സെന്റ് മേരിസ് ചർച്ച് ആനക്കാംപൊയിൽ

ആനക്കാംപൊയിൽ ഇടവക
അപരനാമം: ആനക്കാംപൊയിൽ പള്ളി

ആനക്കാംപൊയിൽ ഇടവക
11°26′12″N 76°03′35″E / 11.4366286°N 76.0597719°E / 11.4366286; 76.0597719
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) താമരശ്ശേരി രൂപത
ഇടവക വികാരി അഗസ്റ്റിൻ പാട്ടാണിയിൽ
'
'
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ {{{ജനസംഖ്യ}}}
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
{{{Pincode/Zipcode}}}
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}


1967ൽ സ്ഥാപിതമായ ആനക്കാംപൊയിൽ സെന്റ് മേരീസ് ഇടവകയുടെ പള്ളിയാണ് സെന്റ് മേരീസ് ചർച്ച് ആനക്കാംപൊയിൽ.രണ്ടാം ലോക യുദ്ധത്തെത്തുടർന്നുണ്ടായ പട്ടിണിയും തൊഴിലില്ലായ്മയും അതുമൂലമുണ്ടായ വലിയ സാമൂഹ്യ പ്രതിസന്ധിയും മൂലം തിരുവിതാംകൂറിൽനിന്ന് വടക്കോട്ട് കുടിയേറിയവരാണ് ഈ ഇടവകക്കാർ.

ഭൂമിശാസ്ത്രം

തിരുത്തുക

കോഴിക്കോട് ജില്ലയിൽ പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറു ഭാഗത്തായി, വടക്ക് നീലമലയും, കിഴക്ക് വെള്ളരിമലയും, തെക്ക് മരുതും കോട്ട് മലയും ചുറ്റിനിൽക്കുന്നതും, ഇരുവഴിഞ്ഞിപുഴയുടെ ഇരുകരകളിലുമായി മാവാതുക്കൽ, ചെറുശ്ശേരി, ആനക്കാംപൊയിൽ, കരിമ്പ്, നടുക്കണ്ടം, മുത്തപ്പൻപുഴ, കണ്ടപ്പൻ ചാൽ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ആനക്കാംപൊയിൽ ഇടവക.രണ്ടാം ലോക യുദ്ധത്തെത്തുടർന്നുണ്ടായ പട്ടിണിയും തൊഴിലില്ലായ്മയും അതുമൂലമുണ്ടായ വലിയ സാമൂഹ്യ പ്രതിസന്ധിയും മൂലം തിരുവിതാംകൂറിൽനിന്ന് വടക്കോട്ട് കുടിയേറിയവരാണ് ഈ ഇടവകക്കാർ.



ചരിത്രം

തിരുത്തുക

കോഴിക്കോട് ജില്ലയിൽ പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറു ഭാഗത്തായി, വടക്ക് നീലമലയും, കിഴക്ക് വെള്ളരിമലയും, തെക്ക് മരുതും കോട്ട് മലയും ചുറ്റിനിൽക്കുന്നതും, ഇരുവഴിഞ്ഞിപുഴയുടെ ഇരുകരകളിലുമായി മാവാതുക്കൽ, ചെറുശ്ശേരി, ആനക്കാംപൊയിൽ, കരിമ്പ്, നടുക്കണ്ടം, മുത്തപ്പൻപുഴ, കണ്ടപ്പൻ ചാൽ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ആനക്കാംപൊയിൽ ഇടവക. 1967ലാണ് ആനക്കാംപൊയിൽ സെന്റ് മേരീസ് ഇടവക സ്ഥാപിതമായതെങ്കിലും, അതിനുപിന്നിൽ അതുല്യമായ ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും വലിയ ഒരു ചരിത്രമുണ്ട്

രണ്ടാം ലോകമഹായുദ്ധത്തിന്റെ ബാക്കിപത്രമെന്നോണം നാട്ടിലെങ്ങും പട്ടിണിയും, തൊഴിലില്ലായ്മയും അതുമൂലമുണ്ടായ വലിയ സാമൂഹ്യ പ്രതിസന്ധിയും തിരുവിതാംകൂറിലെ ജനങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യാനികളെ ആശങ്കാകുലരാക്കി. വറുതിയുടെ ഈകാലത്തെ അതിജീവിക്കുന്നതിനായി അവരുടെ

ചിന്തകൾ ഉണർന്നതിന്റെ ഫലമായി, 'കാനാൻ' ദേശമന്വേഷിച്ചുള്ള അവരുടെപൂർവികരുടെ പ്രയാണത്തെ അനുസ്മരിക്കണം നമ്മൾ. സ്വന്തം ദേശത്തെയും, ഭവനത്തെയും ഉപേക്ഷിച്ചുള്ള ഒരു യാത്രയ്ക്ക് അവരെ വിളിച്ചു കേരളത്തിന്റെ ഏതാണ്ട് തെക്കുഭാഗത്ത് താമസിച്ചിരുന്ന തിരവിതാംകൂർകാർ കിഴക്കോട്ടും, വടക്കോട്ടും തെക്കോട്ടും നീങ്ങി കിഴക്കോട്ട് പോയവർ ഹൈറേഞ്ചിലും വടക്കോട്ട് പോയവർ മലബാറിലും തെക്കോട് പായവർ നെടുമങ്ങാട് താലൂക്കിലും എത്തിച്ചേർന്നു. മലബാറിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു........

മലബാറിലേക്ക് പോന്നവർ മണ്ണാർക്കാട്, ഇരിട്ടി പരാവൂർ, കുറ്റ്യാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് പുതിയ സ്ഥലങ്ങൾ തേടുകയും, നേടുകയും ചെയ്തു. 1926ൽ കുറ്റ്യാടിക്കടുത്ത് കൃഷിക്കാർ എത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. 1930ൽ കുളത്തുവയൽ പ്രദേശത്തും 1931ൽ മരുതോങ്കരയിലും 1940ൽ കോടഞ്ചേരി, തിരുവമ്പാടി പ്രദേശങ്ങളിലും തിരുവിതാംകൂറിൽ നിന്നും ധാരാളം ആളുകൾ എത്തിച്ചേരുകയും സ്ഥലം വാങ്ങി കൃഷി ആരംഭിക്കുകയും ചെയ്തു, മണലേടത്ത് തറവാടിന് കോട്ടയം രാജാവിൽ നിന്നും ജന്മാവകാശമായി കിട്ടിയ സ്ഥലമായിരുന്നു തിരുവമ്പാടി വില്ലേജിൽ ഉൾപ്പെട്ട സ്ഥലങ്ങൾ, മണലേടത്തുകാരിൽ നിന്നും, മുക്കത്തെ ഹാജിമാർ തിരുവമ്പാടി, കൂടരഞ്ഞി, പുന്നക്കൽ പ്രദേശങ്ങൾ ഓടചാർത്തായി വാങ്ങി വനവിഭവങ്ങൾ ശേഖരിച്ചിരുന്നു.

പുല്ലൂരാംപാറയ്ക്കു കിഴക്കുള്ള മരുതുംകോട് മലവാരത്തിൽ ഉൾപ്പെട്ട നീരൊഴുക്കുള്ള സ്ഥലങ്ങൾ കൊയപ്പത്തൊടി മൊയിതീൻകുട്ടി ഹാജി എന്നയാൾ ഓടചാർത്തായി വാങ്ങി തന്റെ കാര്യസ്ഥനായ അബുഹാജി മുഖാന്തിരം എസ്റ്റേറ്റ് ആക്കി മാറ്റുവാൻ ആരംഭിച്ചു. തുടർന്ന് മദിരാശി സർക്കാരിൽ നിന്നും എം പി.പി എഫ് നിയമപ്രകാരം മരം മുറിച്ചു മാറ്റുന്നതിനുള്ള അനുമതി വാങ്ങി മരംമുറിച്ചു കടത്തുവാൻ ആരംഭിച്ചു. അതിനായി ധാരാളം കൂപ്പ് റോഡുകളും നിർമിച്ചു

മരം മുറിച്ചുമാറ്റിയ പ്രദേശങ്ങൾ അവർക്കുപകാരമില്ലാതിരുന്ന അവസര ത്തിലാണ് തിരുവിതാംകൂറിൽ നിന്നും ആളുകൾ കൃഷി സ്ഥലമന്വേഷിച്ച് ഇവിടേക്ക് വരുന്നത്. അങ്ങനെ കൊയപ്പത്തൊടി മൊയ്തീൻകുട്ടി ഹാജിയിൽ നിന്നും മരം മുറിച്ചുമാറ്റിയ കാലിസ്ഥലങ്ങൾ വിലക്കുവാങ്ങിയാണ് കർഷകർ ഇവിടെ കൃഷി ആരംഭിച്ചത് അവർ അനുഭവിച്ച പട്ടിണി മാറ്റുന്നതിനുള്ള കപ്പ, നെല്ല് എന്നിവയാണ് ആദ്യം കൃഷി ചെയ്തിരുന്നത് .

1952 ൽ കല്ലോലിക്കൽ അവുത എന്നയാൾ ആനക്കാംപൊയിൽ തോടിന്റെ പടിഞ്ഞാറുവശത്തുള്ള സ്ഥലം വാങ്ങി വാസമുറപ്പിച്ചു. തുടർന്ന് പാറത്തോട് ഭാഗത്ത് തുണ്ടിയിൽ കൊച്ചേട്ടൻ (ജോസഫ്), പാട്ടത്തിൽ ജോസഫ് നെടുങ്കല്ലേൽ ജോസഫ്, വരകുകാലയിൽ തോമസ്, മുതുകുറ്റി ജോസഫ്എന്നിവയും ആനക്കാംപൊയിൽ ഭാഗത്ത് തിരുവില്ലാലുങ്കൽ രാഘവൻ, മണ്ണുകുശുമ്പിൽ മോസഫ്, പാറടി വർക്കി, വടക്കേപ്പുറത്ത് വർഗ്ഗീസ്, മുഖാലയിൽ പാപ്പച്ചൻ തുടങ്ങി 25ലധികം കുടുംബങ്ങൾ ഇവിടെ സ്ഥലം വാങ്ങി വാസമുറപ്പിച്ചു

കരിമ്പ്, നടുക്കണ്ടം പ്രദേശങ്ങളിൽ ആളുകൾ സ്ഥലം വാങ്ങി വാസമുറപ്പിച്ചതും 1958-59 കാലഘട്ടത്തിലാണ് കരിമ്പ് പ്രദേശത്ത് കളപ്പുരക്കൽ ജോസഫ്, ചെറുവേലി ജോസഫ് പാമ്പാറ ദേവസ്യ, കണിയാകണ്ടത്തിൽ മൈക്കിൾ എന്നിവരും നടുക്കണ്ടം ഭാഗത്ത് വട്ടപ്പാറ ജോസഫ് മഴുവഞ്ചേരി ജോസഫ്, പെരുമ്പള്ളിൽ തോമസ്, കൊച്ചുപറമ്പിൽ കൊച്ച്, അടപ്പൂർപുത്തൻപുര ജോർജ്, പുതുപ്പറമ്പിൽ മത്തായി, പഴവീട്ടിൽ തോമസ് എന്നി വരും സ്ഥലം വാങ്ങി സ്ഥിരതാമസമാരംഭിച്ചു.

