സോണി ലിവ്
സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ ഓവർ-ദി-ടോപ്പ് ഫ്രീമിയം സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് സോണി ലിവ് . 2013ലാണ് സോണി ലിവ്[1] ആരംഭിച്ചത്
ലഭ്യമായ ഭാഷകൾ | |
---|---|
ഉടമസ്ഥൻ(ർ) | സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ |
യുആർഎൽ | sonyliv |
അംഗത്വം | Required[a] |
ഉപയോക്താക്കൾ | 23 million (paid) |
ആരംഭിച്ചത് | 22 January 2013 |
സോണി നെറ്റ്‌വർക്ക് കളിൽ നിന്നുള്ള പരിപാടികളയാ സീരിയൽ , സിനിമ , തൽസമയ മത്സരങ്ങൾ എന്നിവയയിരുന്നു ആദ്യം ഉണ്ടായിരുന്നത്. 2016 മുതൽ മറ്റു കമ്പനികളുടെ പരിപാടികളും നൽകി തുടങ്ങി . 2020 മുതൽ മുൻനിര അമേരിക്കൻ കമ്പനികളുമായി ചേർന്ന് കുടുതൽ സീരിയൽ , സിനിമ എന്നിവ നൽകി തുടങ്ങി . 2016 ശേഷം ഇന്ത്യയിലെ മൊബൈൽ ബ്രോഡ്‌ബാൻഡിൻറെ വളർച്ചയ്ക്കിടയിൽ, സോണി ലിവ് അതിവേഗം രാജ്യത്തെ പ്രേമുഖ സ്ട്രീമിംഗ് സേവനമായി മാറി.
ചരിത്രം
തിരുത്തുക2013 ജനുവരി 23 ന് [2] ആയിരുന്നു സോണി സോണി ലിവ്ന്റെ ആരംഭം . 18 വർഷത്തെ പാരമ്പര്യമുള്ള സോണി പിക്ചേഴ്സ് നെറ്റ് വർക്ക് ഇന്ത്യയുടെ ഭാഗമായ ചാനലുകളിൽ നിന്നുള്ള ഉള്ളടക്കത്തിൽ നിന്നും ഹിന്ദിയിലും ഇംഗ്ലീഷിലും മായി മൊത്തം 40,000+ മണിക്കൂർ ടെലിവിഷൻ ഷോയും ഏതാണ്ട് 700 ൽ അധികം സിനിമകളും[3] സോണി ലിവ് ന്റെ ഭാഗം ആയിരുന്നു . അതോടപ്പം ലൈവ് സ്പോർട്സ് ഇവന്റുകൾ സോണി ലിവിൽ കാണിച്ചിരുന്നു .
ആനിമാക്‌സിൽ നിന്നുള്ള വൈവിധ്യമാർന്ന ആനിമേഷൻ സ്‌ട്രീം ചെയ്യുന്നതിന് സോണിലിവിൽ ലഭ്യമായിരുന്നു.[4] 2017 ജൂലൈ 7 മുതൽ 2020 മെയ് വരെ ഇന്ത്യയിൽ ഒരു ഡിജിറ്റൽ സ്ട്രീമിംഗ് ചാനലായി മാത്രമായി അനിമാക്സ് ഉണ്ടായിരുന്നു .[5]
പ്രോഗ്രാമിംഗ്
തിരുത്തുകസോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുടെ ഭാഗമായ സോണി ചാനൽ , സോണി സബ് , സോണി മറാത്തി , സോണി ആത് തുടങ്ങിയ ചാനലുകളിൽ നിന്നുള്ള പരിപാടികളും സോണി പിക്ചേഴ്സ് എൻറർടെയ്ൻമെൻറ് , സോണി പിക്ചേഴ്സ് ടെലിവിഷൻ തുടങ്ങിയ സോണിയുടെ തന്നെ സ്റ്റുഡിയോയില് നിന്നുള്ള സീരിയലുകളും സിനിമകളും സോണി ലിവില് സ്ട്രീം ചെയ്യാവുന്നത് ആണ് .
ലഭ്യത
തിരുത്തുകഇന്ത്യ, യുഎഇ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ സോണി ലിവ് ലഭ്യമാണ്.
കാഴ്ചക്കാർ
തിരുത്തുകസോണി ലിവ് അതിന്റെ വെബ്‌സൈറ്റ്, ആപ്പ്, യൂട്യൂബ് ചാനൽ എന്നിവയിൽ പ്രതിമാസം 25 ദശലക്ഷം വ്യൂകളിൽ കൂടുതല് എത്തിയിരുന്നു .
Platforms
തിരുത്തുകഅൺട്രോയിട് , ഐഓസ് , വെബ് തുടങ്ങിയ ഫ്ലാറ്റ്ഫോം കളിൽ സോണി ലിവ് കാണാൻ സാധിക്കും .
ഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ "Sony Launches Video on Demand". Business Standard. 2013.
- ↑ Deb, Debabrata (2018-07-15). "The ultimate SonyLIV review: Everything you need to know". finder India (in Indian English). Archived from the original on 2020-07-02. Retrieved 2020-07-02.
- ↑ Deb, Debabrata (2018-07-15). "The ultimate SonyLIV review: Everything you need to know". finder India (in Indian English). Archived from the original on 2020-07-02. Retrieved 2020-07-02.
- ↑ "Sony to shift Animax channel to SonyLiv". Indian Television Dot Com (in ഇംഗ്ലീഷ്). 2017-04-13. Retrieved 2019-12-05.
- ↑ "Animax Asia Channel Removed from 'Sony LIV' Streaming App". .anime news network. 17 May 2020.
- ↑ Optional in India, but monthly subscription is required to access additional content.