സംവാദം:സ്റ്റാൻഡേർഡ് മോഡൽ
അടിസ്ഥാന പ്രവർത്തനങ്ങളിൽ എന്നതിനു പകരം അടിസ്ഥാനബലങ്ങൾ എന്നല്ലേ വേണ്ടത്??--Vssun 09:16, 6 ജൂൺ 2009 (UTC)
- ആ സാഹചര്യത്തിൽ fundamental interactionsഎന്നതിന്റെ തുല്യമായ മലയാളമാണ് കൂടുതൽ നല്ലതെന്ന് തോന്നുന്നു. fundamental interaction, fundamental force എന്നിവ ഒന്നുതന്നെ :) --ജുനൈദ് (സംവാദം) 09:35, 6 ജൂൺ 2009 (UTC)
ഇതിനേതാ വർഗ്ഗം ചേർക്കേണ്ടത്? വർഗ്ഗം:അണുഭൗതികം/വർഗ്ഗം:കണികാഭൗതികം?? --Vssun 11:47, 6 ജൂൺ 2009 (UTC)
- കണികാഭൗതീകം, അടിസ്ഥാന ഭൗതീക ആശയങ്ങൾ എന്നിവ --ജുനൈദ് (സംവാദം) 11:58, 6 ജൂൺ 2009 (UTC)
ചെയ്തു--Vssun 12:00, 6 ജൂൺ 2009 (UTC)
W, Z എന്നീ ബോസോണുകൾ, ഫെമിയോണുകൾ (ഇവയെ ക്വാർക്കുകളെന്നും ലെപ്റ്റോണുകളെന്നും വിഭജിച്ചിരിക്കുന്നു) എന്നിങ്ങനെയുള്ള സ്റ്റാൻഡേർഡ് മോഡലിലെ കണങ്ങൾക്ക് ഹിഗ്ഗ്സ് മെക്കാനിസം വഴിയാണ് പിണ്ഡം ലഭിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മനസ്സിലാകുന്നില്ല :( -- റസിമാൻ ടി വി 06:03, 7 ജൂൺ 2009 (UTC)
- ഒരു കുഴപ്പം പിടിച്ച പരിപാടിയാണേ! :). w:Higgs mechanism നോക്കൂ. ഈ പരിപാടി വഴി ഗ്വേജ് ബോസോണുകൾക്ക് (ഫെർമിയോണുകൾക്കും കൂറി എന്ന് w:Standard Model താളിൽ പറഞ്ഞിരിക്കുന്നു) w:rest mass ലഭിക്കുന്നു എന്നാണ്, rest mass ന് നിശ്ചലപിണ്ഡം എന്ന് മാറ്റാം. --ജുനൈദ് (സംവാദം) 07:25, 7 ജൂൺ 2009 (UTC)
അതു മനസ്സിലായി. ഫെർമിയോണുകൾക്ക് പിണ്ഡം ഹിഗ്ഗ്സ് മെക്കാനിസം വഴിയല്ലാതെ തന്നെ ഉണ്ടല്ലോ. ഇനി ഫെമിയോൺ വേറെ വല്ല സാധനവുമാണോ?-- റസിമാൻ ടി വി 07:31, 7 ജൂൺ 2009 (UTC)
- w:Higgs boson എന്ന കണികയാണ് പ്രപഞ്ചത്തിലെ കാര്യത്തിനും പിണ്ഡം എന്ന ഗുണം നൽകുന്നാണ് സ്റ്റാൻഡേർഡ് മോഡൽ വിശ്വസിക്കുന്നത് (അതായത് ഫെർമിയോണുകൾ അടക്കം ഇത് പക്ഷെ ചിത്രത്തിലില്ല ), ഇതിനെ 'ദൈവത്തിന്റെ കണം' എന്നുപോലും വിളിക്കുന്നു. പക്ഷെ ഇതിനെ മാത്രം ഇതുവരെ പിടികിട്ടിയില്ല പോലും. ഇതിനെ കണ്ടുപിടിക്കാനല്ലേ കോടികൾ മുടക്കി ലാർജ് ഹാഡ്രോൺ കൊളൈഡർ പരീക്ഷണം നടത്തുന്നത്. --ജുനൈദ് (സംവാദം) 07:58, 7 ജൂൺ 2009 (UTC)
