സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ വയനാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിന്റെ ഭാഗമായ ബ്ലോക്ക് പഞ്ചായത്ത് ആണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്. 761.9 ചതുരശ്ര കിലോമീറ്ററാണ് ഈ താലൂക്കിന്റെ വിസ്തീർണ്ണം.

അതിരുകൾതിരുത്തുക

മീനങ്ങാടി ഗ്രാമ പഞ്ചായത്ത്, നെന്മേനി ഗ്രാമ പഞ്ചായത്ത്, അമ്പലവയൽ ഗ്രാമ പഞ്ചായത്ത്, പൂതാടി ഗ്രാമ പഞ്ചായത്ത്, സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത്, നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നീ ഗ്രാമപഞ്ചായത്തുകൾ ബത്തേരി ബ്ളോക്കിലുൾപ്പെടുന്നു.

2001 ലെ സെൻസസ് പ്രകാരം ബ്ലോക്ക് പഞ്ചായത്തിലെ ജനസംഖ്യ 249695 ഉം സാക്ഷരത 83.76 ശതമാനവും ആണ്‌.