സുകന്യാ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം? പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകർത്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് ഇത് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ ഇരട്ട കുട്ടികളുള്ളവർക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ വ്യവസ്ഥയിൽ ഇളവ് ലഭിക്കുന്നതാണ്. സുകന്യ സമൃദ്ധി യോജന അക്കൗണ്ട് – കൂടുതൽ വിവരങ്ങൾ അക്കൗണ്ട് കൈമാറ്റം: കുറഞ്ഞത് 250 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. പെൺകുട്ടി ഇന്ത്യക്കകത്ത് എവിടെ മാറിത്താമസിച്ചാലും ആ സ്ഥലത്തേക്ക് അക്കൗണ്ട് മാറ്റാവുന്നതാണ്. കുറഞ്ഞ നിക്ഷേപം: 250 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി 150,000 വരെ നിക്ഷേപിക്കാവുന്നതാണ്. ഒരു ധനകാര്യ വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും പണം നിക്ഷേപിക്കാവുന്നതാണ്. അർഹതയുടെ പ്രായപരിധി പത്തു വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് അക്കൗണ്ടിന് അർഹത. 2014 ഡിസംബർ 2നാണ് ഈ പദ്ധതി തുടങ്ങിയത്. അന്ന് 2015 ഡിസംബർ ഒന്നിനകം പദ്ധതിയിൽ ചേരുന്ന കുട്ടികൾക്ക് ഒരു വർഷത്തെ ഗ്രേസ് അനുവദിച്ചിരുന്നു. അതായത് 2003 ഡിസംബർ 2 നും 2003 ഡിസംബർ ഒന്നിനും ഇടക്ക് ജനിച്ച കുട്ടികളെയും പദ്ധതിയിൽ ചേർക്കാൻ അനുവദിച്ചിരുന്നു. ഈ പദ്ധതിയിൽ ചേരാനും അത് തുടരാനും പദ്ധതിയുടെ കാലാവധിക്കകത്ത് പെൺകുട്ടി ഇന്ത്യയിൽ താമസിക്കുന്നതവണമെന്നു നിർബന്ധമുണ്ട്. അക്കൗണ്ടിലെ പേര് സുകന്യ സമൃദ്ധി പദ്ധതി പെൺകുട്ടിയുടെ പേരിലായിരിക്കണം തുടങ്ങുന്നത്. രക്ഷാകർത്താവ് പദ്ധതിയിൽ സമ്പാദ്യം നിക്ഷേപിക്കുന്ന നിക്ഷേപകൻ മാത്രമായിരിക്കും. ഒരു പെൺകുട്ടി, ഒരു അക്കൗണ്ട്. ഒരു കുട്ടിയുടെ പേരിൽ ഒരൊറ്റ അക്കൗണ്ട് മാത്രമേ തുടങ്ങാൻ കഴിയുകയുള്ളൂ. അക്കൗണ്ട് എവിടെ തുടങ്ങാം: സുകന്യാ സമൃദ്ധി അക്കൗണ്ട് പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത, വാണിജ്യ ബാങ്കുകളിലിയും തുടങ്ങാം. പണം ക്യാഷായോ ചെക്കായോ ഡ്രാഫ്റ്റായോ നിക്ഷേപിക്കാവുന്നതാണ്. അക്കൗണ്ടിൽ മിനിമം തുക നിക്ഷേപിക്കാൻ പരാജയപ്പെട്ടാൽ വിഷമിക്കേണ്ട. കുടിശ്ശിക വന്ന തുകക്കൊപ്പം 50 രൂപ പിഴ അടച്ചു അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാവുന്നതാണ്. ആർക്കൊക്കെ നിക്ഷേപിക്കാം ?

സുകന്യ സമൃദ്ധി യോജന
രാജ്യംIndial
പ്രധാന ആളുകൾAs
ആരംഭിച്ച തീയതി22 ജനുവരി 2015; 9 വർഷങ്ങൾക്ക് മുമ്പ് (2015-01-22)
നിലവിലെ നിലActive

10 വയസ് കഴിയാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താം. ഒരുവർഷത്തെ ഗ്രേസ് പിരിയഡ് ഈവർഷത്തെ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം 2015 ഡിസംബർ ഒന്നിന് 11 വയസ്സ് കവിയാത്തവർക്ക് പദ്ധതിയിൽ ചേരാം. 2003 ഡിസംബർ രണ്ടിനു മുമ്പ് ജനിച്ചവർക്ക് ചേരാൻ കഴിയില്ലെന്ന് ചുരുക്കം.

പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ കേന്ദ്ര സർക്കാർ പുതിയ സമ്പാദ്യ പദ്ധതി പുറത്തിറക്കിയിരിക്കുകയാണ്‌. സുകന്യ സമൃദ്ധി അക്കൊണ്ട്‌ (എസ്‌എസ്‌എ). പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതി ഗവണ്മെന്റ്‌ രൂപപ്പെടുത്തിയിട്ടുളളത്‌. മറ്റൊരു ചെറുകിട സമ്പാദ്യപദ്ധതിയെന്നു വേണമെങ്കിൽ പറയാം. നിലവിലുള്ള മിക്ക നിക്ഷേപ അവസരങ്ങളെക്കാളും മെച്ചപ്പെട്ടതാണ് ഈ നിക്ഷേപ പദ്ധതി. പത്തു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ അച്ഛനമ്മമാർക്കോ രക്ഷിതാക്കൾക്കോ സുകന്യ അക്കൗണ്ടുകൾ തുടങ്ങാം. ഓരോ വർഷവും ചുരുങ്ങിയത് 1000 രൂപയിൽ തുടങ്ങി പരമാവധി 1.5 ലക്ഷം രൂപവരെ സുകന്യ അക്കൗണ്ടിൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി ഒരുവർഷം എത്ര തവണ വേണമെങ്കിലും അടയ്ക്കാം. എല്ലാ തപാൽ ഓഫീസുകളിലും ഈ അക്കൗണ്ട് തുടങ്ങാനുള്ള അവസരമുണ്ട്.

