തായ്‌ലാന്റിന്റെ പടിഞ്ഞാറൻ പ്രവിശ്യകളിലൊന്നാണ് (ചാങ്വാട്) തക് പ്രവിശ്യ (തായ്: ตาก, ഉച്ചാരണം [tàːk]) മേ ഹാംഗ് സോൺ, ചിയാങ് മായ്, ലാംഫൂൺ, ലാംപാങ്, സുഖോതായ്‌, കംഫേംഗ് ഫേറ്റ്, നഖോൺ സാവൻ, ഉത്തായ് തനി, കാഞ്ചനബുരി എന്നിവയാണ് സമീപപ്രദേശങ്ങൾ .പ്രവിശ്യയുടെ പടിഞ്ഞാറൻ അറ്റം മ്യാൻമറിലെ കെയ്ൻ സംസ്ഥാനത്തിന്റെ (ബർമ) നീണ്ട അതിർത്തിയാണ്.

Tak

ตาก
Skyline of Tak
പതാക Tak
Flag
Official seal of Tak
Seal
Map of Thailand highlighting Tak Province
Map of Thailand highlighting Tak Province
CountryThailand
CapitalTak
ഭരണസമ്പ്രദായം
 • GovernorCharoenrit Sa-nguansat (since 2016)
വിസ്തീർണ്ണം
 • ആകെ16,406.6 ച.കി.മീ.(6,334.6 ച മൈ)
•റാങ്ക്Ranked 4th
ജനസംഖ്യ
 (2014)
 • ആകെ539,553
 • റാങ്ക്Ranked 49th
 • ജനസാന്ദ്രത33/ച.കി.മീ.(85/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 75th
സമയമേഖലUTC+7 (ICT)
ISO കോഡ്TH-63

ഭൂമിശാസ്ത്രം

തിരുത്തുക

പ്രധാന ലേഖനം: ഭൂമിബോൾ അണക്കെട്ട്

തിരുത്തുക
 
ഭൂമിബോൾ അണക്കെട്ട്

ഭുമിബോൾ അണക്കെട്ട് (ഭുമിബോൾ അദുല്യേദ് എന്നറിയപ്പെടുന്ന രാജാവിനുശേഷമാണ് ഈ പേർ ലഭിച്ചത്, യാൻഹീ ഡാം എന്നായിരുന്നു ആദ്യം ഇതറിയപ്പെട്ടിരുന്നത്.) ഖാവോ ക്യൂ താംബോൺ (സബ് ഡിസ്ട്രിക്റ്റ്), തക് പ്രദേശത്തെ അംഫോയ് സാം ങാവോ (ജില്ല) എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. 1958 മുതൽ 1964 വരെയുള്ള കാലയളവിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.[1]ചാവോ ഫ്രയ നദിയുടെ രണ്ട് ഉറവിടങ്ങളിലൊന്നിലാണ് പിങ്ങ് നദി അവസാനിക്കുന്നത്.[2][3][4]

 
നംതോക് ഫാ ചാരോൺ

300 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ കൃത്രിമ തടാകം തായ്‌ലാന്റിലെ ഏറ്റവും വലിയ സൃഷ്ടിക്കപ്പെട്ട തടാകമാണ്. തക്സിൻ മഹാരത് ദേശീയോദ്യാനം, നംതോക് ഫാ ചാരോൻ നാഷണൽ പാർക്ക്, ലാൻ സാങ് ദേശീയോദ്യാനം, ഖൻ ഫാവോ ദേശീയോദ്യാനം തുടങ്ങിയവ ഈ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. തങ് യായ് നരെസ്വാൻ വന്യജീവി സംരക്ഷണ കേന്ദ്രം തടാകത്തിന്റെ മുന്നിലെ പകുതിയായ കാഞ്ചനബരിയുമായി പങ്കിടുന്നു. ഹുവായി ഖാ ഖായെങ് വന്യമൃഗസംരക്ഷണ കേന്ദ്രം എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഉത്തായ് താനിയുമായി അതിർത്തി പങ്കിടുന്നു. ഇവ ലോക പൈതൃക സൈറ്റാണ്.[5][6]

തക് പ്രവിശ്യയുടെ പടിഞ്ഞാറ് ഭാഗത്ത് ടെനാസെറിം മലകൾ ഡാണ റേഞ്ചുമായി ചേരുന്നു. മ്യാന്മറിലെ കുറച്ച് അന്തർദേശീയ റോഡുകളിലും, ക്രോസ് ബോർഡർ പോയിന്റുകളിലും ഒന്നാണ് മാ സോട്ട്. മാ സോട്ടിന്റെ വടക്കുപടിഞ്ഞാറ് തായ് സൈഡിലെ പ്രധാന റോഡിന്റെ അതിർത്തി മേ ഹാംഗ് സോണിനു നേരെ വടക്ക് തിരിയുന്നത് വരെ അതിർത്തി കിടക്കുന്നു. തക് പ്രവിശ്യ16,406 ചതുരശ്ര കിലോമീറ്ററാണ് ഉൾക്കൊള്ളുന്നത്. ബാങ്കോക്കിന് 426 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[7]

