ഗർഭാശയത്തിന്റെ സെർവിക്സിൽ ഉണ്ടാകുന്ന വീക്കമാണ് സെർവിസിറ്റിസ്. [1] സെർവിസിറ്റിസ് പുരുഷന്മാരിലെ മൂത്രനാളിയിലും കണ്ടുവരുന്നുണ്ടെങ്കിലും പലപ്പോഴും ഇത് പകരുന്നത് ലൈംഗികമായി ബന്ധപ്പെടുന്നത് മൂലമാണ്. സെർവിസിറ്റിസിന്റെ സാംക്രമികമല്ലാത്ത കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഗർഭാശയ ഉപകരണങ്ങളുടെ ഉപയോഗം ഗർഭനിരോധന ഡയഫ്രം, ബീജനാശിനികൾ അല്ലെങ്കിൽ ലാറ്റക്സ് കോണ്ടം എന്നിവയോടുള്ള അലർജി തുടങ്ങിയവയാണ് . [2] പ്രായപൂർത്തിയായ സ്ത്രീകളിൽ പകുതിയിലധികം പേരെയും ഇത് ബാധിക്കുന്നു. [1]

സെർവിസിറ്റിസ്
എച്ച് എസ് വി സെർവിസിറ്റിസ്
സ്പെഷ്യാലിറ്റിഗൈനക്കോളജി Edit this on Wikidata

സെർവിസിറ്റിസിന്റെ ചികിത്സ വൈകിയാൽ എൻഡോമെട്രിറ്റിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നിവയ്ക്ക് കാരണമാകാം. ഈ പ്രശ്നങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്തേക്കാം . [3]

ലക്ഷണങ്ങളും അടയാളങ്ങളും

തിരുത്തുക

സെർവിസിറ്റിസിന് പൊതുവേ രോഗലക്ഷണങ്ങൾ കുറവാണ്. [1] പ്രകടമായ ലക്ഷണങ്ങൾ താഴെ ചേർക്കുന്നു :

  • ആർത്തവങ്ങൾക്കിടയിലുള്ള ലൈംഗിക ബന്ധത്തിന് ശേഷം അസാധാരണമായി യോനിയിൽ രക്തസ്രാവം
  • അസാധാരണമായ ചാരനിറമോ, വെള്ള അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ളതുമായ യോനിയിൽ നിന്നുള്ള ഡിസ്ചാർജ്
  • വേദനാജനകമായ ലൈംഗിക ബന്ധം
  • യോനിയിൽ വേദന
  • പെൽവിസിലെ സമ്മർദ്ദം അല്ലെങ്കിൽ ഭാരം അനുഭവപ്പെടൽ [1]
  • ഇടയ്ക്കിടെ, വേദനാജനകമായ മൂത്രമൊഴിക്കൽ

കാരണങ്ങൾ

തിരുത്തുക

സെർവിസിറ്റിസ് ഏതെങ്കിലും അണുബാധകൾ മൂലമാകാം ഉണ്ടാവുക. അതിൽ ഏറ്റവും സാധാരണമായത് ക്ലമീഡിയയും ഗൊണോറിയയുമാണ്, ഏകദേശം 40% കേസുകളും ക്ലമീഡിയയാണ്. [4] ട്രൈക്കോമോണസ് വാഗിനാലിസ്, ഹെർപ്പസ് സിംപ്ലക്സ് വൈറസ്, മൈകോപ്ലാസ്മ ജെനിറ്റാലിയം എന്നിവയാണ് മറ്റ് കാരണങ്ങൾ. [3]

ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ) സെർവിസിറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണമാണെങ്കിലും, മറ്റ് കാരണങ്ങളും ഉണ്ട്. ബാക്ടീരിയൽ വാഗിനോസിസ് അല്ലെങ്കിൽ ട്രൈക്കോമോണസ് വാഗിനാലിസ് മൂലമുണ്ടാകുന്ന വാഗിനൈറ്റിസ് ഇതിൽ ഉൾപ്പെടുന്നു. പെൽവിക് ഏരിയയിൽ അതായത് സെർവിക്കൽ ക്യാപ്, ഐയുഡി, പെസറി മുതലായവ ചേർത്ത ഒരു ഉപകരണവും ഇതിൽ ഉൾപ്പെടുന്നു. ഗർഭനിരോധന ഉറകളിലെ ബീജനാശിനികൾ അല്ലെങ്കിൽ ലാറ്റക്സ് എന്നിവയ്ക്കുള്ള അലർജി. [3] [4] പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെയുള്ള വീക്കം. [4] . [5]

