മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ വയനാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിന്റെ ഭാഗമായ ബ്ലോക്ക് പഞ്ചായത്ത് . വിസ്തീർണം 747.41 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക്: കണ്ണൂർ ജില്ല; തെക്ക്: കൽപ്പറ്റ, ബത്തേരി ബ്ലോക്കുകൾ; കിഴക്ക്: കർണ്ണാടക സ്റ്റേറ്റ്; പടിഞ്ഞാറ്: കോഴിക്കോട് ജില്ല എന്നിവ
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്,തിരുനെല്ലി ഗ്രാമ പഞ്ചായത്ത്,തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്,എടവക ഗ്രാമ പഞ്ചായത്ത്,തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്,പനമരം ഗ്രാമ പഞ്ചായത്ത് എന്നീ ഗ്രാമപഞ്ചായത്തുകൾ മാനന്തവാടി ബ്ളോക്കിലുൾപ്പെടുന്നു.
2001 ലെ സെൻസസ് പ്രകാരം ബ്ലോക്ക് പഞ്ചായത്തിലെ ജനസംഖ്യ 205838 ഉം സാക്ഷരത 81.22 ശതമാനവും ആണ്.