സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

ടി.ഡി. രാമകൃഷ്ണൻ എഴുതിയ ഒരു മലയാളം നോവലാണു സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നിവരാണവർ.[1]ശ്രീലങ്കയിൽ ജനിച്ച ഡോ.രജനി ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രികളിൽ ഒരുവൾ. ദേവനായകിക്ക് ആയിരം വർഷത്തോളം പഴക്കമുണ്ട്. രാജരാജചോളന്റെ കാലത്തോളം സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്.[2]

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.
കർത്താവ്ടി.ഡി. രാമകൃഷ്ണൻ
ചിത്രരചയിതാവ്സി. ഭാഗ്യനാഥ്
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകൃതം04-02-2021 (23 എഡിഷൻ)
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ294
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം - 2016, വയലാർ പുരസ്കാരം - 2017
ISBN9788126452323

വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന എഴുത്തുകാരൻ സിനിമയെഴുതുന്നു.ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന കാവ്യകലയാണ് ആ നോവലിനുള്ളത്.[3]

ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് പഴയ തിരുവിതാംകൂറിന്റെയും ആയ് രാജ്യത്തിന്റെയും ചേരരാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.[4]

സമർപ്പണം തിരുത്തുക

കൊല ചെയ്യപ്പെട്ട ശ്രീലങ്കൻ മനുഷ്യാവകാശ പ്രവർത്തക, ഡോ. രജനി തിരണഗാമയ്ക്കാണ് "No more tears sister" എന്ന വാചകത്തോടെ ഈ കൃതി ഗ്രന്ഥകാരൻ സമർപ്പിച്ചിരിക്കുന്നത്.

പുരസ്കാരം തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. നോവൽ ചരിത്രവും ഐതിഹ്യവും, വി.വിജയകുമാർ, സമകാലിക മലയാളം, ജനുവരി 23, 2015
  2. വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ
  3. സ്ത്രീ ഒരു രാജ്യമല്ല,സാമ്രാജ്യമാണ്,മധുപാൽ,കറന്റ് ബുക്സ് ബുള്ളറ്റിൻ,ജനുവരി ,2015
  4. ദേവനായകിയിലെ ശ്രീലങ്ക ലോകരാജ്യങ്ങളുടെ കണ്ണാടി, അഭിമുഖം-ടി.ഡി രാമകൃഷ്ണൻ/ ഈശ്വരൻ നമ്പൂതിരി. എച്ച്, കറന്റ് ബുക്സ് ബുള്ളറ്റിൻ, ജനുവരി,2015
  5. "കെ സുരേന്ദ്രൻ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്". മൂലതാളിൽ നിന്നും 2015-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-08.
  6. എ.പി. കളയ്ക്കാട് പുരസ്‌കാരം ടി.ഡി.രാമകൃഷ്ണന്[പ്രവർത്തിക്കാത്ത കണ്ണി]
  7. പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാർഡ് - മാതൃഭൂമി
  8. വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ
  9. http://www.mathrubhumi.com/books/news/akbar-kakkattil-award-to-td-ramakrishnan-1.2584953