ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ

ലൈംഗികബന്ധമുൾപ്പെടെയുള്ള പ്രവൃത്തികളിലൂടെ പകരുന്ന അസുഖങ്ങളെ ഗുഹ്യരോഗങ്ങൾ, ലൈംഗികബന്ധത്തിലൂടെ പകരുന്ന അസുഖങ്ങൾ, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ (sexually transmitted diseases - STDs ) എന്നൊക്കെ വിവക്ഷിക്കാറുണ്ട്. അസുഖമുണ്ടാകാതെ തന്നെ രോഗാണുബാധയുണ്ടാകാനും, മറ്റൊരാൾക്ക് രോഗാണുബാധ പകർന്നുകൊടുക്കാനും സാധിക്കുമെന്നതിനാൽ അവസാനത്തെ പേരാണ് കൂടുതൽ അനുയോജ്യം എന്നാണ് നിലവിലുള്ള വിദഗ്ദ്ധമതം.

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

HIV/എയ്ഡ്സ്, HPV മൂലം സ്ത്രീകളിൽ ഗർഭാശയമുഖ കാൻസർ, പുരുഷന്മാരിൽ ലിംഗമൂത്രനാളീ കാൻസർ, ഗൊണേറിയ, ഹെർപ്പിസ്, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് (ഹെപ്പറ്റെറ്റിസ് ബി) തുടങ്ങിയവ ഉദാഹരണങ്ങളാണ്.

അണുമുക്തമാക്കാത്ത സിറിഞ്ചും സൂചിയുമുപയോഗിച്ചു മയക്കുമരുന്ന് കുത്തിവെക്കുക, പ്രസവം, മുലയൂട്ടൽ, അംഗീകാരമില്ലാത്ത ബ്ലഡ്‌ ബാങ്കുകൾ വഴി രക്തം സ്വീകരിക്കുക എന്നിവയിലൂടെയും ഇത്തരം രോഗം പകരാം. രക്തം പൊടിയാൻ സാധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ പല്ല് തേക്കുന്ന ബ്രഷ്, ഷേവിങ് ബ്ലേഡ് എന്നിവ ഉപയോഗിക്കുന്നതും രോഗം പടരാൻ കാരണമാകാം. ലഹരി ഉത്പന്നങ്ങൾ (സിഗരറ്റ്, ബീഡി) ഉപയോഗിക്കുന്നവരിൽ രോഗ പ്രധിരോധ ശേഷി കുറയുന്നത് മൂലം ഇത്തരം രോഗാണുക്കൾ വേഗം പടരാം.

നൂറ്റാണ്ടുകളായി ഇത്തരം അസുഖങ്ങളെപ്പറ്റി മനുഷ്യർക്ക് അറിവുണ്ട്. ഇത്തരം അസുഖങ്ങളെപ്പറ്റി പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് വെനറോളജി.

ലൈംഗികബന്ധത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ, ശുക്ലം എന്നിവവഴി ഇത്തരം രോഗങ്ങൾ എളുപ്പം പടരാം. പങ്കാളിയോടുള്ള അന്ധമായ വിശ്വാസത്തിന്റെ പേരിൽ സുരക്ഷിതമല്ലാത്ത ബന്ധത്തിനൊരുങ്ങുന്നത് ഏറ്റവും അപകടകരമാണ്. ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് മൂലം ത്വക്കിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ ഇത്തരം രോഗാണുബാധകൾ എളുപ്പം പകരാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യമെങ്കിൽ ഇത് ഷേവ് ചെയ്യുന്നതിന് പകരം കത്രിച്ചു നിർത്തുന്നതാവും ഉചിതം. പ്രത്യേകിച്ച് ഗുഹ്യചർമങ്ങൾ തമ്മിൽ നേരിട്ടുള്ള ഉരസലിലൂടെ HPV അണുബാധ പടരാം. തുടർച്ചയായി ഉണ്ടാകുന്ന HPV അണുബാധ നിമിത്തം സ്ത്രീകളിൽ ഗർഭാശയഗള അർബുദം, പുരുഷന്മാരിൽ ലിംഗാർബുദം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ HPV പ്രധിരോധ കുത്തിവെപ്പിലൂടെ ഇത് ഫലപ്രദമായി തടയുവാൻ സാധിക്കും.

രോഗവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക (Safe sex), ഗർഭനിരോധന ഉറ (Condom) ഉപയോഗിക്കുക, വദനസുരതം ചെയ്യുന്നവർ ഉറ അല്ലെങ്കിൽ ദന്തമൂടികൾ ധരിക്കുക, അണുവിമുക്തമാക്കിയ സിറിഞ്ചുകളും സൂചികളും മാത്രം ഉപയോഗിക്കുക, മറ്റുള്ളവരുടെ ഷേവിങ് ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിക്കാതിരിക്കുക, രോഗാണുവാഹകർ രക്തദാനം ചെയ്യാതിരിക്കുക, ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് ഒഴിവാക്കുക, പുകയില ഉത്പന്നങ്ങൾ ഒഴിവാക്കുക എന്നിവവഴി ഇത്തരം രോഗങ്ങളുടെ പകർച്ചയും വ്യാപനവും നിയന്ത്രിക്കാവുന്നതാണ്. സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഗർഭനിരോധന ഉറയും ഇക്കാര്യത്തിൽ ഫലപ്രദമാണ്. HPV, ഹെപ്പറ്റെറ്റിസ് ബി എന്നിവയ്ക്കെതിരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്.

അടിവയറ്റിൽ വേദന, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, ജനനേന്ദ്രിയത്തിൽ ഉണ്ടാകുന്ന വ്രണം, നിറവ്യത്യാസം ഉള്ള വെള്ളപ്പോക്ക്, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, ഗുഹ്യഭാഗത്തു ചൊറിച്ചിലോ നീറ്റലോ ചിലപ്പോൾ പുണ്ണ് എന്നിവ ഉണ്ടാവുക തുടങ്ങിയവ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ(STDs) ലക്ഷണങ്ങൾ ആകാം. ലൈംഗിക രോഗമുള്ളവർക്ക് HIV/എയ്ഡ്സ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ലൈംഗിക രോഗമുള്ളവർ പങ്കാളിയോടൊപ്പം HIV പരിശോധന കൂടി നടത്തേണ്ടതാണ്.

വർഗ്ഗീകരണം തിരുത്തുക

രോഗകാരണം തിരുത്തുക

ബാക്ടീരിയ തിരുത്തുക

ഫങ്കസുകൾ തിരുത്തുക

വൈറസുകൾ തിരുത്തുക

പരാദങ്ങൾ തിരുത്തുക

പ്രോട്ടോസോവ തിരുത്തുക

രോഗം പകരാനുള്ള സാദ്ധ്യത തിരുത്തുക

പാത്തോഫിസിയോളജി

രോഗബാധയുണ്ടാകാതെ തടയൽ തിരുത്തുക

പ്രതിരോധ കുത്തിവയ്പ്പുകൾ തിരുത്തുക

എച്ച്പിവി പ്രതിരോധ വാക്സിൻ

ഗർഭനിരോധന ഉറകൾ തിരുത്തുക

നോനോക്സിനോൾ-9 തിരുത്തുക

രോഗനിർണ്ണയം തിരുത്തുക

ചികിത്സ തിരുത്തുക

രോഗം സംബന്ധിച്ച സ്ഥിതിവിവരണക്കണക്കുകൾ തിരുത്തുക

ചരിത്രം തിരുത്തുക

അവലംബം തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Aral, Sevgi O (2008). Behavioral Interventions for Prevention and Control of Sexually Transmitted Diseases. : Springer Singapore Pte. Limited. ISBN 978-0-387-85768-8 {{cite book}}: Cite has empty unknown parameter: |coauthor= (help)CS1 maint: postscript (link)
  • Faro, Sebastian (2003). Sexually transmitted diseases in women. Lippincott Williams & Wilkins. ISBN 0-397-51303-8 {{cite book}}: Cite has empty unknown parameter: |coauthor= (help)CS1 maint: postscript (link)
  • Ford, Carol A (2009). Living with Sexually Transmitted Diseases. Facts On File. ISBN 978-0-8160-7672-7 {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)CS1 maint: postscript (link)
  • Sehgal, Virendra N (2003). Sexually Transmitted Diseases (4th പതിപ്പ്.). Jaypee Bros. Medical Publishers. ISBN 81-8061-105-1 {{cite book}}: Cite has empty unknown parameter: |coauthor= (help)CS1 maint: postscript (link)
  • Shoquist, Jennifer (2003). The encyclopedia of sexually transmitted diseases. Facts On File. ISBN 0-8160-4881-9 {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)CS1 maint: postscript (link)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക