സംസ്ഥാനപാത 69 (കേരളം)
(സംസ്ഥാന പാത 69 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു പ്രധാന പാതയാണ് സംസ്ഥാനപാത 69 (SH 69). തൃശ്ശൂർ, മലപ്പുറം ജില്ലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഈ പാത തൃശ്ശൂർ - കുറ്റിപ്പുറം പാത എന്ന പേരിലും അറിയപ്പെടുന്നു. ഈ പാതക്ക് 51 കിലോമീറ്റർ നീളം ഉണ്ട്. [1]തൃശ്ശൂരിലെ പൂങ്കുന്നത്ത് നിന്ന് ആരംഭിച്ച് അമലാനഗർ, കേച്ചേരി, കുന്നംകുളം, പെരുമ്പിലാവ്, കടവല്ലൂർ, ചങ്ങരംകുളം, എടപ്പാൾ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് കുറ്റിപ്പുറം പാലത്തിനു സമീപം ദേശീയപാത 66ൽ ചേരുന്നു.
സംസ്ഥാനപാത 69 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 52.7 km (32.7 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | Thrissur |
അവസാനം | Thrikkanapuram |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കൊച്ചി - കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. തെക്കൻ കേരളത്തിൽ നിന്നും വടക്കൻ കേരളത്തിലേക്കുള്ള മിക്ക കെ.എസ്.ആർ.ടി.സി ബസ്സുകളും ഇതു വഴിയാണ് സർവ്വീസ് നടത്തുന്നത്.
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.