സംവാദം:കാവി ഭീകരത

(സംവാദം:ഹിന്ദുത്വ ഭീകരത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

"...ഹിന്ദു ദേശീയതയുടെ പ്രേരണയാലെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യയിലെ വലതുപക്ഷഭീകരതയുടെ...."

മുസ്ലീങ്ങൾ ഭീകരപ്രവർത്തനം നടത്തിയാൽ അത് ഇസ്ലാമിക ഭീകരത. ഹിന്ദുക്കൾ ഭീകരപ്രവർത്തനം നടത്തിയാൽ അത് വെറും വലതുപക്ഷഭീകരത. ഇതെവിടുത്തെ ന്യായം? —ഈ തിരുത്തൽ നടത്തിയത് 117.230.147.7 (സം‌വാദംസംഭാവനകൾ)

2008 മുതൽ കോണ്ട്രവേഴ്സ്യലായ് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കാവി ഭീകരതയിൽ എങനെ ഗാന്ധിവധം ചേർക്കും? കാര്യനിർവാഹകർ ശ്രദ്ധിക്കുക--ബാബുക്ക (സംവാദം) 08:07, 24 ജനുവരി 2013 (UTC)Reply

സ്വാതന്ത്ര്യ ലബ്ദിയ്ക്ക് മുൻപ് തൊട്ടേ നിലനിൽക്കുന്ന ഹിന്ദുത്വ ഭീകരതയെ സൂചിപ്പിക്കാൻ അടുത്തകാലത്തുമാത്രം പ്രചാരത്തിൽ വന്ന പദമാണ് കാവി ഭീകരത. കാവി ഭീകരത എന്ന പദം മാത്രമാണ് അടുത്തകാലത്തുണ്ടായത്. അത് സൂചിപ്പിക്കുന്ന ആശയം നേരത്തേ തന്നെ നിലവിലുണ്ട്. ഈ ലേഖനത്തിന്റെ പേര് കാവി ഭീകരത എന്നതിൽ നിന്നും ഹിന്ദുത്വ ഭീകരവാദം എന്നോ ഹൈന്ദവ ഭീകരത എന്നോ മാറ്റാവുന്നതാണ്. അപ്പോഴും മേൽപ്പറഞ്ഞ ആശയം നിലനിൽക്കും.--Daredevil Duckling (സംവാദം) 10:14, 24 ജനുവരി 2013 (UTC)Reply
താങ്കളുടെ അഭിപ്രായം എഴുതാനുള്ള സ്ഥലമല്ല ഇത്.--ബാബുക്ക (സംവാദം) 10:37, 24 ജനുവരി 2013 (UTC)Reply

ഹിന്ദുത്വ ഭീകരത എന്ന പദം ഇല്ല. കാവി ഭീകരതയിലേക്ക് മാറ്റുക. അത് പോലും വിവാദ പരാമർശമാണ്. കാര്യനിർവാഹകർ ശ്രദ്ധിക്കുക---ബാബുക്ക (സംവാദം) 10:37, 24 ജനുവരി 2013 (UTC)Reply

താങ്കളുടെ അഭിപ്രായവും എഴുതാനുള്ള സ്ഥലമല്ല ഇത്. ഹിന്ദുത്വ ഭീകരത എന്ന പദം ഇല്ല എന്നാര് പറഞ്ഞു? -Daredevil Duckling (സംവാദം) 11:28, 24 ജനുവരി 2013 (UTC)Reply


തിരുത്തൽ യുദ്ധം

തിരുത്തുക

താളിൽ ഒരു തിരുത്തൽ യുദ്ധം നടത്താതിരിക്കുക. താളിൽ നിന്ന് കണ്ടന്റ് നീക്കുന്ന കാര്യത്തിൽ ആദ്യം ഇവിടെ ചർച്ച ചെയ്ത് സമവായമാക്കുക -- റസിമാൻ ടി വി 12:15, 24 ജനുവരി 2013 (UTC)Reply

താങ്കളും ഡക്ക്ലിങും ഒരാളാണോ? ഈ വാൻഡലിസത്തിന് കൂട്ട് നിക്കുന്നത് ഒരു സിസോപ്പിന് യോജിച്ച പരിപാടിയല്ല..--ബാബുക്ക (സംവാദം) 12:24, 24 ജനുവരി 2013 (UTC)Reply

റസിമാനും ഡക്ലിങും ഇവിടെ ചെയ്ത വാൻഡലിസം നാൾവഴി നോക്കി വിക്കിപീഡിയർ ശ്രദ്ധിക്കുക--ബാബുക്ക (സംവാദം) 12:24, 24 ജനുവരി 2013 (UTC)Reply

ബാബുക്ക ഈ താളിൽ മൂന്ന് മുൻപ്രാപന നിയമം ലംഘിച്ചു. നിയമം അറിയാത്തതുകൊണ്ടായിരിക്കാം എന്നതിനാൽ ബ്ലോക്ക് ചെയ്യുന്നതിനു പകരം മുന്നറിയിപ്പ് തന്നു എന്നുമാത്രം. ഇങ്ങനത്തെ അവസരത്തിൽ യൂസർ ചെയ്യേണ്ടതെന്താണെന്ന് നോക്കുക :

താങ്കൾ അറിയാതെ 3 മുനി ലംഘിച്ചെങ്കിലും മറ്റൊരാളിട്ട കുറിപ്പാലോ മറ്റോ അതു തിരിച്ചറിഞ്ഞു കഴിഞ്ഞു. താങ്കളിഷ്ടപ്പെടുന്നില്ലങ്കിൽ പോലും താൾ പഴയ പതിപ്പിലേക്ക് തിരിച്ചുവെയ്ക്കേണ്ടതാണ്. ഉറപ്പൊന്നുമില്ലങ്കിലും പൊതുവേ തടയപ്പെടലൊഴിവാകാനിതു മതിയാകും.

താങ്കൾ തന്നെ ചെയ്യേണ്ടിയിരുന്ന ഈ കാര്യം ഈ താളിൽ ഞാൻ ചെയ്തു എന്നു മാത്രം -- റസിമാൻ ടി വി 12:28, 24 ജനുവരി 2013 (UTC)Reply


പൂണ്യവാളൻ ചമയൽ! കൊള്ളാം! എന്നെ ബ്ലോക്ക് ചെയ്തോളൂ. എന്നാലും കാവി ഭീകരതയെ ഹിന്ദു ഭീകരത ആക്കിയ വാൻഡലിസം റിവഋട്ടുക. ഇതിന്റെ നാൾവഴി നോക്കിയാൽ ആർക്കും മനസ്സിലാകും ആരാണ് തെറ്റുകാരനെന്ന്--ബാബുക്ക (സംവാദം) 12:34, 24 ജനുവരി 2013 (UTC)Reply


@റസിമാൻ, ഇവിടെ ഇന്റ്രൊഡക്ഷനിൽ ചെയ്ത വാൻഡലിസവും താങ്കൾ കണ്ടില്ല! പക്ഷെ വാൻഡലിസം റിവർട്ട് ചെയ്ത എന്റെ പ്രവർത്തിക്ക് കുറ്റം കണ്ടെത്തുകയും ചെയ്തത് കഷ്ടമായിപ്പോയ്--ബാബുക്ക (സംവാദം) 12:45, 24 ജനുവരി 2013 (UTC)Reply


@ബാബുക്ക, എവിടെയോ നല്ല പരിചയം തോന്നുന്നു. ഓർക്കുന്നൊ?

@റസിമാൻ, ഓഹോ! കൊള്ളാട്ടാ!!--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:21, 24 ജനുവരി 2013 (UTC)Reply

ഹിന്ദുത്വ ഭീകരത, ഹിന്ദു ഭീകരവാദം

തിരുത്തുക

ഹിന്ദുത്വ ഭീകരത, ഹിന്ദു ഭീകരവാദം എന്നീ പദപ്രയോഗങ്ങൾ നിലവിലുള്ളതാണ്. ഉദാഹരണങ്ങൾ കാണുക:

"..സംഝോത അടക്കം രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ ഭീകരത പുറത്തു കൊണ്ടുവന്നത് ചിദംബരം ആഭ്യന്തര മന്ത്രിയായ ശേഷമുള്ള അന്വേഷണങ്ങളിലാണ്." (ചിദംബരം പ്രതിക്കൂട്ടിൽ; ഹിന്ദുത്വ ഭീകരതാ അന്വേഷണം മരവിപ്പിൽ: മാധ്യമം ദിനപത്രം)

