അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ

ഇന്ത്യയിലെ ഒരു സുന്നി മുസ്ലിം പണ്ഡിത സംഘടന

ഇന്ത്യയിലെ ഒരു മുസ്ലിം പണ്ഡിത സംഘടനയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ. 1992 ൽ രൂപീകരിച്ച സമസ്ത യുടെ ദേശീയ മുഖം ആണ്

[1] സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ 1989-ൽ ഉണ്ടായ ഭിന്നിപ്പിനെ തുടർന്ന് രൂപപ്പെട്ട രണ്ട് സംഘടന കളിൽ പെട്ട ഒരു സംഘടനയാണ് (സമസ്ത എ പി വിഭാഗം). അതേ സമയം മറ്റേ വിഭാഗം സമസ്ത ഇകെ വിഭാഗം എന്ന പേരിൽ പ്രവർത്തിക്കുന്നു )അതെ സമയം സമസ്ത എന്ന നാമം തന്നെ ഇരു വിഭാഗം അറിയപ്പെടുന്നത്. എപി വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും ഉലമ ബോർഡ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കേരള സംസ്ഥാന ഘടകമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എപി വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നു. എപി വിഭാഗം സമസ്ത അധ്യക്ഷൻ ഒതുക്കുങ്ങൽ ഇ. സുലൈമാൻ മുസ്‌ലിയാരും,ട്രഷറർ പി. ടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂരും, സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമാണ്. കോഴിക്കോട് ജാഫർക്കാൻ കോളനി റോഡിലെ സെന്റർ ആണ് ഈ സംഘടനയുടെ ആസ്ഥാനം.

എപി വിഭാഗം സമസ്തയുടെ കീഴ്ഘടകങ്ങൾ

തിരുത്തുക

താഴെ കൊടുത്തിരിക്കുന്നവ എപി വിഭാഗം സമസ്തയുടെ കീഴ്ഘടകങ്ങളിൽ ഉൾപ്പെടുന്നു:[2]

  • കേരള മുസ്‌ലിം ജമാഅത്ത്
  • സുന്നി യുവജന സംഘം (SYS)
  • സുന്നി വിദ്യാഭ്യാസ ബോർഡ്(SVB)
  • സുന്നി സ്റ്റുഡൻസ് ഫെഡറഷൻ(SSF)
  • സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ
  • ജാമിയത്തുൽ ഹിന്ദ്

കേരള മുസ്‌ലിം ജമാഅത്ത്

തിരുത്തുക

കേരളത്തിലെ ഒരു ഇസ്ലാമിക സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എപി വിഭാഗത്തിന്റെയും അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ യുടെ പോഷക സംഘടനാ യാണ് കേരള മുസ്‌ലിം ജമാഅത്ത് .നിലവിലെ[3] കേരള മുസ്‌ലിം ജമാഅത്തിന്റെ [4]അധ്യക്ഷൻ കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ ആണ് .,ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളും, ട്രഷറർ എപി അബ്ദുൽ കരീം ഹാജി യുമാണ്,

സംഘടനയുടെ ലക്ഷ്യം

തിരുത്തുക

സുന്നി ജംഇയ്യത്തുൽ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുൻനിർത്തി കാലോചിത പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കാൻ ബഹുജന പ്രസ്ഥാനമെന്ന നിലയിലാണ് സംഘടന [5] രൂപവത്കരിച്ചിരിക്കുന്നത്. സംഘടനയുടെ ലക്ഷ്യങ്ങൾ ഇപ്രകാരം.

  • മഹല്ലുകളെ ക്രിയാത്മകമായി വളർത്തിയെടുക്കുക. [6]
  • മത - ഭൗതിക പുരോഗതിക്കാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ സംരംഭങ്ങളും കാർഷിക സാമ്പത്തിക ജീവകാരുണ്യ പദ്ധതികളും കൊണ്ടുവരിക
  • സാമൂഹിക സാംസ്‌കാരിക ധനകാര്യ മേഖലകളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പുരോഗതിയുണ്ടാക്കുക
  • അന്ധവിശ്വാസത്തിൽ നിന്നും അനാചാര വർഗീയ തീവ്രവാദ അധാർമ്മിക പ്രവണതകളിൽ നിന്നും സമൂഹത്തെ അകറ്റുക. [7]
  • രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യ മതേതര മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാൻ ക്രിയാത്മക പദ്ധതികൾ ആവിഷ്‌കരിക്കുക
  1. http://www.mathrubhumi.com/nri/pravasibharatham/article_138545/[പ്രവർത്തിക്കാത്ത കണ്ണി] മാതൃഭൂമി ഓൺലൈൻ
  2. മുസ്ലിയാർ, കാന്തപുരം എപി അബൂബക്കർ (2024-06-26). "സമസ്ത: നൂറ്റാണ്ടിന്റെ പൈതൃകം". Sirajlive.com. Archived from the original on 2024-07-20. Retrieved 2024-07-20.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-09. Retrieved 2021-11-09.
  4. Oct 12, PTI /; 2002; Ist, 22:36. "Muslim Jamaath Council protests searches in madrassas | Thiruvananthapuram News - Times of India" (in ഇംഗ്ലീഷ്). Retrieved 2021-09-05. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  5. "രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ല; സിപിഎമ്മിനോട് സ്നേഹമുണ്ട്: കാന്തപുരം". Retrieved 2021-09-05.
  6. [Siraj Daily | http://www.sirajlive.com/2016/02/27/225107.html Archived 2021-11-10 at the Wayback Machine. ]
  7. Binu (2015-10-11). "രാഷ്ട്രീയ സംഘടനയല്ല, പക്ഷേ അവഗണിച്ചാൽ പാഠം പഠിപ്പിയ്ക്കും: കാന്തപുരത്തിന്റെ 'പാർട്ടി'". Retrieved 2021-09-05.