എന്നാൽ പകർച്ചവ്യാധികളും, കാട്ടുമൃഗങ്ങളുടെ ശല്യവും, കാലാവസ്ഥാവ്യതിയാനങ്ങളും പല കുടുംബങ്ങളെയും നാമാവശേഷമാക്കി. പ്രതി കൂല് സാഹചര്യങ്ങളിൽ പിടിച്ചുനിന്നവർ കഠിനാദ്ധ്വാനത്തിന്റെയും, ഈശ്വര വിശ്വാസത്തിന്റെയും ഉത്തമസാക്ഷികളായി. കാരണം ഈ പ്രദേശത്ത് ആദ്യ കാലങ്ങളിൽ എത്തിച്ചേർന്ന കുടുംബങ്ങൾ അനുഭവിച്ച കഷ്ടതകൾ മലബാറിലെ മറ്റേതൊരു പ്രദേശത്തുള്ളവർ അനുഭവിച്ചതിനേക്കാൾ അധികമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരുവിതാംകൂറിന്റെ വിവിധഭാഗങ്ങളിൽ നിന്നും തുമ്പയും, വാക്കത്തിയും ഉൾപ്പെടെയുള്ള കൃഷി ആയുധങ്ങളും, വസ്ത്രങ്ങൾ നിറച്ച തടിപ്പെട്ടിയും, കൊച്ചുകുട്ടികൾ മുതൽ വൃദ്ധരായ മാതാപിതാക്കൾ വരെ ഉൾപ്പെടുന്ന കുടുംബങ്ങൾ, ട്രെയിൻമാർഗ്ഗം കോഴിക്കോട് എത്തിച്ചേർന്ന്, മുക്കത്തെക്കുള്ള ബസ് ടിക്കറ്റ് ലഭിക്കുന്നതിനായി ഒരു ദിവസമെങ്കിലും കോഴിക്കോട് താമസമാക്കേണ്ടി വന്നിരുന്നു വെന്നത് ഇന്നിന്റെ തലമുറക്ക് അവിശ്വസനീയമായി തോന്നാം. 90 പൈസയുള്ള ടിക്കറ്റ് കരിഞ്ചന്തയിൽ നിന്നും ലഭിച്ചിരുന്നത് അതിന്റെ ഇരട്ടി വിലയ്ക്കായിരുന്നു ആദ്യമൊക്കെ ബസ് കൽക്കരി ഇന്ധനമായി ഉപയോഗിച്ചായിരുന്നു ഓടിയിരുന്നത് കോഴിക്കോടുനിന്ന് കൽക്കരി കത്തിച്ചോടുന്ന ബസ് കുന്ദമംലത്ത് വന്ന് വീണ്ടും കൽക്കരി സ്വീകരിച്ചാണ് യാത്ര. ചെത്തുകടവ് പുഴക്ക് അന്ന് പാലമുണ്ടായിരുന്നില്ല. ആയതിനാൽ ബസ് ചങ്ങാടത്തിൽ കയറ്റി പുഴ കടത്തിയാണ് മുക്കം വരെ ഓടിച്ചിരുന്നത്. മുക്കത്ത് എത്തിയാൽ അഗസ്ത്യമുഴി കടവിൽ തോണി കടന്നശേഷം നടന്ന് വേണമായിരുന്നു ആനക്കാംപൊയിലിൽ എത്തിച്ചേരുവാൻ. ചിലർ അടിവാരത്ത് ബസ്സിറങ്ങി ചെമ്പുകടവ് വഴിയും ആനക്കാംപൊയിലിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

ആദ്യകാല കൃഷിക്കാർ മുക്കത്ത് വരുമ്പോൾ താമസമാക്കിയിരുന്നത് കൊറ്റങ്ങൽ അച്ചുതന്റെ വീട്ടിലായിരുന്നു. അവർക്ക് താമസിക്കുവാനും വിശ്രമിക്കുവാനും ആ മനുഷ്യസ്നേഹി, കറയില്ലാത്ത സ് നേഹവും സേവനവും നൽകിയിരുന്നു രോഗികൾക്ക് മരുന്നും, ശുശ്രൂഷയും സൗജന്യമായിരുന്നു ഇന്നത്തെ പ്രശസ്തയായ കാഞ്ചനമാലയുടെ പിതാവായിരുന്നു ആ ഹൃദയാലു. 1955 കാലഘട്ടത്തിൽ താഴെ തിരുവമ്പാടിയിൽ തോണിമാർഗ്ഗം എത്തിക്കുന്ന നിത്യോപയോഗ സാധനങ്ങൾ തലച്ചുമടായി തിരുവമ്പാടി പുല രാംപാറ എന്ന സ്ഥലങ്ങളിൽ എത്തിച്ചിരുന്നു. ആനക്കാംപൊയിലുകാർ സാധനങ്ങൾ വാങ്ങിയിരുന്നത് അവിടെനിന്നായിരുന്നു. 1960ൽ പാറത്തോടിൽ പ്ലാക്കൂട്ടത്തിൽ കുട്ടായി എന്ന ആൾ താമസവും കച്ചവടവും ആരംഭിച്ചത്. ആനക്കാംപൊയിലുകാർക്ക് വലിയ ആശ്വാസമായി.

1962ൽ പേക്കാക്കുഴിയിൽ ജോൺ എന്നയാൾ, ഓടപൊയിൽ മുതൽ ചെറുശ്ശേരി വരെയുള്ള 200 ഏക്കർ സ്ഥലം വിലക്കുവാങ്ങി വിൽപ്പന നടത്തി യെതിനെത്തുടർന്ന് ചെറുശ്ശേരി, ഓടപ്പൊയിൽ ഭാഗത്ത് ധാരാളം കുടുംബങ്ങൾ വന്ന് വാസമുറപ്പിച്ചു. ഇതേ കാലഘട്ടത്തിൽ കാക്കനാട്ടുകാരും, മണ്ണൂക്കുശുമ്പിൽ കുടുംബവും താമസിക്കുന്ന ഭാഗത്ത് കൊച്ചിലാണ് വർഗ്ഗീസ് (പാപ്പച്ചി സാർ), ഒരു ചെറിയ സ്റ്റേഷനറി കടയും, പാറടി വർക്കി എന്ന ആളുടെ പറമ്പിലെ മാവിൻ ചുവട്ടിൽ ഒരു ഷെഡ് കെട്ടി മലവാരംപിള്ള എന്നയാൾ ഒരു മക്കാനി(ചായക്കട)യും ആരംഭിച്ചതോടെ അവിടെ ആനക്കാംപൊയിൽ അങ്ങാടി രൂപം കൊണ്ടു. കൊച്ചിലാത്ത് വർഗീസിന്റെ കടയിൽ ഒരു പോസ്റ്റ് ബോക്സ് സ്ഥാപിച്ചതും, ആദ്യത്തെ പോസ്റ്റ് മാസ്റ്ററായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചതും ഇക്കാലത്താണ് മലവാരംപിള്ളയുടെ മക്കാനിയുടെ പ്രവർത്തനശൈലി മനുഷ്യബന്ധങ്ങളുടെ നേർക്കാഴ്ചയായിരുന്നു. കടയിൽ ഒരു ദിവസം അപ്പം ഉണ്ടാക്കുന്നതിനായി 1.5 ലിറ്റർ അരിയുടെ മാവ് തയ്യാറാക്കി വച്ചിരിക്കും. ചായകുടിക്കുവാൻ കടയിൽ എത്തുന്നവർ അവർക്കാവശ്യമുള്ള അപ്പം ചുട്ടെടുത്ത് കഴിച്ചിരുന്നു. അത് തിർന്നുകഴിഞ്ഞാൽ പിറ്റെ ദിവസം മാത്രമേ കച്ചവടം ഉണ്ടായിരുന്നുളളു.

1959 കാലഘട്ടത്തിൽ ഇടത്തറ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ ആനക്കാംപൊയിൽ അങ്ങാടിയിൽ ചുറ്റോടുചുറ്റും പീടികത്തറയും, നടുവിൽ ഒരു ചീനിമരവും, കുരിശുപള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ മുമ്പിലായി വലിയ ഒരു മരുതുമരവും അതിൽ ഒരു ഏറുമാടവും ഉണ്ടായിരുന്നു 1965-66 വർഷം തിരുവില്ലാലുങ്കൽ ദാമോദരൻ എന്നയാൾ താഴെ അങ്ങാടിയിൽ പല ചരക്കുകച്ചവടവും, പയ്യാനക്കുത്ത് ഉമ്മർ എന്നയാൾ മേലെ അങ്ങാടിയിൽ ചായക്കച്ചവടവും ആരംഭിച്ചതോടെ ഇടത്തറ എന്ന സ്ഥലം ആനക്കാംപൊയിൽ ആയി പരിണമിച്ചു, ചേംബ്ലനി കുരുവിളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് 1967 ൽ പോസ്റ്റോഫീസ് മാറ്റി സ്ഥാപിക്കുകയും പോസ്റ്റ് മാസ്റ്ററായി അടപ്പുർപുത്തൻപുര അച്ചാമ്മയും, പോസ്റ്റ് മാനായി വയലിൽ മാമച്ചനും നിയമിതരാവുകയും ചെയ്തത് ഇക്കാലത്താണ്

ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം വലിച്ചെറിഞ്ഞ്, പുതിയ ഒരു ജീവിതം മോഹിച്ച് ഈ മണ്ണിൽ എത്തിച്ചേർന്ന പൂർവപിനകൾക്ക് പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കാനായത് അവർക്ക് ലഭിച്ച ആധ്യാത്മിക പിൻബലമായിരുന്നു. കോഴിക്കോട് രൂപതയുടെ അധ്യക്ഷനായി കുന്ന അഭിവന്ദ്യ പത്രോണി പിതാവ്, സുറിയാനി കത്തോലിക്കരാട് കാണിച്ച പരിഗണനയും ഔദാര്യമനോഭാവവും ഒരിക്കലും മറക്കാൻ കഴിയില്ല 1953 ഡിസംബർ 31ന് തലശ്ശേരി രൂപത സ്ഥാപിക്കപ്പെട്ടതും പ്രഥമ മെത്രാനായി അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളാപ്പള്ളി പിതാവ് നിയമിക്കപ്പെട്ടതും, മലബാറിന്റെ വിശിഷ്യ ആനക്കാംപൊയിലിന്റെ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്

തലശ്ശേരി രൂപതയുടെ ഭാഗമായിരുന്ന ഈ പ്രദേശത്ത്, 1952 മുതൽ വാസമുറപ്പിച്ച് ആളുകൾ തങ്ങളുടെ ആത്മീയ കാര്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശ്രയിച്ചിരുന്നത് പുല്ലൂരാംപാറ ദേവാലയത്തെയും, വിദ്യാലയയും ആയിരുന്നു. ഈ ദേവാലയ നടത്തിപ്പ് ചെലവിലേക്ക് ഇവിടെ നിന്നും ഉൽപന്നങ്ങളുടെ ഓഹരിയും, പിരിവും നൽകിയിരുന്നു.

