സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌. എസ്‌. എഫ്‌) അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയാണ്.[അവലംബം ആവശ്യമാണ്] വിദ്യാർഥിത്വത്തിൻ്റെ ധാർമികവത്കരണം ലക്ഷ്യമിടുന്നു.[അവലംബം ആവശ്യമാണ്]

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ
(എസ്‌.എസ്‌.എഫ്‌)
സ്ഥാപിതം1973 ഏപ്രിൽ 29
തരംവിദ്യാർത്ഥി സംഘടന
ആസ്ഥാനംസ്റ്റുഡന്റ്‌സ്‌ സെൻറെർ
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
മാതൃസംഘടനഅഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, മുസ്ലീം ജമാഅത്ത്
പോഷകസംഘടനകൾകേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ

സമസ്തയുടെ[1]കീഴിൽ പ്രവർത്തിക്കുന്ന മുസ്‌ലിം വിദ്യാർത്ഥി സംഘടനയായ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ ആണ് പ്രഥമ സംസ്ഥാന ഘടകം.[അവലംബം ആവശ്യമാണ്] ഈ ദേശീയ സംഘടന ഇപ്പോൾ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.[അവലംബം ആവശ്യമാണ്]

ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ മുദ്രാവാക്യം. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽ വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 6000 ത്തിൽ അധികം ശാഖകളുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു പ്രഥമ പ്രസിഡൻറ്. കോഴിക്കോട്‌ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ സംസ്ഥാന ആസ്ഥാനം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. പ്രവാസി ഘടകമായ രിസാല സ്‌റ്റഡി സർക്കിൾ (ആർ എസ്‌ സി) എട്ട് വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.[2][3][4][5][6]

പ്രവർത്തനങ്ങൾതിരുത്തുക

പ്രാദേശിക യൂണിറ്റുകളോടൊപ്പം കാമ്പസുകളിലും സംഘടന പ്രവർത്തിക്കുന്നുണ്ട്.[7][8] വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്ത് ഇടപെടാൻ കഴിഞ്ഞ നാൽപതു വർഷത്തെ പ്രവർത്തനങ്ങളിലൂടെ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു[ആര്?]. മുസ്ലിം മത നേതാക്കളുടെ ആശിർവാദത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്.[7] പ്രാഥമിക ലക്ഷ്യം മത -ഭൗതിക വിദ്യാർത്ഥികളുടെ സംയുക്തമായ പ്രവർത്തനമായിരുന്നു[അവലംബം ആവശ്യമാണ്]. വിദ്യാർത്ഥികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ സംരക്ഷണം[അവലംബം ആവശ്യമാണ്] നൽകിക്കൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നത്. സാഹിത്യോത്സവ് എന്ന പേരിൽ കേരളത്തിലെ വാർഡുകൾ മുതൽ വിവിധ ജില്ലാതലം വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ഇസ്ലാമിക പരിപാടികൾ വർഷം തോറും നടത്താറുണ്ട്. സംഘടനയുടെ കീഴിൽ പാന്മസാലക്ക് എതിരെയും മദ്യത്തിനെതിരെയും ശക്തമായ സമരം നടന്നിട്ടുണ്ട്.[9][10][11]

ഭാരവാഹികൾതിരുത്തുക

  • ഷൗക്കത് നഈമി, കശ്മീർ (പ്രസിഡൻറ്)
  • ഫാറൂഖ് നഈമി (ജനറൽ സെക്രട്ടറി)
  • എം അബ്ദുൽ മജീദ് (സെക്രട്ടറി)[12]

കീഴ്ഘടകംതിരുത്തുക

മഴവിൽ സംഘംതിരുത്തുക

SSF ന്റെ കീഴിൽ രാജ്യത്ത് ആകമാനം ഉള്ള ഒരോ യൂണിറ്റിലെയും കുട്ടികൾക്കായുള്ള സംഘമാണ് മഴവിൽ സംഘം.

സംഘടന ഉയർത്തിയ മുദ്രാവാക്യങ്ങൾതിരുത്തുക

  • "ധാർമ്മിക വിപ്ലവം സിന്ദാബാദ്"
  • "സമരമാണ് ജീവിതം" എന്ന മുദ്രാവാക്യത്തിൽ സംഘടനയുടെ നാല്പതാം വാർഷിക സംസ്ഥാന സമ്മേളനം എറണാകുളം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ 'രിസാല സ്ക്വയറിൽ' നടന്നു.
  • "നെഞ്ചുറപ്പണ്ടോ നേരിൻറെ പക്ഷത്ത് നിൽക്കാൻ"

സ്റ്റുഡന്റ്‌സ്‌ സെന്റെർതിരുത്തുക

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ സ്റ്റുഡന്റ്‌സ്‌ സെന്റെർ കോഴിക്കോട് സ്ഥിതി ചെയ്യുന്നു.

പുറം കണ്ണികൾതിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള. http://www.syskerala.com/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  2. DoolNews. "രിസാല സ്റ്റഡി സർക്കിൾ ഇഫ്താർ സംഗമം". DoolNews. ശേഖരിച്ചത് 26 February 2020.
  3. "രിസാല സ്റ്റഡി സർക്കിൾ സാഹിത്യോൽസവ്". ManoramaOnline. ശേഖരിച്ചത് 26 February 2020.
  4. "രിസാല സ്റ്റഡി സർക്കിൾ ദമ്മാമിൽ കലാലയം പുരസ്കാരങ്ങൾ വിതരണം ചെയ്തു". mangalam.com. ശേഖരിച്ചത് 26 February 2020.
  5. "രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവ് സമാപിച്ചു". Mathrubhumi. ശേഖരിച്ചത് 26 February 2020.
  6. "രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവം നാ‍ളെ". ManoramaOnline. ശേഖരിച്ചത് 26 February 2020.
  7. 7.0 7.1 "രാഷ്ട്രീയതാത്‌പര്യങ്ങൾക്കനുസരിച്ച് ചരിത്രം വളച്ചൊടിക്കുന്നത് അപകടം-കാന്തപുരം". Mathrubhumi. ശേഖരിച്ചത് 26 February 2020.
  8. "എസ്.എസ്.എഫ് കാമ്പസ് അംഗത്വകാലം: മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി – Kasaragod Channel | kasaragod News | Mangalore News | Kannur". ശേഖരിച്ചത് 26 February 2020.
  9. "എസ്.എസ്.എഫ് സമരവും നഷ്ടത്തിലായ പുതുവർഷ മദ്യക്കച്ചവടവും". Kvatha.com. ശേഖരിച്ചത് 26 February 2020.
  10. "മദ്യ നിരോധനം ആവശ്യപ്പെട്ട് എസ്.എസ്.എഫ്. ബിവറേജസ് ഔട്ട്‌ലറ്റുകൾ ഉപരോധിച്ചു". Kasargodvartha.com. ശേഖരിച്ചത് 26 February 2020.
  11. "ലോകസഭ തിരഞ്ഞെടുപ്പ് എസ് എസ് എഫ് വിദ്യാർത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു..." marunadanmalayali.com. ശേഖരിച്ചത് 26 February 2020.
  12. "നീതിബോധത്തിൽ അധിഷ്ടതമായിരിക്കണം വിദ്യാർഥി സംഘടന പ്രവർത്തനങ്ങൾ: എസ് എസ് എഫ്".