2014 ഒക്ടോബർ 11 ന് ജയപ്രകാശ് നാരായണിന്റെ ജന്മവാർഷികത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച കർമ്മപദ്ധതിയാണ് സൻസദ് ആദർശ് ഗ്രാം യോജന (ഹിന്ദി: सांसद आदर्श ग्राम योजना , ചുരുക്കെഴുത്ത്: SAANJHI)[1][2]

സൻസദ് ആദർശ് ഗ്രാം യോജന (SAGY)
രാജ്യംഇന്ത്യ
പ്രധാനമന്ത്രിനരേന്ദ്ര മോദി
ആരംഭിച്ച തീയതി11 ഒക്ടോബർ 2014; 10 വർഷങ്ങൾക്ക് മുമ്പ് (2014-10-11)
വെബ്‌സൈറ്റ്www.saanjhi.gov.in
Status: സജീവം

ലക്ഷ്യം

തിരുത്തുക

2019 മാർച്ചോടെ എല്ലാ എം.പി. മാരും അവരവരുടെ മണ്ഡലത്തിൽ മൂന്ന് ആദർശ് ഗ്രാമങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.[2] അതിൽ ഒരു ഗ്രാമം 2016 ഓടെ പൂർത്തീകരിക്കുകയും 2019 ന് ശേഷം പ്രതിവർഷം ഒരു ഗ്രാമം എന്ന നിരക്കിൽ 2024 ഓടെ അഞ്ച് ആദർശ് ഗ്രാമങ്ങൾ കൂടി വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.[2]

ആദർശ് ഗ്രാമം

തിരുത്തുക

വിവിധതലങ്ങളിലെ വികസനത്തിലൂടെ ഒരു ഗ്രാമത്തിനെ മാതൃകാഗ്രാമം അഥവാ ആദർശ് ഗ്രാമമാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിർമാർജ്ജനം, പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ സംയോജിത വികസനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിലുപരി പൗരന്മാരുടെ സഹകരണം, ദാരിദ്ര്യനിർമ്മാർജ്ജനം, ലൈംഗിക സമത്വം, സ്ത്രീകളെ ബഹുമാനിക്കൽ, സാമൂഹ്യനീതി, സാമൂഹ്യസേവനത്തിനുള്ള സന്നദ്ധത, ശുചിത്വം, സ്വാശ്രയത്വം, മികച്ച തദ്ദേശ സ്വയംഭരണം, പൊതിജീവിതത്തിൽ സുതാര്യതയും അഴിമിയില്ലായ്മയും എന്നിവയാണ് ഒരു ആദർശ് ഗ്രാമത്തിന്റെ മേന്മകൾ.[2]

  1. "യാഹു വാർത്ത". https://in.news.yahoo.com. Retrieved 16 ഒക്ടോബർ 2015. {{cite web}}: External link in |website= (help)
  2. 2.0 2.1 2.2 2.3 "ഔദ്യോഗിക വെബ്‌സൈറ്റ്". http://www.saanjhi.gov.in/. Archived from the original on 26 ഒക്ടോബർ 2015. Retrieved 16 ഒക്ടോബർ 2015. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=സൻസദ്_ആദർശ്_ഗ്രാം_യോജന&oldid=3800740" എന്ന താളിൽനിന്ന് ശേഖരിച്ചത്