സൈനുൽ ആബിദീൻ
സൈനുൽ ആബിദീൻ - പ്രവാചകകുടുംബാംഗം | |
നാമം | സൈനുൽ ആബിദീൻ |
---|---|
യഥാർത്ഥ നാമം | അലി ഇബ്നു ഹുസൈൻ |
മറ്റ് പേരുകൾ | അബുൽ ഹസ്സൻ |
ജനനം | ജനുവരി 6, 659 മദീന, അറേബ്യ |
മരണം | ഒക്ടോബർ 23, 712 |
പിതാവ് | ഹുസൈൻ ബിൻ അലി |
മാതാവ് | ഷഹർ ബാനു |
ഭാര്യ | ഹസ്സൻ ബിൻ അലി മകൽ ഫാത്വിമ |
സന്താനങ്ങൾ | മുഹമ്മദ് അൽ ബാഖിർ ,സൈദ്, ഉമറ് |
ഇസ്‌ലാമികപ്രവാചകൻ മുഹമ്മദിന്റെ പ്രപൗത്രൻ അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ (അറബി: علي بن حسين زين العابدين), ഹിജ്ര വർഷം 4ൾ (659AD)ജനിച്ചു. അദ്ദേഹത്തെ ഷിയാ വിഭാഗക്കാരിൽ ചിലർ തങളുടെ നാലാം ഇമാമായും മറ്റു ചിലർ മൂന്നാം ഇമാമായും ഗണിക്കുന്നു. മുഹമ്മദിന്റെ പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലിയുടെയും രണ്ടാമത്തെ മകനായ ഹുസൈൻ ബിൻ അലിയുടെ മകനാണു ഇദ്ദേഹം. ഇമാം അൽ സജ്ജാദ് എന്ന പേരിലും അറിയപ്പെടുന്നു.
കുടുംബം
തിരുത്തുകഹുസൈൻ ബിൻ അലി അമവിയ്യാ രാജാവ് യസീദുമായി ഇറാഖിലെ കറ്ബലയിൽ രക്തസാക്ഷിയായപ്പോൽ പ്രവാചകന്റെ കുടുംബ പരമ്പരയിലെ അവസാനത്തെ കണ്ണിയായി പ്രായപൂർത്തിയാകാത്ത മകൻ അലി ഇബ്നു ഹുസൈൻ (സൈനുൽ ആബിദീൻ) മാത്രം അവശേഷിച്ചു.സഹോദരർ :അലി അക്ബർ, അലി അസ്ഗർ. സഹോദരിമാറ്: സക്കീന, ഫാത്വിമാ സുഹറാ, റുഖിയ്യ.
വിദ്യാഭ്യാസം
തിരുത്തുകകറ്ബലാ യുദ്ധക്കളത്തിൽ പിതാവും ഒട്ടുമുക്കാൽ കുടുംബാംഗങളും കൊല്ലപ്പെട്ടെങ്കിലും, വളരെ ചെറിയ പൈതലായിരുന്നതിനാൽ വധിക്കപ്പെടുകയുണ്ടായില്ലെങ്കിലും യസീദ് രാജാവിനാൽ തടവിലാക്കപ്പെടുകയും ദമാസ്കസിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. വറ്ഷങൾക്ക് ഷേഷം മോചിതനാക്കപ്പെട്ടപ്പോൾ, മദീനയിലേക്ക് മടങി വന്ന് വിദ്യാഭ്യാസത്തിൽ മുഴുകി. ഖുറ്‌ആൻ, ശറഈ,വ്യാകരണം തുടങിയവയിൽ പാണ്ഡിത്ത്യം നേടി.
മരണം
തിരുത്തുകഹിഷാം അബ്ദുൽ മാലിക്കിക് ഹിജ്ര വർഷം 95 മുഹറം 25ന് (October 23, 712) മദീനയിൽ വെച്ചു സൈനുൽ ആബിദീനെ വധിച്ചു