സൊനോമ കൗണ്ടി
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് സൊനോമ കൗണ്ടി. 2010-ലെ അമേരിക്കൻ ഐക്യനാടുകളിടെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 483,878 ആയിരുന്നു. ഈ കൌണ്ടിയുടെ ആസ്ഥാനവും ഏറ്റവും വലിയ നഗരവും സാന്താ റോസയാണ്.[4] ഇത് മാരിൻ കൗണ്ടിക്ക് വടക്കും മെൻഡോസിനോ കൗണ്ടിയ്ക്കു തെക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്നു.
സൊനോമ കൗണ്ടി, കാലിഫോർണിയ | ||||||
---|---|---|---|---|---|---|
County of Sonoma | ||||||
Images, from top down, left to right: Lake Sonoma, Old Courthouse Square in downtown Santa Rosa, Sonoma City Hall in Sonoma Plaza, a view of Bodega Bay | ||||||
| ||||||
Motto(s): "Agriculture, Industry, Recreation" | ||||||
Location in the U.S. state of California | ||||||
Coordinates: 38°31′N 122°56′W / 38.51°N 122.93°W | ||||||
Country | അമേരിക്കൻ ഐക്യനാടുകൾ | |||||
State | California | |||||
Region | San Francisco Bay Area | |||||
Incorporated | February 18, 1850[1] | |||||
നാമഹേതു | the city of Sonoma | |||||
County seat | Santa Rosa | |||||
Largest city | Santa Rosa (population and area) | |||||
• ഭരണസമിതി | Sonoma County Board of Supervisors | |||||
• ആകെ | 1,768 ച മൈ (4,580 ച.കി.മീ.) | |||||
• ഭൂമി | 1,576 ച മൈ (4,080 ച.കി.മീ.) | |||||
• ജലം | 192 ച മൈ (500 ച.കി.മീ.) | |||||
ഉയരത്തിലുള്ള സ്ഥലം | 4,483 അടി (1,366 മീ) | |||||
• ആകെ | 4,83,878 | |||||
• കണക്ക് (2016) | 5,03,070 | |||||
• ജനസാന്ദ്രത | 270/ച മൈ (110/ച.കി.മീ.) | |||||
സമയമേഖല | UTC−8 (Pacific Time Zone) | |||||
• Summer (DST) | UTC−7 (Pacific Daylight Time) | |||||
Area code | 707 | |||||
FIPS code | 06-097 | |||||
GNIS feature ID | 1657246 | |||||
വെബ്സൈറ്റ് | sonomacounty |
സൊനോമ കൌണ്ടി, സാന്താ റോസ, CA മെട്രോപ്പോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ ഏരിയ മുഴുവനായുംതന്നെ സാൻ ജോസ്-സാൻഫ്രാൻസിസ്കോ-ഓക്ലാൻഡ് CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ ഏരിയയിലെ ഒമ്പതു കൗണ്ടികളിലൊന്നായ ഇത് ഈ മേഖലയുടെ ഏറ്റവും വടക്കുപടിഞ്ഞാറൻ ദിക്കിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടി ആണ്.
ചരിത്രം
തിരുത്തുകപോമ, കോസ്റ്റ് മിവോക്ക്, വാപ്പോ എന്നീ അമേരിക്കൻ ഇന്ത്യൻ തദ്ദേശീയർ ബി.സി. 8000 നും 5000 നും ഇടയിലുള്ള കാലഘട്ടത്തിൽ സോനോമാ കൗണ്ടിയിലെ സ്വാഭാവിക പ്രകൃതിയിൽ ജീവിച്ചിരുന്നു. ഈ ആദ്യ ജനതയുടെക്കുറിച്ച് പുരാവസ്തു ശാസ്ത്രമനുസരിച്ചുള്ള നിരവധി തെളിവുകൾ പ്രത്യേകിച്ച് തെക്കൻ സോനോമ കൗണ്ടിയിൽ കാണപ്പെടുന്ന പാറകളിലെ കൊത്തുപണികളിൽ കാണാൻ സാധിക്കുന്നതാണ്.
അവലംബം
തിരുത്തുക- ↑ "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
- ↑ "Cobb Mountain-Southwest Peak". Peakbagger.com. Retrieved February 4, 2015.
- ↑ "Sonoma County QuickFacts". United States Census Bureau. Archived from the original on 2016-02-25. Retrieved April 6, 2016.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.