സിയോക്സ് അഥവാ ഡക്കോട്ടാ ഇന്ത്യൻസ്, ബൃഹത്തും ശക്തരുമായ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശമാണ്. 1640 ൽ മിസിസിപ്പി നദിയുടെ ഉന്നത പ്രദേശത്ത് ഫ്രഞ്ച് പര്യവേക്ഷകരുമായിട്ടാണ് ഇവർ ആദ്യം സമ്പർക്കം പുലർത്തുന്നത്. അൽഗോങ്കിയൻ ഇന്ത്യൻ വർഗക്കാർ ഇവരെ വിളിച്ചിരുന്നത് നഡോവെസിയോക്സ് (Nadowessioux) എന്നായിരുന്നു. ഇതിൽ നിന്നുമാണ് സിയോക്സ് എന്ന പദം ഉരുത്തിരിഞ്ഞു വന്നത്. തെക്ക് അർക്കൻസാസ് നദി മുതൽ വടക്ക് വിന്നിപ്പെഗ് തടാകത്തിൻറെ പടിഞ്ഞാറൻ അതിർത്തി വരെയുള്ള പ്രദേശത്തും പടിഞ്ഞാറോട്ട് റോക്കി പർവ്വതനിരകളുടെ കിഴക്കൻ ചരിവുകൾ വരെയുള്ള പ്രദേശത്തുമായാണ് ഇവർ അക്കാലത്ത് അധിവസിച്ചിരുന്നത്.

സിയോക്സ്
Očhéthi Šakówiŋ
Sitting Bull, a Hunkpapa Lakota chief and holy man, circa 1831 – 1890 December 15.
Regions with significant populations
US: (SD, MN, NE, MT, ND, IA, WI, IL, WY)
Canada: (MB, SK, AB)
Languages
Sioux language (Lakota, Western Dakota, Eastern Dakota), Assiniboine, Stoney, English
Religion
Christianity (incl. syncretistic forms), traditional religion
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Assiniboine, Dakota, Lakota, Nakoda (Stoney), and other Siouan-speaking peoples

ഇവരെ നാലു വ്യത്യസ്ത ഉപവകുപ്പുകളായി വിഭജിച്ചിരിക്കുന്നു. മിഷിഗൺ തടാകത്തിനും മിസിസിപ്പിയ്ക്കുമിടയ്ക്കു വസിക്കുന്ന അൽഗോങ്കിയൻ വിഭാഗത്തിലുൾപ്പെട്ട “വിന്നെബഗോസ്” (Winnebagoes), ഏറ്റവും വടക്കുള്ള അസിനിബൊയിൻസ് (Assiniboines), മിന്നെസോട്ടയിൽ വസിക്കുന്ന “മിന്നെറ്ററീ ഗ്രൂപ്പ്”, “അർക്കാൻസാസ്, പ്ലാറ്റ് (Platte) നദികൾക്കിടയിലുള്ള പ്രദേശത്തെ “തെക്കൻ സിയൂക്സ്” എന്നിവയാണവ. തെക്കൻ സിയൂക്സ് വർഗ്ഗത്തിൻറെ വേട്ടയാടൽ ഭൂമി റോക്കി പർവ്വതനിരയുടെ സമീപം വരെയായിരുന്നു. 1685 ൽ സിയോക്സ് വർഗ്ഗം വീണ്ടും കിഴക്കും പടിഞ്ഞാറുമുള്ള ഏഴു ഉപവർഗ്ഗങ്ങളായി വിഭജിക്കപ്പെട്ടു. ഫ്രഞ്ചുകാരുമായും മറ്റ് ഇന്ത്യൻ വർഗ്ഗങ്ങളുമായുള്ള യുദ്ധങ്ങളിൽ സിയോക്സുകൾ മിസിസിപ്പിയുടെ താഴ്ഭാഗങ്ങളിലേയ്ക്കു് തള്ളിമാറ്റപ്പെട്ടു. ഏതാനും പേർ സെന്റ് പീറ്റർ നദിയുടെ തീരത്തു തന്നെ തുടരുകയും കുറച്ചു പേർ മിസോറിയുടെ സമതലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ തെക്കൻ സിയോക്സുകളോടു ചേർന്നു. 1812 ലെ യുദ്ധത്തിൽ സിയോക്സുകൾ ബ്രിട്ടീഷുകാരെ പിന്തുണച്ചു. 1822 ൽ സിയോക്സുകളിലെ രണ്ടു വിഭാഗങ്ങളിടെ ജനസംഖ്യ 13,000 ആയിരുന്നു. 1837 ൽ മിസിസിപ്പിയുടെ കിഴക്കു ഭാഗത്ത് അവരുടെ അധീനതയിലുണ്ടായരുന്നു മുഴുവൻ ഭൂമികളും ഐക്യനാടുകൾക്കു കൈമാറുവാൻ നിർബന്ധിതരായി.  1851 ൽ മിസിസിപ്പിയുടെ പടിഞ്ഞാറുള്ള 35,000,000 ഏക്കർ ഭൂമി $3,000,000 പ്രതിഫലം പറ്റിക്കൊണ്ട് സിയോക്സുകൾ ഐക്യനാടുകൾക്ക് ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. സിയോക്സുകളുമായുണ്ടാക്കിയ കരാറുകളിലെ നിബന്ധനകൾ പാലിക്കുന്നതിൽ യു.എസ്. സർക്കാർ നടത്തിയ അശ്രദ്ധ സിയോക്സുകളുടെയിടെയിൽ അതൃപ്തിയുണ്ടാക്കുകയും ഒരു യുദ്ധകാലാവസ്ഥ സംജാതമാകുകയും ചെയ്തു. 1855 ൽ ജനറൽ ഹാർണിയുടെ (General Harney) നേതൃത്തിൽ നടന്ന സൈനിക നടപടിയിലൂടെ സമാധാനം ഉറപ്പുവരുത്തുകയും കരാർ പൂർത്തിയാക്കുകയും ചെയ്തു.  


