ജാമിഅഃ നൂരിയ്യ അറബിക് കോളേജ്

(ജാമിഅ നൂരിയ അറബിക് കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെന്നിന്ത്യയിലെ പ്രമുഖ മുസ്ലിം മതകലാലയങ്ങളിലൊന്നാണ് ജാമിഅഃ നൂരിയഃ അറബിക് കോളേജ്, ഫൈസാബാദ്, പട്ടിക്കാട്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത പട്ടിക്കാട് ആണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. . ഇവിടെ നിന്നും മൗലവി ഫാസിൽ ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഇസ്ലാം മത പഠന ബിരുദ ദാന കലാലയമായിട്ടാണ് ജാമിഅഃ നൂരിയഃ അറബിക് കോളെജ് അറിയപ്പെടുന്നത്. [1] പ്രമുഖ മുസ്ലിം നവോത്ഥാന നായകനായിരുന്ന പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങളാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് നേതൃത്വം വഹിച്ചത്. കേരള സംസ്ഥാന ജാംഹ്യ്യത്തുൽ ഉലമയുടെ പ്രഥമ പ്രസിഡന്റ് ആയിരുന്ന മൗലാനാ താഴകോഡ് കുഞ്ഞലവി മുസ്ല്യാർ ആയിരുന്നു പ്രഥമ പ്രിൻസിപ്പാൾ സമ്പന്നനും ഉദാരമതിയുമായ ബാപ്പുഹാജി എന്ന വ്യക്തിയാണ് ജാമിഅ നൂരിയ അറബിക് കോളേജ് സ്ഥാപിക്കുന്നതിന്ന് 250ഓളം ഏക്കർ സ്ഥലവും സമ്പത്തും നൽകി സഹായിച്ചത്. ഈ സ്ഥാപനത്തിൻറെ തന്നെ ഇപ്പോഴത്തെ പ്രിൻസിപ്പലുമായ പ്രൊഫ.ആലികുട്ടി മുസ്ലിയാർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, എസ്.വൈ.എസ്. എന്നിവയുടെ സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, മുൻ കേരള വഖഫ്‌ ബോർഡ്‌ ചെയർമാൻ പരേതനായ പാണക്കാട് സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങൾ [2], സത്യധാര ദ്വൈവാരിക പത്രാതിപർ അബ്ദുൽ ഹമീദ്‌ ഫൈസി അമ്പലക്കടവ്, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ദർശന ടിവി ചാനൽ സി.ഇ.ഒ സിദ്ധീഖ്‌ ഫൈസി വാളക്കുളം, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡെന്റ് നാസർ ഫൈസി കൂടത്തായി, ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ഫൈസി ഓണംപിള്ളി, സോഷ്യൽ ഡമോക്രാറ്റിക്‌ പാർട്ടി ഓഫ്‌ ഇന്ത്യ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ്‌ ഫൈസി,എസ് ഡി പി ഐ ദേശിയ പ്രസിഡന്റ് എംകെ ഫൈസി, വളാഞ്ചേരി മർകസ് പ്രിൻസിപാൾ അബ്ദുൽ ഹകീം ഫൈസി ആദ്രശ്ശേരി, കാരന്തൂർ മർകസ് മാനേജർ സി. മുഹമ്മദ് ഫൈസി എന്നിവർ ഈ സ്ഥാപനത്തിൽ നിന്നും മൗലവി ഫാസിൽ ഫൈസി ബിരുദം നേടിയവരിൽ പ്രമുഖരാണ്. ഓരോ വർഷവും നടക്കുന്ന വാർഷിക സനദ് ദാന സമ്മേളനത്തിൽ വെച്ചാണ് നൂറുകണക്കിന് ഫൈസികൾക്ക് ബിരുദം നൽകുന്നത്.[3]

പ്രധാന കവാടം

മുത്വവ്വൽ , മുഖ്തസർ കോഴ്സുകളിലേക്ക് പ്രവേശനം നൽകപ്പെടുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാർഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിപിക്കപ്പെട്ടതാണ് നൂറുൽ ഉലമാ എന്ന വിദ്യാർത്ഥി സമാജം. ഇതിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് അൽമുനീർ മാസിക.