The existence of this non-zero vacuum expectation plays a fundamental role: it gives mass to every elementary particle which should have mass, including the Higgs boson itself. വിവരമില്ലാത്തതുകൊണ്ട് കൂടുതലായി ഒന്നും ചെയ്യുന്നില്ല -- റസിമാൻ ടി വി 08:11, 7 ജൂൺ 2009 (UTC)
സാമാന്യമാതൃകാസിദ്ധാന്തം
തിരുത്തുകതലക്കെട്ട് ഇങ്ങനെ മാറ്റിക്കൂടേ? --Vssun 08:14, 7 ജൂൺ 2009 (UTC)
അങ്ങനെ ഒരു സാധനം ഞാൻ ഇതു വരെ കേട്ടിട്ടു പോലും ഇല്ല. പദാനുപദ കൃത്രിമപദങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ ട്രാൻസ്ലിറ്ററെഷൻ തന്നെയാണു് വായനക്കാരെ സഹായിക്കുക. --Shiju Alex|ഷിജു അലക്സ് 08:51, 7 ജൂൺ 2009 (UTC)
അതിലെ സാമാന്യം എന്ന വാക്ക് സ്റ്റാൻഡേർഡ് എന്നതിനു പകരമാവുന്നില്ല എന്നൊരു തോന്നൽ --ജുനൈദ് (സംവാദം) 09:09, 7 ജൂൺ 2009 (UTC)
- സാമാന്യം എന്നതിന് ജെനറൽ എന്ന വാക്കിനേ തുല്യമാകുന്നുള്ളൂ. സ്റ്റാൻഡേർഡ് എന്നതിന് അടിസ്ഥാനം എന്ന വാക്കാണ് നല്ലത്. --Vssun 10:08, 7 ജൂൺ 2009 (UTC)
മാനകമാതൃക
തിരുത്തുകഇങ്ങനെ പേരുമാറ്റുന്നതു യോജിക്കില്ല എന്നാണഭിപ്രായം. മാനകമാതൃക എന്നാൽ മാനകത്തിന്റെ മാതൃക എന്നു വ്യാഖ്യാനിക്കാം. മാനകീകരിക്കപ്പെട്ട, മാനിക്കപ്പെട്ട (അല്ലെങ്കിൽ മാനകീകൃതമായി അംഗീകരിക്കപ്പെട്ട മാതൃക) എന്നാണു് വേണ്ടതു്. അതിനാൽ മാനകീകൃതമാതൃക എന്നോ മാനിതമാതൃക എന്നോ അംഗീകൃതമാതൃക എന്നോ ആണു കൂടുതൽ ശരി. വിശ്വപ്രഭ ViswaPrabha Talk 08:22, 6 ജൂലൈ 2012 (UTC)
മാനകമാതൃക
തിരുത്തുകപ്രയോഗം ശരിയാണെന്നുതന്നെ ആൺ അഭിപ്രായം. മാനകീകൃതം (മാനകമല്ലാത്തതിനെ മാനകമാക്കിയതാണ്. മാനിതം അംഗീകരിക്കപ്പെട്ടത്. സ്റ്റാന്റേർഡ് എന്നതിൻ മാനകം എന്നതുതന്നെയാണ് ഉത്തമം--ദിനേശ് വെള്ളക്കാട്ട് 10:29, 16 ജൂലൈ 2012 (UTC)
ശാസ്ത്രസംജ്ഞകളുടെ മാനകീകരണം
തിരുത്തുകമാനകമായ മാതൃക എന്നും അർത്ഥകല്പനയാകാമല്ലോ? ശാസ്ത്രീയസംജ്ഞകൾക്ക് പ്രയോഗം കൊണ്ടാണ് അർഥം ലഭിക്കുന്നത്,അതിനാൽ തീരുമാന്ത്തിലെത്തും മുൻപ് ഈ വിഷയ്ത്തിലുണ്ടായിട്ടുള്ള ഗ്രന്ഥങ്ങളിലുപയോഗിച്ചിട്ടുള്ളത് ഏതു വാക്കാണെന്നു നോക്കണം(ഞാൻ നോക്കിയിട്ടില്ല).ശാസ്ത്ര സംജ്ഞകളുടെ മാനകീകരണത്തിനായി ആരെങ്കിലും മുൻ കൈ എടുക്കുമല്ലോ? ഞാനും ശ്രമിക്കാം ബിനു (സംവാദം) 11:31, 6 ജൂലൈ 2012 (UTC)