കുറിച്ചി ഗ്രാമപഞ്ചായത്ത്
കുറിച്ചി ഗ്രാമപഞ്ചായത്ത് | |
അപരനാമം: ഗുരുശ്രീപുരം | |
9°30′24″N 76°31′37″E / 9.506721°N 76.526831°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | [[കോട്ടയം ജില്ല ജില്ല|കോട്ടയം ജില്ല]] |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | ചങ്ങനാശ്ശേരി താലൂക്ക് ഓഫീസ്, കുറിച്ചി പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 16.22ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 29577 |
ജനസാന്ദ്രത | 1823/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് കുറിച്ചി ഗ്രാമപഞ്ചായത്ത്. 16.22 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. പണ്ടുകാലങ്ങളിൽ ജലഗതാഗതം സാർവ്വത്രികമായിരുന്ന ഇവിടെ പുത്തൂർ കടവ്, കല്ലുപുരയ്ക്കൽ കടവ്, കുറിച്ചി പള്ളിക്കടവ്, കല്ലുകടവ് തുടങ്ങി നിരവധി കടവുകൾ നിലനിന്നിരുന്നു. കരിനാട്ടുവാല നിന്നും ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന രണ്ടു യാത്രാബോട്ടുകൾ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. എം.സി.റോഡാണ് പഞ്ചായത്തിലേക്കുള്ള പ്രധാന സംസ്ഥാന പാത.
ചരിത്രം
തിരുത്തുക1962 ജനുവരി ഒന്നാം തിയതിയാണ് 16.22 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കേരളപ്പിറവിക്കു മുൻപ് തെക്കുംകൂറിന്റേയും, ചെമ്പകശ്ശേരിയുടേയും ഭരണത്തിലുളള പ്രദേശമായിരുന്നു കുറിച്ചി.
കുറിച്ചിയും സ്വാതന്ത്യസമരവും
തിരുത്തുകഇത്തിത്താനം പ്രദേശത്തുളള ആനാരിൽ വാസുദേവൻ നായർ, കണ്ണന്തറ മാത്യൂസ്, പാലക്കുന്നേൽ അപ്പച്ചൻ, ചക്യായിൽ ദേവസ്യ എന്നിവരും കുറിച്ചി ഭാഗത്തുളള മുളകാഞ്ചിറ ജോസ്, ഡോ.സ്കറിയാ പളളത്തോട്ട്, കുരിയാക്കോസ് കുട്ടി സർ തുടങ്ങിയവരും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച വ്യക്തികളാണ്.
അതിർത്തികൾ
തിരുത്തുക- പടിഞ്ഞാറ്: ആലപ്പുഴജില്ലയിലെ നീലംപേരൂർ ഗ്രാമപഞ്ചായത്ത്
- കിഴക്ക്: വാകത്താനം, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തുകൾ,
- വടക്ക്: പനച്ചിക്കാട്, നാട്ടകം, വാകത്താനം ഗ്രാമപഞ്ചായത്തുകൾ
- തെക്ക്: വാഴപ്പളളി, തൃക്കൊടിത്താനം പഞ്ചായത്തുകൾ
ഭൂപ്രകൃതിയും, കൃഷിവിളകളും
തിരുത്തുകപഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, കൊക്കോ എന്നിവയാണ്. മരച്ചീനി, വാഴ, പച്ചക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ എന്നിവ ഇടവിളയായും കൃഷി ചെയ്യുന്നു.
വ്യവസായം
തിരുത്തുകറബ്ബർ അസംസ്കൃത വസ്തുവായി ഉപയോഗിച്ചുകൊണ്ടു പ്രവർത്തിക്കുന്ന നിരവധി വ്യവസായങ്ങൾ പഞ്ചായത്തിലുണ്ട്. ഇവ കൂടാതെ ലെഡ് ഓക്സൈഡ് നിർമ്മാണം, ഇഷ്ടിക നിർമ്മാണം, ഐസ് പ്ളാന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളും സജീവമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക1891-ൽ കാവിക്കുന്നിൽ ആരംഭിച്ച സ്കൂളാണ് കുറിച്ചിയിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം.
