സൂര്യദാഹം

മലയാള ചലച്ചിത്രം

ദീപ ഫിലിംസിന്റെ ബാനറിൽ മോഹൻ സംവിധാനം ചെയ്ത് 1980ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് സൂര്യദാഹം.[1].പെരുമ്പടവം ശ്രീധരന്റെ അതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു സൂര്യദാഹം. ശോഭ, സുകുമാരൻ, പ്രിയംവദന, വിധുബാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കൊല്ലത്തെ മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിലൂടെ പെരുമ്പടവം ശ്രീധരനു ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് പ്രിയംവദന അക്കൊല്ലത്തെ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി.[2]

സൂര്യദാഹം
സംവിധാനംമോഹൻ[1]
നിർമ്മാണംതൃശൂർ രാജൻ,
ഗോപാലകൃഷ്ണൻ[2]
രചനപെരുമ്പടവം ശ്രീധരൻ[1]
തിരക്കഥമോഹൻ[1]
അഭിനേതാക്കൾ
സംഗീതംജി. ദേവരാജൻ[1]
ഗാനരചനബിച്ചു തിരുമല[3]
ഛായാഗ്രഹണംഹേമചന്ദ്രൻ[1]
ചിത്രസംയോജനംജി വെങ്കിട്ടരാമൻ[3]
റിലീസിങ് തീയതി1980 [3]
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരംതിരുത്തുക

പെരുമ്പടവം ശ്രീധരൻ രചിച്ച സൂര്യദാഹം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിക്കപ്പെട്ടത്. സാമ്പത്തികമായി തകർന്ന, ഇടുങ്ങിയ ഒരു നായർ കുടുംബത്തിന്റെ കഥയാണ് ‘സൂര്യദാഹം.’ സഹോദരിമാരായ മൂന്നു പെൺകുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങൾ. ദാരിദ്ര്യം നിസ്സഹായരരാക്കിയിരുന്നുവെങ്കിലും പരസ്പരം അസൂയാലുക്കളായിരുന്നു അവർ. ഒടുക്കം അനുജത്തി ചേട്ടത്തിക്ക് വിഷം കൊടുക്കുന്നതുവരെയെത്തുന്നു അവർക്കിടയിലെ അസൂയ.[2]

അഭിനേതാക്കൾതിരുത്തുക

ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ താഴെ പറയുന്നവരാണ്.[3]

അണിയറ പ്രവർത്തകർതിരുത്തുക

ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പട്ടിക.[3]

നിർമ്മാണം തൃശൂർ രാജൻ, ഗോപാലകൃഷ്ണൻ
സംവിധാനം മോഹൻ
തിരക്കഥ മോഹൻ
സംഭാഷണം പെരുമ്പടവം
ഛായാഗ്രഹണം ഹേമചന്ദ്രൻ
ഗാനരചന ബിച്ചു തിരുമല
സംഗീതസംവിധാനം ജി. ദേവരാജൻ
ചിത്രസംയോജനം ജി. വെങ്കിട്ടരാമൻ
ഗായകർ പി. സുശീല, പി. മാധുരി, ലതാ രാജു

ഗാനങ്ങൾതിരുത്തുക

ഗാനം ആലാപനം രചന സംഗീതം
ആയിരം മാരിവിൽ പി. മാധുരി ബിച്ചു തിരുമല ജി. ദേവരാജൻ
തേരോട്ടം പി. സുശീല
പങ്കജാക്ഷി ഉണ്ണിനീലി ലതാ രാജു

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 സൂര്യദാഹം - മലയാള സംഗീതം.ഇൻഫോ
  2. 2.0 2.1 2.2 "എഴുത്തിൽ എന്റെ അഭയം - മോഹൻ". മാധ്യമം വാരിക. ശേഖരിച്ചത് 2013 ആഗസ്റ്റ് 6. Check date values in: |accessdate= (help)
  3. 3.0 3.1 3.2 3.3 3.4 മലയാളചലചിത്രം.കോം : സൂര്യദാഹം (1980)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂര്യദാഹം&oldid=3314051" എന്ന താളിൽനിന്ന് ശേഖരിച്ചത്