ഒരു ഇന്ത്യൻ ചിത്രകാരനാണ് സി. ഭാഗ്യനാഥ് (ജനനം: 1968).

സി. ഭാഗ്യ‌നാഥ്
സി. ഭാഗ്യ‌നാഥ്
ജനനം1968
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ ‌
പുരസ്കാരങ്ങൾകേരള ലളിത കലാ അക്കാദമി പുരസ്കാരം (2002)

ജീവിതരേഖ

തിരുത്തുക

1968ൽ തലശ്ശേരിയിൽ ജനിച്ചു. 1992ൽ തിരുവന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദം നേടി. ആ വർഷം തന്നെ ഹൈദരാബാദിലേക്ക് ഉപരിപഠനത്തിനായി പോയി. 2006ൽ സരോജിനി നായിഡു സ്ക്കൂൾ ഓഫ് പെർഫോമിങ് ആർട്സിൽ പഠനം പൂർത്തിയാക്കി. ഹൈദരാബാദ് സർവകലാശാലയിൽ നിന്നും ഫൈൻ ആർട്സ് ആന്റ് കമ്മ്യൂണിക്കേഷൻസിൽ ബിരുദാനന്തരബിരുദം നേടി. ഇന്ത്യയിലെ പല നഗരങ്ങളിലും പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[1]

പ്രദർശനങ്ങൾ

തിരുത്തുക

കൊച്ചി മുസിരിസ് ബിനാലെ 2016

തിരുത്തുക
 
2016ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ ചിത്രരചന നടത്തുന്ന സി. ഭാഗ്യനാഥ്

മനുഷ്യനും മൃഗവും, അകവും പുറവും തമ്മിലുള്ള പാരസ്പര്യം ആവിഷ്കരണത്തോട് നാം എങ്ങനെയാണ് കൂട്ടിച്ചേർക്കലുകൾ നടത്തുന്നത് എന്നതിനെക്കുറിച്ചുള്ള ചിത്രകഥയാണ് 2016ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സി. ഭാഗ്യനാഥിന്റെ 'സീക്രട്ട് ഡയലോഗ്'.[3] പ്രധാനവേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. സുതാര്യമായ ഷീറ്റുകളിൽ ചാർക്കോൾ ഉപയോഗിച്ചാണ് ഈ ചിത്രങ്ങളെല്ലാം വരച്ചിരിക്കുന്നത്. [4]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള ലളിത കലാ അക്കാദമി പുരസ്കാരം (2002)[5]
  1. http://www.thehindu.com/features/metroplus/society/artist-bhagyanath-c-studio-in-kochi/article7641763.ece
  2. http://www.saffronart.com/artists/c-bhagyanath
  3. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-07.
  5. http://www.lalithkala.org/content/state-awards
"https://ml.wikipedia.org/w/index.php?title=സി._ഭാഗ്യനാഥ്&oldid=3792453" എന്ന താളിൽനിന്ന് ശേഖരിച്ചത്