സാക് സ്നൈഡർ
ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് സക്കറി എഡ്വേർഡ് സ്‌നൈഡർ (ജനനം: മാർച്ച് 1, 1966). 1978 ൽ ഇറങ്ങിയ ഡോൺ ഓഫ് ദി ഡെഡ് എന്ന സിനിമയെ 2004 ൽ അതേ പേരിൽ തന്നെ പുനർനിർമ്മിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. അതിന് ശേഷം, 300 (2006), വാച്ച്മാൻ (2009) എന്നീ സിനിമകളും, കൂടാതെ ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിന്റെ തുടക്കം കുറിച്ച സൂപ്പർമാൻ സിനിമയും, മാൻ ഓഫ് സ്റ്റീലും (2013) അതിന്റെ പിൻതുടർച്ചയും, ബാറ്റ്മാൻ വി സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016), ജസ്റ്റിസ് ലീഗ് (2017) എന്നിത്യാദി കോമിക് പുസ്തകളും സൂപ്പർ ഹീറോ സിനിമകളും അദ്ദേഹം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ലീഗിനായി 2021 ൽ ഡയറക്ടറുടെ കട്ട് പുറത്തിറങ്ങി. കമ്പ്യൂട്ടർ ആനിമേറ്റഡ്ചിത്രങ്ങളായ ലെജന്റ് ഓഫ് ദി ഗാർഡിയൻസ്: ദി ഓൾസ് ഓഫ് ഗ'ഹൂൾ (2010), സൈക്കോളജിക്കൽ ആക്ഷൻ ചിത്രമായ സക്കർ പഞ്ച് (2011), സോംബി ഹീസ്റ്റ് ചിത്രമായ ആർമി ഓഫ് ദ ഡെഡ് (2021) എന്നിവയും അദ്ദേഹം സംവിധാനം ചെയ്തു.
സാക് സ്‌നൈഡർ | |
---|---|
![]() സാക് സ്‌നൈഡർ 2016 ലെ സാൻ ഡിയേഗോ കോമിക് കോനിൽ | |
ജനനം | സക്കറി എഡ്വേർഡ് സ്‌നൈഡർ മാർച്ച് 1, 1966 |
കലാലയം | ആർട്ട് സെന്റർ കോളേജ് ഓഫ് ഡിസൈൻ |
തൊഴിൽ |
|
സജീവ കാലം | 1990–present |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 8[1] |
2004 ൽ അദ്ദേഹം ഭാര്യ ഡെബോറ സ്‌നൈഡറി ന്റെയും നിർമ്മാണ പങ്കാളിയായ വെസ്ലി കോളറിന്റെയും കൂടെ ദി സ്റ്റോൺ ക്വാറി (മുമ്പ് Cruel and Unusual Films എന്നറിയപ്പെട്ടിരുന്നു) എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ചു.
മുൻകാലജീവിതംതിരുത്തുക
വിസ്കോൺസിൻ ഗ്രീൻ ബേയിലാണ് സ്‌നൈഡർ ജനിച്ചത്, വളർന്നത് കണക്റ്റിക്കട്ടിലെ റിവർസൈഡിലാണ്. അദ്ദേഹത്തിന്റെ അമ്മ മാർഷ മാൻലി,ഡേക്രോഫ്റ്റ് സ്കൂളിലെ ചിത്രകാരിയും ഫോട്ടോഗ്രാഫി അദ്ധ്യാപികയുമായിരുന്നു. ഇവിടെയാണ് സ്‌നൈഡർ പിന്നീട് പഠിക്കുന്നത്. പിതാവ് ചാൾസ് എഡ്വേർഡ് "എഡ്" സ്‌നൈഡർ എക്സിക്യൂട്ടീവ് റിക്രൂട്ടറായി ജോലി ചെയ്തു. [2] [3] ഓഡ്രി എന്ന മൂത്ത സഹോദരിയുണ്ട്. സാം എന്ന സഹോദരനും അദ്ദേഹത്തിനുണ്ടായിരുന്നു, സ്‌നൈഡർ കൗമാരപ്രായത്തിൽ ആയിരുന്നപ്പോഴായിരുന്നു സാമിന്റെ മരണം. [4]