അമേരിക്കൻ ഐക്യനാടുകളുടെ വിലപേശൽ തന്ത്രങ്ങളിലും തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച വഞ്ചനാപരമായ നിലപാടുകളിലും സിയോക്സുകൾ കോപാകുലരായ സിയോക്സുകളുടെയിടെയിൽ 1862 കളിൽ ഐക്യനാടുകൾക്കെതിരെ ഒരു പൊതുവികാരം ഉടലെടുക്കുകയും ആയിരത്തോളം യൂറോപ്യൻ കുടിയേറ്റക്കാർ വധിക്കപ്പെടുകയും ചെയ്തു.      

സമതലങ്ങളുടെ താഴ്ഭാഗത്തെ സിയോക്സുളും ശത്രുതയോടെ നിലകൊണ്ടുവെങ്കിലും പിന്നീട് അവരെ നിയന്ത്രണവിധേയരാക്കി. കലാപം അടിച്ചമർത്തിയ സർക്കാർ ഏകദേശം ആയിരത്തോളം സിയോക്സുകളെ തടവുകാരായി പിടിക്കുകയും ഇവരിൽ 39 പേരെ തൂക്കിക്കൊലയ്ക്കു വിധേയരാക്കുകയും ചെയ്തു.

1876 ലെ മഹത്തായ സിയോക്സ് യുദ്ധം

തിരുത്തുക

അക്കാലത്തെ ഡെക്കോട്ട ടെറിറ്ററി പ്രദേശത്തേയ്ക്ക് അനേകം സിയോക്സ് ഗോത്രങ്ങൾ ഓടിപ്പോകുകയും സിയോക്സ് രാഷ്ട്രത്തിൻ‌റെ ശ്ക്തി ഒരളവോളം കുറയുകയും ചെയ്തു. കൂടുതൽ യുദ്ധക്കുറ്റം ആരോപിക്കപ്പെട്ടവർ ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്നു പ്രദേശങ്ങളിലേയ്ക്കും മറ്റുള്ളവർ കുടിയേറ്റക്കാരെ നിരന്തരം ആക്രമിക്കുന്ന ശൈലി സ്വീകരിക്കുകയും ചെയതു. കരാറുകൾ ഇരുപക്ഷവും നിരന്തരം ലംഘിച്ചു. 1874 ൽ, ലഫ്റ്റനൻറ് കേണൽ ജോർജ്ജ് ആംസ്ട്രേങ ക്ലസ്റ്റർ, ഇന്നത്തെ തെക്കൻ ഡെക്കോട്ടയിലെ ബ്ലാക്ക് ഹിൽ മേഖലയിൽ സ്വർണ്ണനിക്ഷേപമുണ്ടെന്ന് സർക്കാരിൻ റിപ്പോർട്ട് നൽകി. ഫോർട്ട് ലറാമീ ഉടമ്പടിയിലെ (Fort Laramie Treaty) നിബന്ധനകൾ പ്രകാരം ബ്ലാക്ക് ഹിൽ സിയൂക്സ് ഇന്ത്യൻസിനു മാത്രമായി നീക്കി വച്ചിരുന്ന ഭൂമിയായിരുന്നു. ക്ലസ്റ്ററുടെ റിപ്പോർട്ടിനെത്തുടർന്ന്, വെള്ളക്കാരായ ഖനിയുടമകളും കുടിയേറ്റക്കാരും ബ്ലാക്ക് ഹിൽ മേഖല തുറന്നു കൊടുക്കുന്നതിനും അവിടെ  പ്രാരംഭ ഖനനം നടത്തുന്നതിനും യു.