സംവാദം:യുദ്ധപ്രഭു
Latest comment: 12 വർഷം മുമ്പ് by Drajay1976
യുദ്ധപ്രഭു എന്ന വാക്കല്ലേ കൂടുതൽ യോജിക്കുക? ഇത് പത്രങ്ങളിൽ ഉപയോഗിച്ചു കണ്ടിട്ടുമുണ്ട്. --അജയ് ബാലചന്ദ്രൻ 01:32, 23 ജൂൺ 2012 (UTC)
- യുദ്ധപ്രഭു തന്നെ നല്ലത്, പടനായകപ്രഭുത്വം അഭിലഷണീയമായ ഗുണമാണെന്നല്ലേ തോന്നൂ. ബിനു (സംവാദം) 08:24, 23 ജൂൺ 2012 (UTC)
- യുദ്ധപ്രഭു നല്ലത് ---Johnchacks (സംവാദം) 08:39, 23 ജൂൺ 2012 (UTC)
- മലയാളത്തിൽ യുദ്ധപ്രഭു എന്ന വാക്ക് ഉണ്ടോ എന്ന് അറിയില്ല. മറ്റ് ഭാഷകളിൽ നിന്ന് direct translation ചെയ്യുന്നത് അഭിലഷണീയമല്ല. കേരളത്തിൽ ഇതിനു ഉള്ള ഏക ഉദാഹരണമായ എട്ടുവീട്ടിൽ പിള്ളമാരെ എന്ത് വിളിക്കും ? യുദ്ധപ്രഭു എന്നോ പടനായക പ്രഭു എന്നോ ? Sahir 02:38, 8 ഒക്ടോബർ 2012 (UTC)
എട്ടുവീട്ടിൽ പിള്ളമാര് യുദ്ധപ്രഭുവോ അല്ലേൽ ഈ പറഞ്ഞ രണ്ടാമത്തെ പ്രഭുവോ ആണോ? അവരെ കരപ്രമാണിയെന്നോ, നാടുവാഴി എന്നോ വിളിക്കുന്നതാവും ഉചിതം.--പ്രവീൺ:സംവാദം 03:18, 8 ഒക്ടോബർ 2012 (UTC)
- wikt:മാടമ്പി എന്ന താളും കാണുക. --Vssun (സംവാദം) 03:30, 8 ഒക്ടോബർ 2012 (UTC)
മലയാളത്തിൽ യുദ്ധപ്രഭു എന്ന വാക്ക് ധാരാളം ഉപയോഗിക്കാറുണ്ട് [1][2][3]. പത്രങ്ങളിൽ ഇത് ഉപയോഗിച്ചുകണ്ടതുകൊണ്ടാണ് സംവാദം താളിലെ ആദ്യ അഭിപ്രായം ഞാൻ എഴുതിയത്. താളിന്റെ പേര് മാറ്റുകയും ചെയ്തതാണ്. പടനായകപ്രഭു എന്നായിരുന്നു ആദ്യ പേര്. ആ വാക്ക് പത്രങ്ങളിൽ ഉപയോഗിച്ചുകണ്ടതായി ഓർമയില്ല. വിക്കിപ്പീഡിയയിലെ ഒരു താളിൽ പടനായക പ്രഭു എന്ന വാക്കുപയോഗിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:47, 8 ഒക്ടോബർ 2012 (UTC)