കോസ്‌സിയുസ്സ്‌കൊ
ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ പ്രധാനം ഭൂഭാഗത്തിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടിയാൺ* കോസ്‌സിയുസ്സ്‌കൊ (Mount Kosciuszko /ˌkɒsiˈʌskoʊ/KOSS-ee-US-koh, നേരത്തെ Mount Kosciusko) സമുദ്രനിരപ്പിൽനിന്നും 2,228 മീറ്റർ ഉയരമുള്ള ഇ കൊടുമുടി ന്യൂ സൗത്ത് വെയിൽസിലെ കോസ്‌സിയുസ്സ്‌കൊ നാഷനൽ പാർക്കിലെ സ്നോയി മൗണ്ടൻസിൽ മെയ്ൻ റേഞ്ചിൽ സ്ഥിതിചെയ്യുന്നു
കോസ്‌സിയുസ്സ്‌കൊ പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,228 മീ (7,310 അടി) [1][2] |
Prominence | 2,228 മീ (7,310 അടി) [1] |
Isolation | 1,894.26 കി.മീ (1,177.04 മൈ) [1] |
Listing | |
Coordinates | 36°27′21″S 148°15′49″E / 36.45583°S 148.26361°E [3] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | Main Range, Great Dividing Range |
Topo map | Perisher Valley |
Climbing | |
First ascent | 1840 by Paweł Edmund Strzelecki (European)[1][3] Ancient Times by Indigenous Australians |
Easiest route | Walk (dirt road) |
സെവൻ സമ്മിറ്റുകളിൽ ഓസ്ട്രേലിയയുടെ പ്രധാനം ഭൂഭാഗം മാത്രം പരിഗണിക്കുമ്പോൾ കോസ്‌സിയുസ്സ്‌കൊവിനെ ഉൾപ്പെടുത്താറുണ്ട്, എന്നാൽ വെസ്റ്റേൺ ന്യൂ ഗിനിയയെയും പരിഗണിക്കുമ്പോൾ 4,884 മീറ്റർ ഉയരമുള്ളാ പുങ്കക് ജയായെ സെവൻ സമ്മിറ്റുകളിൽ ഉൾപ്പെടുത്തുന്നു.
പേരിനു പിന്നിൽ
തിരുത്തുകപോളിഷ്-ലിത്വാനിയൻ സ്വാതന്ത്ര്യസമര സേനാനി ജനറൽ തഡ്യൂസ് കൊസിയുസ്കോയുടെ ബഹുമാനാർത്ഥം 1840-ൽ പോളിഷ് പര്യവേഷകനായ പാവെ എഡ്മണ്ട് സ്ട്രെസെലിക്കി ഈ പർവതത്തിന്, പോളണ്ടിലെ ക്രാക്കോവിലെ കൊസിയുസ്കോ മലയോടുള്ള സാമ്യം കാരണം കോസ്‌സിയുസ്സ്‌കൊ എന്ന് പേരിട്ടത്[4]
പോൾ എഡ്മണ്ട് സ്ട്രെസ്ലെക്കി, ജെയിംസ് മർക്ആർതർ എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശീയരായ വഴികാട്ടികളായ ചാർലി ടാരയും ജാക്കിയും ചേർന്ന ഒരു പര്യവേക്ഷണസംഘം ഇന്ന് സ്ട്രെസെലിക്കിയുടെ തെക്കൻ പര്യവേഷണം എന്ന് വിളിക്കപ്പെടുന്ന പര്യവേഷണത്തിനു പുറപ്പെട്ടത്. ന്യൂ സൗത്ത് വെയിൽസിന്റെ കാലാവസ്ഥ, ഭൂമിശാസ്ത്രം, പാലിയന്റോളജി, ഭൂമിശാസ്ത്രം എന്നിവ അന്വേഷിക്കാനും കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാനും സ്ട്രെസെലെക്കി ആഗ്രഹിച്ചു.[5].[6][7]
ഗീഹി താഴ്‌വരയിൽ നിന്നാണ് മലകയറ്റം തുടങ്ങിയത്. ഹാനൽസ് സ്പർ (Hannel’s Spur) കയറിയ ശേഷം, നിലവിൽ മൗണ്ട് ടൗൺസെന്റ് എന്ന് വിളിക്കപ്പെടുന്ന കൊടുമുടിയിലെത്തി. ഇവിടെ സ്ട്രെസ്ലെക്കി തന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് നിരീക്ഷണങ്ങൾ നടത്തുകയും.തൊട്ടടുത്ത കൊടുമുടിക്ക് ഉയരം കൂടുതലാണെന്ന് ശ്രദ്ധിക്കുകയും ചെയ്തു. മർക്ആർതറിന്റെ സാന്നിധ്യത്തിൽ, 1817-ൽ മരണമടഞ്ഞ പോളിഷ്-ലിത്വാനിയൻ സൈനിക നേതാവിന്റെ പേരിൽ അദ്ദേഹം ഉയർന്ന കൊടുമുടിക്ക് കോസ്‌സിയുസ്സ്‌കൊ എന്ന് പേരിട്ടു. വൈകിപ്പോയതിനാൽ മർക്ആർതർ ക്യാമ്പിലേക്ക് മടങ്ങാൻ തീരുമാനിച്ചു, സ്ട്രെസെലെക്കി മാത്രം കോസിയസ്കോ ഉച്ചകോടിയിൽ കയറി.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Mountain Kosciuszko, Australia". Peakbagger.com. Retrieved 28 May 2015.
- ↑ "Kosciuszko National Park". Australian Alps National Parks. Australian Government. Retrieved 13 June 2009.
- ↑ 3.0 3.1 "Mount Kosciuszko". Geographical Names Register (GNR) of NSW. Geographical Names Board of New South Wales. Retrieved 27 May 2015.
- ↑ "Australian Geographical Name Derivations". Wikiski.com. 8 April 2011. Archived from the original on 2020-01-02. Retrieved 18 June 2012.
- ↑ Paul Edmund de Strzelecki Physical description of New South Wales and Van Diemen’s Land (1845). Adelaide : Libraries Board of South Australia, 1967 (Reprint)
- ↑ Alan E.J. Andrews, Kosciusko: The Mountain in History, O'Connor, A.C.T, Tabletop Press, 1991, p. 50.
- ↑ L. Paszkowski Sir Paul Edmund de Strzelecki : reflections on his life. Arcadia, Australian Scholarly Publishing. Melbourne [Vic.] 1997. ISBN 1875606394