പ്രശസ്ത നാടകകൃത്തും നാടക സംവിധായകനുമായിരുന്നു സെയ്ത്താൻ ജോസഫ്. 2011 ഫെബ്രുവരി 14ന് അന്തരിച്ചു. ബൈബിൾ നാടകങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന മേഖല. കടൽ, നാദധ്വനി തുടങ്ങി ചില സാമൂഹികനാടകങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യകാല മലയാള സിനിമയിലും ശ്രദ്ധേയമായ ചില വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.[1]. നാടക നടനായിരുന്ന പിതാവ് അന്ത്രയോസിന്റെ വഴി പിന്തുടർന്നാണ് ജോസഫ് നാടകരംഗത്തെത്തിയത്. ഒരു നാടകത്തിൽ ചെകുത്താനായി വേഷമിട്ടതിനെ തുടർന്ന് പിതാവ് അന്ത്രയോസിനെ ആളുകൾ 'സെയ്ത്താൻ' എന്ന ചെല്ലപ്പേരിൽ വിളിക്കുകയും ആ പേര് മകനിലും ആവർത്തിക്കുകയുമായിരുന്നു.[2]

നാടകാചാര്യൻ

സെയ്ത്താൻ ജോസഫ്
സെയ്ത്താൻ ജോസഫ്
ജനനം
ആൻഡ്രൂസ് ജോസഫ്

(1925-05-30)മേയ് 30, 1925
മരണംഫെബ്രുവരി 14, 2011(2011-02-14) (പ്രായം 85)
കനാൽ വാർഡ്, ആലപ്പുഴ
അന്ത്യ വിശ്രമംസെൻറ് ഫ്രാൻസീസ് പള്ളി,
വെള്ളാപ്പള്ളി, ആലപ്പുഴ
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
വിദ്യാഭ്യാസംഎട്ടാം ക്ലാസ്
തൊഴിൽനാടക നടൻ
നാടക സംവിധായകൻ, നാടക രചയിതാവ്
അറിയപ്പെടുന്നത്ആലപ്പി തിയറ്റേഴ്സ് ഉടമ
അറിയപ്പെടുന്ന കൃതി
എന്റെ നാടകാനുഭവങ്ങൾ,
കയറും കയർ വ്യവസായവും (ലേഖനം),
അഞ്ചാം തിരുമുറിവ് (നാടകം)
ജീവിതപങ്കാളി(കൾ)ചെല്ലമ്മ
കുട്ടികൾമെറ്റിൽഡ,
ജോവിറ്റ,
ഗ്രേസമ്മ,
വിമൽ ജോസ്,
ജെസി,
ലാലി
മാതാപിതാക്ക(ൾ)അന്ത്രയോസ്,
ലൂസി

ആലപ്പി തിയറ്റേഴ്സ് എന്ന നാടക കലാസമിതിയുടെ ഉടമയും സ്ഥാപകനുമായിരുന്നു. നാടകങ്ങൾ സംവിധാനം ചെയ്യുക മാത്രമല്ല, അവയ്ക്ക് പാട്ടെഴുതുകയും സംഗീതസംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വ്യാഴവട്ടക്കാലം ആലപ്പുഴ നഗരസഭമുനിസിപ്പൽ കൗൺസിലറുമായിരുന്നു.