ജൂനിയർ കോളേജുകൾതിരുത്തുക

ജാമിഅക്ക് കീഴിൽ അമ്പതിലതികം [4] ജൂനിയർ കോളേജുകൾ കേരളം, കർണ്ണാടക, ആന്തമാൻ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്[5]. കൂടാതെ ജാമിഅയുടെ കീഴിൽ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ നൈറോബിയിലും തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമായ ഫിജിയിലും ജൂനിയർ കോളേജുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട് [6]

സഹസ്ഥാപനങ്ങൾതിരുത്തുക

ജൂനിയർ കോളേജിനു പുറമേ മറ്റു സഹസ്ഥാപങ്ങൾ കൂടി ജാമിഅക്കു കീഴിൽ പ്രവർത്തിക്കുണ്ട്. അവയിൽ പലതും പട്ടിക്കാടുള്ള ക്യാംപസിലാണ് സ്ഥിതി ചെയ്യുന്നത്. എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് ജാമിഅയുടെയും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നടക്കുന്നത്. കൂടാതെ സുവർണ്ണ ജൂബിലീ പദ്ധതിയായ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ്, ഇസ്‌ലാമിക് ഡിസ്റ്റൻസ് സ്‌കൂൾ, നാഷണൽ മിഷൻ എന്നിവ കൂടി പ്രവർത്തിക്കുന്നു[7]. 52ാം വാർഷിക 50ാം സനദ് ദാന പദ്ധതിയായിരുന്ന എം.കെ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ലൈബ്രറി കൂടി ക്യംപസിൽ പ്രവർത്തിക്കുന്നുണ്ട്.[8].

വാർഷിക സനദ് ദാന സമ്മേളനങ്ങൾതിരുത്തുക

ജാമിഅ എല്ലാവർഷവും ആദ്യമാസങ്ങളിലാണ് അതിന്റെ വാർഷിക സനദ് ദാന സമ്മേളനങ്ങൾ നടത്താറുള്ളത്. നാലു ദിവസങ്ങളിലായി നടക്കാറുള്ള വിവിധ സെഷനുകളിൽ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരീക-മത രംഗത്തുള്ള പല പ്രമുഖരും സംബന്ധിക്കാറുണ്ട്. ഈ പരിപാടിയിലാണ് ഓരോ വർഷവും പഠിച്ചിറങ്ങുന്ന നൂറുകണക്കിന് ഫൈസീ പണ്ഡിതർക്ക് സനദ് നൽകാറ്. കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരങ്ങളാണ് സമ്മേളനത്തിൽ സംബന്ധിക്കാറുള്ളത്.[9][10][11][12][13] [14]

വെബ്സൈറ്റ്: www.jamianooriya.org

www.noorululama.com

അവലംബംതിരുത്തുക

 1. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=944640&programId=7940924&channelId=-1073881580&BV_ID=@@@&tabId=0
 2. http://www.deepika.com/Archives/CAT2_sub.asp?ccode=CAT2&hcode=46436
 3. http://annoormagazine.yolasite.com
 4. http://jamianooriyya.blogspot.ae/p/blog-page_4.html
 5. http://jamianooriya.org/affliated_colleges.php
 6. "ആഫ്രിക്കയിലെ പുതിയ പ്രതാപം-പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ". ശേഖരിച്ചത് 2016-06-27.
 7. http://suprabhaatham.com/item/20150124900
 8. http://jamianooriyya.blogspot.ae/2015/01/blog-post_24.html
 9. http://www.chandrikadaily.com/contentspage.aspx?id=120559
 10. http://www.madhyamam.com/news/337121/150118
 11. http://www.madhyamam.com/news/337117/150118
 12. http://www.mathrubhumi.com/online/malayalam/news/story/1378526/2012-01-07/kerala
 13. http://www.mediaonetv.in/news/18695/sat-01042014-0820
 14. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18258296&programId=1073753697&channelId=-1073751705&BV_ID=@@@&tabId=9