സ്രാവ്
ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് സ്രാവ്. ചിലയിനം സ്രാവുകൾ ആക്രമണകാരികളാണ് . എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേകവർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് സ്രാവുകൾ.
സ്രാവുകൾ | |
---|---|
Grey reef shark (Carcharhinus amblyrhynchos) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | Selachimorpha
|
Orders | |
Carcharhiniformes |
പ്രത്യേകതകൾ
തിരുത്തുകഎല്ലുകൾ
തിരുത്തുകമറ്റു ജീവികളിൽ കാണുന്നതരം കടുത്ത, കാത്സ്യം നിറഞ്ഞ എല്ലുകൾക്ക് പകരം മൃദുലമായ തരുണാസ്ഥി (കാർറ്റിലേജ്) കൊണ്ട് നിർമ്മിതമായ അസ്ഥികൂടമാണ് സ്രാവുകൾക്കുള്ളത്. കാർട്ടിലേജ് അവയവങ്ങൾക്ക് രൂപം നൽകുന്നെങ്കിലും എല്ലുകളേക്കാൾ മൃദുലമാണ്. മനുഷ്യരുടെ ചെവി, മൂക്ക് മുതലായ അവയവങ്ങൾ കാർറ്റിലേജ് നിർമ്മിതമാണ്.
ചിതമ്പൽ
തിരുത്തുകസ്രാവുകളുടെ മറ്റൊരു പ്രത്യേകത, അവക്ക് ചിതമ്പലുകൾ ഇല്ല എന്നുള്ളതാണ്. പകരം പ്ലാകോയ്ഡ് ചിതമ്പൽ അഥവാ ഡെർമൽ ഡെന്റിക്കിൾസ് എന്നു വിളിക്കുന്ന ഒരു തരം ചെറിയ പദാർത്ഥം അവയുടെ തൊലിപ്പുറത്തുണ്ട്. ജലത്തിൽ നീന്തുമ്പോഴുണ്ടാകുന്ന ഘർഷണം കുറക്കുന്നതിന് ഈ പദാർത്ഥം സഹായിക്കുന്നു.
സംവേദനക്ഷമത
തിരുത്തുകസ്രാവുകൾക്ക് ഉയർന്ന വിദൂരദൃഷ്ടിയുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. കൂടാതെ അവയുടെ കേൾവിശക്തിയും അപാരമാണ്. മനുഷ്യരിൽ നിന്നും വ്യത്യസ്തമായി സ്രാവുകളുടെ ചെവി അവയുടെ തലക്കകത്ത് സ്ഥിതി ചെയ്യുന്നു. ചെവികളെക്കൂടാതെ ലാറ്ററൽ ലൈൻ എന്നറിയപ്പെടുന്ന ഒരു അവയവം കൂടി സ്രാവുകൾക്കുണ്ട്. ജലാന്തർഭാഗത്തെ കമ്പനങ്ങൾ ശ്രവിക്കുന്നതിന് ഈ അവയവം സ്രാവുകളെ സഹായിക്കുന്നു.
പല്ലുകൾ
തിരുത്തുകസ്രാവുകളുടെ പല്ലുകൾ അവയുടെ ജീവിതകാലത്ത് നിരവധി തവണ കൊഴിയുകയും വീണ്ടും മുളക്കുകയും ചെയ്യുന്നു. ഒന്നിലധികം നിരകളിൽ വളരുന്ന പല്ലുകളിൽ ഒന്നു പോയാൽ മറ്റൊന്ന് ആ സ്ഥാനത്തേക്ക് എത്തുന്നു.
ഭക്ഷണം
തിരുത്തുകമിക സ്രാവ്കളും മാംസഭോജികൾ ആണ്. എന്നാൽ 3 ഇനം സ്രാവുകൾ സസ്യഭോജികൾ ആണ് .
