സുനൈന

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

സുനൈന ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ്. 2012-ൽ നീർപറവൈ എന്ന തമിഴ് ചലച്ചിത്രത്തിലെ എസ്തർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് ഫിലിം ഫെയർ ബെസ്റ്റ് ആക്ട്രസ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

സുനൈന
Sunaina at the 60th Filmfare Awards South, 2014
ജനനം
Sunaina Yella

(1989-04-18) 18 ഏപ്രിൽ 1989  (34 വയസ്സ്)[1]
തൊഴിൽActress, Model
സജീവ കാലം2005–present

ജീവിതരേഖ തിരുത്തുക

ഹരിഷ് യെല്ലയുടെയും സന്ധ്യ യെല്ലയുടെയും പുത്രിയായി 1989 ഏപ്രിൽ 18ന് മഹാരാഷ്ട്രയിലെ നാഗ്പുർ നഗരത്തിലാണ് ജനിച്ചത്. നാഗ്പുർ നഗരത്തിലെ മൗണ്ട് കാർമൽ ഗേൾസ് ഹൈസ്ക്കൂളിൽ നിന്നുള്ള സ്ക്കൂൾ വിദ്യഭ്യാസത്തിനുശേഷം അവളുടെ ഉന്നതവിദ്യാഭ്യാസത്തിനായി അവരുടെ കുടുംബം ഹൈദരാബാദിലേയ്ക്ക് മാറി. 2004 ലെ മിസ്. നാഗപുർ ആയി സുനൈന കിരീടം നേടുകയും ചെയ്തു. സ്ക്കൂൾ ദിനങ്ങളിൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രരംഗം തിരുത്തുക

2008-ൽ കാതലിൽ വിഴുന്തേൻ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സുനൈന തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. 2007 ആഗസ്റ്റിൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമ റിലീസ് ചെയ്തത് 2008 സെപ്തംബറിലാണ്. പി. വി. പ്രശാന്ത് സംവിധാനം ചെയ്ത സിനിമയിൽ നായകൻ നകുൽ ആയിരുന്നു. ബോക്സ്ഓഫീസിൽ ഗംഭീര വിജയം നേടിയ ഈ ചിത്രത്തിൽ നിരവധി പ്രണയഗാനങ്ങളുമുണ്ട്. നക്ക മുക്ക... എന്നു തുടങ്ങുന്ന ഗാനം 2011 ലെ ക്രിക്കറ്റ് വേൾഡ് കപ്പിന്റെ (മിർപുർ, ബംഗ്ലാദേശ്) ഉദ്ഘാടനചടങ്ങിൽ പാടുകയുണ്ടായി. ഈ സിനിമ അഭിനേത്രി എന്ന നിലയിൽ വളരെയധികം പ്രശസ്തി സുനൈനയ്ക്ക് നേടികൊടുത്തു. [2]2009 നവംബർ 30 ന് റിലീസ് ചെയ്ത മാസിലാമണി എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന ദിവ്യരാമനാഥൻ എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. ഇതിലെ നായകൻ നകുൽ ആയിരുന്നു.[3]

2012-ൽ റിലീസ് ചെയ്ത് സീനു രാമസ്വാമി സംവിധാനം ചെയ്ത നീർപറവൈ എന്ന തമിഴ് ചലച്ചിത്രത്തിലെ എസ്തർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് ഫിലിം ഫെയർ ബെസ്റ്റ് ആക്ട്രസ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. [4]ഇതിലെ നായകൻ വിഷ്ണു ആയിരുന്നു. 2013 ജനുവരി 13 ന് റിലീസ് ചെയ്യുകയും തിരു സംവിധാനം ചെയ്യുകയും ചെയ്ത സമർ എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന രൂപ എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. [5]ഇതിലെ നായകൻ വിശാൽ ആയിരുന്നു. 2014 ജൂലൈ 10 ന് റിലീസ് ചെയ്യുകയും കമലഹാസന്റെ മുൻ അസിസ്റ്റന്റ് ആയിരുന്ന ജയ്കൃഷ്ണ സംവിധാനം ചെയ്യുകയും ചെയ്ത വൻമം എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന വദന എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. ഇതിലെ നായകൻ വിജയ് സേതുപതി ആയിരുന്നു. [6]2016-ൽ വിജയ് നായകൻ ആകുന്ന തെറി എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന ഒരു ഗസ്റ്റ് റോൾ ആയിട്ടാണ് അഭിനയിച്ചത്.[7] 2016 നവംബർ 24 ന് റിലീസ് ചെയ്യുകയും ഡീകെ സംവിധാനം ചെയ്ത കവലൈ വെണ്ടും എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന ദീപ എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്.[8] 1995 മാർച്ച് 10 ന് റിലീസ് ചെയ്യുകയും കാർവണ്ണൻ സംവിധാനം ചെയ്യുകയും ചെയ്ത തൊണ്ടൻ എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന ബഗളമുഖി എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. [9]

