സേവ്യർ അറക്കൽ
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും എറണാകുളം ലോകസഭാംഗവുമായിരുന്നു സേവ്യർ അറക്കൽ. ആദ്യം 1977 ൽ പറവൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിഥീകരിച്ചുകൊണ്ടാണ് പൊതുപ്രവർത്തകനാകുന്നത്. പിന്നീട് 1980 ൽ കോൺഗ്രസ് പ്രതിനിഥിയായും 1996ൽ ഇടതുപിന്തുണയുള്ള കോൺഗ്രസ്സുകാരനായും എറണാകുളത്തെലോകസഭയിൽ പ്രതിനിഥീകരിച്ചു. എന്നാൽ 1997 ഫെബ്രുവരി ഒമ്പതിന് വൃക്കരോഗബാധിതനായി അദ്ദേഹം അന്തരിച്ചു.
സേവ്യർ അറക്കൽ | |
---|---|
മുൻഗാമി | കെ.ടി. ജോർജ്ജ് |
പിൻഗാമി | എ സി ജോസ് |
മണ്ഡലം | പറവൂർ |
മുൻഗാമി | കെ.വി. തോമസ് |
പിൻഗാമി | സെബാസ്റ്റ്യൻ പോൾ |
മണ്ഡലം | എറണാകുളം ലോകസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1935 ഏപ്രിൽ 16 മഞ്ഞുമ്മൽ |
മരണം | 1997 ഫിബ്രവരി 9 |
രാഷ്ട്രീയ കക്ഷി | (ഐ.എൻ സി |
പങ്കാളി(കൾ) | ലെറിസ് |
കുട്ടികൾ | 2 |
ജീവിതരേഖതിരുത്തുക
മഞ്ഞുമ്മൽ അറയ്‌ക്കൽ വർഗീസിന്റെ ആറു മക്കളിൽ ഇളയവനായി 1935 ഏപ്രിൽ 16ന് ജനിച്ചു. എറണാകുളം സെന്റ് ആൽബർട്സ് കോളേജ്, തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജ്, തേവര എസ്‌എച്ച് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. തുടർന്ന് വരാപ്പുഴ ആർച്ച് ബിഷപ് ജോസഫ് അട്ടിപ്പേറ്റിയുടെ സഹായത്തോടെ അമേരിക്കയിൽ പഠനം. ചിക്കാഗോയിൽനിന്ന് എംഎസ്ഐആർ ബിരുദവും ലയോള സർവകലാശാലയിൽനിന്ന് മാസ്റ്റർ ബിരുദവും ലണ്ടനിൽനിന്ന് ബാർ അറ്റ് ലോയും സമ്പാദിച്ചു. ഇംഗ്ലണ്ടിൽ വച്ച് ജമൈക്ക സ്വദേശിനി ലെറീസിനെ ജീവിതസഖിയാക്കി.[1]
പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയ അദ്ദേഹത്തിന് എംഎൽഎ, എംപി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടും സ്വന്തമായി ഒരു കാർപോലും ഉണ്ടായിരുന്നില്ല. വൈകുന്നേരങ്ങളിൽ എറണാകുളം നഗരത്തിന്റെ ഓരംചേർന്ന് മറൈൻഡ്രൈവിലേക്ക് നടക്കും. കണ്ടുമുട്ടുന്നവരോടെല്ലാം കുശലം പറയും. സഹായം ആവശ്യപ്പെടുന്നവർക്ക് കഴിയുന്നതെല്ലാം ചെയ്‌തുകൊടുക്കും[2].
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1996* | എറണാകുളം ലോകസഭാമണ്ഡലം | സേവ്യർ അറക്കൽ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. | കെ.വി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1980 | എറണാകുളം ലോകസഭാമണ്ഡലം | സേവ്യർ അറക്കൽ | കോൺഗ്രസ് (ഐ.) | ഹെൻറി ഓസ്റ്റിൻ | ഐ.എൻ.സി. (യു.) | ||
കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1977) | പറവൂർ | സേവ്യർ അറക്കൽ | കോൺഗ്രസ് (ഐ.) | വർക്കി പൈനാണ്ടർ | സ്വതന്ത്രൻ |