സ്‌നൈഡർ കുട്ടിയായിരിക്കെ വേനൽക്കാലങ്ങളിൽ മൈനിലെ ഹാരിസണിലുള്ള ക്യാമ്പ് ഓവറ്റോന എന്ന സ്ഥാപനത്തിൽ പഠിച്ചിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഇംഗ്ലണ്ടിലെ ഹെതർലി സ്കൂൾ ഓഫ് ഫൈൻ ആർട്ടിൽ അദ്ദേഹം ചിത്രകലഅഭ്യസിച്ചു. ആ കാലഘട്ടത്തിൽ തന്നെ അദ്ദേഹം സിനിമാ നിർമ്മാണം ആരംഭിച്ചിരുന്നു. അതിനു ശേഷം, കാലിഫോർണിയയിലെ പസഡെനയിലെ ആർട്ട് സെന്റർ കോളേജ് ഓഫ് ഡിസൈനിൽ ചേർന്നു.[5] 1989 ൽ ചലച്ചിത്രത്തിൽ ബി. എഫ്. എ ബിരുദം നേടി. [6]
സ്നൈഡറിന്റെ ആദ്യ ചിത്രമായ ഡോൺ ഓഫ് ദി ഡെഡിന്റെ നിർമ്മാണകുറിപ്പുകളിൽ നിന്നും തന്നെ അദ്ദേഹം ചെറുപ്പത്തിൽ ഒരു കോമിക്ക് ബുക്ക് - ഹൊറർ ഫിലിം പ്രേമിയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും.[7]
തൊഴിൽതിരുത്തുക
ഡോൺ ഓഫ് ദ ഡെഡ് (2004) എന്ന ഹൊറർ ചിത്രത്തിന്റെ റീമേക്കിലൂടെയാണ് സ്നൈഡർ ചലച്ചിത്ര രംഗത്തെത്തിയത്, എഴുത്തുകാരനും കലാകാരനുമായ ഫ്രാങ്ക് മില്ലറുടെ ഡാർക്ക് ഹോർസ് കോമിക്സ് എന്ന മിനി സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച കാല്പനിക യുദ്ധ ചിത്രമായ 300 (2006) ബോക്സ് ഓഫീസ് ഹിറ്റ് ആവുകയും ചെയ്തു. സ്‌നൈഡർ സംവിധാനം ചെയ്ത വാർണർ ബ്രദേഴ്സ് ചിത്രം വാച്ച്മാൻ 2009 മാർച്ച് 6 ന് പുറത്തിറങ്ങുകയും ലോകമെമ്പാടും 185 മില്യൺ ഡോളർ നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ ലെജന്റ് ഓഫ് ദി ഗാർഡിയൻസ്: ദി ഓൾസ് ഓഫ് ഗ'ഹൂൾ, 2010 സെപ്റ്റംബർ 24 ന് പുറത്തിറങ്ങി. സക്കർ പഞ്ച് എന്ന ചിത്രം നിർമ്മിക്കുകയും എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു,[8] ഇത് 2011 മാർച്ച് 25 ന് പുറത്തിറങ്ങി. സ്‌നൈഡറും സ്റ്റീവ് ഷിബുയയും എഴുതിയ തിരക്കഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രം ഒരു മാനസിക ആശുപത്രിയിലെ ഒരു യുവതി തന്റെ സഹ അന്തേവാസികളുടെ കൂടെ ഒരു ദിവസം രക്ഷപ്പെടുന്നതിനെ കുറിച്ചായിരുന്നു.
