സാലിസിലിക് അമ്ലം

രാസസം‌യുക്തം

സാലിസിലിക്ക് അമ്ലം എന്ന പദം സാലിക്സ് എന്ന വില്ലോ മരത്തിന്റെ പേരിൽനിന്ന് ഉദ്ഭവിച്ചതാണ്. സാലിക്സിന്റെ തൊലിയിൽനിന്ന് സാലിസിലിക് ആസിഡ് ലഭിക്കും. പ്രസ്തുത അമ്ലം C6H4(OH)CO2H എന്ന രാസസൂത്രവാക്യമുള്ള ഒരു ബീറ്റാ ഹൈഡ്രോക്സി അമ്ലം (BHA) ആണ്. ഇതിൽ കാർബോക്സിൽ ഗ്രൂപ്പ് OH ഗ്രൂപ്പിന്റെ വശത്തായി സ്ത്ഥിതി ചെയ്യുന്നു. നിറമില്ലാത്ത, പരൽ രൂപത്തിലുള്ള ഈ organic അമ്ലം വളരെ സാധാരണമാ‍യി ജൈവവിശ്ലേഷണത്തിന് ഉപയോഗിക്കപ്പെടുന്നു. മാത്രമല്ല ഇത് ഒരു സസ്യ ഹോ‍ർമോണായും വർത്തിക്കുന്നു. സാലിസിലിൻ വിധേയമാകുന്ന പരിവർത്തനക്രിയയുടെ ഭാഗമായി സാധാരണയായി സാലിസിലിക്ക് അമ്ലം സൃഷ്ടിക്കപ്പെടുന്നു. ഇതിന് ആസ്പിരിനുമായി രാസപരമായി സാമ്യമുണ്ട്. സാലിസിലിക് അമ്ലത്തിന്റെ അസിറ്റൈലേഷൻ പ്രക്രിയ വഴി ആസ്പിരിൻ നിർമ്മിക്കുന്നു. യഥാർത്ഥത്തിൽ ജീവകമല്ലെങ്കിലും സാലിസിലിക് അമ്ലത്തെ ചിലപ്പോൾ ജീവകം എസ് എന്നു പറയാറുണ്ട്

"https://ml.wikipedia.org/w/index.php?title=സാലിസിലിക്_അമ്ലം&oldid=2601580" എന്ന താളിൽനിന്ന് ശേഖരിച്ചത്