സമയം അല്ലെങ്കിൽ കാലത്തിന്റെ ഒരു ഏകകം ആണ് നിമിഷം. ഒരു ഏകകം എന്ന നിലയിൽ ഒരു നിമിഷം എന്നത് ഒരു മണിക്കൂറിന്റെ അറുപതിൽ ഒരംശം എന്നോ അല്ലെങ്കിൽ 60 ഞൊടികൾ ചേർന്നതെന്നോ പറയാം.. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു ദിവസം എന്നതിനെ 24 മണിക്കൂർ ആയിട്ടും, ഒരു മണിക്കൂറിനെ 60 നിമിഷങ്ങൾ ആയിട്ടും, ഒരു നിമിഷത്തെ 60 ഞൊടികൾ ആയിട്ടും കണക്കാക്കപ്പെടുന്നു.

ഒരു അങ്ക്യഘടികാരത്തിൽ പൂജ്യം മണിക്കൂർ ഒരു നിമിഷം എന്ന് കാണിച്ചിരിക്കുന്നു


ആംഗലേയ ഭാഷയിൽ ഇതിനെ കുറിക്കാൻ ലാറ്റിൻ പദമായ മിനിറ്റ് എന്ന വാക്ക് ഉപയോഗിക്കുന്നു. ഏറ്റവും ചെറിയ എന്ന അർത്ഥം വരുന്ന മൈനൂട്ട് അഥവ മിനി അല്ലെങ്കിൽ മിനിറ്റ് (minuet, mini, minute) ഇതേ മൂല രൂപത്തിൽ നിന്നും ഉരുതിരിഞ്ഞവയാണ്.

അന്താരാഷ്ട്രസമയക്രമത്തിൽ, ഒരു മിനിറ്റ് നേരം എന്നത് ലീപ് സെക്കന്റുകളുടെ അനന്തരഫലമായി 61 സെക്കൻ്റുകളാവുന്ന അപൂർവ്വം സന്ദർഭങ്ങളുണ്ട് (നെഗറ്റീവ് ലീപ് സെക്കന്റ് ചേർക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ട്, ഇത് 59 സെക്കന്റ് മിനിറ്റിന് ഇടയാക്കും, എന്നാൽ ഈ സംവിധാനത്തിൽ ഇത് 40 വർഷങ്ങൾക്കപ്പുറം ഒരിക്കലും സംഭവിച്ചിട്ടില്ല). കോണിന്റെ ഒരു ഏകകം എന്ന നിലയിൽ ആർക്ക് മിനിറ്റ് ഒരു ഡിഗ്രിയുടെ അറുപതിൽ ഒരംശം എന്നോ അല്ലെങ്കിൽ 60 ആർക്ക് സെക്കന്റുകൾ എന്നോ പറയാം.

ചരിത്രം

തിരുത്തുക

മണിക്കൂറിൽ നിന്ന് വ്യത്യസ്തമായി, മിനിറ്റിനും (സെക്കന്റിനും) വ്യക്തമായ ചരിത്രപശ്ചാത്തലം ഇല്ല. ജോൺ ഓഫ് സാക്റോബോസ്കോയുടെ കംപ്യൂറ്റസിൽ (ca. 1235) മണിക്കൂറിനെ അറുപത് ഭാഗങ്ങളായി വിഭജിക്കുന്നതിന്റെ ആദ്യകാല ഉപയോഗം കണ്ടെത്തിയിട്ടുണ്ട്.

ഇവയും കാണുക

തിരുത്തുക

അന്താരാഷ്ട്ര ഏകകവ്യവസ്ഥ
ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ

"https://ml.wikipedia.org/w/index.php?title=നിമിഷം&oldid=4016235" എന്ന താളിൽനിന്ന് ശേഖരിച്ചത്