ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

തലക്കെട്ട് തിരുത്തുക

തലക്കെട്ട് സൂര്യ­നെല്ലി സ്ത്രീപീ­ഡ­നക്കേ­സ് എന്നോ മറ്റോ ആക്കണം. --റോജി പാലാ (സംവാദം) 09:18, 1 ഫെബ്രുവരി 2013 (UTC)Reply

ഒരു ':' അധികമുണ്ട്, അതുപോലെ ടൈറ്റിൽ ബാറിൽ "സൂര്യ-നെല്ലി പീ-ഡ-നക്കേ-സ്" എന്ന് കാണുന്നു.വെബ് വിലാസം "ml.wikipedia.org/wiki/സൂര്യ%C2%ADനെല്ലി_പീ%C2%ADഡ%C2%ADനക്കേ%C2%ADസ്:" . -- Raghith 09:26, 1 ഫെബ്രുവരി 2013 (UTC)Reply
അതു ഞാനും കണ്ടിരുന്നു. തോന്നിയതാന്നു കരുതി--റോജി പാലാ (സംവാദം) 09:46, 1 ഫെബ്രുവരി 2013 (UTC)Reply
തലക്കെട്ട് മറ്റെവിടെ നിന്നെങ്കിലും പകർത്തിയതാവണം. -- Raghith 10:20, 1 ഫെബ്രുവരി 2013 (UTC)Reply
ഉ:Shijualex തലക്കെട്ട് മാറ്റി.--റോജി പാലാ (സംവാദം) 02:57, 2 ഫെബ്രുവരി 2013 (UTC)Reply

സൂര്യനെല്ലി സ്ത്രീപീഡനക്കേസ് ആണോ പെൺവാണിഭക്കേസാണോ? രങ്കൻ(RanKan) (സംവാദം) 17:16, 2 ഫെബ്രുവരി 2013 (UTC)Reply

സൂര്യനെല്ലി സ്ത്രീപീഡനക്കേസ് എന്നും സൂര്യനെല്ലി പെൺവാണിഭക്കേസ് എന്നും പ്രയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേക കോടതി വിധി അനുസരിച്ചും സുപ്രീം കോടതി വിധിയിലെ സൂചന അനുസരിച്ചും ഇത് സ്ത്രീപീഡനക്കേസും പെൺ വാണിഭക്കേസും ചേർന്ന കേസാണ്. ഹൈക്കോടതി വിധി അനുസരിച്ച് പെൺ വാണിഭം മാത്രമാണ് കുറ്റം. പക്ഷേ കുറ്റപത്രം അനുസരിച്ച് സ്ത്രീപീഡനമാണ് കുറ്റം (പെൺ വാണിഭത്തിനോടൊപ്പം തന്നെ). സ്ത്രീപീഡനം എന്ന തലക്കെട്ടുതന്നെയാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ സംവാദം 17:22, 2 ഫെബ്രുവരി 2013 (UTC)Reply

There is no sessions court in peerumedu.

അവലംബം തിരുത്തുക

"സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടത്തിനോടുവിൽ കുര്യൻ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു" എന്ന വാക്യത്തിന് അവലംബം ആവശ്യപ്പെട്ടിരുന്നു. ഇത് കൂടുതൽ വിശദമാക്കുകയും അവലംബം ചേർക്കുകയും ചെയ്തിട്ടുണ്ട്. തെളിവ് ഫലകം നീക്കം ചെയ്തു. --അജയ് ബാലചന്ദ്രൻ സംവാദം 16:13, 2 ഫെബ്രുവരി 2013 (UTC)Reply

സ്റ്റബ് ടാഗ് തിരുത്തുക

ലേഖനം ഒരുമാതിരി വികസിച്ചിട്ടുണ്ട്. സ്റ്റബ് ടാഗ് നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 16:32, 2 ഫെബ്രുവരി 2013 (UTC)Reply

അപൂർണ്ണം എന്ന ടാഗ് വീണ്ടും ചേർത്തുവല്ലോ? --അജയ് ബാലചന്ദ്രൻ സംവാദം 11:50, 7 ഫെബ്രുവരി 2013 (UTC)Reply