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ കല്ലുപുരയ്ക്കൽ കുടുംബാംഗമാണ് ജോസഫ്. നാടക നടനായിരുന്ന അന്ത്രയോസിന്റെയും ലൂസിയുടേയും പുത്രനായി 1925 മേയ് 30നു ജനിച്ചു.[3] 1952ൽ എഴുതി അവതരിപ്പിച്ച അഞ്ചുസെന്റ് ഭൂമി എന്ന നാടകത്തിലൂടെ മലയാള നാടകരംഗത്ത് ശ്രദ്ധിക്കപ്പെട്ട സെയ്ത്താൻ ജോസഫ്, ചില മലയാള ചലച്ചിത്രങ്ങളിലും അഭിനയിച്ചു. കടലമ്മ, ഭാര്യ, പോസ്റ്റ്മാനെ കാണ്മാനില്ല, കണ്ടംബെച്ചകോട്ട്, റബേക്ക, പാവങ്ങൾ പെണ്ണുങ്ങൾ, ശകുന്തള, ഇണപ്രാവുകൾ, തുടങ്ങിയവ അവയിൽ ചിലതാണ്.[4][2] 1960ൽ ആലപ്പി തിയറ്റേഴ്സ് എന്ന നാടകസമിതി രൂപീകരിച്ചു.[4]

ശരിയത്ത് പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനുമുമ്പ് ഈ ആശയം പ്രചരിപ്പിച്ചുകൊണ്ട് ‘ഏഴാം സ്വർഗം’ എന്ന നാടകമെഴുതി അവതരിപ്പിച്ചിരുന്നു അദ്ദേഹം[5]രംഗസജ്ജീകരണത്തിലൂടെ വേദിയിൽ മായാജാലം തീർത്ത്, ഡ്രാമാസ്കോപ്പ് എന്ന പുത്തൻ പരീക്ഷണങ്ങൾക്ക് ഇദ്ദേഹം തുടക്കമിട്ടു.[6]

കറൻറ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള, ‘എന്റെ നാടകാനുഭവങ്ങൾ,’ കേളത്തിന്റെ തന്നെ നാടകചരിത്രം വിവരിക്കുന്ന സെയ്ത്താന്റെ അതുല്യ രചനയാണ്.[7] അത് കൂടാതെ കയറും കയർ വ്യവസായവും (ലേഖനം), അഞ്ചാം തിരുമുറിവ് (നാടകം)എന്നീ കൃതികളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.[3]

ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ, ആൾ കേരളാ സ്മോൾ സ്കെയിൽ കയർ മാനുഫാക്ചറേഴ്സ് അസ്സോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി, ആൾ കേരളാ ഡ്രമാറ്റിക് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [3]

ഭാര്യ: ചെല്ലമ്മ. മക്കൾ: മെറ്റിൽഡ, ജോവിറ്റ, ഗ്രേസമ്മ, വിമൽ ജോസ്, ജെസി, ലാലി

പ്രമുഖ നാടകങ്ങൾ

തിരുത്തുക

40 ബൈബിൾ നാടകങ്ങളും 19 സാമൂഹിക നാടകങ്ങളും അവതരിപ്പിച്ച[8] അദ്ദേഹത്തിന്റെ മുഖ്യനാടകങ്ങളിൽ ചിലത് ഇവയാണ്:-

  1. ബെൻഹർ
  2. ദാവീദും ഗോലിയാത്തും
  3. ജലോത്സവം
  4. പത്തു കല്പനകൾ
  5. അബ്രഹാമിന്റെ ബലി
  6. ക്വോവാദിസ്
  7. നീതിമാനായ തോബിയാസ്
  8. സമ്പൂർണ ബൈബിൾ (രണ്ടുഭാഗം)
  9. പ്രവാചകൻ (രണ്ടുഭാഗം)
  10. യാക്കോബിന്റെ പുത്രനായ ജോസഫ്
  11. സഹന പിതാവായ ജോബ്
  12. വിശുദ്ധ പൗലോസ്
  13. മഹാനായ അലക്സാണ്ടർ
  14. സ്നാപക യോഹന്നാൻ
  15. മുപ്പത് വെള്ളിക്കാശ്
  16. കടലിന്റെ മക്കൾ
  17. മലനാടിന്റെ മക്കൾ
  18. ഹിരോഷിമ
  19. ബന്ദ്
  20. കടൽ
  21. നാദധ്വനി
  22. അഞ്ചുസെൻറ് ഭൂമി
  23. ഏഴാം സ്വർഗ്ഗം
  24. കയർ
  25. ദൈവദൂതിക
  26. അഞ്ചാം തിരുമുറിവ്
  27. വചനം (സംവിധാനം മാത്രം. രചന മരുമകനായ ഷിബു)