"...ഹിന്ദു ഭീകരസംഘടനയായ അഭിനവ് ഭാരത് അംഗമായ അസീമാനന്ദയുടെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സ്‌ഫോടനത്തിന് പിന്നിൽ ഇസ്ലാമിക സംഘടനയല്ലെന്നും ഹിന്ദു ഭീകരസംഘടനയായ അഭിനവ് ഭാരത് എന്നുമായിരുന്നു ജതിൻ ചാറ്റർജിയെന്ന സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തൽ." (മലേഗാവ് സ്‌ഫോടനം: ഹിന്ദു ഭീകരവാദി അറസ്റ്റിൽ: DoolNews.com)--Daredevil Duckling (സംവാദം) 12:22, 24 ജനുവരി 2013 (UTC)Reply

Saffron terror എന്ന പദമാണ് പത്രങ്ങളിൽ കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. പ്രത്യേകിച്ച് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം. പത്രവാർത്തകളൊക്കെ ഇവിടെ കാണാം. കൂടുതൽ ഉപയോഗിക്കുന്ന പദമായതിനാൽ തലക്കെട്ട് ആ പേരിലേക്ക് മാറ്റണം -- റസിമാൻ ടി വി 12:30, 24 ജനുവരി 2013 (UTC)Reply
Saffron Terror എന്നും Hindutva terror എന്നും പത്രങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ കാവി ഭീകരത എന്നു മാറ്റിയാൽ നേരത്തേ പറഞ്ഞതുപോലെയുള്ള വാദഗതികൾ ഉയർന്നു വരും. അതായത് 2008ന് ശേഷം നിലവിൽ വന്ന ഈ പദവുമായി അതിനു മുൻപു നടന്ന വിഷയങ്ങൾക്ക് ബന്ധമില്ല എന്ന മുടന്തൻ ന്യായം. അതുകൊണ്ട് ലേഖനത്തെ "കാവി ഭീകരത" എന്ന പദത്തിന്റെ നിർവചനത്തിലേയ്ക്ക് ഒതുക്കാതെ ഹിന്ദുത്വ ഭീകരത എന്ന വിശാലമായ വിഷയമാക്കി നിലനിർത്തുകയാണ് നല്ലത്. ഗ്രഹാം സ്റ്റെയിൻ വധം മുതലായ കുറേ കാര്യങ്ങൾ കൂടി ചേർക്കാൻ ഉദ്ദേശിക്കുന്നു. അതുപോലെ ഇന്ത്യയുടെ രണ്ട് ആഭ്യന്തരമന്ത്രിമാർ ഹിന്ദുത്വ ഭീകരതയെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ അവഗണിക്കാനാവുന്നവയല്ല. പേരു മാറ്റിയാൽ ഈ ലേഖനത്തിന്റെ വളർച്ച ഇവിടെ നിൽക്കും എന്നുമാത്രമല്ല, ഇത് തിരികെ ഒരു സ്റ്റബ് ആയി ചുരുക്കപ്പെടുകയും ചെയ്യും.--Daredevil Duckling (സംവാദം) 13:03, 24 ജനുവരി 2013 (UTC)Reply
കൂടുതൽ അറിയപ്പെടുന്ന പേര് തലക്കെട്ടായി നൽകുക എന്നതാണ് വിക്കിപീഡിയ നയം. ആഭ്യന്തരമന്ത്രി ഉപയോഗിച്ച പേരാവുമ്പോൾ ഔദ്യോഗികപരിവേഷവും ലഭിച്ചുവെന്നാണല്ലോ അർത്ഥം. ഗ്രഹാം സ്റ്റെയിൻസ് വധം മുതലായവ ഭീകരപ്രവർത്തനങ്ങളായി - കൂടുതൽ കൃത്യമായി പറഞ്ഞാൽ, ഹിന്ദുത്വ/കാവി ഭീകരതയായി - റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ലേഖനത്തിൽ ചേർക്കാനാവൂ. Terrorism എന്ന പദം സ്റ്റെയ്ൻസ് വധത്തെ ക്കുറിച്ച് വിവരിക്കാൻ എവിടെയെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ? -- റസിമാൻ ടി വി 13:14, 24 ജനുവരി 2013 (UTC)Reply
മോനെ ഡക്കൂ, അസുഖം മനസ്സിലായി. ഈ ലോകകപ്പിൽ പാകിസ്താൻ തോറ്റപ്പൊ കരഞ്ഞുകാണുമല്ലൊ നമ്മൾ? ഇസ്ലാമിക തീവ്രവാദം ഞാനിന്നലെ എഴുതിയപ്പൊഴാണൊ ഹാലിളകിയത് നമുക്ക്? അത് കൊണ്ടാണൊ ഈ ഹിന്ദു തീവ്രവാദം, കൃസ്ത്യൻ തീവ്രവാദം എന്നൊക്കെ ഉണ്ടാക്കാൻ തിരക്ക്?

