സി.എസ്. നീലകണ്ഠൻ നായർ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സി.എസ്. നീലകണ്ഠൻ നായർ (ജീവിതകാലം:1923 - 23 നവംബർ 1984)[1]. വിളപ്പിൽ നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരള നിയമസഭയിലേക്കും തിരുവനന്തപുരം ഈസ്റ്റ് നിയമസഭാമണ്ഡലത്തിൽ നിന്നും ആറാം നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം നിയമസഭയിൽ എസ്.എസ്.പി.യേയും ആറാം നിയമസഭയിൽ എൻ.ഡി.പി.യേയുമാണ് ഇദ്ദേഹം പ്രതിനിധാനം ചെയ്തത്. കൊല്ലവർഷം 1098 മേടമാസത്തിൽ ജനനം, പി. ശിവശങ്കരപിള്ള എന്നായിരുന്നു പിതാവിന്റെ പേര്, കെ.പി. സരസ്വതിയമ്മയാണ് ഭാര്യ, മൂന്ന് ആണ്മക്കളും ഒരു മകളുമാണദ്ദേഹത്തിനുണ്ടായിരുന്നത്.
സി.എസ്. നീലകണ്ഠൻ നായർ | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ജനുവരി 25 1980 – മാർച്ച് 17 1982 | |
മുൻഗാമി | കെ. അനിരുദ്ധൻ |
പിൻഗാമി | കെ. ശങ്കരനാരയണ പിള്ള |
മണ്ഡലം | തിരുവനന്തപുരം ഈസ്റ്റ് |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | പൊന്നറ ശ്രീധർ |
പിൻഗാമി | എസ്. വരദരാജൻ നായർ |
മണ്ഡലം | വിളപ്പിൽ |
തിരുവനന്തപുരം കോർപ്പറേഷൻ മേയർ | |
ഓഫീസിൽ ജനുവരി 8 1963 – ജൂലൈ 2 1964 | |
മുൻഗാമി | സി.ആർ. ദാസ് |
പിൻഗാമി | എൻ. കൃഷ്ണകുമാരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1923 |
മരണം | നവംബർ 23, 1984 | (പ്രായം 60–61)
രാഷ്ട്രീയ കക്ഷി | എസ്.എസ്.പി., എൻഡി.പി. |
പങ്കാളി(കൾ) | കെ.പി. സരസ്വതിയമ്മ |
കുട്ടികൾ | 3 മകൻ, 1 മകൾ |
മാതാപിതാക്കൾ |
|
As of ജനുവരി 19, 2021 ഉറവിടം: നിയമസഭ |
രാഷ്ട്രീയ ജീവിതം തിരുത്തുക
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച നീലകണ്ഠൻ നായർ പി.എസ്.പിയിലും പിന്നീട് എസ്.എസ്.പി.യിലും സജീവമായി. നാഷണൽ ഡെമോക്രാറ്റിക് പാർട്ടി രൂപം കൊണ്ടപ്പോൾ അതിലെ ഒരു പ്രധാന നേതാവയിരുന്നു അദ്ദേഹം[2]. ദീർഘകാലം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായിരുന്ന അദ്ദേഹം 1963-64 കാലഘട്ടത്തിൽ കോർപ്പറേഷൻ മേയർ സ്ഥാനവും വഹിച്ചിരുന്നു[3]. നിരവധി സഹകരണ സ്ഥാപങ്ങളുടെയും തൊഴിലാളി പ്രസ്ഥാനയൂണിയനുകളുടേയും നേതൃത്തം വഹിച്ചിരുന്ന അദ്ദേഹം എട്ടു വർഷത്തോളം കെ.എസ്.എഫ്.ഇ.യുടെ ചെയർമാൻ, ഡയറക്ടർ, കേരള കേന്ദ്രസഹകര ഭൂപണയ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു മികച്ച അഭിഭാഷകൻ കൂടിയായിരുന്ന നായർ ആറു വർഷത്തോളം കേരള സർവ്വകലാശാലയുടെ സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായിരുന്നു[2].
തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തുക
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1982[4] | തിരുവനന്തപുരം ഈസ്റ്റ് നിയമസഭാമണ്ഡലം | കെ. ശങ്കരനാരായണ പിള്ള | കോൺഗ്രസ് (എസ്) | 31,517 | 652 | സി.എസ്. നീലകണ്ഠൻ നായർ | എൻ.ഡി.പി. | 30,865 |
2 | 1980[5] | തിരുവനന്തപുരം ഈസ്റ്റ് നിയമസഭാമണ്ഡലം | സി.എസ്. നീലകണ്ഠൻ നായർ | സ്വതന്ത്രൻ | 33,519 | 9,081 | കെ. ശങ്കരനാരായണ പിള്ള | കോൺഗ്രസ് (യു) | 24,438 |
3 | 1967[6] | വിളപ്പിൽ നിയമസഭാമണ്ഡലം | സി.എസ്. നീലകണ്ഠൻ നായർ | എസ്.എസ്.പി. | 25,104 | 3,976 | എം. ഭാസ്കരൻ നായർ | കോൺഗ്രസ് | 21,128 |
അവലംബം തിരുത്തുക
- ↑ "Members - Kerala Legislature". ശേഖരിച്ചത് 2021-01-19.
- ↑ 2.0 2.1 http://klaproceedings.niyamasabha.org/pdf/KLA-007-00063-00009.pdf
- ↑ "Mayors | City Of Thiruvananthapuram". മൂലതാളിൽ നിന്നും 2015-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-19.
- ↑ "Kerala Assembly Election Results 1982: TRIVANDRUM EAST- K. Sankaranarayana Pillai". ശേഖരിച്ചത് 2021-01-19.
- ↑ "Kerala Assembly Election Results in 1980". മൂലതാളിൽ നിന്നും 2021-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-19.
- ↑ "Kerala Assembly Election Results in 1967". മൂലതാളിൽ നിന്നും 2021-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-11.