ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ

അഞ്ചുവീതം കൃതികളുടെ കൂട്ടങ്ങളായി പല പഞ്ചരത്നകൃതികളും രചിച്ചിട്ടുണ്ടെങ്കിലും ശ്രീ. ത്യാഗരാജ സ്വാമികളുടെ (1767-1847) സംഗീത സൃഷ്ടികളിൽ ഏറ്റവും പ്രശസ്തമായി തീർന്നവയാണ് അദ്ദേഹത്തിന്റെ ഘനരാഗപഞ്ചരത്നകൃതികൾ. നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ എന്നീ ഘനരാഗങ്ങളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഇവയൊന്നും തന്നെ എട്ടു ഗന്ധ പല്ലവിക്ക് സമാനമായ അംഗവിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നില്ല. രാഗവിസ്താരത്തിൽ അനന്ത സാദ്ധ്യതകളുള്ള ത്യാഗരാജ കൃതികളാണ് ഘനരാഗങ്ങൾ. ആദിതാളത്തിലുള്ള ഇവയിൽ നാട്ടയിലെ ജഗദാനന്ദകാരക, ഗൗളയിലെ ഡുഡുകുഗല, വരാളിയിലെ കനകനരുചിര, ആരഭിയിലെ സാദിഞ്ചനേ, ശ്രീരാഗത്തിലെ എന്തരോ മഹാനുഭാവുലു എന്നിവയാണ് ഘനരാഗപഞ്ചരത്നകൃതികൾ. ഏത് രാഗത്തിന്റെ സ്വരൂപം, അതിന്റെ ഘനം, അതായത് താനം അഥവാ മധ്യകാലം പാടുമ്പോൾ വളരെ സ്പഷ്ടമായി ദ്യോതിക്കപ്പെടുന്നുവോ അത് ഘനരാഗം (ഘനരാഗങ്ങൾ-നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ, കേദാരം, നാരായണഗൗള, രീതിഗൗള, സാരംഗനാട്ട, ഭൗളി). ത്യാഗരാജ സ്വാമികൾ ജീവിതത്തിന്റെ മദ്ധ്യ കാലഘട്ടത്തിലാണ് ഘനരാഗ പഞ്ചരത്നകൃതികളുടെ രചന നിർവ്വഹിച്ചത്. ഈ കൃതികൾ എല്ലാം തന്നെ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

കാകർല ത്യാഗബ്രഹ്മം
ജനനം(1767-05-04)മേയ് 4, 1767[1]
തിരുവാരൂർ, തഞ്ചാവൂർ
മരണംജനുവരി 6, 1847(1847-01-06) (പ്രായം 79)[1]
വിഭാഗങ്ങൾകർണാടക സംഗീതം
തൊഴിൽ(കൾ)കർണാടക സംഗീതജ്ഞൻ

ഭൈരവിയിലുള്ള രാമ കോദണ്ഡരാമ, ബുധ ബംഗളയിലുള്ള മാറുവ രഘുരാമ, പൂർണ്ണചന്ദ്രികയിലുള്ള തെലിസിരാമ, സൗരാഷ്ട്രയിലുള്ള നീ രാമ രാമ, ഈശമനോഹരിയിലുള്ള മാനസ ശ്രീരാമ, പന്തുവരാളിയിലുള്ള അപരാമഭക്തി, ഗാംഗേയഭൂഷണിയിലുള്ള യെവരേ രാമായനിസരി, രാഗപഞ്ജരിയിലുള്ള സർവഭൗമസകിത എന്നിങ്ങനെ ത്യാഗരാജൻ രാമഭക്തിയിൽ ചിട്ടപ്പെടുത്തിയ കൃതികൾ ഏറെയാണ്.

ഘനരാഗ പഞ്ചരത്നകൃതികളിൽ ആദ്യത്തേത് നാട്ട രാഗത്തിലുള്ള 'ജഗദാനന്ദകാരക' എന്ന് തുടങ്ങുന്ന കൃതിയാണ്. ശ്രീരാമസ്തുതിയാണ് സാഹിത്യം. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ രണ്ടാമത്തേത് ഗൗള രാഗത്തിലുള്ള 'ദുഡുകുഗല', എന്ന കൃതി ഈ രാഗത്തിന്റെ ഭാവസാന്ദ്രതയ്ക്കൊരുദാഹരണമാണ്. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ മുന്നാമത്തേത് ആരഭി രാഗത്തിലുള്ള 'സാധിംചെനെ' എന്ന കൃതിയാണ്. ശ്രീകൃഷ്ണ സ്തുതിപരമായ ഈ കൃതിയിൽ താന രീതിയിലുള്ള സ്വരസഞ്ചാരങ്ങളും ദ്രുതകാല പ്രയോഗങ്ങളും ഒരു സവിശേഷതയാണ്. ഇതിന് 8 ചരണങ്ങളും ഒരു അനുബന്ധവുമുണ്ട്. 'സാധിംചെനെ' എന്ന കൃതിയിലെ 8 ചരണങ്ങളും പാടിയതിനു ശേഷമാണ് 'സത് ഭക്തുല' എന്നു തുടങ്ങുന്ന അനുബന്ധം ആരംഭിക്കുന്നത്.

