സ്നേഹം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ജയരാജിന്റെ സംവിധാനത്തിൽ ജയറാം നായകനായി 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്നേഹം. ബിജു മേനോൻ, സിദ്ദിഖ്, രാജേന്ദ്രൻ, വി.കെ. ശ്രീരാമൻ, വാവച്ചൻ, ജോമോൾ, കസ്തൂരി, ലെന, കമലാദേവി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സ്നേഹം | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | ബാലു, കെ.ബി. രാജു |
കഥ | ടി.എ. റസാഖ് |
തിരക്കഥ | ടി.എ. റസാഖ് |
അഭിനേതാക്കൾ |
|
സംഗീതം | പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | ജി. മുരളി |
വിതരണം | മുദ്ര ആർട്സ്, അനുപമ റിലീസ് |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
കഥ
തിരുത്തുകഗ്രാമീണ പശ്ചാത്തലത്തിലുള്ള വടക്കേടത്തു തറവാടും, മൂത്തമകനും കാരണവസ്ഥാനക്കാരനുമായ പപ്പനും (ജയറാം) പപ്പന്റെ കുടുംബത്തിലും ചുരുങ്ങിയ കാലയളവിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സംഗീതം
തിരുത്തുകയൂസഫലി കേച്ചേരി എഴുതി പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതം നൽകിയ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കെ.ജെ. യേശുദാസ്, രാധികാ തിലക്, സുധീപ് കുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ഗാനങ്ങൾ
തിരുത്തുക- ദേവഭാവന മണ്ണിൽ... - കെ.ജെ. യേശുദാസ്
- കൈതപ്പൂമണം... - രാധികാ തിലക്, സംഘം
- കൊണ്ടോട്ടീന്നോടിവന്നേ... - സുധീപ് കുമാർ
- മറക്കാൻ കഴിഞ്ഞെങ്കിൽ... - യേശുദാസ്
- പേരറിയാത്തൊരു നൊമ്പരത്തെ... - യേശുദാസ്
- രാവ് നിലാപൂവ്... - യേശുദാസ്
അഭിനേതാക്കൾ
തിരുത്തുക- ജയറാം - പത്മനാഭൻ നായർ (പപ്പൻ)
- ബിജു മേനോൻ - ശശിധരൻ നായർ (പപ്പന്റെ സഹോദരൻ)
- സിദ്ദിഖ് - ശിവൻകുട്ടി (പപ്പന്റെ സഹോദരീ ഭർത്താവ്)
- വി.കെ. ശ്രീരാമൻ - പപ്പന്റെ അമ്മാവൻ
- രാജേന്ദ്രൻ - മൊയ്തീനിക്ക (പപ്പന്റെ സുഹൃത്ത് )
- ജോമോൾ - മണിക്കുട്ടി (പപ്പന്റെ ഭാര്യ)
- കസ്തൂരി - പപ്പന്റെ മുറപ്പെണ്ണ്, ശശിയുടെ ഭാര്യ
- ലെന - മണിക്കുട്ടി (പപ്പന്റെ സഹോദരി)
- കമലാദേവി - പപ്പന്റെ അമ്മ
- വാവച്ചൻ - സമീപവാസി
അണിയറപ്രവർത്തകർ
തിരുത്തുക- സംവിധാനം - ജയരാജ്
- നിർമ്മാണം - ബാലു, കെ.ബി. രാജു
- കഥ, തിരക്കഥ, സംഭാഷണം - ടി.എ. റസാഖ്
- എഡിറ്റിങ് - ജി. മുരളി
- ഛായാഗ്രഹണം - എം.ജെ. രാധാകൃഷ്ണൻ
- വിതരണം - മുദ്ര ആർട്സ്, അനുപമ റിലീസ്
- ബാനർ - പ്രാർത്ഥന ഫിലിംസ്
- ഡിസൈൻ - കോളോണിയ