സൗകര്യപ്രദങ്ങളായ റോഡുകളോ പാലങ്ങളോ ഇല്ലായിരുന്ന അക്കാലത്ത് കൊയപ്പത്തൊടിക്കാർ മലവാരത്തുനിന്നുള്ള മരംമുറിച്ച് നീക്കം ചെയ്യുന്നതിനായി നിർമ്മിച്ച എലുകളും, ചെറിയ റോഡുകളുമായിരുന്നു ഏക ഗതാഗതമാർഗ്ഗം തിരുവമ്പാടിയിൽ നിന്ന് മുക്കത്തേക്കോ, അഗസ്ത്യൻമുഴിക്കോ പോകണമെങ്കിൽ മുക്കം കടവും, അഗസ്ത്യൻമുഴി കുടവും തോണിയിലോ ചങ്ങാടത്തിലോ കടക്കണമായിരുന്നു. അവശരായ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി അവരെ എടുത്തുകൊണ്ട് കാളിയാമ്പുഴ കുമ്പിടാൻ കടവിൽ എത്തിക്കുകയും, അവിടെ നിന്നും തോണി മാർഗ്ഗം മുക്കത്തോ അഗസ്ത്യൻമുഴിയിലോ കൊണ്ടുചെന്ന് ജീപ്പിലോ മറ്റു വാഹനങ്ങളിലോ കോഴിക്കോട് എത്തിക്കുകയുമായിരുന്നു പതിവ്. ചെത്തുകടവ് പുഴക്ക് പാലമില്ലാതിരുന്ന അക്കാലത്ത് കോഴിക്കോട് നിന്നും മുക്കത്തുനിന്നും വരുന്ന ബസ്സുകൾ ചങ്ങാടത്തിൽ പുഴകടത്തിയിരുന്നത് അത്ഭുതകരമായ ഒരു കാഴ് ചയായിരുന്നു.

തങ്ങളുടെ ആത്മീയ കാര്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പുല്ലൂരാംപാറയിൽ എത്തുന്നതിനുള്ള പ്രയാസത്തെ സംബന്ധിച്ച്, 1962ൽ ആനക്കാംപൊയിലുകാർ പുല്ലൂരാംപാറ വികാരിയായിരുന്ന ബഹു ബർണാഡ് അച്ചനോട് പരാതി പറഞ്ഞതിനെത്തുടർന്ന് വി. കുർബാനയ്ക്ക് ശേഷം ആനക്കാംപൊയിലുകാരുടേത് മാത്രമായി ഒരു പൊതുയോഗം വിളിക്കുകയും, ഒരു ഇടവകക്കായുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.

1962ൽ ബഹു. ബർണാഡ് അച്ചൻ സ്ഥലം മാറിപോവുകയും പകരം ബഹു. അഗസ്റ്റ്യൻ കീലത്ത് അച്ചൻ പുല്ലൂരാംപാറ പള്ളിയുടെ വികാരിയായി ചുമതലയേൽക്കുകയും ചെയ്തു.

ആനക്കാംപൊയിലിൽ ഒരു വിദ്യാലയം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ, ഓത്തിക്കൽ ജോണിന്റെ നേതൃത്വത്തിൽ, വരുകുകാലായിൽ തോമസ്, തുണ്ടിയിൽ തോമസ്, മണ്ണുകുശുമ്പിൽ ജോസഫ്, നെടുങ്കല്ലേൽ ജോസഫ് എന്നിവർ 110 രൂപ വീതം വിഹിതം എടുത്ത് 1963 ൽ ഇരുപൂളിൻകുന്നേൽ ഒരേക്കർ സ്ഥലം വേളൂർ തൊമ്മിച്ചിട്ടനിൽ നിന്നും, 550 രൂപ വില നൽകി വാങ്ങിച്ചു. സ്കൂൾ ആവശ്യത്തിന് പ്രസ്തുതസ്ഥലം അപര്യംപ്തമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇപ്പോൾ സ്കൂൾസ്ഥിതി ചെയ്യുന്ന കൊയപ്പത്തൊടികക്കാരുടെ കൈവശമുണ്ടായിരുന്ന 2 ഏക്കർ സ്ഥലം സൗജന്യമായി നൽകണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ ഒരേക്കർ സ്ഥലം സൗജന്യമായും, ഒരേക്കറിനുപകരമായി ഇരുപൂളിൽ കുന്നേലുള്ള 1 ഏക്കർ സ്ഥലവും നൽകിയാൽ മതിയെന്ന് കൊയപ്പത്തൊടിക്കാർ സമ്മതം അറിയിച്ചതിനെ ത്തുടർന്ന്, സ്കൂളിനായി 2 ഏക്കർ സ്ഥലം ഇപ്പോൾ സ് കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ലഭ്യമായി.

ഇപ്രകാരം സ്കൂളിനായി ലഭിച്ച 2 ഏക്കർ സ്ഥലത്ത് ഇപ്പോഴത്തെ സ്കുർ ഗ്രൗണ്ടിന്റെ പടിഞ്ഞാറുഭാഗത്ത് ബഹു. കീലത്തച്ചന്റെ നേത്യത്വത്തിൽ മുളയും കാട്ടുമരങ്ങളും ഉപയോഗിച്ച്, 1963ൽ, 80 അടി നീളവും 40 അടി വീതിയും ഉള്ള ഒരു ഷെഡ് നിർമ്മിക്കുകയും, അതിൽ ഒന്നാംക്ലാസ്സ് ആരംഭിക്കുകയും ചെയ്തതോടുകുടി ആനക്കാംപൊയിലിൽ സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കമായി. കൊച്ചിലാത്ത് വർഗ്ഗീസ് പ്രധാനാധ്യാപകനായിരുന്ന ഈ വിദ്യാലയത്തിൽ തത്തക്കാട്ട് ജോയി, പീറ്റർ അടപ്പുർ പുത്തൻപുരയിൽ എന്നിവർ ആദ്യത്തെ അധ്യാപകരായി.

ആനക്കാംപൊയിൽ ഒരു ഇടവകയായി ഉയർത്തുന്നതിനുള്ളശ്രമങ്ങളും ഇതോടൊപ്പം പുരോഗമിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ പള്ളിമുറി സ്ഥിതിചെയ്യുന്ന 1 ഏക്കർ സ്ഥലവും, ഓടപ്പൊയിലിൽ 3 ഏക്കർ സ്ഥലവും, 1963ൽ കല്ലുവെട്ടത്ത് മാണിയിൽ നിന്നും വിലക്ക് വാങ്ങി. ഓടപ്പൊയിലിൽ വാങ്ങിച്ച 3 ഏക്കർ സ്ഥലം, 1965ൽ വിൽപ്പന നടത്തുകയുണ്ടായി. ആനക്കാംപൊയിൽ ഇടവകയ്ക്കായുള്ള ശ്രമങ്ങൾ സജീവമായതിനെത്തുടർന്ന് ബഹു.കീലത്തച്ചന്റെ നിർദ്ദേശപ്രകാരം തോമസ് പെരുമ്പള്ളി, ആഗസ്തി പുത്തൻപുരക്കൽ, ദേവസ്യ പാമ്പാറ, മൈക്കിൾ കണിയാങ്കണ്ടം എന്നിവരുടെ നേത്യത്വത്തിൽ തലശ്ശേരി രൂപതാ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി പിതാവിനെ കണ്ട് അപേക്ഷിച്ചതിൻ പ്രകാരം ആഴ്ചയിലൊരിക്കൽ വി. കുർബ്ബാന അർപ്പിക്കുന്നതിന് അനുമതി നൽകുകയും, 1965ലെ ക്രിസ്തുമസ് ദിനത്തിൽ ബഹു അഗസ്റ്റ്യൻ കീലത്ത് അച്ചൻ, സ്കൂളിനായി നിർമ്മിച്ച് താൽക്കാലിക ഷെഡിൽ ആനക്കാം പൊയിലിലെ ആദ്യ വി. കുർബ്ബാന അർപ്പിക്കുകയും ചെയ്തു തുടർന്ന് ഞായറാഴ്ചകളിൽ പുല്ലൂരാംപാറ അസി. വികാരിയായിരുന്ന ബഹു. സേവ്യർ കണിയന്തറ അച്ചൻ നമുക്കു വേണ്ടി ബലിയർപ്പിച്ചിരുന്നു.

സ്കുളിനായി നല്ല ഒരു കെട്ടിടം ഉണ്ടെങ്കിൽ എൽ. പി സ്കൂൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോഴത്തെ യു.പി സ്കൂളിന്റെ മുൻഭാഗത്തായി, 120 അടി നീളത്തിലും 25 അടി വീതിയിലും കരിങ്കൽ തറയും കരിങ്കൽ ഭിത്തിയും ഉള്ള ഒരു കെട്ടിടത്തിന്റെ പണി 1966ൽ ആരംഭിച്ചു. ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി നടന്ന ശ്രമദാനം നമ്മുടെ കൂട്ടായ്മയുടെ പ്രതീകമായിരുന്നു. കെട്ടിടനിർമ്മാണത്തിനാവശ്യമായ കല്ല്, മരം എന്നിവയും, തോട്ടിൽ നിന്നുള്ള മണലും ഞായറാഴ്ച വി. കുർബ്ബാനയ്ക്ക് മുമ്പ് തലച്ചുമടായി എത്തിച്ച ശേഷമായിരുന്നു കുർബ്ബാന ആരംഭിച്ചിരുന്നത് കെട്ടിടത്തിനാവശ്യമായ മരഉരുപ്പടികൾ കൊയപ്പത്തൊടിക്കാർ സൗജന്യമായി നൽകിയിരുന്നു. ആനക്കാംപൊയിലിനെ ഒരു ഇടവകയായി ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ വിജയമെന്നോണം, 1967-ൽ തലശ്ശേരി രൂപതാ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളാപ്പള്ളി പിതാവ് ആനക്കാംപൊയിലിനെ ഒരു ഇടവകയായി ഉയർത്തുകയും, ആദ്യവികാരിയായി ബഹു. ജോസഫ് കോഴിക്കോട് അച്ചനെ നിയമിക്കുകയും ചെയ്തു. കൈക്കാരന്മാരായി തോമസ് പെരുമ്പള്ളിൽ, ആഗസ്തിപുത്തൻപുര, തോമസ് തുണ്ടിയിൽ, അവിര ഈറ്റക്കുന്നേൽ എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു. വികാരിയച്ചനു താമസിക്കുന്നതിനായി കാട്ടുമരം കൊണ്ടുള്ള തുണും, മുള കൊണ്ടുള്ള കഴുക്കോലും, മണ്ണുകൊണ്ടുള്ള ഇഷ്ടികയും ഉപയോഗിച്ച് 2 മുറിയും ചാർത്തുമുള്ള ഒരു വീട് പണികഴിപ്പിച്ചിരുന്നു. ബഹു. കോഴിക്കോടച്ചൻ അതിലായിരുന്നു താമസിച്ചിരുന്നത് .