രോഗനിർണയം

തിരുത്തുക

പെൽവിക് പരിശോധനയിലൂടെയാണ് സെർവിസിറ്റിസ് കണ്ടെത്തുന്നത്. [4] ഗൊണോറിയ, ക്ലമീഡിയ, ട്രൈക്കോമോണസ് വാഗിനാലിസ് എന്നിവയ്‌ക്കായി മൈക്രോസ്കോപ്പിലൂടെയോ അല്ലെങ്കിൽ വിശദമായ ലാബ് പരിശോധനയ്‌ക്കായി ഡിസ്‌ചാർജിന്റെ സാമ്പിൾ ശേഖരിക്കാൻ സ്വാബ്‌സ് ഉപയോഗിക്കാം. പെൽവിക് ഇൻഫ്‌ളമേറ്ററി ഡിസീസ് വിലയിരുത്താൻ ഒരു ദ്വിമാന പരിശോധന നടത്തണം. [3]

പ്രതിരോധം

തിരുത്തുക

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതിലൂടെ എസ്ടിഐകളിൽ നിന്ന് സെർവിസിറ്റിസ് വരാനുള്ള സാധ്യത കുറയ്ക്കാം. സെർവിസിറ്റിസിന് കാരണമാകുന്ന ക്ലമീഡിയ, ഗൊണോറിയ തുടങ്ങിയ എസ്ടിഐകളുടെ വ്യാപനത്തിനെതിരെ കോണ്ടം ഫലപ്രദമാണ്. കൂടാതെ, രോഗബാധിതരല്ലാത്ത പങ്കാളിയുമായി ദീർഘകാല ഏകഭാര്യ ബന്ധത്തിൽ ഏർപ്പെടുന്നത് എസ്ടിഐയുടെ സാധ്യത കുറയ്ക്കും. [6]

ടാംപണുകൾ പോലെയുള്ള വസ്തുക്കൾ യോനിയിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ ശരിയായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും അത് എത്രനേരം അകത്ത് വയ്ക്കണം, എത്ര തവണ മാറ്റണം, കൂടാതെ എത്ര തവണ വൃത്തിയാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കുന്നത് സെർവിസിറ്റിസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. [1] കൂടാതെ, ഡൗച്ചുകൾ, ഡിയോഡറന്റ് ടാംപണുകൾ എന്നിവ പോലുള്ളവ ഒഴിവാക്കുന്നത് മൂലം സെർവിസിറ്റിസ് തടയാം. [1]

ചികിത്സ

തിരുത്തുക

അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ് ചികിത്സയുടെ ആദ്യപടി. അതിന്റെ കൂടെ ആൻറിബയോട്ടിക്കുകൾ തുടങ്ങേണ്ടത് ആവശ്യമാണ്. സാധാരണയായി അസിത്രോമൈസിൻ അല്ലെങ്കിൽ ഡോക്സിസൈക്ലിൻ, അല്ലെങ്കിൽ ആൻറിവൈറൽ മരുന്നുകൾ എന്നിവ പകർച്ചവ്യാധി കാരണങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ലൈംഗികമായി പകരുന്ന അണുബാധകൾക്കുള്ള സാധ്യത കൂടുതലുള്ള സ്ത്രീകൾ, അതായത് 25 വയസ്സിന് താഴെയുള്ളവരും നവ വധൂവരന്മാർ തുടങ്ങിയവർ ക്ലമീഡിയയ്ക്ക് അനുമാനമായി ചികിത്സ തേടണം. [4]

  1. 1.0 1.1 1.2 1.3 1.4 1.5 "Cervicitis: MedlinePlus Medical Encyclopedia". medlineplus.gov (in ഇംഗ്ലീഷ്). U.S. National Library of Medicine. Retrieved 7 November 2018. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "MedlinePlus" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. MedlinePlus Encyclopedia Cervicitis
  3. 3.0 3.1 3.2 3.3 "Cervicitis - Gynecology and Obstetrics". Merck Manuals Professional Edition (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-04-23. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. 4.0 4.1 4.2 4.3 4.4 "Diseases Characterized by Urethritis and Cervicitis - 2015 STD Treatment Guidelines". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 2019-01-11. Retrieved 2020-04-23. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. "Classifications for Intrauterine Devices | CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 2020-04-09. Retrieved 2020-04-24.
  6. "Symptoms and causes - Mayo Clinic". www.mayoclinic.org (in ഇംഗ്ലീഷ്). Mayo Clinic. Retrieved 7 November 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
Classification
"https://ml.wikipedia.org/w/index.php?title=സെർവിസിറ്റിസ്&oldid=3863653" എന്ന താളിൽനിന്ന് ശേഖരിച്ചത്