സചിവോത്തമപുരം
സചിവോത്തമപുരം | |
9°30′00″N 76°38′00″E / 9.5°N 76.63333°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
686532[1] +91 481 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് സചിവോത്തമപുരം. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 10 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ആദ്യ ദളിത് കോളനി (1936) [2] സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
ചരിത്രം
തിരുത്തുക1804-ൽ തിരുവിതാംകൂർ ദിവാൻ വേലുത്തമ്പി ദളവാ [3] പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത തിരുവിതാംകൂറിലെ ഏറ്റവും വലിയ ചന്തയായിരുന്നു ചങ്ങനാശ്ശേരി പണ്ടകശ്ശാല [4]. ചങ്ങനാശ്ശേരി ചന്തയിൽ അടിമവ്യാപാരം ഉണ്ടായിരുന്നു. 1853-ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് അടിമത്തം നിർത്തലാക്കിയെങ്കിലും ചങ്ങനാശ്ശേരി ചന്തയിലുണ്ടായിരുന്ന അടിമകളായിരുന്ന ദളിതരെ പുനഃരധിവസിപ്പിച്ചത് വർഷങ്ങൾക്കുശേഷം 1936-ൽ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്താണ്. ഈ ദളിതർക്കായി ചങ്ങനാശ്ശേരി കുറിച്ചി പഞ്ചായത്തിൽ സ്ഥലം കണ്ടെത്തുകയും അവിടെ കോളനി സ്ഥാപിക്കുകയും ചെയ്തു. അന്നത്തെ ദിവാനായിരുന്ന സചിവോത്തമൻ സി.പി. രാമസ്വാമി അയ്യർ ആയിരുന്നു ഇതിനു നേതൃത്വം കൊടുത്തത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം കോളനിക്ക് സചിവോത്തമപുരം കോളനിയെന്നു പേരിട്ടു.[5] കേരളത്തിലെ ആദ്യ ദളിത് കോളനിയാണിത്.[6]
അന്ന് എഴുപത്തഞ്ച് സെന്റ് സ്ഥലമായിരുന്നു ഇതിനുവേണ്ടി മാറ്റിവെച്ചത്. 50 സെന്റ് കൃഷിക്കും 25 സെന്റ് താമസിക്കുന്നതിനുമായിരുന്നു. ഇതിനോട് അനുബന്ധിച്ച് ഒരു ഹിന്ദുക്ഷേത്രം (സചിവോത്തമപുരം ശ്രീരാമസ്വാമിക്ഷേത്രം) ഒരു വിദ്യാലയം (ഗവ. എച്ച്.ഡബ്ല്യു. യു.പി. സ്കൂൾ, സചിവോത്തമപുരം) എന്നിവയും അന്നു നിർമ്മിച്ചു.
അവലംബം
തിരുത്തുക- ↑ http://pincode.net.in/KERALA/KOTTAYAM/S/SACHIVOTHAMAPURAM
- ↑ http://utharakalam.com/?p=8185
- ↑ കേരള ചരിത്രം - എ.ശ്രീധരമേനോൻ, ഡി.സി. ബുക്സ്
- ↑ തിരുവിതാംകൂർ ഭൂമിശാസ്ത്രം -- (രണ്ടാം ഭാഗം) സി.ആർ. കൃഷ്ണപിള്ള (1936)-- എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-12-20.
- ↑ http://www.janmabhumidaily.com/jnb/News/132481[പ്രവർത്തിക്കാത്ത കണ്ണി]