1966ൽ ആരംഭിച്ച സ്കൂൾ കെട്ടിട നിർമ്മാണം, 6 മാസം കൊണ്ട് 1967 ൽ പൂർത്തീകരിച്ച്, അത് പള്ളിയായി ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. പള്ളിക്ക് കൂടുതൽ ആസ്തി ഉണ്ടാവണമെന്ന തീരുമാനപ്രകാരം, പഴയ പള്ളിമുറി ഇരിക്കുന്ന 4 ഏക്കർ സ്ഥലം കൊയപ്പത്തൊടിക്കാരുടെ ക്ലർക്കായിരുന്ന ടി.എൻ മമ്മദിൽ നിന്നും അച്ചന്റെ നേതൃത്വത്തിൽ 1967 ൽ വിലക്ക് വാങ്ങിച്ചു.

1968-ൽ ബഹു. കോഴിക്കോട്ടച്ചൻ സ്ഥലം മാറി പോവുകയുംപകരം ബഹു. മാത്യു മുതിരചിന്തിയിൽ അച്ചൻ വികാരിയായി നിയമിത നാവുകയും ചെയ്തു. ഇടവകയുടെ സമസ്ത മേഖലകളിലേക്കും കടന്നുചെന്നു പ്രവർത്തിച്ച അച്ചൻ, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പള്ളിയായി ഉപയോഗിച്ചിരുന്ന കരിങ്കൽ ഭിത്തിയുള്ള കെട്ടിടത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ ആരംഭിച്ചു, തിനംപറമ്പിൽ ജോയി, പുതിയാപറമ്പിൽ ജോസ്, കൊച്ചിലാത്ത് ജോർജ്, മണ്ണുക്കുശുമ്പിൽ ജോസഫ്, കുരിക്കണ്ടത്തിൽ അമ്മിണി എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ഉന്നത പഠന നിലവാരം പുലർത്തിയിരുന്ന ഈ വിദ്യാലയത്തിൽ 40 ഓളം അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇടവകയുടെ സാമ്പത്തികമായ ഉന്നമനത്തിന് കൂടുതൽ സ്ഥലം ആവശ്യമാണെന്ന് ബോധ്യമുണ്ടായിരുന്ന അച്ചൻ, അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കളപ്പുരക്കൽ മർക്കോസ് എന്നയാളുടെ പക്കൽ നിന്നും ഇപ്പോൾ പള്ളിസ്ഥിതി ചെയ്യുന്ന സ്ഥലമുൾപ്പെടെ മൂന്നര ഏക്കർ സ്ഥലം വിലക്ക് വാങ്ങി. പള്ളിയുടേതായി ഉണ്ടായിരുന്ന മുഴുവൻ സ്ഥലത്തും തെങ്ങും, കമുകും, കുരുമുളകും കൃഷി ചെയ്തു. ധാരാളം തേക്കുമരങ്ങളും നട്ടു പിടിപ്പിച്ചു. മാത്രമല്ല തേക്കുമരങ്ങൾ നട്ടുപിടിപ്പിക്കുവാൻ ഇടവകാജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു

താൽകാലിക ഷെഡിൽ പ്രവർത്തിച്ചിരുന്ന പള്ളിമുറിക്കു പകരമായി, പുതിയ ഒരു കെട്ടിടനിർമ്മാണം ആരംഭിക്കുകയും 1969ൽ പണി പൂർത്തികരിച്ച് (പഴയ പള്ളിമുറി) അച്ചൻ അവിടേക്ക് താമസം മാറു കയും ചെയ്തു. ഞായറാഴ്ച ദിവസം വി. കുർബ്ബാനയ്ക്ക് വരുന്ന ആളുകൾ കല്ലുകൾ ചുമന്നും, മറ്റു ദിവസങ്ങളിൽ പൊതുപണി നടത്തിയുമാണ് പ്രസ്തുത കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്.

പഴയ പള്ളിമുറി സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും, യു.പി. സ് കുൾ സ്ഥലത്തിന്റെയും മധ്യഭാഗത്തായി ഉണ്ടായിരുന്ന 62 സെന്റ് സ്ഥലവും, ഇപ്പോഴത്തെ പള്ളിമുറിയുടെയും സെമിത്തേരിയുടെയും ഇടയ് ക്കുള്ള 35 സെന്റ് സ്ഥലവും സ്കൂളിന്റെ മുൻഭാഗത്തായി റോഡിന്റെ തെക്ക് ഭാഗത്ത് കിണർ കുഴിക്കുന്നതിനായി 8 സെന്റ് സ്ഥലും അച്ചന്റെയും കൈക്കാരന്മാരുടെയും ഇടപെടലിനെ തുടർന്ന് കൊയപ്പത്തൊടിക്കാർ സംഭാവനയായി നൽകിയതാണ്. ഇടവകയുടെ ആരംഭഘട്ടത്തിൽ കൊയപ്പത്തൊടിക്കാർ പ്രകടിപ്പിച്ച, ഉദാരമനസ്സ് ഒരിക്കലും വിസ്മരിക്കാൻ കഴിയുന്നതല്ല.

പിന്നീട് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ കിഴക്കുഭാഗത്തായി കുഴിയിൽ മർക്കോസിനോടും, ചേനംപള്ളിൽ അബ്രാഹത്തി നോടും സ്ഥലംവിലകൊടുത്തുവാങ്ങുകയും ചെയ്തു.

നാടിന്റെ വികസനത്തിൽ റോഡുകൾക്കുള്ള പ്രാധാന്യം മനസ്സിലാക്കിയ മുതിരചിന്തിയിൽ അച്ചൻ, പൊതുവികസന പ്രവർത്തനങ്ങൾക്കായി ഗ്രാമോദ്ധാരണ സമിതി എന്ന പേരിൽ ഒരു കമ്മറ്റിയുണ്ടാക്കി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. പെരുമ്പള്ളിൽ തോമസ്, ശശിധരൻ കുടിലുമറ്റത്തിൽ, പുത്തൻപുരക്കൽ ആഗസ്തി, വരകുകാലായിൽ തോമസ്, കാവുങ്കൽ തോമസ്, തോയലിൽ ചാക്കോച്ചൻ, മണ്ണുക്കുശുമ്പിൽ ജോസഫ്, ചെറുവേലിൽ അബ്രഹാം, കണിയാങ്കക്കണ്ടത്തിൽ മൈക്കിൾ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ.

ഈ കമ്മിറ്റിയുടെ പ്രവർത്തനഫലമായി ആനക്കാംപൊയിൽ - പുല്ലൂരാംപാറ റോഡ്, കുന്ദമംഗലം ബ്ലോക്കിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി, നിർമ്മിക്കാൻ തീരുമാനമെടുക്കുകയും നാട്ടുകാർ ശ്രമദാനമായി 24 അടി വീതിയിൽ റോഡ് നിർമ്മിക്കുകയും ചെയ്തു. റോഡിന്റെ സോളിംഗ് പ്രവർത്തനങ്ങൾക്കായി കല്ലിറക്കി പൊട്ടിച്ച് അട്ടിയിട്ട് ബ്ലോക്കിനെ ഏൽപ്പിച്ചു വെങ്കിലും പണം ലഭിക്കാതിരുന്നതിനാൽ പണി തുടരുവാൻ കഴിഞ്ഞില്ല. റോഡ് നിർമ്മാണ ചെലവിലേക്കായി മുതിരചിന്തിയിൽ അച്ചൻ അമേരിക്കയിൽ നിന്നും ഗോതമ്പും എണ്ണയും ഇറക്കുമതി ചെയ്യുകയും, ഒരു പണിക്ക് 5 കിലോ ഗോതമ്പും, 1 ലിറ്റർ എണ്ണയും നൽകുകയും ചെയ്തിരുന്നു.

ഇതേസമയം കീലത്തച്ചന്റെയും കണിയന്തറ അച്ചന്റെയും നേതൃത്വത്തിൽ പുല്ലൂരാംപാറയിൽ രൂപീകൃതമായ ജനകീയകമ്മറ്റിയുടെ ശ്രമഫലമായി കാളിയാമ്പുഴ പാലം, ഇരുമ്പകം പാലം എന്നിവ പണി കഴിപ്പിച്ചു. പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങളിലും ആനക്കാംപൊ യിലുകാരുടെ ശ്രദ്ധേയമായ പങ്കാളിത്തം ഉണ്ടായിരുന്നു. ഇതോടൊപ്പം മുത്തപ്പൻപുഴ റോഡും, കരിമ്പ് റോഡും പണികഴിപ്പിച്ചതും അച്ചന്റെ നേതൃത്വത്തിലാണ്. റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള പൊതുപരിപാടികളിൽ അച്ചനോടൊപ്പംനിന്ന്, കൈയ്യും മെയ്യും മറന്ന് പ്രവർത്തിച്ച ആന്റണി ചെറുകര, തലാപ്പള്ളി ജോസഫ് (അച്ചൻ), ജോസഫ് വടക്കത്തേടം, ഈറ്റകുന്നേൽ അവിര തുടങ്ങി നൂറുകണക്കിന് ആളുകളുടെ വിയർപ്പിന്റെ ഗന്ധമുണ്ട്, നാം ഇന്നനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങൾക്ക്.

ഇപ്പോൾ പള്ളിമുറി ഇരിക്കുന്ന പ്രദേശത്തായി ഉണ്ടായിരുന്ന പഴയ സിമിത്തേരിക്കു പകരം, അക്കാലത്ത് തലശ്ശേരി രൂപതയിലെ തന്നെ ഏറ്റവും മനോഹരമായ സിമിത്തരി ആനക്കാംപൊയിലിൽ നിർമ്മിക്കപ്പെട്ടത് മുതിര ചിന്തിയിൽ അച്ചന്റെ നിർദ്ദേശപ്രകാരം 1972 ലാണ് ഏതുകാര്യങ്ങളിലും കൃത്യമായ ദീർഘവീക്ഷണമുണ്ടായിരുന്ന മുതിര ചിന്തിയിൽ അച്ചന്റെ നിർദ്ദേശപ്രകാരം, 1970ൽ ആളുകൾ പട്ടയത്തിനായി അപേക്ഷ സമർപ്പിച്ചതിൻ പ്ര കാരം മുക്കം ലാന്റ് ട്രൈബൂണലിൽ നിന്നും 1971ൽ പള്ളിമുറിയിൽ വെച്ച് നടത്തിയ അദാലത്തിൽ കർഷകർക്ക് പട്ടയം ലഭ്യമാക്കുകയും ചെയ്തു.

1973 ൽ ആനക്കാംപൊയിൽ ഇടവകയുടെ സാമ്പത്തിക അടിത്തറയ്ക്കും നാടിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും നേതൃത്യം നൽകിയ മുതിരചിന്തിയിൽ അച്ചൻ സ്ഥലം മാറി പോവുകയും, ബഹു. അഗസ്റ്റിൻ മണക്കാട്ടുമറ്റം അച്ചൻ ഇടവക വികാരിയായി ചുമത ലയേൽക്കുകയും ചെയ്തു. അച്ചന്റെ നേത്യത്വത്തിൽ ആനക്കാംപൊയിൽ പുല്ലൂരാംപാറ റോഡിന്റെ സോളിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു കല്ലോലിക്കൽ പടി, മാവേലിൽ പടി, മാവാതുക്കൽ, മാവിൻചുവട്, കമ്പിളിക്കുന്ന് എന്നീ കലുങ്കുകളുടെ നിർമ്മാണം, 1973ൽ പൂർത്തീകരിക്കപ്പെട്ടുവെങ്കിലും ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ എതിർപ്പുമൂലം കല്ലോലിക്കൽപടി കലുങ്കിന്റെ അപ്രോച്ച് റോഡ് പൂർത്തീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല

കഷ്ടപ്പാടുകളുടെ പർവ്വത ശിഖരത്തിൽ നിന്നും സമ്യദ്ധിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നി ആനക്കാംപൊയിലിന് കേട്ടുകേൾവി പോലുമില്ലാതിരുന്ന ഉരുൾപൊട്ടൽ എന്ന കൊടിയ പ്രകൃതി ദുരന്തത്തിൽ ഇന്നാട്ടുകാർ വിറങ്ങലിച്ചുനിന്ന ദിനമായിരുന്നു 1974 ജൂലൈ 26, ചെറുശ്ശേരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ നശിച്ചുനാനാവിധമായ കൃഷിയിടങ്ങൾ നോക്കി മലയോര കർഷകർ വാവിട്ടുകരഞ്ഞു. ഉരുൾ ജലം ആർത്തലച്ചുകടന്നു പോയ വഴികളിൽ നാളിതുവരെ കഷ്ടപ്പെട്ടു സമ്പാദിച്ചതെല്ലാം നശിച്ചു കിടക്കുന്ന കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. ഓമനിച്ചുവളർത്തിയ വളർത്തു മൃഗങ്ങളുടെ ശരീരങ്ങൾ മണ്ണിലാണ്ടുകിടക്കുന്നതും, പകുതി ശരീരം ചെളിയിൽ പൂണ്ട് ഫണം വിടർത്തിയാടുന്ന പാമ്പുകളുടെ കാഴ്ചയും ദയനീയവും ബീഭത്സവുമായ പ്രകൃതി ദുരന്തത്തിന്റെ നേർകാഴ് ചകളായി. എന്നാൽ ഇത് വരാൻ പോകുന്ന കൂടുതൽ ഭയാന കമായ ഒരു ദുരന്തത്തിന്റെ മുന്നോടിയാണെന്ന് ആരും കരുതിയിരുന്നില്ല. 1974 സെപ്റ്റംബർ 14ന് വൈകുന്നേരം 5 മണിക്ക് ഓടപ്പൊയിൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ, വേദപാഠം കഴിഞ്ഞു മടങ്ങുകയായിരുന്ന തുണ്ടിയിൽ തോമസിന്റെ മകൾ ഷീല, കല്ലോലികൽപടി തോടിൻ്റെ പൂർത്തിയാകാത്ത കലുങ്കിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന താൽക്കാലിക പാലത്തിൽ നിന്നും, ഒഴുക്കിൽപെട്ട് മരണപ്പെട്ടത് നാടിനെ നടുക്കി. 3 ദിവസത്തെ തിരച്ചിലിനു ശേഷമാണ് കുറുങ്കയം ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്താനായത്. ഈ ഉരുൾപൊട്ടലുകൾക്ക് ശേഷമാണ് പുറംലോകം ആനക്കാംപൊയിലിനെക്കുറിച്ച് കേട്ടുതുടങ്ങിയത്. കേന്ദ്രമന്ത്രി ഡി.പി ധർ ഇവിടെ വരുകയും നാടിന്റെ ശോചനീയാവസ്ഥയും, ഉരുൾപൊട്ടൽ കെടുതികളും നേരിട്ടുബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുറുങ്കയം മുതൽ ആനക്കാംപൊയിൽ (പതങ്കയം റോഡ്) വരെ റോഡ് ടാർ ചെയ്യുന്നതിന് ഉത്തരവ് നൽകുകയും ചെയ്തു. നാട്ടുകാരിൽ നിന്നുള്ളപിരിവും, നാട്ടുകാരുടെ ശ്രമദാനത്തിന്റെയും ഫലമായി പുല്ലൂരാംപാറ ആനക്കാംപൊയിൽ റോഡ് മെറ്റലിംഗും മൺപണിയും നടത്തി ഗതാഗതയോഗ്യമാക്കി. ആനക്കാംപൊയിൽ ഇടവകയുടെ പൊതുയോഗതീരുമാനപ്രകാരം കല്ലോലിക്കൽപ്പടി കലുങ്കിന്റെ അപ്രോച്ച് റോഡിന്റെ പണി പൂർത്തീകരിച്ചു. തുടർന്ന് കുറുങ്കയം മുതൽ ആനക്കാംപൊയിൽ പതങ്കയം റോഡ് വരെ റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു നല്ല ഇടയന്റെ നേത്യത്വപാടവം പ്രകടിപ്പിച്ച്, ഏകസ്വരത്തിൽ ഇടവകജനത്തെ നയിച്ച ബഹു. വികാരിയച്ചൻമാരുടെ നേത്യത്വത്തിൽ, ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി ഈ നാട് എങ്ങനെ പ്രവർത്തിച്ചു എന്നത്, ഈ നാടിന്റെ ചരിത്ര രേഖകളിൽ എവിടെയും കാണാം. അതി ഭീകരമായ ദുരന്തത്തിൽ നിന്നും ആനക്കാംപൊയിൽ ജനത ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അതിദ്രുതം ഉയർത്തെഴുന്നേറ്റു. ദേവാലയവും,എൽ.പി സ്കുളും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കരിങ്കൽ ഭിത്തിയുള്ള കെട്ടിടത്തിനുപകരം ഒരു പുതിയ ദേവാലയം നിർമ്മിക്കുവാൻ തീരുമാനിക്കുകയും, 1975ൽ അതിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഇടവകാജനത്തിൽനിന്നും 3 ലക്ഷം രൂപ പിരിവെടുത്ത് 8 മുഖത്തോടുകൂടിയ മനോഹരമായ ഒരു ദേവാലയം, ബഹു.മണക്കാട്ടുമാറ്റം അച്ചന്റെ നേത്യത്വത്തിൽ പണി പൂർത്തികരിച്ച്, 1976ൽ ദിവ്യബലി ആരംഭിച്ചു.

ഇക്കാലത്ത് തന്നെ കൊച്ചുപ്ലാക്കൽ തോമസ് സംഭാവനയായി നൽകിയ തുകകൊണ്ട് എടത്തറ എന്നറിയപ്പെട്ടിരുന്ന ആനക്കാംപൊയിൽ മേലെ അങ്ങാടിയിൽ വി. അന്തോണീസിന്റെ നാമധേയത്തിൽ ഒരു കുരിശുപള്ളി പണി കഴിപ്പിക്കുകയും ചെയ്തു.

1976 ൽ ഗതാഗതസൗകര്യം തീരെയില്ലാതിരുന്ന ആനക്കാംപൊയിലിലേക്ക് എക്സ് സർവീസ് മെൻ കമ്പനിയുടെ ബസ് ട്രിപ്പ് ആരംഭിച്ചുവെങ്കിലും 22 ദിവസത്തിനുശേഷം റോഡിന്റെ ശോച്യാവസ്ഥ കാരണം ട്രിപ്പ് നിറുത്തിപ്പോവുകയുണ്ടായി. തുടർന്ന് മദീന എന്ന സ്വകാര്യബസ് ആനക്കാപൊയിൽ - കൊയിലാണ്ടി റൂട്ടിൽ ട്രിപ്പ് ആരംഭിച്ചു വെങ്കിലും റോഡ് മോശമെന്നകാരണത്താൽ അതും നിറുത്തലാക്കി. ഇതേ തുടർന്ന് ബഹു. മണക്കാട്ടുമറ്റം അച്ചന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1977-ൽ തിരുവമ്പാടി ഇടത്തറ റോഡ് PWD എറ്റെടുത്തു.

റോഡിന്റെ ശോച്യാവസ്ഥമുഖാന്തിരം സ്വകാര്യബസുകൾ ഒന്നും ട്രിപ്പ് നടത്താൻ തയ്യാറാകാതിരുന്ന ഈ പ്രദേശത്തേക്ക്, ബസ് സർവ്വീസ് നടത്തുന്നതിന്, ബഹു. മണക്കാട്ടുമറ്റം അച്ചന്റെ നേത്യത്വത്തിൽ ഗതാഗത മന്ത്രിയായിരുന്ന ശ്രീ. കെ എം. ജോർജിനെ കണ്ട് നൽകിയ നിവേദനത്തിന്റെയും, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെയും ഫലമായി, ഇവിടേക്ക് 4 കെ.എസ്.ആർടി.സി ബസ്സുകൾ അനുവദിക്കപ്പെട്ടു. അച്ചനോടൊപ്പം നിന്ന് ഇന്നാട്ടിലേക്ക് ബസ്സ് കൊണ്ടുവരുന്നതിനായി കഠിനശ്രമം നടത്തിയ പുത്തൻപുരക്കൽ ആഗസ്തി, ചെട്ടിപ്പറമ്പിൽ കുട്ടി, തോമസ് കാവുങ്കൽ, കൊച്ചുപ്ലാക്കൽ തോമസ് എന്നിവരുടെ സേവനങ്ങൾ പ്രത്യേകം സ്മരണാർഹമാണ്', കെ.എസ്.ആർ ടി.സി ജീവനക്കാർക്ക് രാത്രി താമസിക്കുന്നതിനുള്ള സൗകര്യവും ഭക്ഷണവും പള്ളിമുറിയിൽ ഒരുക്കിക്കൊടുത്ത മണക്കാട്ടുമറ്റം അച്ചന്റെ സഹകരണം ആനക്കാംപൊയിലിലേക്ക് വരുന്നതിനുള്ള ബസ്ജീവനക്കാരുടെ താൽപര്യം വർദ്ധിച്ചു കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ മലയോരമേഖലയിൽ ഏറ്റവും അധികം യാത്രാസൗകര്യം ഉള്ള പ്രദേശമാക്കി ആനക്കാംപൊയിലിനെ മാറ്റിയതിൽ മണക്കാട്ടുമറ്റം അച്ചനോട്നാം കടപ്പെട്ടിരിക്കുന്നു.