പദ്ധതി വിവരങ്ങൾ

തിരുത്തുക
Serial Number Financial Year Date Range Interest Rate Minimum Investment Maximum Investment
1 2014-15 01/04/2014 to 31/03/2015 9.1 % ₹ 1,000/- ₹ 1,50,000/-


“പെൺകുട്ടികളുടെ ശോഭനമായ ഭാവി ക്കായി” പെൺകുട്ടികൾക്കായുള്ള ഡിപ്പോസിറ്റ് സ്കീം ആണ് സുകന്യ സമൃദ്ധി യോജന.പ്രധാന മന്ത്രിയുടെ ഇന്ത്യയെ ശാക്തീകരിക്കൽ എന്ന പരിപാടിയുമായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു. ബേട്ടി ബച്ചാവോ ബേട്ടി പഡാവോ എന്ന പരിപാടി 9% പലിശ നിരക്ക് പെൺകുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയതിന് ശേഷം 1.8 ലക്ഷം അക്കൌണ്ടുകൾ തുറന്നു.ഇൻകം ടാക്സ് ഇല്ല എന്നതാണ് ഇതിൻറെ പ്രത്യേകത.മകൾക്കുവേണ്ടി സമ്പാദിക്കുക – “ബേട്ടി ബചാവോ, ബേട്ടി പടാവൊ” യുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം എന്നപേരിൽ ഒരു ചെറുകിട സമ്പാദ്യ പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. 2008 നും 2013 നും ഇടക്ക് കുടുംബ സമ്പാദ്യം 38%ൽ നിന്ന് 30% ആയി കുറഞ്ഞ സാഹചര്യം കൂടി പരിഹരിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടിയാണ് നടപ്പാക്കിയത് ഈ പദ്ധതി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പത്തുവയസ്സുവരെയുള്ള പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നിക്ഷേപപദ്ധതി സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യം ഉൾപ്പെടെ എല്ലാ പോസ്റ്റ്ഓഫീസുകളിലും ഏർപ്പെടുത്തി.

രക്ഷാകർത്താവിന് പെൺകുട്ടിയുടെ പേരിൽ പോസ്റ്റ്ഓഫീസിൽ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുറക്കാൻ വേണ്ട കുറഞ്ഞ തുക 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളായി പിന്നിടുള്ള നിക്ഷേപങ്ങൾ നടത്താം. ഒരു സാമ്പത്തികവർഷം കുറഞ്ഞത് 1000 രൂപ എങ്കിലും നിക്ഷേപിക്കണം. പരമാവധി 1,50,000 രൂപ ഒരു സാമ്പത്തികവർഷം നിക്ഷേപിക്കാൻ കഴിയും. അക്കൗണ്ട് തുടങ്ങി 14 വർഷംവരെ നിക്ഷേപം നടത്തിയാൽ മതി. 21 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. നിക്ഷേപത്തിന് ഇപ്പോൾ 7.8

ശതമാനം നിരക്കിൽ പലിശ ലഭിക്കും. പെൺകുട്ടിക്ക് 18വയസ്സ് കഴിയുമ്പോൾ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുൻ സാമ്പത്തികവർഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിൻവലിക്കാം. പെൺകുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് തുറക്കാൻ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക .

രക്ഷാകർത്താവിൻറെ 3 ഫോട്ടോയും ആധാർ കാർഡും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്ക്ക് ഒപ്പം നൽകണം.

സുകന്യ അക്കൗണ്ടിൽ ഓരോ വർഷവും അടയ്ക്കുന്ന തുകയ്ക്ക് രക്ഷിതാവിന് നികുതി ഇളവ് ലഭിക്കും. ആദായ നികുതി വകുപ്പ് 80(സി) പ്രകാരം മറ്റ് അനുവദനീയമായ നിക്ഷേപങ്ങൾക്ക് ഒക്കെക്കൂടി ലഭ്യമായ 1.5 ലക്ഷം രൂപ വരെയുളള പരിധിക്കുളളിൽ മാത്രമേ ആദായ നികുതി ഇളവ് ലഭിക്കുന്നുളളു എന്ന പോരായ്മയുണ്ട്. സുകന്യ നിക്ഷേപത്തിന് ലഭിക്കുന്ന വാർഷിക പലിശയ്ക്കും വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയ്ക്കും ആദായ നികുതി നൽകേണ്ടതില്ല. പ്രധാനമന്ത്രിയുടെ ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജനവരിയിലാണ് പദ്ധതി തുടങ്ങിയത്. 80 സിപ്രകാരം സുകന്യ പദ്ധതിക്ക് നേരത്തെതന്നെ നികുതിയിളവ് നൽകിയിരുന്നുഎങ്കിലും പദ്ധതിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനുകൂടി ഇത്തവണത്തെ ബജറ്റിലാണ് നികുതിയിളവ് പ്രഖ്യാപിച്ചത്.

"https://ml.wikipedia.org/w/index.php?title=സുകന്യ_സമൃദ്ധി_യോജന&oldid=3751894" എന്ന താളിൽനിന്ന് ശേഖരിച്ചത്