ആരാധനാലയങ്ങൾ
തിരുത്തുകകേരളത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നായ ചിറവം മുട്ടം മഹാദേവ ക്ഷേത്രം, ഇളങ്കാവ് ശ്രീദേവീ ക്ഷേത്രം തുടങ്ങി അനവധി ഹൈന്ദവ ദേവാലയങ്ങൾ ഇവിടെ ഉണ്ട്. സെന്റ് പീറ്റേഴ്സ് പോൾസ് ഓർത്തഡോക്സ് ചർച്ച് എന്ന കുറിച്ചി വലിയപളളിയാണ് ആദ്യത്തെ ക്രൈസ്തവാരാധനാലയം.
- ഇളങ്കാവ് ദേവീ ക്ഷേത്രം
- ഇടനാട്ട് ക്ഷേത്രം
- ശങ്കരപുരം മഹാദേവക്ഷേത്രം
- ചിറവമുട്ടം ശ്രീമഹാദേവ ക്ഷേത്രം
- പുളിമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- ചെറുപാറക്കാവ് ദേവീക്ഷേത്രം
- സെന്റ് പോൾസ് ചർച്ച്
- സെന്റ് മേരീസ് ചർച്ച്
- സെന്റ് ഫ്രാൻസിസ് സേവ്യർ റോമൻ കാത്തോലിക് ചർച്ച്
ആഘോഷങ്ങൾ
തിരുത്തുകഹിന്ദു-ക്രിസ്ത്യൻ ദേവാലയങ്ങളുമായി ബന്ധപ്പെട്ടാണ് പഞ്ചായത്തിലെ മിക്ക സാംസ്കാരിക പരിപാടികളും അരങ്ങേറുന്നത്. ശിവരാത്രി മഹോത്സവം, പത്താമുദയം ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയാണ് വർഷംതോറും നടക്കുന്ന പ്രധാന ഉത്സവപരിപാടികൾ.
വാർഡുകൾ
തിരുത്തുകഈ പഞ്ചായത്തിൽ മൊത്തം 20 വാർഡുകളുണ്ട്.
- അഞ്ചലശ്ശേരി
- മുട്ടത്ത് കടവ്
- മന്ദിരം
- ആശ്രമം
- സ്വാമിക്കവല
- ചേലച്ചിറ
- കുമരംകുളം
- പൊൻപുഴ
- പുളിമൂട്
- പീച്ചാംകേരി
- ഇളങ്കാവ്
- മലകുന്നം
- ആനക്കുഴി
- ചെമ്പുചിറ
- പുലിക്കുഴി
- ചാമക്കുളം
- ശങ്കരപുരം
- ചെറുവേലിപ്പടി
- ഔട്ട്പോസ്റ്റ്
- മോസ്കോ
പ്രശസ്തർ
തിരുത്തുകപ്രശസ്ത ഭിഷഗ്വരൻ ഡോക്ടർ അയ്യപ്പൻ, കഥകളി നടന്മാരായ കുറിച്ചി കുഞ്ഞനാശാൻ, കുറിച്ചി കൃഷ്ണപിള്ള, തിരുവിതാംകൂർ മന്ത്രിസഭയിൽ അംഗമായിരുന്ന റ്റി.റ്റി.കേശവൻ ശാസ്ത്രി എന്നിവർ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്.
സാംസ്കാരിക കേന്ദ്രങ്ങൾ
തിരുത്തുകഗ്രാമത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ആധാരമായ നിരവധി ഗ്രന്ഥശാലകളും, കലാകായിക സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചു വരുന്നു.
അവലംബം
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകകുറിച്ചി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗികവെബ്ബ്സൈറ്റ് Archived 2016-03-04 at the Wayback Machine.