സംവാദം:വിദ്യാലയം
ഉന്നത നിലവാരത്തിലുള്ള വിദ്യഭ്യാസ സ്ഥാപംനങ്ങളെ സർവ്വകലാശാല എന്നു വിളിക്കുന്നു. ഈ നിർവ്വചനം ശുദ്ധവിഡ്ഢിത്തമാണ്. ഈ ലേഖനത്തിലെ മറ്റു നിർവ്വചനങ്ങളിലെ അബദ്ധങ്ങൾ ഇതിന്റെ മുമ്പിൽ നാണിച്ചു പോകും.
അറബിയിലുള്ള വാക്ക് കൊടുക്കേണ്ട ആവശ്യമില്ലെന്ന് അഭിപ്രായം.--അഭി 07:33, 10 മാർച്ച് 2008 (UTC)
- അറബിയാണെങ്കിലും അതൊരു മലയാള വാക്കും കൂടിയാണ് -- നീലമാങ്ങ ♥♥✉ 09:00, 10 മാർച്ച് 2008 (UTC)
ഈ ലേഖനത്തിനു കല്പിച്ചിരിക്കുന്ന അയിത്തം മാറിയോ? കൈ വക്കാമോ? --ചള്ളിയാൻ ♫ ♫ 16:54, 6 നവംബർ 2008 (UTC)
ചില സംക്ഷയങ്ങൾ
തിരുത്തുകഉദാത്തമായ ലേഖനം.!
കേന്ദ്രീയ മാധ്യമിക ശിക്ഷാ സമിതി, ഭാരതീയ വിദ്യാഭ്യാസ പ്രമാണപത്ര പരീക്ഷാ സഭ ഇതൊക്കെ വേണമായിരുന്നോ! മൗലിക വിദ്യാലയം, മധ്യവിദ്യാലയം അഥവാ കനിഷ്ഠ ഉന്നത വിദ്യാലയം, ജ്യേഷ്ഠ ഉന്നത വിദ്യാലയം ഇവയും.കേരളത്തിൽ സർവകലാശാല എന്നാണ് യൂണിവേഴ്സിറ്റിക്ക്.കലാലയം എന്ന് കോളേജിനും.
ഉദാത്തകാലഘട്ടം കൊണ്ടെന്താ കവി ഉദ്ദേശിക്കുന്നത്? ഇന്ത്യയെ ഇന്ത്യേ ഇന്ത്യേ എന്നുതന്നെ വിളിച്ചാൽ പോരേ? യൂണിഫോമിന് പകരം ഐക്യരൂപവേഷം ധരിപ്പിക്കണോ? പൊതുവേഷം/വസ്ത്രം ആയിരുന്നെങ്കിൽ പിന്നേം. സ്വകാര്യവിദ്യാലയങ്ങളെന്തിനാ ‘ശുൽക്കം‘ സ്വീകരിച്ച് പ്രവർത്തിക്കുന്നേ?
ഇവ എന്താ:- പൊതവിജ്ഞാനം, സംഗണകശാസ്ത്രം, പ്രശാസനം. ശാരീരികവിദ്യാഭ്യാസം എന്താ; കായികപരിശീലനമാണോ?
വായനശാലയ്ക്കും പുസ്തകശാലയ്ക്കുമെല്ലാം ഒരേ അർഥം തന്നെയാണ് പരിഗണിക്കുന്നത്. വായനമുറി ആവാം. ചള്ളിയാൻ അയിത്തമെന്നോ മറ്റോ പറഞ്ഞതുകോണ്ടാണ് കയറി എഡിറ്റാഞ്ഞത്.--തച്ചന്റെ മകൻ 12:34, 9 ഏപ്രിൽ 2009 (UTC)
ശിക്ഷ സ്കൂളുകളിൽ എന്ന താൾ ലയിപ്പിക്കുന്നത്
തിരുത്തുകസ്കൂൾ ഡിസിപ്ലിൻ എന്ന താൾ ഇംഗ്ലീഷ് വിക്കിയിൽ നിലവിലുണ്ട്. ശിക്ഷ സ്കൂളുകളിൽ എന്ന താളിന് സ്വതന്ത്രമായി വികസിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ ലയനനിർദ്ദേശം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:20, 29 ഏപ്രിൽ 2013 (UTC)