മലയാള നാടക അഭിനേത്രിയും നാടക പ്രവർത്തകയുമാണ് സന്ധ്യ രാജേന്ദ്രൻ . മികച്ച നാടകനടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

സന്ധ്യ രാജേന്ദ്രൻ
Sandya rajendran.JPG
2013-ൽ മാക്ബെത്ത് നാടക അവതരണോദ്ഘാടനത്തിനു മുൻപ്, കൊല്ലം സോപാനത്തിൽ നടന്ന സമ്മേളനത്തിൽ സന്ധ്യ രാജേന്ദ്രൻ
തൊഴിൽനാടകനടി, ചലച്ചിത്രനടി
ജീവിതപങ്കാളി(കൾ)ഇ.എ. രാജേന്ദ്രൻ
കുട്ടികൾദിവ്യദർശൻ
മാതാപിതാക്ക(ൾ)ഒ. മാധവൻ, വിജയകുമാരി

ജീവിതരേഖതിരുത്തുക

ഒ. മാധവന്റെയും വിജയകുമാരിയുടെയും മകളാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു. സ്വരൂപം, സ്ഥിതി തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു. നാടക സംവിധായകനും നാടക -ചലച്ചിത്ര നടനുമായ ഇ.എ. രാജേന്ദ്രനാണ് ഭർത്താവ്. ചലച്ചിത്ര നടനായ മുകേഷ് സഹോദരനാണ്. ഹൈഡ് ആന്റ് സീക്ക് എന്ന സിനിമയും നിർമ്മിച്ചു. മകൻ ദിവ്യദർശനും ചലച്ചിത്ര നടനാണ്.[1] കാളിദാസ കലാ കേന്ദ്രത്തിന്റെ നിരവധി നാടകങ്ങൾക്ക് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു. മാക്ബെത്ത് നാടകത്തിന്റെ വസ്ത്രാലങ്കാരവും നൃത്ത സംവിധാനവും നിർവഹിച്ചു.[2]

നാടകങ്ങൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

  • മികച്ച നാടകനടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്
  • കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരം(2017)[3]

അവലംബംതിരുത്തുക

  1. "ഇളംതലമുറക്കാരന്റെ അരങ്ങേറ്റം". മംഗളം. December 9, 2012. ശേഖരിച്ചത് 2013 ഓഗസ്റ്റ് 21. {{cite news}}: Check date values in: |accessdate= (help)
  2. "അവിസ്മരണീയ നാടകാനുഭവമാകാൻ മാക്ബത്ത് ഇന്ന് അരങ്ങിൽ". കേരള കൗമുദി. 19 August 2013. ശേഖരിച്ചത് 2013 ഓഗസ്റ്റ് 21. {{cite news}}: Check date values in: |accessdate= (help)
  3. https://www.manoramaonline.com/news/announcements/2018/05/11/sangeetha-nadaka-academy-fellowship.html
"https://ml.wikipedia.org/w/index.php?title=സന്ധ്യ_രാജേന്ദ്രൻ&oldid=2873828" എന്ന താളിൽനിന്ന് ശേഖരിച്ചത്