ഇറ്റാലിയൻ പർവ്വതാരോഹകനാണ് റെയ്‌നോൾഡ് മെസ്സ്നർ (ജനനം: 17 സെപ്റ്റംബർ 1944). എവറസ്റ്റ്‌ കൊടുമുടി അടക്കം ലോകത്തിലെ ഒട്ടുമിക്ക പർവ്വതങ്ങളുടെ നിറുകയിലും തന്റെ കാൽപ്പാദം പതിപ്പിച്ച് ചരിത്രം സൃഷ്ടിച്ച ഏറ്റവും മഹാനായ പർവ്വതാരോഹകൻ എന്ന പദവി അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.[1] ഓക്സിജനില്ലാതെ എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ വ്യക്തി, 8,000 മീറ്ററിലധികമുള്ള ലോകത്തിലെ എല്ലാ കൊടുമുടികളും കയറിയിട്ടുള്ള ആദ്യ വ്യക്തി എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. 63-ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനകളിൽ മിക്കവയും മറ്റു ഭാഷകളിലേയ്ക്ക് തർജ്ജിമ ചെയ്തിട്ടുള്ളവയാണ്.

റെയ്‌നോൾഡ് മെസ്സ്നർ
റെയ്‌നോൾഡ് മെസ്സ്നർ
Personal information
പേര്റെയ്‌നോൾഡ് മെസ്സ്നർ
ദേശീയതഇറ്റലി ഇറ്റാലിയൻ
ജനനം (1944-09-17) 17 സെപ്റ്റംബർ 1944  (80 വയസ്സ്)
ബ്രിക്സൻ, ഇറ്റലി
Climbing Career
പ്രധാന ആരോഹണം8,000 മീറ്ററിലധിക ഉയരമുള്ള പതിനാല് പർവതങ്ങളിലും.

എണ്ണായിരത്തിനു മുകളിൽ

തിരുത്തുക

8,000 മീറ്ററിലധിക ഉയരമുള്ള പർവതങ്ങളിൽ റെയ്‌നോൾഡ് മെസ്സ്നർ നടത്തിയ അരോഹണങ്ങൾ:

8,000 മീറ്ററിലധിക ഉയരമുള്ള പർവതങ്ങൾ
വർഷം കൊടുമുടി (പൊക്കം, മീറ്ററിൽ) മറ്റ് വിവരങ്ങൾ
1970 നംഗപർവ്വതം (8,125)
1972 മൻസ്ലു (8,163)
1975 ഹിഡൻ പീക്ക് (ഗാഷെർബ്രും I) (8,080)
1978 എവറസ്റ്റ്‌ (8,848), നംഗപർവ്വതം (8,125) ഓക്സിജൻ കൂടാതെ എവറസ്റ്റിന്റെ നിറുകയിലെത്തിയ ആദ്യ യാത്ര.
1979 കെ2 (8,611)
1980 എവറസ്റ്റ്‌ (8,848) മൺസൂൺ കാലത്ത് ഓക്സിജനില്ലാതെ, പരസഹായമില്ലാതെ, തനിയെ എവറസ്റ്റ് കയറുന്ന ആദ്യ യാത്ര
1981 ശിഷാപാങ്മ (8,027)
1982 കാഞ്ചൻ‌ജംഗ (8,586), ഗാഷെർബ്രും II (8,034), ബ്രോഡ് പീക്ക് (8,051) ചോ ഓയു കയറാൻ ശൈത്യകാലത്ത് നടന്ന ശ്രമം പാഴായി.
1983 ചോ ഓയു (8,188)
1984 ഹിഡൻ പീക്ക് (ഗാഷെർബ്രും I) (8,080), ഗാഷെർബ്രും II (8,034) ബേസ് ക്യാമ്പിലേയ്ക്ക് തിരിച്ചുവരാതെ ഒറ്റശ്രമത്തിൽ തന്നെ.
1985 അന്നപൂർണ (8,091), ധവളഗിരി (8,167)
1986 മക്കാലു (8,485), ലോത്സെ (8,516)
"https://ml.wikipedia.org/w/index.php?title=റെയ്‌നോൾഡ്_മെസ്സ്നർ&oldid=4100947" എന്ന താളിൽനിന്ന് ശേഖരിച്ചത്