സീതാകല്യാണം ഒരു ഇന്ത്യൻ മലയാള ടെലിവിഷൻ പരമ്പരയായിരുന്നു. 2018 സെപ്റ്റംബർ 10 ന് പ്രാദേശിക വിനോദ ചാനലായ ഏഷ്യനെറ്റിൽ സംപ്രേഷണം ആരംഭിക്കുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി+ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ചെയ്യുന്നു.ധന്യ മേരി വർഗീസും അനൂപ് കൃഷ്ണനുമാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.[1]. സ്റ്റാർ മാ എന്ന ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ലക്ഷ്മി കല്യാണം എന്ന തെലുഗു പരമ്പരയുടെ മലയാളം പതിപ്പാണ് സീതാകല്യാണം.[2] 10 സെപ്റ്റംബർ 2021 ന് പരമ്പര അതിൻ്റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം ചെയ്തു.

സീതാകല്യാണം
തരംഫാമിലി ഡ്രാമ
റൊമാൻസ്
സൃഷ്ടിച്ചത്നേപ് ക്രീയേഷൻസ്
അടിസ്ഥാനമാക്കിയത്ലക്ഷ്മി കല്യാണം
(തെലുഗു പരമ്പര)
രചനസംഗീത മോഹൻ
സംവിധാനംസുനിൽ കാര്യാട്ടുകര
അഭിനേതാക്കൾഅഭിനേതാക്കൾ
ഓപ്പണിംഗ് തീംഓമൽ കുരുന്നുകൾ
ഈണം നൽകിയത്സെജോ ജോൺ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം770
നിർമ്മാണം
ഛായാഗ്രഹണംഅമ്പു മണി
എഡിറ്റർ(മാർ)ഹരിമുഖം
ലിബിൻ ജോർജ്
അഖിൽ വി കുമാർ
സമയദൈർഘ്യം22 മിനിറ്റ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
Picture format576i (എസ്.ഡി.ടി വി)
1080i (എച്.ഡി.ടി വി)
ഒറിജിനൽ റിലീസ്10 സെപ്റ്റംബർ 2018 (2018-09-10) – 10 സെപ്റ്റംബർ 2021 (2021-09-10)
കാലചരിത്രം
അനുബന്ധ പരിപാടികൾലക്ഷ്മി കല്യാണം(തെലുങ്ക്),ലക്ഷ്മി കല്യാണം(തമിഴ്), ജിജി മാ, സിന്ദൂര, മായാർ ബഡോൺ

കഥ സംഗ്രഹം

തിരുത്തുക

സഹോദരസ്നേഹത്തിന്റെ ആഴങ്ങളെ ചൂണ്ടിക്കാണിക്കുന്ന ഒരു കഥയാണ് സീതാകല്യാണം. തന്റെ ഇളയ സഹോദരിയായ സ്വാതിക്ക് ഒരു മാതൃശിഷ്ടമാണ് സീത. പക്ഷെ കല്യാണുമായുള്ള സീതയുടെ വിവാഹത്തിനുശേഷം ഈ സഹോദരങ്ങളുടെ ജീവിതത്തിന് വേറെയൊരു വഴിത്തിരിവ് സംഭവിക്കുന്നു.[3]

അഭിനേതാക്കൾ

തിരുത്തുക

പ്രധാന അഭിനേതാക്കൾ

തിരുത്തുക
  • ധന്യ മേരി വർഗീസ് - സീത
  • റെനീഷ റഹ്മാൻ - സ്വാതി
  • രൂപ ശ്രീ - രാജേശ്വരി ദേവി അല്ലെങ്കിൽ രാധികാ ദേവി
  • അനൂപ് കൃഷ്ണൻ/അലിഫ് ഷാ - കല്യാൺ
  • ജിത്തു വേണുഗോപാൽ - അജയ്
  • സോന നായർ - അംബികാദേവി അല്ലെങ്കിൽ ശാരദാനന്ദ സ്വാമികൾ
  • ആനന്ദ് തൃശൂർ / അമിത് - വേണു
  • രാഹുൽ മോഹൻ - ജയദേവൻ

