മുൻ കേരള ധനമന്ത്രിയും നാലും അഞ്ചും കേരള നിയമസഭകളിൽ അംഗവുമായിരുന്നു എസ്. വരദരാജൻ നായർ(28 ഒക്ടോബർ 1914 - 14 ഒക്ടോബർ 1989).

എസ്. വരദരാജൻ നായർ
എസ്. വരദരാജൻ നായർ
മണ്ഡലംനേമം നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-10-28)ഒക്ടോബർ 28, 1914
തിരുവനന്തപുരം, കേരളം
മരണം1989 ഒക്ടോബർ 14
രാഷ്ട്രീയ കക്ഷികോൺഗ്രസ്- ആർ; കോൺഗ്രസ്
പങ്കാളികമലമ്മ
വസതിതിരുവനന്തപുരം

ജീവിതരേഖ

തിരുത്തുക

പി. രാജഗോപാലാചാരിയുടെ മകനാണ്. ബിരുദധാരിയായ ഇദ്ദേഹം വിദ്യാർത്ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യ സമര രംഗത്തു സജീവമായി. 1943 ൽ കോൺഗ്രസിൽ ചേർന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റായിരുന്നു. കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയന്റെയും സിറാമിക്സ് കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1947 - 48 കാലത്ത് തിരുവനന്തപുരം മേയറായിരുന്നു (29-10-1978 മുതൽ 07-10-1979 വരെ). കെ.പി.സി.സി വൈസ് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജനീവയിൽ ഐ.എൽ.ഒ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. പി.കെ.വി മന്ത്രി സഭയിൽ (29-10-1978 മുതൽ 07-10-1979 വരെ) സംസ്ഥാന ധനമന്ത്രിയായിരുന്നു. [1]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 നെടുമങ്ങാട് നിയമസഭാമണ്ഡലം കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. എസ്. വരദരാജൻ നായർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  1. "S. Varadarajan Nair". നിയമസഭ വെബ്സൈറ്റ്. Retrieved 4 നവംബർ 2014.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-17.
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എസ്._വരദരാജൻ_നായർ&oldid=4072016" എന്ന താളിൽനിന്ന് ശേഖരിച്ചത്