സെവൻ സമ്മിറ്റുകൾ
ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള പർവ്വതങ്ങളാണ് സെവൻ സമ്മിറ്റുകൾ എന്നറിയപ്പെടുന്നത് . പർവതാരോഹകാർക്ക് ഒരു വെല്ലുവിളിയായി ആണ് ഇത് കണക്കാക്കപ്പെടുന്നത് .ആദ്യമായി ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള പർവതങ്ങൾ കീഴടക്കി സെവൻ സമ്മിറ്റുകൾ പൂർത്തിയാക്കി എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയത് 1985 ഏപ്രിൽ 30 ന് അമേരിക്കൻ പർവ്വതാരോഹകൻ ആയ റിച്ചാർഡ് ബാസ് ആണ്.
സെവൻ സമ്മിറ്റുകൾ
തിരുത്തുകചിത്രം | കൊടുമുടി | ബാസ്സ് ലിസ്റ്റ് | മെസ്സ്നർ ലിസ്റ്റ് | ഉയരം | ഭൂഖണ്ഡം | പർവത മേഖല | രാജ്യം | ആദ്യമായി കീഴടക്കിയ വർഷം | |
---|---|---|---|---|---|---|---|---|---|
1 | എവറസ്റ്റ് | ✔ | ✔ | 8,848 മീ (29,029 അടി) | ഏഷ്യ | ഹിമാലയം | നേപ്പാൾ/ | 1953 | |
2 | അകൊൻകാഗ്വ | ✔ | ✔ | 6,961 മീ (22,838 അടി) | തെക്കേ അമേരിക്ക | ആന്തിസ് | അർജന്റീന | 1897 | |
3 | ഡെനാലി | ✔ | ✔ | 6,194 മീ (20,322 അടി) | വടക്കേ അമേരിക്ക | അലാസ്ക | അമേരിക്കൻ ഐക്യനാടുകൾ | 1913 | |
4 | കിളിമഞ്ചാരോ | ✔ | ✔ | 5,895 മീ (19,341 അടി) | ആഫ്രിക്ക | – | ടാൻസാനിയ | 1889 | |
5 | എൽബ്രസ് | ✔ | ✔ | 5,642 മീ (18,510 അടി) | യൂറോപ്പ് | കോക്കസസ് | റഷ്യ | 1874 | |
6 | വിൻസൺ മാസിഫ് | ✔ | ✔ | 4,892 മീ (16,050 അടി) | അന്റാർട്ടിക്ക | സെന്റില് റേഞ്ച് | – | 1966 | |
7 | പുങ്കക് ജയാ | ✔ | 4,884 മീ (16,024 അടി) | ഓസ്ട്രേലിയ | സുധിർമാൻ റേഞ്ച് | ഇന്തോനേഷ്യ | 1962 | ||
8 | കോസ്‌സിയുസ്സ്‌കൊ | ✔ | 2,228 മീ (7,310 അടി) | ഓസ്ട്രേലിയ | ഗ്രേറ്റ് ഡിവൈഡിങ് റേഞ്ച് | ഓസ്ട്രേലിയ | Unknown |
സെവൻ സമ്മിറ്റുകൾ- ചിത്രം
തിരുത്തുക8000 മീറ്ററിന് മുകളിൽ ഉയരമുള്ള കൊടുമുടികൾ
തിരുത്തുക8000 മീറ്ററിന് മുകളിൽ ഉയരമുള്ള 14 കൊടുമുടികൾ ആണ് ലോകത്തു മൊത്തം ഉള്ളത്. ഈ കൊടുമുടികളെല്ലാം ഏഷ്യയിൽ ഒന്നുകിൽ ഹിമാലയത്തിലോ കാറക്കോറത്തോ ആണ്.