പ്രകൃതി ദുരന്തങ്ങൾ പിന്നെയും ആനക്കാംപൊയിലിന്റെ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരുന്നു. 1978 ജൂലൈ 10ന് പുലർച്ചെ 5.30ന് കണ്ടപ്പൻചാലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഉണ്ടശാൻപറമ്പിൽ കുടുംബത്തിലെ അന്നമ്മ (48), തങ്കച്ചൻ (16), ഫ്രാൻസിസ് (8), പിയൂസ് (14) എന്നിവരുടെ ദാരുണ മരണം ഏവരേയും ഞെട്ടിച്ചു. ഏക്കർ കണക്കിനു സ്ഥലത്ത് കൃഷിഭൂമി പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ നാമാവശേഷമായി. നമ്മുടെ പ്രതിസന്ധിഘട്ടങ്ങളിൽ എപ്പോഴും തുണയായി ഓടിയെത്തുന്ന തലശ്ശേരിരൂപതയുടെ അഭിവന്ദ്യ പിതാവ് മാർ സെബാസ്റ്റ്യൻ വള്ളാപ്പിള്ളി പിതാവ്, ദുരന്തബാധിതർക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി ഇവിടെ എത്തിച്ചേർന്നത് ബഹു. മണക്കാട്ടുമറ്റം അച്ചന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നടങ്കം നടത്തിയിരുന്ന രക്ഷാപ്ര വർത്തനങ്ങൾക്ക് പ്രചോദനമായി മാറി. ഒറ്റപ്പെട്ടുപോയ കണ്ടപ്പൻ ചാൽ, മുണ്ടൂർ പ്രദേശങ്ങളെ ആനക്കാംപൊയിലുമായി കൂട്ടി യോജിപ്പിക്കുന്നതിന് നടുക്കണ്ടത്തിലും, പതംങ്കയത്തും കമ്പി പാലങ്ങൾ പിന്നീട് നിർമ്മിക്കപ്പെട്ടു.

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എൽ.പി സ്കൂൾ മാത്രമുണ്ടായിരുന്ന ആനക്കാംപൊയിലിൽ ഒരു യു.പി സ്കൂളിനായുള്ള ശ്രമങ്ങൾ ബഹു. മണക്കാട്ടുമറ്റം അച്ചന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും, അച്ചന്റെ നിർദ്ദേശപ്രകാരം ശ്രീ. ആഗസ്തി പുത്തൻപുര, തോമസ് തോണിപ്പാറ എന്നിവർ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ. കെ.എം മാണി സാറിനെ കണ്ട് അഭ്യർത്ഥിച്ചതിൻ പ്രകാരം, അദ്ദേഹത്തിന്റെ ഇടപെടലിലൂടെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിൽ നിന്നും ഒരു യു.പി സ്കൂളിനായുള്ള ഉറപ്പ് സമ്പാദിച്ചു.

ആനക്കാംപൊയിലിൽ പുതിയ ദേവാലയത്തിന്റെ നിർമ്മാണ ചെലവിൽ കടബാധ്യതയായി അവശേഷിച്ച 25000 രൂപയുടെ ബാധ്യത തിർക്കുന്നതിനായി പാൽ സൊസൈറ്റിയുടെ തെക്ക് ഭാഗത്തായി ഉണ്ടായിരുന്ന ഒരേക്കർ സ്ഥലം കടുത്താനത്ത് മത്തായിക്ക് വിൽക്കുകയുണ്ടായി, 1979ൽ മുത്തപ്പൻപുഴയിൽ ഒരു കുരിശുപള്ളി സ്ഥാപിക്കുന്നതിനും മണക്കാട്ടുമറ്റം അച്ചനു കഴിഞ്ഞു.

1979ൽ ആനക്കാംപൊയിലിന്റെ ചരിത്രത്തിൽ വളരെയധികം നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബഹു. അഗസ്റ്റിൻ മണക്കാട്ടുമറ്റം അച്ചൻ സ്ഥലംമാറി പോവുകയും, ബഹു. ജോസഫ് വീട്ടിയാങ്കൽ അച്ചൻ, 1989 മെയ് 4ന് വികാരിയായി നിയമിതനാവുകയും ചെയ്തു. ബഹു. മണക്കാട്ടുമറ്റം അച്ചന്റെ കാലത്ത് യു.പി സ്കൂളിനായി തുടങ്ങിവെച്ച ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയത് വീട്ടിയാങ്കൽ അച്ചന്റെ കാലത്താണ് 1979 മെയ് 21ന് യു. പി. സ്കുളിനായി അനുമതി ലഭിച്ചു. ഇതേത്തുടർന്ന് ഇടവക നടത്തിയിരുന്ന എൽ.പി സ്കൂൾ താൽക്കാലിക ഷെഡിലേക്ക് മാറ്റി സ്ഥാപിക്കുകയും, യു.പി സ്കൂൾ കരിങ്കൽഭിത്തി കെട്ടിയ കെട്ടിടത്തിൽ 1979 ജൂലൈ 4ന് ആരംഭിക്കു കയും ചെയ്തു. പിന്നീട് യു.പി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം നിർമ്മിച്ച്, അവിടേക്ക് മാറ്റി സ്ഥാപിക്കുകയും, എൽ.പി സ്കൂൾ പഴയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സി. എലിസബത്ത്, ഫിലോമിന പി.ഡി, റോസമ്മ ചാണ്ടി, ജോസ്, ഫിലോമിന എം.ജി, മേരി വി. എ. എന്നിവരായിരുന്നു യു പി സ് കൂളിലെ ആദ്യകാല അധ്യാപകർ.

ബഹു, മണക്കാട്ടുമം അച്ചന്റെ കാലത്തുതന്നെ ആനക്കാംപൊയിലിൽ ഒരു ബാങ്ക് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിന്നു വെങ്കിലും സൗത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖ ഇവിടെ ആരംഭിക്കപ്പെട്ടത് 1981ൽ വീട്ടിയാങ്കൽ അച്ചന്റെ കാലത്താണ്. മറ്റു കെട്ടിടങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്നതിനാൽ പളളിമുറിയിലാണ് ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചത്.

ചക്കിട്ടമുറിയിൽ പീലിപ്പോസ് സംഭാവനയായി നൽകിയ 5 സെന്റ് സ്ഥലത്ത്, 1982-ൽ ചെറുശ്ശേരിയിൽ ഒരു കുരിശുപള്ളി സ്ഥാപിക്കപ്പെട്ടത്, ബഹു. വീട്ടിയാങ്കൽ അച്ചന്റെ കാലത്താണ് , ഇക്കാലത്തുതന്നെ നമ്മുടെ ദേവാലയത്തിന്റെ മുൻഭാഗത്തുള്ള കുരിശടി പേക്കാക്കുഴിയിൽ മത്തായി ജോണിന്റെ ഓർമ്മക്കായി, ആ കുടുംബം സംഭവനയായി നൽകിയ തുകകൊണ്ട് നിർമ്മിക്കപ്പെട്ടു.1982-ൽ, ആനക്കാംപൊയിൽ ഇടവകയിലുള്ള 150 കുടുംബങ്ങളെ ഉൾപ്പെടുത്തി മുത്തപ്പൻപുഴയിൽ വി.സെബസ്ത്യാനോസിന്റെ നാമധേയത്തിൽ ഒരു ദേവാലയം ആരംഭിച്ചത് ബഹു. വീട്ടിയാങ്കൽ അച്ചനാണ് കുട്ടികളുടെബ മതബോധനകാര്യങ്ങളിൽ അത്യധികം ശ്രദ്ധ ചെലുത്തിയിരുന്ന അക്കാലത്ത് ആനക്കാംപൊയിൽ സൺഡേ സ്കൂൾ തലശ്ശേരി തയിലെ ഏറ്റവും നല്ല സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു

1987ൽ ബഹു. ജോസഫ് വീട്ടിയാങ്കൽ അച്ചൻ സ്ഥലം മാറി പോവുകയും, പകരം തെക്കുംചേരികുന്നേൽ അച്ചൻ ചുമതലയേൽക്കുകയും ചെയ്തു. ഇടവകാജനത്തിന്റെ കൂട്ടായ്മയ്ക്ക് ഊന്നൽ നൽകുന്നതിൽ അച്ചൻ ശ്രദ്ധ കേന്ദ്രീകരിച്ചു.

ബഹു. തെക്കുംചേരിക്കുന്നേൽ അച്ചൻ സ്ഥലം മാറി പോവുകയും പകരം ബഹു. സെബാസ്റ്റ്യൻ എമ്പ്രയിൽ അച്ചൻ നിയമിതനായി. ഇടവകാജനത്തെ ദേവാലയവുമായി കൂടുതൽ അടുപ്പിക്കുന്നതിൽ അച്ചൻ ശ്രദ്ധകേന്ദ്രീകരിച്ചു പുതിയ പള്ളിമുറിയുടെ പണി 1988-89ൽ പൂർത്തീകരിച്ചതും, പള്ളിയുടെ ചുറ്റുമതിൽ നിർമ്മിച്ചതും, ബഹു. എമ്പ്രയിൽ അച്ചന്റെ കാലത്താണ്. പള്ളിക്കും സ്കൂളിനും ജലക്ഷാമം പരിഹരിക്കുന്നതിനായി ഓടപ്പൊയിലിൽ കൂടുതൽ ജല ലഭ്യതയുള്ള സ്ഥലത്ത് കുളംകുഴിച്ച്, നിലവിലുണ്ടായിരുന്ന കുടിവെള്ള പദ്ധതി നവീകരിച്ചത് അച്ചന്റെ നിർദ്ദേശപ്രകാരമായിരുന്നു.

