എസ്.ജി ഗോഘലെ | മഹാരാഷ്ട്ര, 1949 | 1 February 1972 | 31 July 1974 |
10 | എസ്. എം. ഡയസ് | തമിഴ്‌നാട്, 1949 | 11 September 1974 | 28 February 1977 |
11 | ആർ ഡി സിംഗ് | ബിഹാർ | 7 November 1977 | 4 February 1979 |
12 | പി ഏ റോഷ | ഹരിയാന, 1948 | 5 February 1979 | 18 September 1979 |
13 | ബി കെ റോയ് | ഒഡീഷ, 1948 | 11 November 1979 | 31 January 1982 |
14 | ജി സി സിംഘ്‌വി | രാജസ്ഥാൻ, 1951 | 18 February 1983 | 30 November 1985 |
15 | എ എ അലി | മധ്യപ്രദേശ്, 1955 | 2 December 1985 | 31 March 1990 |
16 | പി ഡി മാളവ്യ | മധ്യപ്രദേശ്, 1957 | 12 September 1990 | 31 December 1991 |
17 | ശങ്കർ സെൻ | ഒഡീഷ, 1960 | 2 April 1992 | 31 May 1994 |
18 | ഏ പി ദുരൈ | കർണാടക, 1962 | 1 July 1994 | 28 September 1996 |
19 | ത്രിനാഥ് മിശ്ര | ഉത്തർപ്രദേശ്, 1965 | 12 June 1996 | 6 December 1997 |
20 | പി വി രാജഗോപാൽ | മധ്യപ്രദേശ്, 1965 | 29 June 1998 | 31 May 2001 |
21 | എം.കെ.ശുക്ല | മധ്യപ്രദേശ്, 1966 | 29 June 1998 | 31 May 2001 |
22 | ഗണേശ്വർ ഛാ | ഉത്തർപ്രദേശ്, 1967 | 11 July 2002 | 31 July 2004 |
23 | കമൽ കുമാർ | ആന്ധ്രാപ്രദേശ്, 1971 | 1 October 2004 | 31 October 2006 |
24 | ഡോ. ജി.എസ്. രാജഗോപാൽ | രാജസ്ഥാൻ, 1971 | 11 July 2002 | 31 July 2004 |
25 | കെ.വിജയകുമാർ | തമിഴ്‌നാട്, 1975 | 1 December 2008 | 5 May 2010 |
26 | രാജീവ് മാത്തൂർ | ഛത്തീസ്‌ഗഢ്, 1974 | 22 October 2010 | 30 September 2011 |
27 | വി എൻ റായ് | ഹരിയാന, 1977 | 2 November 2011 | 31 December 2012 |
28 | സുഭാസ് ഗോസ്വാമി | ആസാം, 1977 | 7 March 2013 | 8 November 2013 |
29 | അരുണ ബഹുഗുണ | തെലംഗാണ, 1979 | 28 January 2014 | 28 February 2017 |
30 | ഡോലെ ബർമൻ | ജമ്മു-കശ്മീർ, 1986 | 1 March 2017 | 29 March 2019 |
31 | അഭയ് | ഒഡീഷ, 1986 | 30 March 2019 | 7 November 2019 |
32 | അതുൽ കർവാൽ | ഗുജറാത്ത്, 1988 | 27 December 2019 | Present |
ഇതും കാണുക
തിരുത്തുക- ഇന്ത്യൻ പോലീസ് സർവീസ്
- ഇന്ത്യയിലെ നിയമപാലനം
- ഇന്ത്യൻ പോലീസ് ഫൗണ്ടേഷനും ഇൻസ്റ്റിറ്റ്യൂട്ടും
- ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ്
- നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ
- NDCRTC
പുറം കണ്ണികൾ
തിരുത്തുക- ↑ SVPNPA 2010, News Letter. "News Letter 2010 Page Number 15" (PDF). svpnpa.gov.in. SVPNPA. Retrieved 13 December 2014.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ http://www.svpnpa.gov.in/
- ↑ Dr. Raghuram Rajan, Governor, Reserve Bank of India on “Reforming India’s Economic Institutions”.
- ↑ "History of Academy". www.svpnpa.gov.in.
- ↑ "Sardar Vallabhbhai Patel National Police Academy". About Academy. Sardar Vallabhbhai Patel National Police Academy. Archived from the original on 2013-10-29. Retrieved 10 August 2012.