പരിണാമം
തിരുത്തുകകോടിക്കണക്കിന് വർഷങ്ങൾക്കു മുൻപ് തന്നെ സ്രാവുകൾ ഭൂമുഖത്തുണ്ട്. ഇന്നു കാണുന്ന സ്രാവുകളുടെ പൂർവികർ 420 ദശ ലക്ഷം വർഷങ്ങൾക്കു മുൻപ് സമുദ്രത്തിൽ ജീവിച്ചിരുന്നു എന്ന് ഫോസ്സിൽ.പഠനങ്ങൾ അനുമാനിക്കുന്നു.[1]
വിവിധയിനം സ്രാവുകൾ
തിരുത്തുകഇന്ന് അറിയപ്പെടുന്ന 440 തരം സ്രാവുകൾ ലോകത്തുണ്ട്. തിമീംഗലസ്രാവ് ആണ് ഇവയിൽ ഏറ്റവും വലുത് (ലോകത്തെ ഏറ്റവും വലിപ്പമുള്ള മത്സ്യങ്ങളിൽ ഒന്നാണ് വേൽ ഷാർക്ക്) 12.65 മീറ്റർ ആണ് ഇന്ന് വരെ കിട്ടിയതിൽ ഏറ്റവും വലുതിന്റെ നീളം.
ചില സ്രാവുകൾ വളരെ ചെറുതാണ് ഉദാഹരണത്തിന് ഡീപ്പ്‌വാട്ടർ ഡോഗ് ഫിഷ് എന്നറിയപ്പെടുന്ന സ്രാവിന് പൂർണ്ണവളർച്ചയെത്തിയാലും 20 സെന്റീമീറ്റർ നീളമേ കാണൂ. കുള്ളൻ റാന്തൽ സ്രാവിന് പൂർണ്ണവളർച്ചയെത്തിയാലും 17 സെന്റീമീറ്റർ നീളമേ കാണൂ.
ഷോർട്ട്ഫിൻ മാകോ എന്നറിയപ്പെടുന്ന സ്രാവ് വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഒന്നാണ്. ഇത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു.
ആക്രമണം
തിരുത്തുകസ്രാവുകൾ ആക്രമണകാരികളാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ അറിയപ്പെടുന്ന 375 ഇനം സ്രാവുകളിൽ 30 ഇനത്തിലുള്ളവ മാത്രമേ മനുഷ്യരെ ആക്രമിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളൂ. വെള്ളസ്രാവ് (വൈറ്റ് ഷാർക്ക്), കടുവാസ്രാവ് (ടൈഗർ ഷാർക്ക്), കാളസ്രാവ് (ബുൾ ഷാർക്ക്) എന്നീ മൂന്നിനം മാത്രമേ പ്രകോപനമില്ലാതെ മനുഷ്യനെ ആക്രമിച്ചതായി അറിവുള്ളൂ. ഇത്തരത്തിൽ ആക്രമിക്കുന്ന സ്രാവുകൾ തന്നെ അത് സാധാരണ ഭക്ഷിക്കുന്ന എന്തോ ആണ് എന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിക്കാറുള്ളത്. ഒരു കടിയിൽ അതിന്റെ തെറ്റു മനസ്സിലാക്കി ഉപേക്ഷിച്ചു പോകാറാണ് പതിവ്.
അവലംബം
തിരുത്തുക- ↑ Martin, R. Aidan. "Geologic Time". ReefQuest. Retrieved 2006-09-09.
- ദ് ഹിന്ദു യങ്ങ് വേൾഡ് - (വേൾഡ് ഓഫ് സയൻസ് എന്ന പംക്തിയിൽ ഷാർക്ക് ട്രൂത്ത്സ് എന്ന തലക്കെട്ടിൽ 2007 സെപ്റ്റംബർ 28, ഒക്ടോബർ 5 എന്നീ ദിനങ്ങളിലായി ഡോ. ടി.വി. പദ്മ എഴുതിയ ലേഖനം)
മറ്റ് ലിങ്കുകൾ
തിരുത്തുക- Shark Research Institute
- Shark Conservation Archived 2021-05-11 at the Wayback Machine.
- Greenland Shark and Elasmobranch Education and Research Group
- The International Shark Attack File
- Shark Trust Organization Archived 2007-05-17 at the Wayback Machine.
- ReefQuest Centre for Shark Research
- ECOCEAN Whale Shark Photo-identification Library Archived 2018-01-02 at the Wayback Machine.
- Photographs of sharks Archived 2022-11-22 at the Wayback Machine.
- Sharks Photo gallery
- Sharkology Archived 2018-08-17 at the Wayback Machine.
- Updated list of all known shark species
- Bite-Back.com
- Global Shark Attack File
- The Ocean Conservancy: Sharks
- The Shark Alliance Archived 2007-06-29 at the Wayback Machine.
- Shark Research Committee
- Shark Pictures and Elasmobranch Field Guide