എസ്. സർക്കാരിൽ സമ്മർദ്ദം ചെലുത്തി. സ്വർണ്ണനിക്ഷേപം കണ്ടുപിടിച്ചതൊടുകൂടി ഈ പ്രദേശം ഐക്യനാടുകളുടെ നിയന്ത്രണത്തിലാകണമെന്നു സർക്കാർ ശഠിക്കുകയും ഈ മേഖല വിട്ടുപോകുന്നതിന് ഇന്ത്യൻ ഗോത്രങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തി. സഖ്യം ചെയ്യുവാൻ സിയോക്സുകൾ വൈമുഖ്യം കാട്ടുകയും ചെയ്തു. താമസിയാതെ ഗവണ്മെൻറ് ബ്ലാക്ക് ഹിൽസ് മേഖലെ ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയും ഇന്ത്യൻ റിസർവേഷൻറെ വലിപ്പം കുറയ്ക്കുകയും ചെയ്തു. അവിടെ വസിച്ചിരുന്ന സിയൂക്സുകൾക്കു മേൽ ചില നിബന്ധനകൾ അടിച്ചേൽപ്പിക്കുകയും ചെയ്തു

സിറ്റിങ് ബുൾ, സ്പോട്ടഡ് ടെയിൽ, റെഡ് ക്ലൌഡ് തുടങ്ങി തദ്ദേശിയ ഇന്ത്യൻ നേതാക്കൾ ദേശീയ തലസ്ഥാനം സന്ദർശിച്ച് ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡൻറായിരുന്ന യുളീസസ് ഗ്രാൻറിനെ സന്ദർശിച്ചുവെങ്കിലും അദ്ദേഹത്തില് നിന്ന് സമാധാന ഉടമ്പടിയ്ക്കുള്ള സമ്മതം നേടിയെടുക്കവാൻ സാധിച്ചില്ല. ബ്ലാക്ക് ഹിൽ മേഖലയിലേയ്ക്ക് മിലിട്ടറി അകമ്പടിയോടെ അയയ്ക്കപ്പെട്ട സർവ്വയർമാർക്ക് തിരിച്ചുപോകുകയല്ലാതെ നിർവ്വാഹമില്ലായിരുന്നു. ഒരു യുദ്ധം അനിവാര്യമായ അവസ്ഥ സംജാതമായി.    1876 ലെ ഒരു വസന്തകാലത്ത് സിയോക്സുകൾക്കെതിരായി ഒരു സേനയെ അയയ്ക്കപ്പെട്ടു. രൂക്ഷമായ യുദ്ധത്തിൽ ജനറൽ ക്ലസ്റ്ററും മറ്റുള്ള എല്ലാ സേനാനായകരും വധിക്കപ്പെട്ടു. ഐക്യനാടുകൾക്ക് ദുഷ്കീർത്തിയുണ്ടാക്കിയ ഈ യുദ്ധം “ബാറ്റിൽ ഓഫ് ലിറ്റിൽ ബിഗ് ഹോൺ” അഥവാ “ക്ലസ്റ്റേർസ് ലാസ്റ്റ് സ്റ്റാൻഡ്” എന്നൊക്കെ എന്നറിയപ്പെടുന്നു. ഏതൊക്കെ പേരുകളിൽ ഈ യുദ്ധം ഓർമ്മിക്കപ്പെട്ടാലും ഇന്ത്യൻ രാഷ്ട്രങ്ങൾ ഐക്യനാടുകളുടെ മേൽ നേടിയ ഒരു പ്രമുഖ വിജയമായി ഇതിനെ കണക്കാക്കുന്നു. എന്നാൽ അന്തിമഫലം അമേരിക്കൻ ഇന്ത്യൻ വംശങ്ങൾക്ക് എതിരായി ഭവിച്ചു. ഈ യുദ്ധത്തിൽ യു.എസ്. കരസേനയെയും ജനറൽ ക്ളസ്റ്ററേയും തോല്പിക്കുന്നതിൽ സിയോക്സുകൾ അതിമഹത്തായ ധീരതയും തങ്ങളുടെ സൈനിക നൈപുണ്യവും കാട്ടിയിരുന്നു.

