പശ്ചിമഘട്ട[Western Ghat]ത്തിൽ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന മക്കാക്ക് (Macaque) വർഗത്തിൽ പെട്ട കുരങ്ങുകളാണ്‌ സിംഹവാലൻ കുരങ്ങ്‌[2] (Lion-tailed Macaque). ഇതിന്റെശാസ്ത്രീയനാമം Macaca Silenus എന്നാണ്‌.[3] ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കൻപകുതിയിൽ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്. കേരളത്തിൽ സൈലന്റ് വാലി(Silent Valley- നിശ്ശബ്ദ താഴ്‌വര) യിലും തമിഴ്നാട്ടിൽ കളക്കാട് -മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് സിംഹവാലൻ കുരങ്ങുകൾക്ക് ദീർഘകാലം നിലനിൽക്കാൻ പറ്റിയ തുടർച്ചയായ ആവാസവ്യവസ്ഥ ഉള്ളത്. വർഷത്തിൽ എല്ലാകാലത്തും കായ്കനികൾ ലഭിക്കുക നിത്യഹരിതവനങ്ങളിൽ മാ‍ത്രമാണ്. അതുകൊണ്ടാണ് സിംഹവാലൻ സൈലന്റ് വാലിയുടെ ഭാഗമായത്.

സിംഹവാലൻ കുരങ്ങ്‌
Lion-tailed Macaque
Monkey.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. silenus
Binomial name
Macaca silenus
(Linnaeus, 1758)
Synonyms
 • Simia silenus (Linnaeus, 1758)
 • Cercopithecus vetulus (Erxleben, 1777)
 • Simia (Cercopithecus) silenus albibarbatus (Kerr, 1792)
 • Simia ferox (Shaw, 1792)
 • Simia veter (Audebert, 1798)
 • Simia silanus (F. Cuvier, 1822)

വിവരണംതിരുത്തുക

രോമങ്ങൾ കറുത്ത നിറത്തിലോ കടുംതവിട്ടുനിറത്തിലോ ആണ്‌. വെള്ളിനിറവും വെള്ളനിറവും കലർന്ന സടയാണ്‌ വേറൊരു പ്രത്യേകത. രോമങ്ങളില്ലാത്ത മുഖത്തിന്‌ കറുത്ത നിറമാണ്‌. തല മുതൽ വാലിന്റെ അറ്റം വരെ 45മുതൽ 60 സെ. മീ നീളമുള്ള ഇവക്ക്‌ പത്തുകിലോഗ്രാമിൽതാഴെയേ തൂക്കം കാണുകയുള്ളൂ. 25 സെ. മീ നീളമുള്ള വാലിന്റെ അറ്റം സിംഹത്തിന്റെ വാലിനു സദൃശ്യമായതിനാലാണ്‌ ഇവയെ സിംഹവാലൻ കുരങ്ങൻ എന്നു വിളിക്കുന്നത്‌. കാടുകളിൽ 20 വർഷത്തോളം ജീവിച്ചിരിക്കുന്ന ഇവ മൃഗശാലകളിലും മറ്റും 30 വർഷത്തോളം ജീവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.[4]

ആവാസരീതിതിരുത്തുക

നല്ല മരംകയറ്റക്കാരായ ഇവ മഴക്കാടുകളിലെ മുകൾത്തട്ടിലാണ്‌ മിക്കവാറും സമയം ചെലവഴിക്കുന്നത്‌. മറ്റു കുരങ്ങുകളുടെ സ്വഭാവത്തെ അപേക്ഷിച്ച്‌ നോക്കുമ്പോൾ ഇവ മനുഷ്യരുമായുള്ള ഇടപെടൽ ഇഷ്ടപ്പെടാത്ത കൂട്ടത്തിലാണ്‌. കൂട്ടമായി കഴിയുന്ന ജീവികളാണിവ, ഓരോ കൂട്ടത്തിലും പത്തു മുതൽ ഇരുപതു വരെ അംഗങ്ങൾ കാണാം. കുറച്ചു ആൺകുരങ്ങുകളും കുറെ പെൺകുരങ്ങകളെയും ഒരോ കൂട്ടത്തിലും കാണാം .

ഭക്ഷണംതിരുത്തുക

മഴക്കാടുകളിലെ പഴങ്ങൾ, ഇലകൾ, മുകുളങ്ങൾ, പ്രാണികൾ, ചെറിയ ജീവികൾ എന്നിവയാണ്‌ ഇവയുടെ ഭക്ഷണം.92 ഇനം മരങ്ങളെയും ചെടികളെയും ഭക്ഷണത്തിനായി ഈ ജീവികൾ ആശ്രയിക്കുന്നതായി പഠനങ്ങൾ വെളിവാക്കുന്നു.വെടിപ്ലാവ്, പാലി ,കാട്ടുപ്ലാവ് ,ആൽമരം , കാട്ടുമാവ് എന്നിവയാണ് പ്രധാനപ്പെട്ട മരങ്ങൾ. [5]

വിതരണംതിരുത്തുക

IUCN കണക്കുപ്രകാരം കേരളം, കർണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിൽ 2500-ഓളം സിംഹവാലൻ കുരങ്ങുകളേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ - അവയുടെ വാസസ്ഥലങ്ങൾ തേയില, കാപ്പി, തേക്ക്‌ എന്നീ തോട്ടങ്ങൾ, അണക്കെട്ടുകൾ എന്നിവയിടെ നിർമ്മാണത്താൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഇവ തോട്ടങ്ങളിലൂടെ സഞ്ചരിക്കുകയോ ജീവിക്കുകയോ ചെയ്യാത്തതും മനുഷ്യസഹവാസം ഇഷ്ടപ്പെടാത്തതും സിംഹവാലൻ കുരങ്ങുകളുടെ എണ്ണത്തിൽ കാര്യമായ കുറവുവരുത്തിയിട്ടുണ്ട്‌.

സൈലന്റ്‌ വാലി പ്രദേശത്ത്‌ അണക്കെട്ട്‌ നിർമ്മിക്കുന്നത്‌ ഇവയുടെ വംശനാശത്തിനു കാരണമായേക്കമെന്നത്‌, 1977നും 1980നും ഇടയിൽ സൈലന്റ്‌വാലി പ്രക്ഷോഭത്തിനു വഴിതെളിച്ചു. ഇവയ്ക്ക്‌ ജീവിക്കാൻ ഏറ്റവും അനുയോജ്യസാഹചര്യമുണ്ടെന്നു കരുതപ്പെടുന്ന സൈലന്റ്‌ വാലി പ്രദേശത്ത്‌, 1993-നും 1996-നുമിടയ്ക്ക്‌ പതിനാലോളം സിംഹവാലൻ കുരങ്ങുകളുടെ കൂട്ടങ്ങളെ കണ്ടതായി രേഖപ്പെത്തിയിട്ടുണ്ട്‌.[6]. സിംഹവാലൻ കുരങ്ങുകളുടെ ആവാസപ്രദേശങ്ങളിൽ വടക്കേയറ്റമായ കർണ്ണാടകയിലെ സിർസി-ഹൊന്നവാര പ്രദേശങ്ങളിൽ 32 കൂട്ടങ്ങളെ ജീവിക്കുന്നതായി കരുതപ്പെടുന്നു.[7]

പണ്ട് ഗോവ മുതൽ പശ്ചിമഘട്ടത്തിന്റെ തെക്കേഅറ്റം വരെ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ കര്ണ്ണാടകയിലെ ശരാവതി നദിയ്ക്ക് തെക്ക് മാത്രമെ ഇവയെ കാണാനുള്ളു. ഇവയെല്ലാം കൂടി 3500-4000 എണ്ണമെ അവശേഷിക്കുന്നുള്ളു. [8]

പ്രജനനംതിരുത്തുക

ആൺ – പെൺ അനുപാതം 1:6 ആണ്. പെൺകുരങ്ങുകള് 3 വര്ഷത്തിൽ ഒരിക്കൽ മാത്രമെ പ്രസവിക്കുകയുള്ളു. 170 ദിവസം നീണ്ടു നില്ക്കുന്നതാണ് ഗര്ഭകാലം. 15 മാസത്തോളം കുഞ്ഞിനെ നോക്കുകയും മുലയൂട്ടുകയും ചെയ്യും.[8] പല മൃഗശാലകളും സിംഹവാലൻ കുരങ്ങുകളുടെ പ്രത്യുൽപ്പാദനത്തിനായുള്ള പദ്ധതികൾ നടത്തുന്നുണ്ട്‌ - ഏകദേശം 368 എണ്ണം മൃഗശാലകളിൽ ജീവിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.[4]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. Participants of CBSG CAMP workshop: Status of South Asian Primates (March 2002) (2004). Macaca silenus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 9 May 2006. Database entry includes justification for why this species is endangered.
 2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
 3. http://www.iucnredlist.org/search/details.php/12559/summ
 4. 4.0 4.1 "Article - World Association of Zoos and Aquariums (WAZA), Virtual Zoo"". Lion-tailed Macaque മൂലതാളിൽ Check |url= value (help) നിന്നും 2009-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-12.
 5. Singh Mewa and Kaumanns Werner (2005-10-10). "Behavioural studies: A necessity for wildlife management" (PDF). Current Science. 89 (7): 1233. Check date values in: |date= (help)
 6. Ramachandran, K. K.; Joseph, Gigi, K. (2001). "Distribution and demography of diurnal primates in Silent Valley National Park and adjacent areas, Kerala, India" ([പ്രവർത്തിക്കാത്ത കണ്ണി]). Journal of the Bombay Natural History Society. 98 (2): 191–196.CS1 maint: multiple names: authors list (link)
 7. Singh Mewa and Kaumanns Werner (2004-10). "Distribution and Abundance of Primates in Rain Forests of the Western Ghats, Karnataka, India and the Conservation of Macaca silenus". International Journal of Primatology. 25 (5): abstract. doi:10.1023/B:IJOP.0000043348.06255.7f. Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
 8. 8.0 8.1 സിംഹവാലൻ കുരങ്ങ്- ഡോ.പി.ഓ.നമീർ, കൂട് മാസിക, ഒക്ടോബർ 2013

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സിംഹവാലൻ_കുരങ്ങ്‌&oldid=3647311" എന്ന താളിൽനിന്ന് ശേഖരിച്ചത്