പുരസ്കാരങ്ങൾ

തിരുത്തുക
  1. സംസ്ഥാനസർക്കാരിന്റെ ആദ്യത്തെ പ്രൊഫഷണൽ നാടക അവാർഡ് (1977) (കടലിന്റെ മക്കൾ എന്ന നാടകത്തിന്).
  2. സംസ്ഥാനസർക്കാരിന്റെ പ്രൊഫഷണൽ നാടക അവാർഡ് (1984) [4]
  3. കേരള സംഗീത നാടക അക്കാദമി പുരസ്കാരം[9] (1997)
  4. ചാവറ പുരസ്കാരം
  5. മികച്ച നാടക അവതരണത്തിനുള്ള പി.ഓ.സി. പുരസ്കാരം[5]
  6. ബൈബിൾ പരിപോഷണത്തിന് ജോൺ പോൾ മാർപ്പാപ്പ ഏർപ്പെടുത്തിയ ബെനേവെരേന്തി ബഹുമതി[10].
  1. "ശെയ്ത്താൻ ജോസഫ് അന്തരിച്ചു എന്ന തലക്കെട്ടിൽ മാതൃഭൂമി ദിനപത്രത്തിലെ വാർത്ത (ശേഖരിച്ചത് 2011 ഫെബ്രുവരി 14)". Archived from the original on 2011-02-17. Retrieved 2011-02-14.
  2. 2.0 2.1 "സെയ്ത്താൻജോസഫിന്റെ ചരമവാർത്ത". ദ ഹിന്ദു ദിനപത്രം. 2011 ഫെബ്രുവരി 15. Archived from the original on 2011-02-19. {{cite news}}: Check date values in: |date= (help)
  3. 3.0 3.1 3.2 "സെയ്ത്താൻ ജോസഫ് - പ്രൊഫൈൽ". പുഴ.കോം. Retrieved 2013 ആഗസ്റ്റ് 3. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 4.2 "സെയ്ത്താൻ ജോസഫ് അന്തരിച്ചു". മാതൃഭൂമി ബുക്ക്സ്. 2011 ഫെബ്രുവരി 15. Retrieved 2013 ജൂലൈ 3. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 "നാടകാചാര്യൻ സെയ്ത്താൻ ജോസഫ് അന്തരിച്ചു". e പത്രം. 2011 ഫെബ്രുവരി 15. Retrieved 2013 ജൂലൈ 3. {{cite news}}: Check date values in: |accessdate= and |date= (help)
  6. ബൈബിൾ നാടക കുലപതി സെയ്ത്താൻ ജോസഫ് അന്തരിച്ചു - വീക്ഷണം ദിനപത്രം[പ്രവർത്തിക്കാത്ത കണ്ണി]
  7. സെയ്ത്താൻ ജോസഫ് നാടകാചാര്യൻ അന്തരിച്ചു - വത്തിക്കാൻ റേഡിയോ
  8. 2011 ഫെബ്രുവരി 15-ലെ മലയാള മനോരമ ദിനപത്രത്തിലെ ചരമവാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  9. KERALA SANGEETHA NATAKA AKADEMI AWARD[പ്രവർത്തിക്കാത്ത കണ്ണി]
  10. സെയ്ത്താൻ ജോസഫ് അന്തരിച്ചു എന്ന തലക്കെട്ടിൽ ദീപിക ദിനപത്രത്തിലെ വാർത്ത (ശേഖരിച്ചത് 2011 ഫെബ്രുവരി 15) [പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=സെയ്ത്താൻ_ജോസഫ്&oldid=3792776" എന്ന താളിൽനിന്ന് ശേഖരിച്ചത്