അമ്പലവയൽ ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ അമ്പലവയൽ . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 60.65 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ :വടക്കുഭാഗത്ത് സുൽത്താൻ ബത്തേരി, മീനങ്ങാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെന്മേനി പഞ്ചായത്തും, തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് മേപ്പാടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മേപ്പാടി, മുട്ടിൽ പഞ്ചായത്തുകളുമാണ്. 2001 ലെ സെൻസസ് പ്രകാരം അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 30442 ഉം സാക്ഷരത 84.83% ഉം ആണ്‌.

Phantom Rock, Ambalavayal

Image galleryതിരുത്തുക

അവലംബംതിരുത്തുക