സംവാദം:ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ
2007 -ൽ തുടങ്ങിയ പഞ്ചരത്നകീർത്തനങ്ങളിലേക്ക് 2018 ഫെബ്രുവരിയിൽ തുടങ്ങിയ അതേ വിഷയത്തെപ്പറ്റിയുള്ള ഈ ലേഖനം തിരിച്ചുവിട്ടത് തിരിച്ചാക്കിയതായി കാണുന്നു എന്താണ് കാരണം?--Vinayaraj (സംവാദം) 16:10, 11 ഫെബ്രുവരി 2018 (UTC)
- രണ്ടു ലേഖനങ്ങളും ഒരു വിഷയത്തിന്റെ രണ്ടു വിവരത്തെപ്പറ്റിയാണ് പറയുന്നത്. ആദ്യത്തെ താളിലില്ലായിരുന്ന പലതും പുതിയ താളിലുണ്ടായിരുന്നു. ഈ രണ്ടുതാളും ലയിപ്പിക്കുകയോ വ്യത്യസ്ഥമായി നിലനിൽക്കാൻ സാദ്ധ്യതയുണ്ടെങ്കിൽ നിലനിറുത്തുകയോ ചെയ്യേണ്ടതായിരുന്നു. ഒരു ലയന ടാഗ് ഇടാതെ താളിലെ എല്ലാവിവരങ്ങളും മായ്ച് റീഡയറക്റ്റ് കൊടുത്തത് അത്ര ശരിയായില്ല എന്നാണെനിക്ക് തോന്നുന്നത്. അതിനെപ്പറ്റി Meenakshi nandhini ഇവിടെ പരാമർശിക്കുകയുണ്ടായി. ഒരു സംവാദം പോലും നടത്താതെ തിരിച്ചുവിട്ടതിനാലാണ് റിവേർട്ടിയത്. അത് ശരിയാണെന്നെനിക്ക് തോന്നുന്നു. അല്ല ലയിപ്പിക്കണമെങ്കിൽ ചെയ്യാവുന്നതാണ്. എനിക്ക് ഈ വിഷയത്തിൽ അത്ര വിവരമില്ലാത്തതുകൊണ്ട് മറ്റുള്ളവരുടെയും സഹായം വേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} ✉ 16:18, 11 ഫെബ്രുവരി 2018 (UTC)
"ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ" എന്ന താളിലെ ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്നകൃതികളിൽ ഒന്നാമത്തെ കൃതിയുടെ സാഹിത്യവും അർത്ഥവും.ഞാനെഴുതിയത് മാറ്റിയത് ശരിയാണോ? ആ താളിന്റെ പ്രത്യേകത തന്നെ സാഹിത്യവും അർത്ഥവും മാത്രമാണ്. അതിനുവേണ്ടി മാത്രമാണ് ഞാൻ ആ താൾ
സൃഷ്ടിച്ചത്.--Meenakshi nandhini (സംവാദം) 17:18, 11 ഫെബ്രുവരി 2018 (UTC)
- ഓരോ കൃതികൾക്കും സ്വതന്ത്രമായ നിലനിൽപ്പുള്ളവയാണ്. എല്ലാം കൂടി ഒറ്റത്താളിൽ ഉൾക്കൊള്ളിക്കേണ്ടതില്ല. വെവ്വേറെ താളുകൾ ഓരോ കൃതിക്കും ഉണ്ടാക്കൂ. അപ്പോഴേക്കും ഈ ലേഖനവും പൂർണ്ണമാവും. ആശംസകൾ.--Vinayaraj (സംവാദം) 17:28, 11 ഫെബ്രുവരി 2018 (UTC)
താങ്കൾ താളിൽ നിന്ന് സാഹിത്യവും അർത്ഥവും മാറ്റുമ്പോൾ കാരണം തുടക്കത്തിൽത്തന്നെ എന്നെ ബോധ്യപ്പെടുത്താമായിരുന്നു. ഇനി താങ്കൾ തന്നെ അതു പൂർത്തിയാക്കാൻ ശ്രമിക്കൂ. താങ്കൾക്ക് കഴിഞ്ഞില്ലയെങ്കിൽ മാത്രം ഞാൻ ശ്രമിക്കാം. ഈ ലേഖനം പൂർണ്ണമാക്കാൻ എന്റെ ആശംസകൾ.--Meenakshi nandhini (സംവാദം) 07:02, 13 ഫെബ്രുവരി 2018 (UTC)
പഞ്ചരത്നകൃതികൾ പ്രഗല്ഭരായ പലരും എഴുതിയിട്ടുള്ളതിനാൽ ഈ താളിന്റെ തലക്കെട്ട് ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ എന്നതാണ് കൂടുതൽ ശരി. കാരണം പഞ്ചരത്നകൃതികൾ ശ്രീ. ത്യാഗരാജ സ്വാമികൾ മാത്രമേ ഘനരാഗത്തിൽ എഴുതിയിട്ടുള്ളൂ.--Meenakshi nandhini (സംവാദം) 05:18, 1 ഏപ്രിൽ 2018 (UTC)
- പഞ്ചരത്നകീർത്തനങ്ങൾ, പഞ്ചരത്നകൃതികൾ എന്നീ താളുകളുടെ പേരിലെ സാമ്യം ഒഴിവാക്കാൻ ഈ താളിന്റെ പേര് ശ്രീ ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ എന്നതിലേക്ക് മാറ്റുന്നതല്ലെ നല്ലത്?അതോടൊപ്പം പഞ്ചരത്നകൃതികൾ എന്ന താളിനോടൊപ്പം കണ്ണി ചേർക്കപ്പെട്ടിട്ടുള്ള ഇംഗ്ലീഷ് താൾ പഞ്ചരത്നകീർത്തനങ്ങൾ എന്ന താളിനോട് കണ്ണി ചേർത്ത് പഞ്ചരത്നകൃതികൾ എന്ന് പേര് മാറ്റുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം.-Akhiljaxxn (സംവാദം) 12:34, 9 ഏപ്രിൽ 2018 (UTC)
ഞാൻ ഈ താൾ സൃഷ്ടിക്കുമ്പോൾ തലക്കെട്ട് ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ എന്നായിരുന്നു. പിന്നീട് ഇത് മാറ്റിയതാണ്. ഇത് പുനഃസൃഷ്ടിച്ച് തരണമെന്ന് താല്പര്യപ്പെടുന്നു.--Meenakshi nandhini (സംവാദം) 12:55, 9 ഏപ്രിൽ 2018 (UTC)
- Done. ഈ താളിൽ പ്രതിപാദ്യ വിഷയമായ ശ്രീ ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾക്ക് കൂടുതൽ ഊന്നൽ കൊടുക്കേണ്ടതുണ്ട്.-Akhiljaxxn (സംവാദം) 04:38, 22 ഏപ്രിൽ 2018 (UTC)
കാര്യനിർവ്വാഹകരുടെ യോഗ്യതയ്ക്ക് ഈ ലേഖനം അടിസ്ഥാനമാകട്ടെ...--Meenakshi nandhini (സംവാദം) 19:47, 4 സെപ്റ്റംബർ 2018 (UTC)