1953ൽ സ്ഥാപിതമായ തലശ്ശേരി രൂപതയുടെ ഭാഗമായിരുന്ന ആനക്കാംപൊയിൽ ഇടവക, പിന്നീട് താമരശ്ശേരി രൂപത സ്ഥാപിതമായതിനെ തുടർന്ന്, താമരശ്ശേരി രൂപതയുടെ ഭാഗമായി. 1986 ജൂലൈ 3 ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് തിരുവമ്പാടി കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് പുതിയ രൂപതയുടെ പ്രഥമ ഇടയ സ്ഥാനം എടുത്തു. കോഴിക്കോട്, മലപ്പുറം, ജില്ലകളിലായി 6000 ചതുരശ്ര വിസ്തീർണ്ണവും, ഒരു ലക്ഷത്തിലധികം കത്തോലിക്കരും, 65 ഇടവകകളും, 30 കുരിശുപള്ളികളും 70 വൈദികരും ഒട്ടനവധി ഇതര സ്ഥാപനങ്ങളുമായാണ് താമരശ്ശേരി രൂപത പിറവിയെടുത്തത്.

1993 മെയ് മാസം ഇടവകാ വികാരിയായി ചുമതലയേറ്റ സൈമൺ വള്ളാപ്പള്ളി അച്ചൻ, ഇടവകയിലെ ഭക്തസംഘടനകളുടെ വളർച്ചക്ക് ഊന്നൽ നൽകി. വൈദ്യുതി വെളിച്ചം അന്യമായിരുന്ന ആനക്കാംപൊയിലിൽ വൈദ്യുതി എത്തിക്കുന്നതിനായി അച്ചന്റെ ഒരു കമ്മറ്റി ഉണ്ടാക്കി, യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ, കെ. മുരളീധരൻ എം.പിയുടെ ശുപാർശ പ്രകാരം, അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി സി. വി. പത്മരാജന്റെ സ്പെഷ്യൽ ഓർഡർ അനുസരിച്ച് 1994 ഡിസംബർ 24ന് വൈദ്യുതി ലഭ്യമായി. ആനക്കാംപൊയിൽ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കുന്നതിൽ ഫിലിപ്പ് പാമ്പാറ, ബേബി കൊച്ചുപ്ലാക്കിൽ എന്നിവരുടെ നേത്യത്വത്തിലുള്ള ജനകീയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു. പള്ളിയുടെ മണിമാളികയുടെ പണി പൂർത്തീകരിച്ചത് ഇക്കാലത്താണ് 1995 ഡിസംബറിൽ ബഹു. സൈമൺ വള്ളാപ്പള്ളി അച്ചൻ, എമ്മാവൂസ് ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായി സ്ഥലം മാറിപോയതിനെത്തുടർന്ന്, താമരശ്ശേരി രൂപതയുടെ പ്രഥമ വികാരി ജനറാളായിരുന്ന ബഹു. അഗസ്റ്റ്യൻ തുരുത്തിമറ്റം അച്ചൻ ഇടവക വികാരിയായി ചുമതലയേറ്റു. 8 മുഖത്തോടുകൂടിയ പഴയ ദേവാലയത്തിന്റെ ചോർച്ചമാറ്റിയതും, സെമിത്തേരിയിൽ കല്ലറകൾ പണി കഴിപ്പിച്ചതും, തുരുത്തിമറ്റം അച്ചന്റെ കാലത്താണ്. കേരളത്തിലെ കരിസ് മാറ്റിക് ധ്യാനത്തിന്റെ അമരക്കാരനായിരുന്ന അച്ചന്റെ

കാലത്ത്, ആത്മീയ കാര്യങ്ങളിൽ ശ്രദ്ധേയമായി മുന്നേറ്റം ഉണ്ടായി. കരിമ്പ് ഇടവകക്കായി സ്ഥലം വാങ്ങിയതും തുരുത്തിമറ്റം അച്ചന്റെ കാലത്താണ് . ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അച്ചനെ സഹായിക്കുന്നതിനായി ബഹു.സിബി പുളിക്കൽ, ബഹു. ഡൊമിനിക് തൂങ്കുഴി, ബഹു. സാബു മഠത്തികുന്നേൽ, ബഹു. ജെയിംസ് പുൽത്തകിടിയേൽ എന്നി അസി. വികാരിമാർ 1996, 97, 98, 99 വർഷങ്ങളിൽ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. അച്ചന്റെ ശ്രമഫലമായി 02.05, 1999 ൽ, കരിമ്പ് ഇടവക വി.തോമാശ്ലീഹായുടെ നാമധേയത്തിൽ സ്ഥാപിതമായി, ഫിലിപ്പ് പാമ്പാറ, ബാബു പേക്കാക്കുഴി എന്നിവരുടെ ശ്രമഫലമായി ബഹു പി.പി. ജോർജ്ജ് സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഒരു പഞ്ചായത്തിന് ഒരു മൃഗാശുപ്രതി എന്ന മാനദണ്ഡം മറികടന്ന് ആനക്കാംപൊയിലിൽ ഒരു മൃഗാശുപത്രി അനുവദിക്കുകയും പള്ളി നൽകിയ സ്ഥലത്ത് പൊതുജനപങ്കാളിത്തത്തോടെ കെട്ടിടം ഉണ്ടാക്കി പ്രവർത്തനം ആരംഭിച്ചു.

ശാരീരികപ്രയാസം മുഖാന്തിരം പ്രീസ്റ്റ് ഹോമിലേക്ക് മാറ്റപ്പെട്ട തുരുത്തിറ്റം അച്ചന് പകരമായി, 1999 മെയ് മാസം ബഹു. ജോസഫ് അടിപുഴ അച്ചൻ ആനക്കാംപൊയിൽ ഇടവകയുടെ വികാരിയായി ചുമതലയേറ്റു. ആനക്കാംപൊയിലിൽ അനുവദിക്കപ്പെട്ട സർക്കാർ ആയുർവേദ ആശുപത്രി നില നിർത്തുന്നതിനായി പള്ളിവക കെട്ടിടം സൗജന്യമായി വിട്ടുകൊടുത്തതും, പുതിയ കെട്ടിടനിർമ്മാണത്തിനായി 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയതും ഇക്കാലത്താണ്. ഇടവകാജനത്തിന്റെ സഹകരണത്തോടെ, വീടില്ലാത്ത സാധുജനങ്ങൾക്കായി ഭവന നിർമ്മാണ പദ്ധതി ആരംഭിക്കുകയും, ജാതി മത ഭേദമന്യേ ധാരാളം ആളുകൾക്ക് വീട് നിർമ്മിച്ചു നൽകുകയും ചെയ്തു. സർക്കാർ സമ്മർദ്ദത്തെ തുടർന്ന്, അംഗീകാരം ഇല്ലാതെ പ്രവർത്തിച്ചിരുന്ന ആനക്കാം പൊയിലിന്റെ ചരിത്രത്തോടൊപ്പം നിന്ന് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് നൽകിയ എൽ.പി സ് കൂളിന്റെ പ്രവർത്തനം നിറുത്തേണ്ടിവന്നതും ഇക്കാലത്താണ്. 2001ൽ ബഹു. അടിപുഴ അച്ചൻ സ്ഥലം മാറിപ്പോയി,

2001 മാർച്ച് മാസം, ബഹു. ജോർജ് തോട്ടക്കര അച്ചൻ ഇടവക വികാരിയായി ചുമതല ഏറ്റെടുത്തു. നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവ താൽപരനായിരുന്ന തോട്ടക്കരയച്ചൻ കുരിശുപള്ളി നവീകരിക്കുകയും, ആഴ്ചയിലൊരിക്കൽ വൈകുന്നേരം വി. കുർബ്ബാന ആരംഭിക്കുകയും ചെയ്തു . കണ്ടപ്പൻ ചാലിൽ പരേതനായ കാരുവള്ളിൽ ജോർജ് സംഭാവനയായി നൽകിയ സ്ഥലത്ത്, 2002ൽ വി. ഗീവർഗ്ഗീസിന്റെ നാമധേയത്തിൽ ഒരു കുരിശുപള്ളി പണി കഴിപ്പിച്ചു.

ഹൈസ്കൂൾ അനുവദിക്കപ്പെടുകയാണെങ്കിൽ ഹൈസ്കൂളായും അല്ലെങ്കിൽ പാരിഷ് ഹാളായും ഉപയോഗിക്കാൻ കഴിയുന്ന ഇപ്പോഴത്തെ പാരിഷ് ഹാൾ കെട്ടിടം പണികഴിപ്പിച്ചത് ഇക്കാലത്താണ് ഇതിനായി ഇടവകാജനങ്ങളിൽ നിന്നും 4 വർഷത്തെ ഉത്പന്നങ്ങളുടെ 5 ശതമാനം പിരിച്ചെടുത്താണ് ഇപ്പോഴത്തെ പാരിഷ് ഹാൾ പണി കഴിപ്പിച്ചത് .ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിനായി അച്ചൻ പ്രത്യേകം താൽപര്യമെടുത്ത് 2002- 03 വർഷത്തിൽ ആരംഭിച്ചതായിരുന്നു മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ 2 വർഷം ഇടവകയുടെ സ്ഥാപനമായി പ്രവർത്തിച്ച പ്രസ്തുത സ്കൂൾ 2004ൽ സിസ്റ്റേഴ് സ് ഓഫ് ചാരിറ്റി ഓഫ് നസ്റത്ത് സന്യാസ സമൂഹത്തിന് വിട്ടുകൊടുക്കുകയും, സ്വന്തം നിലക്ക് കെട്ടിടം ഉണ്ടാക്കിയ അവർ നല്ല നിലയിൽ സ്കൂൾ ഇന്നും പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

തോട്ടക്കരയച്ചൻ സ്ഥലം മാറി പോയതിനെത്തുടർന്ന് 2006 മെയ് 13 ന് ബഹു. സെബാസ്റ്റ്യൻ പനമറ്റംപറമ്പിലച്ചൻ ഇടവക വികാരിയായി ചുമതലയേറ്റു. ഇടവകാജനങ്ങളുടെ സഹകരണത്തോടെ പാരിഷ് ഹാൾ നിർമ്മാണത്തിൽ കട മുണ്ടായിരുന്ന മുഴുവൻ തുകയും അടിച്ചുതീർത്തു. 2006 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന്, പനമറ്റംപറമ്പിലച്ചനെ പ്രീസ്റ്റ് ഹോമിലേക്ക് മാറ്റി പകരം ബഹു. ജെയിംസ് പുൽത്തകിടിയേൽ അച്ചൻ ചുമതലയേറ്റെടുത്തു.

2007 മെയ് മാസത്തിൽ ബഹു. തോമസ് പൊരിയത്ത് അച്ചൻ ഇടവകാ വികാരിയായി നിയമിതനായി. സാമ്പത്തികമായി ഇടവകാജനം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട് കാലഘട്ടമായിരുന്നു അത്. മഞ്ഞളിപ്പ് രോഗബാധ യെത്തുടർന്ന് കമുകും, കുനുചീയൽ രോഗബാധയെത്തുടർന്ന് തെങ്ങും നശിച്ചു 2006-07 കാലത്ത് കമുകുകളിൽ 80 ശതമാനവും തെങ്ങുകളിൽ 50 ശതമാനം രോഗബാധമൂലം നശിച്ചിരുന്നു. പഴയ ദേവാലയം സ്ഥലപരിമിതി ഉള്ളതായിരുന്നതിനാലും, ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാലും പുതിയ ഒരു ദേവാലയം അനിവാര്യമായി വന്നു. ഇടവകാ ജനത്തിൽ നിന്നും സ്ലാബ് അടിസ്ഥാനത്തിൽ തുക നിശ്ചയിച്ച് പിരിവെടുത്തും, പള്ളിയുടെ ഒരേക്കർ സ്ഥലം 25 ലക്ഷം രൂപയ്ക്ക് വിറ്റും, സ്കൂൾ ആവശ്യത്തിന് കിണർ കുഴിക്കുന്നതിനായി അബുഹാജിയുടെ പക്കൽ നിന്നും വാങ്ങിയ സ്ഥലത്തിൽ 6 സെന്റ് സ്ഥലം 1.75 ലക്ഷം രൂപക്ക് വിൽപ്പന നടത്തിയും, പുതിയ ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിക രിച്ചു. സെന്റ് അൽഫോൻസ് പാലിയേറ്റീവ് യൂണിറ്റ് പോലുള്ള സന്നദ്ധ സംഘടന കളുടെ രൂപീകരണത്തിന് അച്ചൻ നേതൃത്വം നൽകി. സൺഡേസ് കൂൾ പ്രവർത്തനത്തിൽ പ്രത്യേകം താൽപര്യം കാണിച്ച അച്ചന്റെ നേത്യത്വത്തിൽ താമരശ്ശേരി രൂപതയിലെ എറ്റവും നല്ല സൺഡേ സ്കൂൾ ആയിനമ്മുടെ സ്കൂൾമാറി.

2010 മെയ് മാസത്തിൽ രൂപതാ കോർപറേറ്റ് മാനേജരായിരുന്ന ബഹു. മാത്യു മാവേലിൽ അച്ചൻ ഇടവക വികാരിയായി ചുമതലയേറ്റു. ഇടവകാ ജനത്തിന്റെ ആധ്യാത്മികവും സാമൂഹികവുമായ വളർച്ചക്ക് അച്ചൻ പ്രത്യേകം ഊന്നൽ നൽകി കണ്ടപ്പൻചാൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടതർക്കം പരിഹരിക്കുന്നതിൽ നേത്യത്വം നൽകിയതും അച്ചനായിരുന്നു.

2012 മെയ് മാസത്തിൽ ബഹു. സെബാസ്റ്റ്യൻ വടക്കേൽ അച്ചൻ ഇടവക വികാരിയായി ചുമതലയേറ്റു. പള്ളിയുടെയും സ്കുളിന്റെയും കുടിവെള്ള സംബന്ധമായ പ്രശ്നപരിഹാരത്തിനും, കൃഷി ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും പള്ളി പറമ്പിൽ അതി വിശാലമായ കുളം നിർമ്മിച്ചത് ഇക്കാലത്താണ്. 2012 ആഗസ്റ്റ് 6ന് ആനക്കാംപൊയിലിന്റെ ചരിത്രത്തിനപ്പുറം, കേരളത്തിലെ തന്നെ ഏറ്റവും വലിയ ഊരുൾപൊട്ടലിന്റെ ഭീകരതയിൽ ഈ നാട് നടുങ്ങി. ചെറുശ്ശേരി മലവാരത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ 50 അടിയിലധികം ഉയരത്തിൽ ഉരുൾ ജലവും പാറയും ഒഴുകിയെത്തിയപ്പോൾ, 100 കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയും, വീടുകളും നാമാവശേഷമായി. തുണ്ടത്തിൽ കുടുംബത്തിലെ ജോസഫ് (62), ഏലിക്കുട്ടി (58), ലിസ ബിജു (26), അലൻ ബിജു (4), ജോയൽ ബിജു (1.5) എന്നീ അഞ്ചുപേരും മരണപ്പെട്ടപ്പോൾ വീട്ടിൽ ഇല്ലാതിരുന്ന ബിജു മാത്രമാണ് രക്ഷപെട്ടത്. മാത്രമല്ല പടന്നമാക്കൽ ബിനുവിന്റെ മകൾ ജ്യോത്സന മലവെള്ളപാച്ചിലിൽ മരണപ്പെട്ടു.

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരും, വീടുകൾക്ക് സ്ഥിരമായ നാശം സംഭവിച്ചതുമായ 150ലധികം ആളുകൾക്ക് അഭയസ്ഥാനമായി ആനക്കാം പൊയിൽ പാരിഷ് ഹാൾ നൽകിയതും, ഒരുമാസത്തോളം അവർക്ക് ഭക്ഷണം നൽകിയതും, അവരെ പുനരധിവസിപ്പിക്കുന്നതിന് നേത്യത്വം നൽകി യതും വടക്കേലച്ചന്റെ നേതൃത്വത്തിലായിരുന്നു. മാത്രമല്ല ദുരന്തബാധിതർക്ക് ഭവനം നിർമ്മിച്ചു നൽകിയപ്പോൾ അതിൽ ഒരു ഭവനം ആനക്കാംപൊയിൽ ഇടവകയുടേതായി നിർമ്മിച്ചു നൽകിയത് അച്ചന്റെ ശ്രമഫലമായിരുന്നു.

മലബാർ മേഖലയിലെ ജനങ്ങളുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട്, മലയോര ജനതയുടെ ഭാവി ഒരു ചോദ്യചിഹ്നമാക്കി അവതരിപ്പിക്കപ്പെട്ട മാധവ്ഗാഡ്ഗിൽ-കസ്തുരിരംഗൻ റിപ്പോർട്ടിലെ വിവാദപ രാമർശങ്ങൾക്കെതിരെ നടന്ന ഐതിസാഹസിക പ്രക്ഷോഭങ്ങളിൽ ജനങ്ങളെ സംഘടിപ്പിക്കുന്നതിനും, നയിക്കുന്നതിനും അച്ചൻ കാണിച്ച നേത്യത്വപാടവം ശ്ലാഘനീയമായിരുന്നു.

2015ൽ സെബാസ്റ്റ്യൻ വടക്കൽ അച്ചൻ സ്ഥലം മാറിപ്പോവുകയും, ബഹു ജോസഫ് മഞ്ഞക്കുഴക്കുന്നേൽ അച്ചൻ വികാരിയായി ചുമതല യേൽക്കുകയും ചെയ്തു. 2016-17 വർഷം ഇടവകയുടെ സുവർണ്ണ ജൂബിലി വർഷാചരണം മുന്നിൽ കണ്ടുള്ള പ്രവർത്തന പദ്ധതികൾ തയ്യാറാക്കപ്പെട്ടു ഇടവകയുടെ കുരിശുപള്ളി ആധുനികമായി നവീകരിക്കുകയും എല്ലാ ചൊവ്വാഴ്ച്ചയും വൈകിട്ട് 5 മണിക്ക് വി.കുർബ്ബാന ആരംഭിക്കുകയും ചെയ്തു. 2016 ഏപ്രിൽ മാസം മുതൽ ആരംഭിച്ച സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളോടനുബന്ധിച്ച് 12 ലക്ഷം രൂപ ചെലവിൽ ഒരു ജൂബിലി ഭവനത്തിന്റെ നിർമ്മാണവും, ഗ്രാട്ടോയുടെ നവീകരണവും നടത്തിയതും, പള്ളിയിലേക്കുള്ള പ്രധാനപാത ഇന്റർലോക്ക് പതിച്ച് മനോഹരമാക്കിയതും ഇക്കാലത്താണ് 2017ഏപ്രിൽ 30ന് സമാപിക്കുന്ന ജൂബിലി വർഷ പരിപാടികൾ, ചിട്ടയായി ക്രമീ കരിച്ച് കലണ്ടറാക്കി എല്ലാ ഭവനങ്ങളിലും എത്തിച്ചു നൽകിയതും, 3 മാസത്തിലൊരിക്കൽ "മരിയാനാദം" എന്ന പേരിൽ പാരിഷ് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു തുടങ്ങിയതും ഇക്കാലത്താണ്. രോഗബാധയും വിലത്തകർച്ചയും മുഖാന്തരം കാർഷിക മേഖല വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന ഇക്കാലത്ത് വേറിട്ട കൃഷി രീതികളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയതിനോടൊപ്പം, 2016ൽ മികച്ച കേരകർഷകനുള്ള ദേശീയ അവാർഡ് നേടി പാപ്പച്ചൻ (ഡൊമിനിക്) നാടിന് അഭിമാനമായി തീർന്നതും ഇക്കാലത്താണ്.

സുവർണ്ണ ജൂബിലി ആഘോഷപരിപാടികൾ 2017 ഏപ്രിൽ 30ന് സമാപിക്കുമ്പോൾ സങ്കീർത്തകർ പറയുന്നു. “ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ അവർക്കുണ്ടായതിലേറെ ആനന്ദം, എന്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു. ഞാൻ പ്രശാന്തമായി കിടന്നുറങ്ങും, എന്തെന്നാൽ കർത്താവേ അങ്ങുതന്നെയാണ് എനിക്ക് സുരക്ഷിതത്വം നൽകുന്നത് (സങ്കീ. 4:7 - 8). ഇന്നിന്റെ സമൃദ്ധിയിലും, സുഖസൗകര്യങ്ങളിലും ആകഷ്ടരായി ജീവിതത്തിൽ വിലപ്പെട്ടതൊക്കെ കൈമോശം വരാതിരിക്കുവാൻ കടന്നുവന്ന വഴികളെ നാം തിരിച്ചറിയണം, ചരിത്രം തെറ്റുകളെ തിരിച്ചറിഞ്ഞ് നന്മകളെ ശക്തിപ്പെടുത്തുന്നതിനുള്ള വിളിയാണ്. അധ്വാനവും, സഹനവും ആനന്ദമാക്കി വരും തലമുറക്ക് സുരക്ഷിതത്വവും, സുഗമവുമായ പാതകൾ തുറന്നുതന്ന് വിശ്രമത്തിനായി നിത്യതയിലേക്ക് കടന്നുപോയ, നമ്മുടെ പൂർവ്വ പിതാക്കന്മാരെയും, അവർക്ക് ആധ്യാത്മികവും, ഭൗതികവുമായ നേത്യത്വം നൽകി, സമൂഹ നന്മയ്ക്കായി സ്വയം എരിഞ്ഞടങ്ങിയ വൈദീകരുടെയും, സന്യസ്തരുടെയും ഓർമ്മകൾക്ക് മുൻപിൽ സാഷ്ടാഗം പ്രണാമം അർപ്പിച്ചു കൊണ്ട്, ഉറച്ചകാൽവയ്പുകളോടെ നമുക്ക് മുന്നേറാം പ്രതിസന്ധികളിൽ തളരാതെ ഒരു പുതുയുഗത്തിനായ്.