ആമുഖത്തിൽ ഇങ്ങനെ വേണോ തിരുത്തുക

ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തെയും അതുസംബന്ധിച്ച അന്വേഷണത്തേയും വിചാരണയേയും ആണ് സൂര്യനെല്ലി സ്ത്രീപീഡനക്കേസ് എന്ന് പറയുന്നത്- തീർച്ചയായും ഈ ആമുഖവാക്യം ഒരു പത്രറിപ്പോർട്ടിന് ഇണങ്ങും ,വിജ്ഞാനകോശത്തിന് ചേരില്ല. വസ്തുതകൾ മാത്രം എഴുതിയാൽ മതി വിജ്ഞാനകോശത്തിൽ- വൈകാരികമായഭാഷ എന്തായാലും അതിന് ഇണങ്ങില്ല. ബിനു (സംവാദം) 04:48, 7 ഫെബ്രുവരി 2013 (UTC)Reply

ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും 'ചെയ്തുവെന്ന പരാതി സംബന്ധിച്ച അന്വേഷണത്തേയും വിചാരണയേയും ആണ് സൂര്യനെല്ലി സ്ത്രീപീഡനക്കേസ് എന്ന് പറയുന്നത് എന്ന് മാറ്റം വരുത്തി. കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമോ? --അജയ് ബാലചന്ദ്രൻ സംവാദം 11:38, 7 ഫെബ്രുവരി 2013 (UTC)Reply

തട്ടിക്കൊണ്ടുപോകലും പീഡനവും തിരുത്തുക

മേൽപ്പറഞ്ഞ പ്രസ്താവനയ്ക്ക് അവലംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ താളിൽ പൊതുവേ അവലംബമില്ലാത്ത ഭാഗങ്ങൾ കുറവാണ്. ഇത്തരമൊരു പ്രസ്താവനയ്ക്ക് തീർച്ചയായും അവലംബം ആവശ്യമാണ് എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 11:38, 7 ഫെബ്രുവരി 2013 (UTC)Reply

ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന മെഡിക്കൽ റിപ്പോർട്ടിലുള്ള കാര്യമാണ്. പക്ഷേ മെഡിക്കൽ റിപ്പോർട്ട് കണ്ടെത്താൻ കഴിയുന്നില്ല. കേരളാ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ടു എന്നുള്ളതിലും സംശയമൊന്നുമില്ല. ആളുകളുടെ മുഖം ഓർക്കുന്നുണ്ടെങ്കിലും പേര് ഏതാണെന്നറിയില്ല. ധർമ്മരാജൻ സൂര്യനെല്ലി കേസിന്റെ സമയത്ത് ജെ.എസ്.എസ്. പ്രവർത്തകനായിരുന്നോ എന്ന കാര്യം സി.പി.എമ്മിന്റേയും കോൺഗ്രസ്സിന്റേയും പ്രാദേശിക നേതാക്കളെ വിളിച്ച് ചോദിച്ചറിഞ്ഞതാണ് (ഇക്കാര്യത്തിൽ ഒരാശയക്കുഴപ്പമുണ്ടായിരുന്നു, അങ്ങെനെയാണ് നേരിട്ടന്വേഷിക്കേണ്ടിവന്നത്, എന്നാലും എഴുതപ്പെട്ടിരിക്കുന്ന ധർമ്മരാജന്റെ മാർക്സിസ്റ്റ് പാർട്ടി പശ്ചാത്തലത്തെക്കുറിച്ച് താങ്കൾക്ക് യാതൊരു സംശയവും ഇല്ല എന്നത് കൗതുകകരമാണ് :-)). ഇതിനൊക്കെ ഡിജിറ്റൽ തെളിവ് തപ്പിയെടുക്കുക അപ്രായോഗികമാണ്. :-)--പ്രവീൺ:സംവാദം 14:42, 7 ഫെബ്രുവരി 2013 (UTC)Reply

ഈ ഭാഗത്തിനു മുഴുവനായാണ് ആ തെളിവുഫലകം ഞാൻ ഉദ്ദേശിച്ചത്. ഇനി എന്തായാലും വേർതിരിച്ചിടാം. ഡിജിറ്റൽ തെളിവ് നിർബന്ധമില്ലല്ലോ? പുസ്തകത്തിലോ മറ്റോ ഉള്ള വേരിഫയബിൾ അവലംബമായാലും മതി. എന്തായാലും ഫലകം കിടക്കുന്നതിനാൽ ആരെങ്കിലും അവലംബം ഭാവിയിൽ ചേർക്കുമായിരിക്കും. --അജയ് ബാലചന്ദ്രൻ സംവാദം 14:59, 7 ഫെബ്രുവരി 2013 (UTC)Reply

"സൂര്യനെല്ലി സ്ത്രീപീഡനക്കേസ്" താളിലേക്ക് മടങ്ങുക.