2007-ൽ റിലീസ് ചെയ്ത് സുനിൽ പി കുമാർ സംവിധാനം ചെയ്ത ബെസ്റ്റ് ഫ്രണ്ട്സ് എന്ന മലയാളം ചലച്ചിത്രത്തിൽ സുനൈന കാവ്യ എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. ഇതിലെ നായകൻ മുകേഷ് ആയിരുന്നു. [10]2006 ഏപ്രിൽ 7 ന് റിലീസ് ചെയ്ത് ചന്തു സംവിധാനം ചെയ്ത 10th ക്ളാസ് എന്ന തെലുങ്ക് ചലച്ചിത്രത്തിൽ സന്ധ്യ എന്ന കഥാപാത്രത്തെയാണ് സുനൈന അഭിനയിച്ചത്. [11]2012 -ൽ റിലീസ് ചെയ്ത് രാസു മധുരവൻ സംവിധാനം ചെയ്ത പാണ്ഡി ഒളിപെറുക്കി നിലയം എന്ന തമിഴ് ചലച്ചിത്രത്തിൽ സുനൈന വലർമതി എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. ആദ്യം ഈ സിനിമയ്ക്ക് മൈക്ക് സെറ്റ് പാണ്ഡി എന്നാണ് പേരിട്ടിരുന്നെങ്കിലും പിന്നീട് ആ പേര് മാറ്റുകയായിരുന്നു. [12][13]

സിനിമകൾ തിരുത്തുക

വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2005 കുമാർ വെർസസ് കുമാരി തെലുങ്ക്
2006 സംതിങ് സ്പെഷ്യൽ തെലുങ്ക്
2006 10th ക്ളാസ്സ് സന്ധ്യ തെലുങ്ക്
2006 ബെസ്റ്റ് ഫ്രണ്ട്സ് കാവ്യ മലയാളം
2007 മിസ്സിംഗ് തെലുങ്ക്
2008 ഗംഗെ ബാരെ തുങ്കെ ബാരെ ഗംഗ കന്നഡ
2010 വംസം മലർകൊടി തമിഴ്
2012 പാണ്ഡി ഒളിപെറുക്കി നിലയം വലർമതി തമിഴ്
2012 തിരുതനി സുഗീഷ തമിഴ്
2012 നീർപറവൈ എസ്തർ തമിഴ് നോമിനേറ്റഡ്, ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ആക്ട്രസ് – തമിഴ്
2013 സമർ രൂപ തമിഴ്
2014 തെനാലിരാമൻ മാധുളൈ തമിഴ്
വൻമം വദന തമിഴ്
2016 തെറി ബ്രൈഡ് തമിഴ് സ്പെഷ്യൽ അപ്പീയറൻസ്
2016 നമ്പ്യാർ സരോജ ദേവി തമിഴ്
2016 കവലൈ വെണ്ടും ദീപ തമിഴ്
2017 തൊണ്ടൻ ബഗളമുഖി തമിഴ്

അവലംബം തിരുത്തുക

  1. http://www.tamilstar.com/profile/actress/sunaina/biography-full/51
  2. http://www.behindwoods.com/tamil-movies-slide-shows/movie-2/top-ten-movies/tamil-cinema-topten-movie-kadhalil.html
  3. http://www.indiaglitz.com/masilamani-tamil-movie-review-10701.html
  4. "'Neerparavai' November 2012". sify. 2012-10-31. Retrieved 2012-10-31.
  5. "Sunaina in 'Samaran'? – Tamil Movie News". IndiaGlitz. 31 August 2005. Retrieved 12 November 2011.
  6. "Vijay Sethupathi's 'Vanmam' kicks off". The New Indian Express. 30 April 2014. Retrieved 30 April 2014.
  7. "Theri Release Date (Vijay's Theri) is On Early January". galatawoods.in. 25 November 2015.
  8. "Kavalai Vendam (12A)". British Board of Film Classification. 24 November 2016. Retrieved 24 November 2016.
  9. "Filmography of thondan". cinesouth.com. Archived from the original on 2004-11-17. Retrieved 2016-10-09.
  10. "Best Friend". malayalasangeetham.info. Archived from the original on 3 November 2014. Retrieved 3 November 2014.
  11. http://popcorn.oneindia.in/movie-cast/5385/10th-class.html
  12. "Name change for Sunaina's film". IndiaGlitz. 25 May 2012. Retrieved 25 May 2012.
  13. "Sunaina in Mike Set..." Deccan Chronicle. 14 January 2012. Retrieved 23 May 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സുനൈന&oldid=3730489" എന്ന താളിൽനിന്ന് ശേഖരിച്ചത്