ചരിത്രം

തിരുത്തുക
 
രാം ഖാംഹെംങ്

സുഖോതായ്‌ കാലഘട്ടത്തിനു മുമ്പും 2,000 വർഷങ്ങൾക്ക് മുൻപ് നിർമ്മിക്കപ്പെട്ട ഒരു ചരിത്ര രാജവംശം ആയിരുന്നു തക്. ഏകദേശം ഒന്നാം നൂറ്റാണ്ടിൽ തന്നെ പുരാതന സാമ്രാജ്യം അതിന്റെ ഉന്നതിയിലെത്തിയിരുന്നു. അഞ്ചാം നൂറ്റാണ്ടോടു കൂടി ഈ രാജ്യത്തിന്റെ തലസ്ഥാനം തെക്കോട്ടു ലാവോയിലേക്ക് (ഇപ്പോഴത്തെ ലോപ്ബുരി പ്രവിശ്യ) മാറ്റി. 663-ൽ, ലവോ സാമ്രാജ്യത്തിന്റെ രാജകുമാരിയായ ജമാദേവി[8] (พระนาง จาม เทวี) ബൻ തക്[9] പേരുള്ള ഒരു നഗരം സ്ഥാപിക്കുകയും ചെയ്തു. മഹത്തായ രാം ഖാംഹെംങിന്റെ [10]നേതൃത്വത്തിലുള്ള യുദ്ധങ്ങൾ വഴി സുഖോതായ്‌ സാമ്രാജ്യത്തിന്റെ ഭാഗമായി തീരുകയും പടിഞ്ഞാറൻ മുന്നിലെ പ്രധാന കോട്ട നിർമ്മിക്കുകയും ചെയ്തു. നഗരം പടിഞ്ഞാറോട്ട് മാറിയപ്പോൾ, മ്യുയാംഗ് രഹാംഗ് എന്ന് പുനർനാമകരണം ചെയ്തു. മഹ തമാറാചന്റെ ഭരണകാലത്തുണ്ടായിരുന്ന അയുത്തായ രാജ്യം ബർമക്ക് നഷ്ടമായി. ബാങ്കോക്ക് കാലഘട്ടത്തിൽ[11] ഈ നഗരം പിങ്ങ് നദിയുടെ കിഴക്ക് ഭാഗത്തേക്ക് മാറ്റപ്പെട്ടു.

അയുത്തായ രാജവംശം ബർമയുമായി യുദ്ധം ചെയ്യുന്നതിനു മുൻപ് ടാക്സിൻ[12] തക്ന്റെ ഉപരാഷ്ട്രപതി ഗവർണറായിരുന്നു. അദ്ദേഹത്തിൻറെ തക് ഭരണകാലഘട്ടത്തിൽ അദ്ദേഹത്തിൻറെ സിൻ എന്ന പേരിൽ നിന്ന് തക്-സിൻ എന്നറിയപ്പെട്ടു.[13]

അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ

തിരുത്തുക

ഒൻപത് ജില്ലകൾ (amphoe) ചേർന്നതാണ് തക് പ്രവിശ്യ. ഇവയെ 63 സബ് ഡിസ്ട്രിക്റ്റുകളിലും (താംബൺ) 493 ഗ്രാമങ്ങളിലും (മയൂബ) ഉപവിഭാഗമായി വേർതിരിച്ചിരിക്കുന്നു.[14][15]

  1. "Bhumibol Dam". Rid Go Th. Archived from the original on 17 September 2008. Retrieved 2008-07-20.
  2. "Royal Irrigation Department River Gauges Report". RID Stations. 2002. Archived from the original on 14 August 2009. Retrieved 2008-07-20.
  3. "Chao Phraya River Basin (Thailand)". World Water Assessment Programme. Archived from the original on 8 June 2008. Retrieved 2008-07-20.
  4. "Detailed Map of the Chao Phraya River Basin (Thailand)". World Water Assessment Programme. Archived from the original on 18 September 2008. Retrieved 2008-07-20.
  5. "Thung Yai Naresuan Wildlife Sanctuary". United Nations Environment Programme - World Conservation Monitoring Centre. March 1991. Archived from the original on 2008-07-18. Retrieved 2008-07-21.
  6. "Huai Kha Khaeng Wildlife Sanctuary". United Nations Environment Programme - World Conservation Monitoring Centre. March 1991. Archived from the original on 2008-07-18. Retrieved 2008-07-21.
  7. "General Data". Tak Province. Retrieved 18 May 2015.
  8. บุคคลสำคัญทางประวัติศาสตร์ของจังหวัดลำพูน พระนางจามเทวี
  9. Petrified Wood Forest located in Ban Tak, Thailand
  10. Vickery, Michael T. "The Ramkhamhaeng Inscription: A Piltdown Skull of Southeast Asian History?" 3rd International Conference on Thai studies, Canberra, Australia. 1987"
  11. "Rattanakosin Period (1782 -present)". GlobalSecurity.org. Retrieved November 1, 2015.
  12. "King Taksin's shrine". Royal Thai Navy. Archived from the original on July 2, 2010. Retrieved March 29, 2010.
  13. "King Taksin the Great". Wangderm Palace. 2003. Archived from the original on 2002-08-10. Retrieved 2008-08-02.
  14. "Tak Travel Information". Chiang Mai Vacations and Tours. Retrieved 2008-08-12.
  15. "ประกาศกระทรวงมหาดไทย เรื่อง เปลี่ยนแปลงฐานะเทศบาลเมืองแม่สอด อำเภอแม่สอด จังหวัดตาก เป็นเทศบาลนครแม่สอด" (PDF). Royal Gazette (in Thai). 127 (พิเศษ 50 ง): 7. 2010-04-21.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തക്_പ്രവിശ്യ&oldid=3797543" എന്ന താളിൽനിന്ന് ശേഖരിച്ചത്