ഇസ്ലാമിക തീവ്രവാദം ലോകമൊട്ടുക്ക് ഉള്ള ഒരു വസ്തുതയാണ്. Its a fact. മതപരമായ കാഴ്ചപ്പാടിൽ ചെയ്യുന്നത് കൊണ്ടാണ് ഇസ്ലാമികം എന്ന് ഉപയോഗിക്കുന്നത്. ഇതുള്ളത് കൊണ്ട് മറ്റ് മതങ്ങളെയും കരി വാരിത്തേച്ച് EVEN ആയിക്കളയാമെന്ന് ചിന്തിക്കരുത്. പകരം സ്വന്തം മതം തീവ്രവാദ വിമുക്തമാക്കാൻ ശ്രമിക്കുക! God Bless--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:14, 24 ജനുവരി 2013 (UTC)Reply

അന്തർദ്ദേശീയ counter-terrorism expert ആയ Edward Mickolus-ന്റെ The Terrorist List എന്ന പുസ്തകത്തിൽ ദാരാ സിംഗിന്റെ പേരും വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോരേ? ധാരാ സിംഗ് വേറെയും ഹിന്ദുത്വഭീകരാക്രമണങ്ങളിൽ പ്രതിയാണെന്നോർക്കുക (ഉദാ: ഫാ. അരുൾദാസ് വധം,)--Daredevil Duckling (സംവാദം) 13:59, 24 ജനുവരി 2013 (UTC)Reply

ഗാന്ധി വധം

തിരുത്തുക

ഗാന്ധി വധവും അഭിനവ് ഭാരതുമെല്ലാം ഹിന്ദുത്വ/കാവി ഭീകരതയുടെ ഭാഗമായി പൊതുവെ കണക്കാക്കപ്പെടാറുണ്ടോ? അവലംബങ്ങളനുസരിച്ച് അടുത്തകാലത്തായി നടന്ന (മക്കാ മസ്ജിദ്, അജ്മീർ മുതലായവ) കാര്യങ്ങളെയാണ് ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. അവലംബമില്ലാത്തപക്ഷം മേൽ ഖണ്ഡികകൾ ലേഖനത്തിൽ നിന്ന് നീക്കം ചെയ്യണം -- റസിമാൻ ടി വി 12:38, 24 ജനുവരി 2013 (UTC)Reply

അഭിനവ് ഭാരതിന്റെ കാര്യത്തിൽ തർക്കമുണ്ടാവാൻ സാധ്യതയില്ല. മാലേഗാവ് കേസുമായി ബന്ധപ്പെട്ടാണ് ഇവർ അടുത്തിടെ വാർത്തയിൽ നിറഞ്ഞതുതന്നെ. ഗാന്ധിവധത്തിന് അവലംബം തരാം.--Daredevil Duckling (സംവാദം) 12:54, 24 ജനുവരി 2013 (UTC)Reply

സന്തുലിതത്വം

തിരുത്തുക

ലേഖനത്തിന്റെ അസന്തുലിതത്വം ഒരുവിധം പരിഹരിക്കപ്പെട്ടെന്നു തോന്നുന്നു. ഉന്നയിക്കപ്പെട്ട വസ്തുതകൾക്കൊക്കെ നിഷ്പക്ഷമായ തെളിവുകളും ഉണ്ട്. ഐ.പിയുടെ മൾട്ടിപ്പിൾ ഇഷ്യു ഫലകം നീക്കാമെന്ന് കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 06:31, 18 ജനുവരി 2014 (UTC)Reply

ഫലകം നീക്കി--ഇർഷാദ്|irshad (സംവാദം) 08:40, 23 ഫെബ്രുവരി 2014 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കാവി_ഭീകരത&oldid=4024974" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാവി ഭീകരത" താളിലേക്ക് മടങ്ങുക.