2013 ൽ വാർണർ ബ്രോസിനു വേണ്ടി മാൻ ഓഫ് സ്റ്റീൽ സംവിധാനം ചെയ്തു, ഇത് സൂപ്പർമാൻ വ്യവഹാരത്തിന്റെ ഒരു തിരിച്ചുവരവും, കൂടാതെ ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലേക്ക് (ഡിസിഇയു) ഒരു കുതിച്ചുചാട്ടവും ആയിരുന്നു. 1969 ൽ പുറത്തിറങ്ങിയ ദി ഇല്ലസ്ട്രേറ്റഡ് മാൻ എന്ന ചിത്രത്തിന്റെ റീമേക്കിനായി അദ്ദേഹം ഒപ്പുവെച്ചു.[9] 300: റൈസ് ഓഫ് എമ്പയർ (2014) എന്ന ചിത്രത്തിന്റെ പ്രീക്വെൽ/സീക്വെൽ നിർമ്മിക്കാനും, വരാനിരിക്കുന്ന ഹെവി മെറ്റൽ 3 നായി ഒരു സെഗ്മെന്റ് സംവിധാനം ചെയ്യാനും അദ്ദേഹം ആഗ്രഹിക്കുന്നു, കൂടാതെ ലെജന്റ് ഓഫ് ദി ഗാർഡിയൻസിന്റെ തുടർച്ച എഴുതാനും സംവിധാനം ചെയ്യാനും അദ്ദേഹത്തിന് ഉദ്ദേശമുണ്ട്.[10]
Comic Con 2013 കാലത്ത്, ബാറ്റ്മാനും സൂപ്പർമാനും ബാറ്റ്മാൻ വി സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് എന്ന ചിത്രത്തിലൂടെ സ്‌ക്രീൻ പങ്കിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു, ഇത് 2016 ൽ പുറത്തിറങ്ങി. സ്‌നൈഡർ സംവിധാനം ചെയ്തു, കാവിൽ സൂപ്പർമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു, ബെൻ അഫ്‌ലെക്ക് ബാറ്റ്മാൻ ആയി അഭിനയിച്ചു.[11] വാർണർ ബ്രദേഴ്‌സിന്റെ 2017 ലെ ജസ്റ്റിസ് ലീഗ് സ്‌നൈഡർ സംവിധാനം ചെയ്യുകയും, തുടർന്ന്, തന്റെ മകൾ ഓറ്റം സ്നൈഡറിന്റെ മരണത്താൽ പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് അദ്ദേഹം അതിൽ നിന്നും പിന്മാറുകയും ചെയ്തു. [12][13] ജോസ് വെഡൺ ആയിരുന്നു അദ്ദേഹത്തിന്റെ പകരക്കാരൻ.
മാർച്ച് 2016 ൽ, സ്നൈഡർ ഹോഴ്‌സ് ലാറ്റിറ്റ്‌യൂഡ്സ് (മുമ്പ് ദ ലാസ്റ്റ് ഫോട്ടോഗ്രാഫ് എന്നറിയപ്പെട്ടിരുന്നു) എന്ന തെക്കേ അമേരിക്കയിലെ ഒരു യുദ്ധ ഫോട്ടോഗ്രാഫറെക്കുറിച്ചുള്ള നാടകത്തിന്റെ പണിപ്പുരയിൽ ആയിരുന്നു.
1943 ലെ ദി ഫൗണ്ടൻഹെഡ് എന്ന ഐൻ റാൻഡിന്റെ നോവലിന് ഒരു അനുരൂപീകരണം നടത്താൻ വേണ്ടി അദ്ദേഹംശ്രമിച്ചിരുന്നു,[14] [15] എന്നാൽ 2021 ൽ അദ്ദേഹം ആ പ്രവർത്തി ഉപേക്ഷിച്ചതായി സ്ഥിരീകരിച്ചു.[16]
അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടണിനെക്കുറിച്ച് 300 എന്ന സിനിമയുടെ ശൈലിയിൽ ഒരു ചലച്ചിത്രം നിർമ്മിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. [17]
2019 ജനുവരി 29 ന് നെറ്റ്ഫ്ലിക്സിനായി ഒരു സോംബി ഹീസ്റ്റ് ത്രില്ലറായ ആർമി ഓഫ് ദ ഡെഡ് എന്ന സിനിമ നിർമ്മിക്കാൻ ഒപ്പുവെച്ചതായി സ്‌നൈഡർ പ്രഖ്യാപിച്ചു. സ്‌നൈഡർ തന്റെ പങ്കാളിയും ഭാര്യയുമായ ഡെബോറ സ്‌നൈഡറിനൊപ്പം അവരുടെ പുതുതായി പുനർനാമകരണം ചെയ്ത നിർമ്മാണ കമ്പനിയായ ദി സ്റ്റോൺ ക്വാറി മുഖേന സംവിധാനവും നിർമ്മാണവും ചെയ്യും.[18]
2020 മെയ് 20 ന് സാക്ക് സ്‌നൈഡറിന്റെ ജസ്റ്റിസ് ലീഗ് 2021 ൽ എച്ച്.ബി.ഒ മാക്സ് എന്ന സ്ട്രീമിംഗ് സേവനത്തിൽ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. [19]
നെറ്റ്ഫ്ലിക്സിനായി നോർസ് മിത്തോളജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്നൈഡർ ഒരു ആനിമേഷൻ ശൈലിയിലുള്ള വെബ് സീരീസ് നിർമ്മിക്കും. [20]
ഫിലിമോഗ്രാഫിതിരുത്തുക
സിനിമകൾതിരുത്തുക
വർഷം | ചിത്രം | ഉത്തരവാദിത്തം | കുറിപ്പ് | ||
---|---|---|---|---|---|
സംവിധായകൻ | തിരക്കഥാകൃത്ത് | നിർമ്മാതാവ് | |||
2004 | Dawn of the Dead | അതെ | അല്ല | അല്ല | |
2006 | 300 | അതെ | അതെ | അല്ല | Co-screenwriter with Kurt Johnstad and Michael B. Gordon |
2009 | Watchmen | അതെ | അല്ല | അല്ല | |
2010 | Legend of the Guardians: The Owls of Ga'Hoole | അതെ | അല്ല | അല്ല | |
2011 | Sucker Punch | അതെ | അതെ | അതെ | Co-screenwriter with Steve Shibuya |
2013 | Man of Steel | അതെ | അല്ല | അല്ല | |
2014 | 300: Rise of an Empire | അല്ല | അതെ | അതെ | Co-screenwriter with Kurt Johnstad |
2016 | Batman v Superman: Dawn of Justice | അതെ | അല്ല | അല്ല | |
2017 | Wonder Woman | അല്ല | Story | അതെ | Story co-written with Allan Heinberg and Jason Fuchs |
Justice League | Yes[N 1] | Story | അല്ല | Story co-written with Chris Terrio | |
2020 | Wonder Woman 1984 | അല്ല | അല്ല | അതെ | |
2021 | Zack Snyder's Justice League | അതെ | Story | അല്ല | Story co-written with Chris Terrio and Will Beall |
Army of the Dead | അതെ | അതെ | അതെ | Also cinematographer Co-screenwriter with Shay Hatten and Joby Harold | |
Army of Thieves | അല്ല | Story | അതെ | Story co-written with Shay Hatten |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
- സൂയിസൈഡ് സ്ക്വാഡ് (2016) (ഫ്ലാഷ് ലെ അതിഥി രംഗവും സംവിധാനം ചെയ്തു)
- അക്വാമാൻ (2018)
- ദി സൂയിസൈഡ് സ്ക്വാഡ് (2021)
- ഫ്ലാഷ് (2022)
ഹ്രസ്വചിത്രങ്ങൾതിരുത്തുക
വർഷം | ശീർഷകം | ഉത്തരവാദിത്തം | കുറിപ്പ് | ||
---|---|---|---|---|---|
സംവിധായകൻ | നിർമ്മാതാവ് | തിരക്കഥാകൃത്ത് | |||
1990 | Playground | അതെ | അല്ല | അല്ല | Direct-to-video documentary |
2004 | The Lost Tape: Andy's Terrifying Last Days Revealed | അതെ | അല്ല | അല്ല | |
2009 | Tales of the Black Freighter | അല്ല | Executive | അതെ | Direct-to-video |
Under the Hood | അല്ല | Executive | അല്ല | ||
2013 | Superman 75th Anniversary | അതെ | അല്ല | Story | Story co-written with Bruce Timm |
2017 | Snow Steam Iron | അതെ | അതെ | അതെ | Also cinematographer |
സംഗീത വീഡിയോകൾതിരുത്തുക
വർഷം | കലാകൃത്ത് | ഗാനം |
---|---|---|
1989 | Lizzy Borden | "Love Is a Crime" |
1992 | Peter Murphy | "You're So Close" |
Morrissey | "Tomorrow" | |
Soul Asylum | "Somebody to Shove" | |
1993 | "Black Gold" | |
Alexander O'Neal | "In the Middle" | |
1994 | ZZ Top | "World of Swirl" |
Dionne Farris | "I Know" | |
1995 | Rod Stewart | "Leave Virginia Alone" |
2009 | My Chemical Romance | "Desolation Row" |
ടെലിവിഷൻതിരുത്തുക
വർഷം | ശീർഷകം | ഉത്തരവാദിത്തം | കുറിപ്പ് | ||
---|---|---|---|---|---|
സംവിധായകൻ | തിരക്കഥാകൃത്ത് | ||||
TBA | Army of the Dead: Lost Vegas | അതെ | അല്ല | അതെ | In production[21] |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളുംതിരുത്തുക
ജീപ്പ് " ഫ്രിസ്ബീ "പരസ്യത്തിന് വേണ്ടി രണ്ട് ക്ലിയോ അവാർഡുകളും ഗോൾഡ് ലയൺ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ സ്‌നൈഡർ നേടിയിട്ടുണ്ട്. വിവാദമായ ഇ.ബി. ബിയർ പരസ്യമായ "ജനറൽസ് പാർട്ടി" ക്ക് അദ്ദേഹത്തിന് ഹാസ്യത്തിനുള്ള സൊസൈറ്റി ഓഫ് ബ്രിട്ടീഷ് അഡ്വെർടൈസേർസ് അവാർഡും ലഭിച്ചിട്ടുണ്ട്. [22]
വർഷം | പുരസ്‌കാരം | ഗണം | നാമനിർദ്ദേശം ചെയ്യപ്പെട്ടത് | ഫലം |
---|---|---|---|---|
2004 | Cannes Film Festival | Golden Camera | Dawn of the Dead | നാമനിർദ്ദേശം |
2007 | Golden Schmoes Award | Best Director of the Year | 300 | നാമനിർദ്ദേശം |
Hollywood Film Award | Hollywood Movie of the Year | വിജയിച്ചു | ||
2008 | Saturn Award | Best Director | വിജയിച്ചു | |
Best Writing Shared with Michael B. Gordon & Kurt Johnstad |
നാമനിർദ്ദേശം | |||
2009 | ShoWest Award | Director of the Year | Watchmen | വിജയിച്ചു |
2010 | Saturn Award | Best Director | നാമനിർദ്ദേശം | |
SFX Award | Best Director | നാമനിർദ്ദേശം | ||
St. Louis Film Critics Association Award | Best Animated Feature Film | Legend of the Guardians: The Owls of Ga'Hoole | നാമനിർദ്ദേശം | |
2013 | Hollywood Film Award | Hollywood Movie of the Year | Man of Steel | നാമനിർദ്ദേശം |
2014 | Jupiter Award | Best International Film | നാമനിർദ്ദേശം | |
2017 | Golden Raspberry Award | Worst Director | Batman v Superman: Dawn of Justice | നാമനിർദ്ദേശം |
Jupiter Award | Best International Film | നാമനിർദ്ദേശം | ||
Dragon Awards | Best Science Fiction or Fantasy Movie Shared with Patty Jenkins, Allan Heinberg & Jason Fuchs |
Wonder Woman | വിജയിച്ചു | |
Satellite Awards | Best Adapted Screenplay Shared with Allan Heinberg & Jason Fuchs |
നാമനിർദ്ദേശം | ||
2018 | American Film Institute | Top Ten Films of the Year Shared with Charles Roven, Richard Suckle & Deborah Snyder |
വിജയിച്ചു | |
Producers Guild of America Awards | Best Theatrical Motion Picture Shared with Charles Roven, Richard Suckle & Deborah Snyder |
നാമനിർദ്ദേശം | ||
Hugo Awards | Best Dramatic Presentation - Long Form (Shared with Patty Jenkins (director), Allan Heinberg (screenplay/story) and Jason Fuchs (story)) |
വിജയിച്ചു | ||
2021 | Hollywood Critics Association | Valiant Award | Himself | വിജയിച്ചു |
- ↑ 1.0 1.1 "Justice League: Zack Snyder quits movie after daughter kills herself". The Guardian. May 23, 2017. ശേഖരിച്ചത് February 13, 2019.
- ↑ "Marsha Snyder Obituary – Pittsfield, MA". The Berkshire Eagle. Legacy.com. ശേഖരിച്ചത് August 8, 2015.
- ↑ "The North Adams Transcript from North Adams, Massachusetts · Page 15". Newspapers.com. May 5, 1958. മൂലതാളിൽ നിന്നും December 8, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 8, 2015.
- ↑ Zack Snyder Answers the Web's Most Searched Questions | WIRED (ഭാഷ: ഇംഗ്ലീഷ്), ശേഖരിച്ചത് 2021-05-23
- ↑ Leonard, Devin (March 1, 2016). "Zack Snyder's Superhero Life". Bloomberg News. ശേഖരിച്ചത് March 1, 2016.
- ↑ Storyboard: Zack Snyder.
- ↑ "Dawn of the Dead - Production Notes". Media Atlantis. Universal Pictures. ശേഖരിച്ചത് April 26, 2021.
- ↑ "Zack Snyder: Watchmen". SuicideGirls. March 5, 2009. ശേഖരിച്ചത് March 5, 2009.
- ↑ Douglas, Edward (October 4, 2010). "Updates on The Jetsons & Zack Snyder's The Illustrated Man". ComingSoon.net. ശേഖരിച്ചത് June 13, 2016.
- ↑ Fleming, Mike (October 4, 2010). "SCOOP: Zack Snyder Directing 'Superman'". Deadline.com. ശേഖരിച്ചത് October 4, 2010.
- ↑ Fischer, Russ (July 20, 2013). "Zack Snyder Will Direct Superman/Batman Movie Inspired by Frank Miller's 'The Dark Knight Returns'". /Film. ശേഖരിച്ചത് July 20, 2013.
- ↑ Fritz, Ben (April 26, 2014). "Warner Bros. Plans 'Justice League' Movie Directed by Zack Snyder (Exclusive)". The Wall Street Journal. ശേഖരിച്ചത് April 27, 2014.
- ↑ 13.0 13.1 Kit, Borys (May 22, 2017). "Zack Snyder Steps Down From 'Justice League' to Deal With Family Tragedy". The Hollywood Reporter. ശേഖരിച്ചത് September 23, 2018.
- ↑ Brown, Todd (August 2, 2011). "BREAKING: Zack Snyder Taking Director's Chair On THE LAST PHOTOGRAPH". Screen Anarchy. ശേഖരിച്ചത് August 8, 2016.
- ↑ Siegel, Tatiana (March 17, 2016). "'Batman v. Superman': Married Creative Duo on That R-Rated DVD, Plans for DC Superhero Universe". The Hollywood Reporter. ശേഖരിച്ചത് July 4, 2016.
- ↑ https://www.indiewire.com/2021/03/zack-snyder-the-fountainhead-not-happening-1234623517/
- ↑ Hall, Jacob (March 2, 2016). "Zack Snyder Wants to Make a George Washington Movie". SlashFilm.com.
- ↑ "Zack Snyder Returning to Movies With Zombie Action Pic 'Army of the Dead' (Exclusive)". The Hollywood Reporter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് January 31, 2019.
- ↑ 19.0 19.1 ""It Will Be an Entirely New Thing": Zack Snyder's $20M-Plus 'Justice League' Cut Plans Revealed". The Hollywood Reporter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് June 11, 2020.
- ↑ Gemmill, Allie (July 11, 2019). "Zack Snyder Set to Produce a Netflix Anime Series About Norse Mythology". Collider. ശേഖരിച്ചത് January 9, 2021.
- ↑ McNary, Dave (September 3, 2020). "Zack Snyder's 'Army of the Dead' Gets Prequel Film, Anime Series at Netflix". Variety. ശേഖരിച്ചത് December 23, 2020.
- ↑ "Music and Sound for Picture". Hayden Clement. മൂലതാളിൽ നിന്നും 2019-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-06-01.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "N" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="N"/>
റ്റാഗ് കണ്ടെത്താനായില്ല