സെവൻ ഫയേർസ് കൌൺസിൽ

തിരുത്തുക

സിയോക്സുകൾ 7 കരുത്തുള്ള ഗോത്രങ്ങൾ ചേർത്ത് ഒരു വലിയ രാഷ്ട്രം പടുത്തുയർത്തിയിരുന്നു. ഈ ഗോത്രങ്ങൾ തമ്മിൽ വളരെയടുത്ത് ബന്ധപ്പെട്ടിരുന്നു. ഇവർ തമ്മിൽ വാണിജ്യബന്ധങ്ങളിലും ഏർപ്പെട്ടിരുന്നു. “സെവൻ കൌൺസിൽ ഫയേർസ്” (Seven Fires Council) എന്നറിയപ്പെട്ടിരുന്ന സിയൂക്സ് നേഷൻറെ ഉന്നത കൌൺസിലിൻറെ തീരുമാനങ്ങളെ 7 ഗോത്രങ്ങളും അംഗീകരിച്ചിരുന്നു. മുഴുവൻ സിയോക്സ് ഗോത്രങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളിൽ അവസാന വാക്ക് ഈ കൌൺസിൽ ആയിരുന്നു. ഈ കൌൺസിലിൽ എല്ലാ സിയൂക്സ് ഗോത്രങ്ങളുടെയും തലവന്മാർ അംഗങ്ങളായിരുന്നു. ഗോത്രത്തലവന്മാർ സഹായികളെയും കൂട്ടിയിരുന്നുവെങ്കിലും യഥാർത്ഥ കൌൺസിൽ സീറ്റ് ഗോത്രത്തലവനു മാത്രം സ്വന്തമായിരുന്നു. 

ഗോത്ര സഭ

തിരുത്തുക

ഓരോ ഗോത്രങ്ങളും അനേകം വില്ലേജുകൾ ചേർന്നതായിരുന്നു. ഒരോ ഗോത്രങ്ങളും ഒരു ഗോത്ര സഭയാൽ നിയന്ത്രിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ ഓരോ ഗോത്രങ്ങൾക്കും ഒരു ഗോത്രത്തലവനുമുണ്ടായിരുന്നു. സഭയ്ക്കുള്ളിൽ നിന്ന് ചെറു സംഘങ്ങൾക്ക് തങ്ങൾ ചെയ്യേണ്ട ജോലികൾ ഏൽപ്പിച്ചുകൊടുത്തിരുന്നു. ഗോത്രസഭയുടെ തീരുമാനങ്ങലള ഒരു സംഘവും ലംഘിക്കുന്നില്ലെന്ന് സഭ ഉറപ്പു വരുത്തിയിരുന്നു.

സിയോക്സ് ഇന്തൻസിനിടെയിലെ 7 ഗോത്രങ്ങൾ

തിരുത്തുക

·        മ്ഡെവാകാൻറോൺ (Mdewakanton)

·        സിസ്സെറ്റോണ് (Sisseton)

·        ടെറ്റോൺ (Teton)

·        വാഹ്പെക്യൂറ്റ് (Wahpekute)

·        വാഹ്പെറ്റോണ് (Wahpeton)

·        യാങ്ക്ടൺ (Yankton)

·        യാങ്ക്ടൊനായി (Yanktonai)

സാമൂഹ്യ ജീവിതം

തിരുത്തുക

"വൂണ്ടഡ് നീ" യുദ്ധം (The Battle of "Wounded Knee")

തിരുത്തുക
  1. Norris, Tina; Vines, Paula L.; Hoeffel, Elizabeth M. (January 2012). "The American Indian and Alaska Native Population: 2010" (PDF). United States Census Bureau. United States Department of Commerce. Retrieved 9 September 2012.
"https://ml.wikipedia.org/w/index.php?title=സിയോക്സ്_ഇന്ത്യൻസ്&oldid=3206881" എന്ന താളിൽനിന്ന് ശേഖരിച്ചത്