ആവർത്തിച്ചുവരുന്ന താരനിര

തിരുത്തുക
  • ജെ പത്മനാഭൻ തമ്പി - മൂർത്തി
  • ആദിത്യൻ ജയൻ - SP ഹരിപ്രസാദ് IPS
  • അമ്പൂരി ജയൻ - മഹേന്ദ്രൻ
  • സൗപർണിക സുഭാഷ്(ഇരട്ട വേഷം)
    • അശ്വതി
    • രാധികാദേവി(യുവകാലം)
  • ഗോപിക - SP പൂജ IPS
  • അർച്ചന സുശീലൻ - ശ്രാവണി സൈഗാൾ / സംഗീത
  • ഭരത് പിള്ള - യുവ ജയദേവൻ
  • മനു വർമ്മ - ജയദേവനും ഹരിപ്രസാദിന്റെ അച്ഛനും
  • ഹരിദാസ് - ഹൃഷികേശാനന്ദ സ്വാമികൾ
  • രഞ്ജിത്ത് രാജ് - എസ്പി ഗൗതം
  • ____ - സുധ
  • രാജ്മോഹൻ - ഹരീന്ദ്രവർമ്മ
  • അനൂപ് ശിവസേനൻ - അഭിരാം
  • സിനി വർഗീസ് - നയന/ശ്രേയ
  • സുബ്ബലക്ഷ്മി - ശ്രാവണിയുടെ മുത്തശ്ശി
  • ആശാ നായർ - നിമ്മി
  • പാലാ അരവിന്ദൻ - മാഷമ്മാവൻ
  • ഷീജി മാസ്റ്റർ - D2A2
  • ശ്രീക്കുട്ടി - പ്രമീള
  • റൈമ റായ് - നേഴ്സ്,
  • സൂര്യ മോഹൻ - സാന്ദ്ര
  • അപർണ നായർ - സിഐ നിർമ്മല
  • ____ - ഡോ. രേഷ്മ
  • ലീല മണക്കാട്

അതിഥി വേഷം

തിരുത്തുക
  • ലീന നായർ - സീതയുടെയും സ്വാതിയുടെയും അമ്മയും (എപ്പിസോഡ് 1)
  • ഇവ - സീത(ബാല്യകാലം) (എപ്പിസോഡ് 1)
  • ബേബി ആത്മിക - സ്വാതി(ബാല്യകാലം) (എപ്പിസോഡ് 1)
  • ഡെല്ല ജോർജ് - സ്വയം (എപ്പിസോഡ് 11)
  • പ്രതീക്ഷ ജി പ്രദീപ് - സ്വയം (എപ്പിസോഡ് 11)
  • ഹരിത ജി നായർ - സ്വയം (എപ്പിസോഡ് 11)
  • വിന്ധുജ വിക്രമൻ - ഹോസ്റ്റ് (എപ്പിസോഡ് 11)
  • രോഹിണി എം ജയചന്ദ്രൻ - ആങ്കർ (എപ്പിസോഡ് 33)
  • മറീന മൈക്കിൾ കുരിശിങ്കൽ - മഹാ എപ്പിസോഡിൽ മറീന (എപ്പിസോഡ് 362)

മറ്റ് ഭാഷകളിലെ പതിപ്പുകൾ

തിരുത്തുക
ഭാഷ പേര് സംപ്രേക്ഷണം തുടങ്ങിയ തിയതി നെറ്റ്‌വർക്ക് എപിസോടുകൾ
തെലുങ്ക് (യഥാർത്ഥ പതിപ്പ്) ലക്ഷ്മി കല്യാണം
లక్ష్మీ కళ్యాణం
7 November 2016 – 10 October 2020 സ്റ്റാർ മാ 1388
തമിഴ് ലക്ഷ്മി കല്യാണം
லட்சுமி கல்யாணம்
7 February 2017 – 23 June 2017 സ്റ്റാർ വിജയ് 98
കന്നഡ സിന്ദൂര
ಸಿಂಧೂರ
20 March 2017 – 23 April 2020 സ്റ്റാർ സുവർണ 918
ബംഗാളി മായർ ബദോൺ
মায়ার বাঁধন
29 May 2017 – 17 June 2018 സ്റ്റാർ ജൽഷ 384
ഹിന്ദി ജിജി മാ
जीजी माँ
9 October 2017 – 18 February 2019 സ്റ്റാർ ഭാരത് 461
മലയാളം സീതാ കല്യാണം 10 September 2018 – 10 September 2021 ഏഷ്യാനെറ്റ് 770
  1. "കഴിഞ്ഞത് കഴിഞ്ഞു, ധന്യ മേരി വർഗ്ഗീസ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചുവരുന്നു!!".
  2. "സെപ്റ്റംബർ 10 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര - സീതാകല്യാണം".
  3. "ധന്യ മേരി വർഗീസ് സീത കല്യാണത്തിലൂടെ മിനി-സ്ക്രീനിലേക്ക് തിരിച്ചു വരുന്നു".
"https://ml.wikipedia.org/w/index.php?title=സീതാകല്യാണം&oldid=3830959" എന്ന താളിൽനിന്ന് ശേഖരിച്ചത്