സ്നേഹം

ദൃഢമായ, സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള നല്ല വൈകാരികത

സ്നേഹം അല്ലെങ്കിൽ പ്രണയം എന്നത് ലൈംഗിക ആകർഷണത്തിന്റെയും ഇഷ്ടപെടുന്നതിന്റെയും അനുഭവവുമായി ബന്ധപ്പെട്ട മനുഷ്യന്റെ മാനസിക വികാരത്തിന്റെ ഒരു സീമയാണ്. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ സ്നേഹത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. സ്നേഹം എന്ന വാക്ക് ആളുകൾക്കിടയിലുള്ള വളരെ വ്യത്യസ്തമായ അനുഭൂതികൾ പരാമർശിക്കാൻ ഉപയോഗിക്കുന്നു. മറ്റ് മനുഷ്യ വികാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്നേഹത്തിൻ വളരെ സ്ഥിരമായ ഒരു നിർവചനം കൊടുക്കാൻ പ്രയാസമാണ്. നിശ്ചിതമല്ലത്ത ഒരു പൊതുധാരണ വെച്ച് സ്നേഹത്തേ സാധാരണയായി പരാമർശിക്കുന്നത്, മറ്റൊരു വ്യക്തിക്ക് നേരെയുള്ള ഒരു ഉറച്ച അവർണ്ണനീയമായ അനുഭൂതിയാണ്. ഇത് ഒരു പരിമിതമായ ധാരണയാണ്. ആളുകൾ തമ്മിലുള്ള സ്നേഹത്തിന് പല രൂപങ്ങളുണ്ട്. സിനിമ, നാടകം, കഥാ പ്രസംഗം തുടങ്ങിയ സർഗ്ഗശക്തി ഉപയോഗിക്കുന്ന കലകളിൽ സ്നേഹം ഒരു പൊതു പ്രതിപാദ്യ വിഷയമാണ്. മാനസികമായ അടുപ്പം സ്നേഹത്തിന്റെ ഭാഗമാണ്.

ഹിന്ദു ദേവതകളായ കൃഷ്ണന്റെയും രാധയുടെയും പ്രണയകഥകൾ ഇന്ത്യൻ സംസ്കാരത്തെയും കലകളെയും സ്വാധീനിച്ചിട്ടുണ്ട്. മുകളിൽ: രാജാ രവിവർമ്മയുടെ രാധാ മാധവം.

ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്. ബാഹ്യമായ മോടിയായൊ പുറമേ കെട്ടിവെക്കുന്ന ഭാരമായോ അല്ല സ്നേഹത്തെ കാണേണ്ടത്. അത് ജീവിതത്തിന്റെ ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉടലെടുക്കുന്നത്. അതിനാൽ സ്നേഹം അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കാനുള്ള ഒരു മാർഗ്ഗമായി വേണം മനസ്സിനെ നമ്മൾ കണക്കാക്കേണ്ടത്. പങ്കുവെക്കലിലൂടെയും പ്രയോകത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ കഴിയും. മനുഷ്യ മനസ്സിലെ സ്നേഹം പരിശീലനത്തിലൂടെ സ്വായത്തമാക്കേണ്ട ഒന്നല്ല. അമ്മയും കുഞ്ഞും തമ്മിൽ, പങ്കാളികൾ തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, സുഹൃത്തുക്കൾ തമ്മിൽ, പ്രണയികൾ തമ്മിലും ഒക്കെ സ്നേഹം ഉണ്ടാകാറുണ്ട്. തലച്ചോറിലെ രാസമാറ്റങ്ങൾ മാനസിക അടുപ്പത്തിനും തുടർന്ന് സ്നേഹത്തിനും കാരണമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു. ലൈംഗികത ആസ്വദിക്കുന്നതിലൂടെയും വ്യക്തികൾ സ്നേഹം പങ്കുവെക്കാറുണ്ട്.സ്നേഹ൦ താല്പര്യത്തിനു൦ ലാഭത്തിനു൦ അതീതമാണ്. യഥാർത്ഥ സ്നേഹം പ്രതിഫലം ആഗ്രഹിക്കുന്നില്ല.

സ്പ്രിംഗ് ടൈം (പിയറി അഗസ്റ്റെ കോട്ട്)

സ്നേഹത്തിന്റെ വിവിധ രൂപങ്ങൾ

തിരുത്തുക

പലതരം പ്രണയങ്ങളുണ്ട്. സസ്നേഹം, ഒരു സുഹൃത്തിനോടുള്ള സ്നേഹം (പ്ലാറ്റോണിക് സ്നേഹം പോലുള്ളവ), പ്രണയിക്കുമ്പോളുള്ള സ്നേഹം, കുടുംബത്തോടോ, ദൈവത്തോടോ അല്ലെങ്കിൽ ഒരു വസ്തുവിനോടോ ആശയത്തോടോ ആകാം. പലപ്പോഴും സ്നേഹം മറ്റ് വികാരങ്ങളുമായി ആശയക്കുഴപ്പത്തിലാക്കാം. ലൈംഗികമായോ ശാരീരികമായോ ആകർഷിക്കപ്പെടുന്നത് ഇച്ഛയുടെ (Lust) ഭാഗമായാണ്. ഇച്ഛയും സ്നേഹവും വ്യത്യസ്തമാണെന്ന് കരുതുന്നു. ഇച്ഛയും (കാമം) തെറ്റിദ്ധാരണയും മൂലം വ്യതിചലിച്ചേക്കാവുന്ന സ്നേഹത്തിന്റെ ഒരു രൂപമാണ് സാധാരണ സൗഹൃദം.

"https://ml.wikipedia.org/w/index.php?title=സ്നേഹം&oldid=3824846" എന്ന താളിൽനിന്ന് ശേഖരിച്ചത്