ഞൊടി
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ സമയം അളക്കാനുള്ള മൗലിക ഏകകമാണ് ഞൊടി.[1] ആംഗലേയ ഭാഷയിൽ ഇതിന് സെക്കന്റ് എന്നാണ് പറയുന്നത്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ s എന്നു സംജ്ഞകൊണ്ട് സൂചിപ്പിക്കാറുള്ള ഇതിനെ ചിലപ്പോൾ sec. എന്നും ചുരുക്കുയെഴുതാറുണ്ട്. ആദ്യകാലങ്ങളിൽ സൂര്യനുചുറ്റും ഭൂമി പ്രദക്ഷിണം ചെയ്യുന്ന സമയത്തെ ആസ്‌പദമാക്കിയായിരുന്നു സെക്കന്റിന്റെ നിർവചനം. ഒരു ദിവസം 24 മണിക്കൂറുകളായും, ഒരു മണിക്കൂർ 60 നിമിഷങ്ങളായും ഒരു നിമിഷം 60 സെക്കന്റായും കണാക്കാക്കിവന്നു - അതായത് ഒരു സെക്കന്റ് ഒരു ദിവസത്തിന്റെ 1⁄86 400 ഭാഗമായിരുന്നു.
1967-മുതൽ ഒരു സെക്കന്റിന്റെ നിർവചനം ഒരു സീസിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ് എന്നാണ്.[1]}}
ഉപസർഗ്ഗങ്ങൾ
തിരുത്തുകഉപസർഗം | സംജ്ഞ | മൂല്യം | ഉപസർഗം | സംജ്ഞ | മൂല്യം | |
---|---|---|---|---|---|---|
ഡക്കാസെക്കന്റ് | da | 10സെക്കന്റ് | ഡസ്സിസെക്കന്റ് | d | 1/10സെക്കന്റ് | |
ഹെക്റ്റൊസെക്കന്റ് | h | 100സെക്കന്റ് | സെന്റിസെക്കന്റ് | c | 1/100സെക്കന്റ് | |
കിലോസെക്കന്റ് | k | 1000സെക്കന്റ് | മില്ലിസെക്കന്റ് | m | 1/1000സെക്കന്റ് | |
മെഗാസെക്കന്റ് | M | 1000 000സെക്കന്റ് | മൈക്രോസെക്കന്റ് | µ | 1/1000 000സെക്കന്റ് | |
ഗിഗാസെക്കന്റ് | G | 1000 000 000സെക്കന്റ് | നാനോസെക്കന്റ് | n | 1/1000 000 000സെക്കന്റ് | |
ടെറാസെക്കന്റ് | T | 1000 000 000 000സെക്കന്റ് | പൈകോസെക്കന്റ് | p | 1/1000 000 000 000സെക്കന്റ് | |
പീറ്റാസെക്കന്റ് | P | 1000 000 000 000 000സെക്കന്റ് | ഫെംറ്റോസെക്കന്റ് | f | 1/1000 000 000 000 000സെക്കന്റ് | |
എക്സാസെക്കന്റ് | E | 1000 000 000 000 000 000സെക്കന്റ് | ആറ്റോസെക്കന്റ് | a | 1/1000 000 000 000 000 000സെക്കന്റ് | |
സീറ്റാസെക്കന്റ് | Z | 1000 000 000 000 000 000 000സെക്കന്റ് | സെപ്റ്റോസെക്കന്റ് | z | 1/1000 000 000 000 000 000 000സെക്കന്റ് | |
യോട്ടാസെക്കന്റ് | Y | 1000 000 000 000 000 000 000 000സെക്കന്റ് | യോക്റ്റോസെക്കന്റ് | y | 1/1000 000 000 000 000 000 000 000സെക്കന്റ് |