വരാളി രാഗത്തിലുള്ള 'കനകന രുചിരാ' എന്ന കൃതിയാണ് പഞ്ചരത്നകൃതികളിൽ നാലാമത്തേത്. മറ്റു കൃതികളെ അപേക്ഷിച്ച് ചൗക്ക കാലത്തിലാണ് ഇത് പാടുന്നത്. ഗുരുമുഖത്തു നിന്നും നേരിട്ട് വരാളി രാഗം അഭ്യസിക്കരുതെന്ന് വിശ്വസിച്ചു വരുന്നു. ഇതിന് 7 ചരണങ്ങളുണ്ട്. ഘനരാഗ പഞ്ചരത്നകൃതികളിൽ അഞ്ചാമത് വരുന്നത് ശ്രീരാഗത്തിലുള്ള 'എന്തരോ മഹാനുഭാവുലു' എന്ന കൃതിയാണ്. പുരാണേതിഹാസങ്ങളിലെ ദേവന്മാരെയും സൂര്യചന്ദ്രന്മാരെയും ദിക്പാലകരെയും ഈ കൃതിയിൽ പരാമർശിക്കുന്നു. ഭാവസാന്ദ്രവും മനോഹരവുമായ ഈ കൃതിയിൽ 10 ചരണങ്ങളുണ്ട്. [2]

പഞ്ചരത്നയിൽ ചിട്ടപ്പെടുത്തിയ ബഹുളപഞ്ചമിയിലാണ് തിരുവയ്യാറിലെ ആരാധനയിൽ പതിവായി ഗാനങ്ങൾ ഉപയോഗിക്കുന്നത്. രാഗങ്ങൾക്കിടയിൽ പഞ്ചരത്ന, ഘനരാഗപഞ്ചരത്നമായാണ് അറിയപ്പെടുന്നത്.

ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്നകൃതികൾ.

തിരുത്തുക

ജഗദാനന്ദകാരക

തിരുത്തുക

ത്യാഗരാജസ്വാമികളുടെ ഘനപഞ്ചരത്നങ്ങളിലെ ഒന്നാമത്തെ പഞ്ചരത്നകൃതിയാണ് ജഗദാനന്ദകാരക

ആദ്യ പഞ്ചരത്നകൃതിയാണ് ജഗദാനന്ദകാരക

ഡുഡുകുഗല

തിരുത്തുക

ത്യാഗരാജസ്വാമികളുടെ ഘനപഞ്ചരത്നങ്ങളിലെ രണ്ടാമത്തെ പഞ്ചരത്നകൃതിയാണ് ഡുഡുകുഗല

രണ്ടാമത്തെ പഞ്ചരത്നകൃതിയാണ് ഡുഡുകുഗല

സാധിഞ്ചനേ

തിരുത്തുക

ത്യാഗരാജസ്വാമികളുടെ ഘനപഞ്ചരത്നങ്ങളിലെ മൂന്നാമത്തെ പഞ്ചരത്നകൃതിയാണ് സാധിഞ്ചനേ

മൂന്നാമത്തെ പഞ്ചരത്നകൃതിയാണ് സാധിഞ്ചനേ

കനകനരുചിരാ

തിരുത്തുക

ത്യാഗരാജസ്വാമികളുടെ ഘനപഞ്ചരത്നങ്ങളിലെ നാലാമത്തെ പഞ്ചരത്നകൃതിയാണ് കനകനരുചിരാ

നാലാമത്തെ പഞ്ചരത്നകൃതിയാണ് കനകനരുചിരാ

എന്തരോ മഹാനുഭാവുലു

തിരുത്തുക

ത്യാഗരാജസ്വാമികളുടെ ഘനപഞ്ചരത്നങ്ങളിലെ അഞ്ചാമത്തെ പഞ്ചരത്നകൃതിയാണ് എന്തരോ മഹാനുഭാവുലു

അഞ്ചാമത്തെ പഞ്ചരത്നകൃതിയാണ് എന്തരോ മഹാനുഭാവുലു

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 ആത്മജവർമ തമ്പുരാൻ (2014 ഫെബ്രുവരി 7). "എന്ദരോ മഹാനുഭാവുലു". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-02-07 10:26:11. Retrieved 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ .