സുഖോതായ് പ്രവിശ്യ
സുഖോതായ് പ്രവിശ്യ തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ (ചാങ്വാട്ട്) ഒന്നാണ്. വടക്കൻ തായ്‌ലൻഡിലാണ് നിമ്ന്ന മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫ്രായെ, ഉത്തരാദിത്, ഫിറ്റ്‌സാനുലോക്, കംഫായെങ് ഫെറ്റ്, തക്, ലാംപാങ് എന്നിവയാണ് അയൽ പ്രവിശ്യകൾ. സുഖോത്തായ് എന്ന വാക്കിനെ 'സന്തോഷത്തിൻ്റെ പുലരി' എന്ന് വിവർത്തനം ചെയ്യാം.
സുഖോതായ് สุโขทัย | |||
---|---|---|---|
ഇടത്തുനിന്ന് വലത്തോട്ട്, മുകളിൽ നിന്ന് താഴേക്ക്: വാട്ട് മഹാതത്ത്, വാട്ട് സി ചും, വാട്ട് ചേഡി ചേത് തായോ, രാം ഖാംഹെംങ് സ്മാരകം, വാട്ട് നാങ് പായ, സരിത്‌ഫോംഗ് ഡാം. | |||
| |||
Motto(s): มรดกโลกล้ำเลิศ กำเนิดลายสือไทย เล่นไฟลอยกระทง ดำรงพุทธศาสนา งามตาผ้าตีนจก สังคโลกทองโบราณ สักการแม่ย่าพ่อขุน รุ่งอรุณแห่งความสุข ("Excellent world heritage. Origin of the Thai script. Lights of the Loy Krathong festival. Preserving Buddhism. Beautiful Teen Chok Thai fabric. Ancient golden pottery. Worship Mae Ya and Pho Khun. Dawn of happiness.") | |||
Map of Thailand highlighting Sukhothai province | |||
Country | Thailand | ||
Capital | Sukhothai Thani | ||
• Governor | Wirun Phandevi | ||
• ആകെ | 6,671 ച.കി.മീ.(2,576 ച മൈ) | ||
•റാങ്ക് | Ranked 29th | ||
(2019)[2] | |||
• ആകെ | 595,072 | ||
• റാങ്ക് | Ranked 43rd | ||
• ജനസാന്ദ്രത | 89/ച.കി.മീ.(230/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 53rd | ||
• HAI (2022) | 0.6292 "somewhat low" Ranked 55th | ||
• Total | baht 45 billion (US$1.6 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 64xxx | ||
Calling code | 055 | ||
ISO കോഡ് | TH-64 | ||
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകതായ്ലൻഡിൻ്റെ വടക്ക് ഭാഗത്തെ താഴ്ഭാഗത്ത് യോം നദിയുടെ താഴ്‌വരയിലാണ് സുഖോതായ് പ്രവിശ്യ സ്ഥിതിചെയ്യുന്നത്. പ്രവിശ്യാ തലസ്ഥാനമായ സുഖോതായ് താനി ബാങ്കോക്കിൽ നിന്ന് ഏകദേശം 427 കിലോമീറ്റർ (265 മൈൽ) വടക്കായും ചിയാങ് മായിൽ നിന്ന് 300 കിലോമീറ്റർ (190 മൈൽ) തെക്കുമാണ്. പ്രവിശ്യ 6,671 ചതുരശ്ര കിലോമീറ്റർ (2,576 ചതുരശ്ര മൈൽ) ഭൂപ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.
ഖാവോ ലുവാങ് പർവതനിരയും അതിൻ്റെ നാല് പ്രധാന കൊടുമുടികളായ ഖാവോ ഫു ഖാ, ഖാവോ ഫ്രാ മായെ യാ, ഖാവോ ചേഡി, ഫാ നാരായ് എന്നിവ പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള രാംഖാംഹെങ് ദേശീയോദ്യാനത്തിനുള്ളിലാണുള്ളത്.[5] പ്രവിശ്യയുടെ വടക്കേയറ്റത്ത്, ഫി പാൻ നം റേഞ്ചിലെ മലയോര വനപ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ട് വടക്കുപടിഞ്ഞാറായി സി സച്ചനലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നു. പ്രവിശ്യയിലുള്ള മൊത്തം വനപ്രദേശം 1,975 ചതുരശ്ര കിലോമീറ്റർ (763 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 29.6 ശതമാനം ആണ്.
സുഖോതായ് പ്രവിശ്യയിലെ രണ്ട് ദേശീയോദ്യാനങ്ങളും മറ്റ് ആറ് ദേശീയോദ്യാനങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 14 (Tak) രൂപീകരിക്കപ്പെട്ടിരിക്കുന്നു.
- രാംഖാംഹായെങ് ദേശീയോദ്യാനം, 341 ചതുരശ്ര കിലോമീറ്റർ (132 ചതുരശ്ര മൈൽ)[6]:18
- സി സത്ചനലൈ ദേശീയോദ്യാനം, 213 ചതുരശ്ര കിലോമീറ്റർ (82 ചതുരശ്ര മൈൽ)[7]:26
ഇവിടെയുള്ള ഒരു വന്യജീവി സങ്കേതവും മറ്റ് മൂന്ന് വന്യജീവി സങ്കേതങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 14 (തക്) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
- താം ചാവോ റാം വന്യജീവി സങ്കേതം, 341 ചതുരശ്ര കിലോമീറ്റർ (132 ചതുരശ്ര മൈൽ)[8]:21
ചരിത്രം
തിരുത്തുക13-ാം നൂറ്റാണ്ടിൽ ഖമർ സാമ്രാജ്യത്തിൻ്റെ അതിരിൽ സ്ഥാപിതമായ ഒരു പട്ടണമാണ് സുഖോത്തായി. കൃത്യമായ വർഷം അജ്ഞാതമാണ്, എന്നിരുന്നാലും ഫൈൻ ആർട്സ് ഓഫീസിലെ രേഖകൾ പ്രകാരം ഇത് 1238 നും 1257 നും ഇടയിലായിരുന്നു. ഫൊഖുൻ സി ഇന്തരാദിത് അടിസ്ഥാനമിട്ട ഈ പട്ടണൺ ഖെമറുകളെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള ആദ്യത്തെ സ്വതന്ത്ര തായ് (സയാമീസ്) രാജ്യമായിരുന്നു. ഖെമറിൽനിന്ന് ഉരുത്തിരിഞ്ഞതും ഇന്നത്തെ ഉപയോഗത്തിലുള്ളതിന് സമാനവുമായ തായ് അക്ഷരമാല സൃഷ്ടിച്ചതിൻ്റെ ബഹുമതി നേടിയിട്ടുള്ള മൂന്നാമത്തെ രാജാവ് രാംഖാംഹായെങ്ങിൻ്റെ കീഴിൽ ഇത് ഒരു സുവർണ്ണകാലം ആസ്വദിച്ചു.[9] രാഷ്ട്രീയം, രാജവാഴ്ച, മതം എന്നിവയ്‌ക്ക് അടിത്തറയിട്ട അദ്ദേഹം അതോടൊപ്പം സാമ്രാജ്യത്തിൻറെ സ്വാധീന വലയം വികസിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തി. സുഖോത്തായി പിന്നീട് പല രാജാക്കന്മാരും ഭരിച്ചു. സുഖോത്തായി രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന സുഖോത്തായി എന്ന ചരിത്ര നഗരം നിലനിന്നിരുന്നതിൻറെ പേരിലും ഈ പ്രവിശ്യ പ്രശസ്തമാണ്. ആധുനിക ന്യൂ സുഖോത്തായി നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണിത്. സുഖോത്തായിയിൽ നിന്ന് ഏറെ അകലെയല്ലാതെ സി സച്ചനലൈ ചരിത്ര ഉദ്യാനവും കാംഫായെങ് ഫെറ്റ് ചരിത്ര ഉദ്യാനവും സ്ഥിതിചെയ്യുന്നു. രണ്ടും മുൻ സുഖോത്തായി രാജ്യത്തിലെയും അതേ കാലഘട്ടത്തിലെയും നഗരങ്ങളായിരുന്നു. സുഖോതായ് രാജ്യം 1438-ൽ അയുത്തയ രാജ്യത്തിൽ ലയിപ്പിച്ചു.
ആദ്യം സാവൻഖലോക് എന്നറിയപ്പെട്ടിരുന്ന ഈ പ്രവിശ്യ, 1939-ൽ സുഖോത്തായി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[10]
ഭാഷ
തിരുത്തുകസുഖോതായ് പ്രവിശ്യാ നിവാസികൾ ഇപ്പോഴും ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് സുഖോതായ് രാജ്യം രൂപീകൃതമായ കാലം മുതൽ സംസാരിക്കുന്ന ഭാഷയായ തായ് ഭാഷയുടെ ഒരു വകഭേദമായ സുഖോതായ് ഭാഷ സംസാരിക്കുന്നു. സുഖോതായ് ഭാഷാശൈലി മധ്യ തായ് ഭാഷയിൽ നിന്ന് സ്വരത്തിലും പദാവലിയിലും തികച്ചും വ്യത്യസ്തമാണ്, കൂടാതെ സ്വര ഘടനയിൽ ഇത് ആധുനിക തായ് ഭാഷയുടെ പൂർവ്വികനായ പ്രോട്ടോ-തായ് പോലെയാണെന്ന് കരുതപ്പെടുന്നു.[11] പ്രവിശ്യയുടെ വടക്കൻ ഭാഗത്തുള്ള സി സച്ചനലായ്, തുങ് സാലിയം ജില്ലകളിലെ നിവാസികൾ പ്രധാനമായും സംസാരിക്കുന്നത് ഖാം മുവാങ് ആണ് (വടക്കൻ തായ് ഭാഷ അല്ലെങ്കിൽ ലാൻ നാ എന്നും അറിയപ്പെടുന്നു).
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 2019-06-14. Retrieved 26 February 2020.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 79
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "Ramkhamhaeng national park, Sukhothai province, Thailand". www.trekthailand.net. Retrieved 14 April 2018.
- ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Sukhothai". Tourthai.net. 2006. Archived from the original on October 11, 2007. Retrieved 2008-09-28.
- ↑ "พระราชกฤษฎีกาเปลี่ยนนามจังหวัดและอำเภอบางแห่ง พุทธศักราช ๒๔๘๒" (PDF). Royal Gazette (in തായ്). 56 (ก): 351–353. April 17, 1939. Archived from the original (PDF) on April 9, 2008.
- ↑ Hudak, Thomas J. "Some Historical Background of Thai Language" (Taken from Comrie, Bernard (ed.) The World's Major Languages. New York: Oxford University Press, 1990). Thai Audio Resource Center (ARC). Thammasat University. Retrieved 19 August 2019.